Friday, September 23, 2011

ഇന്നലകളിലെ നാദാപുരം


നല്ലവരായ എല്ലാ
രാഷ്ട്രീയ നേതാക്കന്മാരെയും  സംസ്കരികനായകന്മാരെയും
മത നേതാക്കന്മാരെയും
സാമൂഹിക പ്രവര്‍ത്തകരെയും ഇതിലേക്ക് സ്വാഗതം ചെയ്യാം

 





നാദാപുരത്തെ പറ്റി ഇന്ന് പുറം ലോകം  
അറിയുന്നത്  
മോശമായ രീതിയിലാണ്‌.......
എന്നും പ്രശ്നങ്ങളും സങ്കര്‍ഷങ്ങളും നിറഞ്ഞ
വ൪‍ത്തമാന കഥകള്‍ ........
അതില്‍ നമുക്ക് പ്രയാസപ്പെടാം......
 

ഇന്നത്തെ സംഭവങ്ങളാണ് നാളത്തെ ചരിത്രങ്ങളവുന്നത്
ഇതാണോ നാളത്തെ തലമുറ നമ്മില്‍ നിന്നും 

പ്രതീക്ഷിക്കുന്നത് .......
ഇതാണോ ചരിത്ര പുസ്തകങ്ങളില്‍  നാളെ 

അവര്‍ വായിക്കേണ്ടത് ......
നമുക്ക് വായിക്കാന്‍ 

നമ്മുടെ പൂര്‍വികന്മാര് 
എന്തായിരുന്നു നല്‍കിയത് .......


അവര്‍ 

വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു
സാംസ്‌കാരിക വേദികളുണ്ടാക്കി
മഹത്തായ സംസ്കാരവും പാരമ്പര്യവും 

കെട്ടിപ്പെടുത്തു
സമൂഹത്തെ മുമ്പോട്ട് നയിച്ചു
ഒരു മഹത്തായ് സംസ്കാരത്തിന്റെ ഉറവിടമായി 

നാദാപുരത്തെ മാറ്റി 

അവര്‍ 
മത സൌഹര്‍ദത്തിന്റെയും 
പരസ്പര ബഹുമാനത്തിന്റെയും 
സഹിഷ്ണതയുടെയും ഉദാത്ത മാത്രക വരച്ചിട്ടു  
അതായിരുന്നു 
നമ്മുടെ പൂര്‍വികന്മാര്‍ നമുക്ക് നല്‍കിയത്.

നാം
ആ ചരിത്രം സമൂഹത്തിനു  മുമ്പിൽ  

അവതരിപ്പിക്കണം
ആ  പാത പിന്തുടരണം 

അത് നമ്മുടെ ബാധ്യതയാണ്‌ 
പഴയ കാല പ്രതാപത്തിലേക്
നമുക്ക് എത്താ൯‍കഴിയണം..  

അന്നുണ്ടായിരുന്ന ഐക്യവും
സൌഹര്‍ദവും
 നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്....... 

സാമൂഹിക സാംസ്‌കാരിക വേദികളും 
വിജ്ഞാന കേന്ദ്രങ്ങളും ഇന്ന് 
നമ്മില്‍ നിന്നും മറയുകയാണ്..............

നാം
നാം തന്നെയാണ് 

ഐക്യം വീണ്ടെടുക്കേണ്ടത്  

സൌഹാര്‍ദം വളര്തെണ്ടത് 

നാം തന്നെയാണ് 

വിജ്ഞാന കേന്ദ്രങ്ങളും സാംസ്‌കാരിക വേദികളും 

പുനര്‍ജനിപ്പിക്കെണ്ടത് 
നാം തന്നെയാണ് .

പുരോഗമന ചിന്തയുടെ വിത്തുകള്‍ 
നമുക്ക് വിതറാം
സമൂഹത്തെ മുമ്പോട്ട് നയിക്കാം
സുരക്ഷിതമായ ഒരു ഭാവി നമുക്ക് 

കെട്ടിപ്പെടുക്കാം  

വര്‍ഗീതയും മത സ്പര്‍ദയും ഇല്ലാത്ത  
ഒരു നാദാപുരം
ശാന്തിയുടെ നാദാപുരം
ഐക്യത്തിന്റെ നാദാപുരം
നിര്ഭയത്തോടെ ഏതു സമയം വീടില്‍നിന്നു പോകാനും 

തിരുച്ചു വരാനും കഴിയുന്ന ഒരു നാദാപുരം

അതാണ് പുതു തലമുറ 

നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത്  
അതല്ലേ നമുക്കും വേണ്ടത് .......

ഇനി
വര്‍ത്തമാന കഥകള്‍
അതിനുള്ള താവട്ടെ ........

എല്ലാ അക്രമകരികളെയും  ഒറ്റപ്പെടുത്തി 
രാഷ്ട്രീയം മറന്നു 
സമാധാനന്തരീക്ഷം  സൃഷ്ടിക്കാന്‍ 
ഒറ്റക്കെട്ടായി നമുക്ക് പ്രവര്‍ത്തിക്കാം

നല്ലവരായ എല്ലാ
രാഷ്ട്രീയ നേതാക്കന്മാരെയും  

സംസ്കരികനായകന്മാരെയും
മത നേതാക്കന്മാരെയും
സാമൂഹിക പ്രവര്‍ത്തകരെയും  .............
ഇതിലേക്ക് സ്വാഗതം ചെയ്യാം 




 
 നാദാപുരം പള്ളി






2 comments:

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...