Tuesday, October 25, 2011

പൗലോ കൊയ്‌ലോ

ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എവിടെയോ വായിച്ചതായി  ഓര്‍ത്തു പോയി,....
പൗലോ കൊയ്‌ലോ
പതിവ് പോലെ ഞാന്‍ കടല്‍തീരത്ത്‌ ഇരിക്കുകയായിരുന്നു നല്ല തണുത്ത കാറ്റ്, സമയം ഏറെ വൈകിയിരിക്കുന്നു, നല്ല നിലാവുണ്ട്, മടിയിൽ ഒരു യുവതിയുമായി ഇരിക്കുന്ന പൂർണ്ണ ചന്ദ്രൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, കുറച്ചു നേരം ഞാന്‍ അവളെത്തന്നെ നോക്കി, മടിത്തട്ടിൽ നിന്നും പതുക്കെ എഴുന്നേറ്റു അവള്‍ എന്റെ മുമ്പില്‍ വന്നു, സുന്ദരിയായ യുവതി. വിശ്വോത്തര ബ്രസീലിയന്‍ എഴുത്തുകാരന്റെ ഭാവനയുടെ ചിറകുകള്‍ എന്നെ തലോടുന്നതായി എനിക്ക് അനുഭവപ്പെട്ടു, ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍  വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ   ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനു വേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓർമയിൽ നിറഞ്ഞു.  ശരിക്കും ഇദ്ദേഹത്തിന്റെ ഓരോ രചനയും അത്രമാത്രം സ്വാദീനമുള്ളവയായിരുന്നു. ഓരോ രചനക്കും  വേണ്ടി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെയാണ് വായനക്കാര്‍ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല.

എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സുന്ദരി അയാള്‍ പറഞ്ഞുവിട്ട യുവതി തന്നെ, സംശയമില്ല. അവളുടെ നോട്ടവും കടലിനടിയില്‍ നിന്നുള്ള ക്ഷേത്ര മണി മുഴക്കവും, കടല്‍ കാറ്റും  എന്നെ കൂട്ടിക്കൊണ്ടു  പോയത്  അദ്ദേഹം മുമ്പ് പറഞ്ഞ, ഇത് പോലെ കടല്‍ തീരത്ത് സംസാരിച്ച യുവതിയുടെയും ആ കുട്ടിയുടെയും അടുത്തേക്കായിരുന്നു. അദ്ദേഹത്തിന്റെ  വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയിലെക്ക്), ഒരു പക്ഷ ആ യുവതി എന്നെ പോലെ മില്യന്‍ കണക്കിന് വായനക്കാരുടെ മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവാം ....  
ആ യുവതിയുടെയും കുട്ടിയുടെയും അടുത്തേക്ക് പോകാന്‍ എന്റെ വായനക്കാരെ  ഞാനും  ക്ഷണിക്കുകയാണ്. ഒരിക്കല്‍ കൂടി artofwave ലേക്ക്  സ്വാഗതം...
ശ്രദ്ധിച്ചാല്‍ ഈ തിരകള്‍കിടയിലൂടെ നിങ്ങള്‍ക്കും ഈ കടലിനടിയില്‍ അകപ്പെട്ടുപോയ ദ്വീപില്‍ നിന്നുള്ള ക്ഷേത്ര മണിമുഴക്കം കേള്‍ക്കാനാവും ....

കടല്‍ തീരത്ത് ഇരുന്ന ബാലനോട്  സുന്ദരിയായ  യുവതി പറഞ്ഞു
ഈകടലിനുള്ളിലോട്ട്  പടിഞ്ഞാര്‍ഭാഗത്ത്  ഒരു ദ്വീപുണ്ട്, അതില്‍ ഒരു പാട്  മണികളുള്ള ഒരു വലിയ ക്ഷേത്രമുണ്ട്,  നീ ആ ക്ഷേത്രത്തില്‍  പോകണം, നീ അതിനെ കുറിച്ച് എന്ത് മനസ്സില്ലാക്കി എന്ന്  എന്നോട് പറയണം, ഇതും പറഞ്ഞു ആ സുന്ദരി അവിടെ നിന്നും അപ്രത്യക്ഷമായി. 

ഈ കൊച്ചു ബാലന്‍ ആ കടല്‍തീരത്ത്  ദിവസവും പോയിരിക്കും, കടല്‍ തുരുത്തില്‍ നിന്നും മുഴങ്ങുന്ന മണി നാദം കേള്‍ക്കാന്‍, പക്ഷെ അവന്‍ ആ തിരകള്‍കിടയിലൂടെ  വരുന്ന അലയോലികള്‍ക്കിടയില്‍ മണി നാദം കേട്ടില്ല, ഇന്നലെവരെ കണ്ടിട്ടുള്ളതല്ലാത്ത പുതുതായൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല,

അവന്‍ നിരാശനായി, അടുത്തുള്ള ചില മീന്‍ പിടുത്തക്കാരോട്  ഈ ഗ്രാമത്തെ പറ്റിയും ക്ഷേത്രത്തെ പറ്റിയും ചോദിച്ചു, ആര്‍ക്കും അറിയുമായിരുന്നില്ല, ഒരു കിഴവന്‍ ആ കുട്ടിയോട് പറഞ്ഞു: "വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഒരു
ദ്വീപുള്ളതായും ഒരു ഭൂമി കുലുക്കത്തിന്റെ ഫലമായി ആ ദ്വീപ് കടലിനടിയിലെക്ക് മുങ്ങി പോയതുമായ  കഥ എന്റെ അപ്പൂപന്മാര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടിണ്ട്".
എന്നാലും ശ്രദ്ധിച്ചാല്‍,  കടലില്‍ മുങ്ങിപ്പോയ ദ്വീപില്‍ നിന്നുള്ള മണിയൊച്ച  ഇപ്പോഴും കേള്‍ക്കാന്‍ പറ്റും.

ബാലന്‍ വീണ്ടും കടല്‍ തീരത്തേക്ക് തന്നെ മടങ്ങി, ക്ഷേത്ര മണിയൊച്ചക്ക് കാതോര്‍ത്തു, പക്ഷെ കേട്ടത് കടല്‍പക്ഷികളുടെയും തിരമാലകളുടെയും ശബ്ദം മാത്രം, അവന്‍ ദിവസവും രാവിലെ കടല്‍ തീരത്ത് പോയിരുന്നു. എന്നങ്കിലും ആ  സുന്ദരിയോട് "മണിയൊച്ച കേട്ടു" എന്നെനിക്കു പറയാന്‍ കഴിയണം.

ഈ ഒരു  ലക്ഷ്യം മാത്രമായി ആ  ബാലനില്‍. മാസങ്ങള്‍ കഴിഞ്ഞു, ഒന്ന് കൂടി ചോദിയ്ക്കാന്‍ വീണ്ടും ആസ്ത്രീയെ അവന്‍ കണ്ടില്ല. കൂടുകാരോട് കളിക്കാനോ, പഠിക്കാനോ അവനു തല്പര്യമില്ലതായി.

മുങ്ങിപ്പോയ 
ദ്വീപില്‍നിന്ന്   മണിയൊച്ച  കേള്‍ക്കാന്‍ അവനു പറ്റിയില്ലങ്കിലും, തിരമാലയുടെ ശബ്ദവും, കാക്കയുടെ കരച്ചിലും, പ്രകൃതിയുടെ വ്യത്യസ്ഥ സ്വരങ്ങളും അവന്‍ പഠിച്ചെടുത്തു. മീന്‍ പിടുത്തക്കാരന്‍ കിഴവന്‍ ആ ശബ്ദം കേട്ടിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും അവനോടു പറഞ്ഞങ്കിലും ഒരു പ്രാവശ്യം പോലും  അവനു  കേള്‍ക്കാന്‍ പറ്റിയില്ല.

അവന്‍ വീണ്ടും ചിന്തിച്ചു ഞാ
ന്‍ "ഒരു മുക്കുവനായി" ഇവിടെ മീന്‍ പിടിക്കാന്‍ കടലിലേക്ക് ഇറങ്ങിയാല്‍ എനിക്ക് ആ ശബ്ദം  കേള്‍ക്കാന്‍ പറ്റിയേക്കും,

അല്ലങ്കില്‍ വേണ്ട, ഇത്  വല്ല "കെട്ടു
കഥയുമായിരുക്കും".

അവന്‍ കടലിനോട്  വിടപറഞ്ഞു, തിരിച്ചു വരുമ്പോള്‍ കടല്‍ കാക്കയുടെ  ശബ്ദവും തിരയുടെ ഇരമ്പലും കേട്ടു, കുട്ടികളുടെ കളിയും ചിരിയും അവന്‍ കേട്ടു,  പ്രകൃതിയുടെ  എല്ലാ സ്വരങ്ങളും അവനു കേള്‍ക്കാന്‍ പറ്റി.

അവന്റെ മനസ്സില്‍ ഇത്രയും നാളില്ലത്ത സന്തോഷം തോന്നിത്തുടങ്ങി, മറ്റുകുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചു, അതോടൊപ്പം യുവതി പറഞ്ഞ മണിയൊച്ചയും കേള്‍ക്കാന്‍ അവനു കഴിഞ്ഞു, സന്തോഷത്തോടെ  ജീവിച്ചു മണികളെക്കുറിച്ചും  ക്ഷേത്രത്തെ പറ്റിയും  അവന്‍ മറന്നു.
 
വളര്‍ന്നു വലുതായി, അവന്‍ ഓര്‍ത്തു ഞാന്‍ ചെറുപ്പത്തില്‍ തിരഞ്ഞ  മണിയും ക്ഷേത്രവുമെല്ലാം ഒരു സാങ്കല്പിക കഥ മാത്രമായിരുന്നു....

അവന്‍ വീണ്ടും ഒരിക്കല്‍ കൂടി  ആ കടല്‍ തീരത്തേക്ക് നടക്കാന്‍ തീരുമാനിച്ചു, മണി മുഴക്കെത്തെയോ ദ്വീപിനെയോ അന്വേഷിക്കാന്‍ ആയിരുന്നില്ല. കടല്‍ തീരത്ത്‌ എത്തിയപ്പോള്‍ അവന്‍ അത്ഭുതപ്പെട്ടു. 

അവനെ അത്ഭുതപ്പെടുത്തി കൊണ്ട് വളരെ കാലം മുമ്പ് കണ്ട ആ യുവതി ഒരു മാറ്റവുമില്ലാതെ അതിലേറേ സുന്ദരിയായി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നത്? അവന്‍ ചോദിച്ചു.

യുവതി പറഞ്ഞു. ഞാന്‍ നിങ്ങളെ കാത്തു നില്‍ക്കുകയായിരുന്നു, എന്തിനുവേണ്ടി ?

അവള്‍ ഒരു പുസ്തകം അവനു നേരെ നീട്ടി. ഒന്നും എഴുതാത്ത പുസ്തകമായിരുന്നു അത്. അവള്‍ പറഞ്ഞു എഴുതൂ, വെളിച്ചത്തിന്റെ പോരാളി കുട്ടികളുടെ കണ്ണുകളെ വിലമതിക്കുന്നു, കാരണം അവര്‍ക്ക് കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നു.

വെളിച്ചത്തിന്റെ പോരാളി,  അതാരാണ് ? അവള്‍ പറഞ്ഞു, നിനക്കറിയാം ജീവിതത്തെ മുഴുവനായും മനസ്സിലാക്കാന്‍ പറ്റുന്നവനാണവന്‍, ലക്ഷ്യ സക്ഷാല്‍കരതിനുവേണ്ടി മരിക്കുംവരെ പോരാടാന്‍  കഴിവുള്ളവനാ
വന്‍,
തിരമാലകള്‍ക്കടിയിലെ മണി മുഴക്കം ശ്രവിക്കാന്‍ കഴിവു
ള്ളവന്‍, അവന്റെ ചിന്തകള്‍ മുഴുവന്‍ ആയുവതി  അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് പോലെ അവനു തോന്നി.

എല്ലാവരും വെളിച്ചത്തിന്റെ പോരാളികളാണ് . അവന്‍ ആ എഴുതാത്ത  പുസ്തകത്തിലേക്ക് നോക്കി, യുവതി അവനോട പറഞ്ഞു എഴുതുക.

"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക. അവള്‍ വീണ്ടും അപ്രത്യക്ഷമായി.

പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും, പ്രതിസന്ധികളില്‍  കാലിടറി വീഴാത്ത അനുഭവങ്ങളും സംഘര്‍ഷങ്ങളെ  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കഥയുടെ അവസാന വീണ്ടും ആ യുവതി രംഗത്ത് വരികയാണ്, അവന്‍ അവളോട്‌ ചോദിച്ചു.

നിങ്ങള്‍ പറഞ്ഞ പല കാര്യങ്ങളും പരസ്പര വൈരുദ്യങ്ങളാണല്ലോ ?

യുവതി  പറഞ്ഞു, കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ, നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം നീ തിരിച്ചറിഞ്ഞപ്പോഴാണ്.

അത് പോലെ തന്റെ ചുറ്റുമുള്ള സകലതും, വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

നീ ആരാണന്നു ആ യുവതിയോടു അയാള്‍ ചോദിക്കുന്നതോട് കൂടെ അവള്‍ വീണ്ടും തിരമാലകല്‍ക്കിടയിലൂടെ ആകാശത്ത് ഉദിച്ചുയര്‍ന്ന ചന്ദ്രനിലേക്ക് 
അപ്രത്യക്ഷമാവുന്നു.

ഇതായിരുന്നു വാരിയര്‍ ഓഫ് ലൈറ്റ്  (വെളിച്ചത്തിന്റെ പോരളിയുടെ ആമുഖത്തില്‍ നമുക്ക് പൗലോ കൊയ്‌ലോ പറഞ്ഞു തന്നത്. 

എന്റെ മുമ്പില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സുന്ദരി  എന്തോ എന്റെ കാതില്‍ മന്ദ്രിച്ചു പക്ഷെ എനിക്കത്  വ്യക്തമല്ലായിരുന്നു.  അത് വ്യക്തമാകാന്‍ വേണ്ടി,
ഒരിക്കല്‍ കൂടി അവളെ കാണാന്‍ എന്നും ഞാന്‍ കടല്‍ തീരത്ത്  പോകുന്നു.

ഇങ്ങനെ ഓരോ വായനക്കാരിലും തന്റെ കഥാപാത്രങ്ങളെ ജീവിപ്പിക്കുകയാണ്  പൗലോ കൊയ്‌ലോ, എന്ന വിഖ്യാത എഴുത്തുകാരന്‍ .... 

ഈ പുസ്തകം പൂര്‍ണമായും മലയാളത്തിലേക്ക്  ഫിലിപ് എം പ്രസാദ് തര്‍ജമ ചെയ്തിട്ടുണ്ട്   പബ്ലിഷ് ചെയ്തത് ഡി സി ബുക്സ്.  

15 comments:

  1. നന്നായി പൌലൊയെ പറ്റിയും പുസ്തകത്തെ പറ്റിയും എഴുതീത്.
    എന്റെയും പ്രിയ കഥാകാരന്‍ തന്നെ അദ്ദേഹം. പക്ഷെ സഹീര്‍ എന്ന നോവലോടെ ഞാന്‍ അദ്ദേഹത്തെ വായിക്കുന്നത് നിര്‍ത്തി. എല്ലാം ഒന്നിന്റെ ആവര്‍ത്തനം. പുതിയ പുസ്തകം ഇറങ്ങീട്ടുണ്ട്. വാള്‍കൈറിയുടെ ദിനം “അത് തന്നെയല്ലെ തലക്കെട്ട്..? എടുത്ത് അവിടെ തന്നെ വെച്ചു. ആരെങ്കിലും വായിച്ചിട്ട് പറയട്ടെ നന്നെന്ന്,എന്നിട്ട് വാങ്ങാം.

    എല്ലാ ആശംസകളും...

    ReplyDelete
  2. മുല്ല പറഞ്ഞത് ശരി. അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിച്ചാല്‍ എല്ലാം വായിച്ചതുപോലെ...
    കൂടുതല്‍ വായിക്കപ്പെടുന്നു എന്നത് ഗഹനസാഹിത്യത്തിന്റെ മേഖലയില്‍ ഗുണകാംക്ഷിയായ ഒന്നും പ്രകാശിപ്പിക്കാന്‍ ഉതകില്ല. ഉപരിപ്ലവങ്ങളെ ആഘോഷിക്കാന്‍ എളുപ്പമാണ്!

    ReplyDelete
  3. Mr Majeed,

    I don't know you but I fully agree with you about your comment on Paulo

    Once I started reading his"The Zaheer" I was really excited. I couldn't stop reading. I finished it with in a week among my hectic schedules in life. He is amazing.
    Have you read it?

    ReplyDelete
  4. valare nannayi ee parichayappeduthal...... aashamsakal..........

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്.......
    നന്ദി ഈ അറിവ് സമ്മാനിച്ചതിന്ന്

    ReplyDelete
  6. പൌലോ കൊയ്‌ലോ ആല്കെമിസ്ടിലൂടെ ഹരം പകര്‍ന്നു .പ്രിയപ്പെട്ട എഴുത്തുകാരനും തന്നെ .ഒരു പക്ഷെ ധൃതി കൂടിപ്പോയതിനാലോ മറ്റോ ആവാം ,പിന്നെടെപ്പഴും ആവര്‍ത്തനം ചുവയ്ക്കുന്നു അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ..ശ്രമം വളരെ നന്നായി ,മറ്റുള്ള എഴുത്തുകാരെ പറ്റിയും ഇതേ പോലുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു ...

    ReplyDelete
  7. തുടങ്ങിയിടത് തന്നെ എല്ലാമുണ്ടെന്നു ആല്‍കെമിസ്റ്റും ഡാവിഞ്ചി കോഡും പറയുന്നു....അപ്പോള്‍ യാത്രയും അതിന്റെ സാഹസങ്ങളും വ്യര്തമാനെന്നു തന്നെയല്ലേ ഈ രണ്ടു നോവെലിസ്ടുകളും ഭംഗ്യന്തരേണ വ്യക്തമാക്കുന്നത്....ക്രിസ്തു മത നവോഥാന കലാകാരനാണ് പൌലോ കൊയ്ലോ എന്ന് പറയേണ്ടി വരും...അദ്ധേഹത്തിന്റെ നോവലുകള്‍ ഉയര്‍ത്തുന്ന ദര്‍ശനം ക്രിസ്ത്യന്‍ ആത്മീയതയാണ്...അത് മോശം എന്നല്ല പറഞ്ഞു വരുന്നത്...ഏതു ആത്മീയതയും പോസിറ്റീവ് ആണ് ....അത് മനുഷ്യരില്‍ നവോന്മേഷം ഉണ്ടാക്കും...ഒരേ ലക്ഷ്യത്തിനു വേണ്ടി എഴുതുന്നതിനാലാണ് എല്ലാ നോവലുകളും ഒരു പോലെ ആയിതീരുന്നത്....

    ReplyDelete
  8. പ്രിയപ്പെട്ട മജിദ്...
    മുമ്പുതന്നെ ഈ പോസ്റ്റ് വായിച്ചിരുന്നു... വായന അടയാളപ്പെടുത്തുന്ന കുറിപ്പുകളൊന്നും ഇവിടെ എഴുതിയില്ല എന്നു മാത്രം... എന്തുകൊണ്ടോ എന്റെ കമന്റ് ഇവിടെ ഒരധികപ്പറ്റാവും എന്ന തോന്നലുണ്ടായി...
    താങ്കള്‍ മനോഹരമായി എഴുതിയിരിക്കുന്നു... ഈ പോസ്റ്റിന്റെ വായനയാണ് എന്നെ താങ്കളുടെ ബ്ലോഗിന്റെ ആരാധകനാക്കി മാറ്റിയത്...

    ഇത്തരം നല്ല ലേഖനങ്ങള്‍ ഇനിയും ഞങ്ങള്‍ക്കു തരുക...

    ReplyDelete
  9. വെളിച്ചത്തിന്റെ പോരാളിയെ വായിക്കാന്‍ തിടുക്കമായി.എത്ര ആകര്‍ഷകമായി പൌലോയെയും പുസ്തകത്തെയും പരിചയപ്പെടുത്തിയിരിക്കുന്നു.
    നന്ദി ഈ പോസ്റ്റിന്

    ReplyDelete
  10. ഈ പോസ്റ്റ് ഇപ്പഴാണു കണ്ണില്‍ പെട്ടത്..
    പൗലോയെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു.
    പക്ഷേ അക്ഷരത്തെറ്റുകള്‍ ഗാംഭീര്യത കുറക്കുന്നുണ്ട്..ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  11. ലോകത്തിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉള്ള ഉത്തരമാണ് പൌലോ കൊയലോ. ഞാന്‍ ഒരു വര്ഷം മുമ്പ് എഴുതിയ ലേഖനം ഇവിടെ വായിക്കാം.

    ഈ അതുല്യ പ്രതിഭയെ എത്ര വര്‍ണിച്ചാലും മതിയാകില്ല. ലേഖനത്തിന് പ്രത്യേക നന്ദി.

    ReplyDelete
  12. എനിക്കിഷ്ടപ്പെട്ട ഒരു വിശ്യസാഹിത്യകാരന്‍ ..നല്ല പോസ്റ്റ്‌
    ഇലവന്‍ മിനിറ്റ്... ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നു ..

    ReplyDelete
  13. വളരെ നല്ല പോസ്റ്റ്...
    ഇതേ പോലുള്ള ലേഖനങ്ങള്‍
    ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  14. വായിക്കുന്നതിനേക്കാള്‍ പ്രധാനമാണല്ലോ ഗ്രഹിക്കുന്നതും വായിച്ചത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും. അത് അത് മനോഹരമായി ചെയ്തിരിക്കുന്നു മജീദ്‌...! ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. i am impressed by your blog. Keep writing!

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...