കലാപത്തിന്റെ അവസാനം അധികാരം പിടിച്ചെടുത്തു, രാജ്യത്ത് പട്ടിണി ഇല്ലാതാക്കാനും പുരോഗതിയിലേക്ക് നയിക്കാനും തീരുമാനിച്ചു, പെട്രോളിയം കമ്പനികളെ ദേശവത്കരിച്ച്തിനു ശേഷം അമേരിക്കന്‍ കമ്പനി കളെയും മറ്റു പല പാശ്ചാത്യന്‍ കമ്പനികളെയും നാട് കടത്തി, പുതിയ ഭരണ പരിഷ്കാരങ്ങളിലൂടെ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഇസ്‌ലാമികസോഷ്യലിസം എന്നൊരു വ്യവസ്ഥിതി കൊണ്ടുവരാന്‍ ശ്രമിച്ചു. ഇതിനെ മൂന്നാം പ്രപന്‍ജനിയമമായി അദ്ദേഹം വ്യാഖ്യാനിച്ചു, പക്ഷേ, അധികാരമാണ് എല്ലാറ്റിലും വലുത് എന്നുവന്നപ്പോള്‍ കാലക്രമേണ അദ്ദേഹം നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി പരിണമിച്ചു, വിശുദ്ധ ഖുര്‍ആനിനെ പോലും സ്വന്തം ഇഷ്ട്ടത്തിനു മാറ്റാന്‍ ശ്രമിച്ചു........
42 വര്‍ഷം നീണ്ട ഖദ്ദാഫി ഭരണത്തിനു അന്ത്യം കുറിച്ചു
ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലിബിയന്‍പ്രസിഡന്റ്
മ്യുഅമ്മര്‍ ഗദാഫിയുടെ മരണവാര്‍ത്ത അല്‍ജസീറയും ലിബിയന്‍ ടിവിയുംറിപ്പോര്‍ട്ട് ചെയ്തു. സിര്‍ത്തിലെ ഒരു ബങ്കറില്‍ ഒളിച്ചുതാമസിക്കുന്നിടത്ത് വിമതസേനയുടെ വെടിയേറ്റു മരിച്ചുവെന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തിന്റെ നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തു. ഗദ്ദാഫിയുടെ സൈന്യത്തലവന്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു.
മെഡിറ്ററേനിയന്‍ കടലിന്റെ തീരത്ത് മഗ്‌രിബ് മേഖലയെന്നു വിളിക്കുന്ന പ്രദേശത്താണ് ലിബിയ സ്ഥിതി ചെയ്യുന്നത്. വൈദേശികഭരണം അവസാനിപ്പിച്ച് 1951ല്‍ സ്വതന്ത്രയാവുമ്പോള്‍ ലിബിയ ഒരു ദരിദ്രരാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തിയതോടെ രാജ്യം സാമ്പത്തികമായി മുന്നേറി. പക്ഷേ, സമ്പത്ത് രാജ്യം ഭരിച്ച ഇദ്രിസ് രാജാവിന്റെയും കുടുംബാംഗങ്ങളുടെയും കൈയില്‍ നിറയുകയും അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം എണ്ണപ്പണം ഊറ്റിക്കൊണ്ടുപോവുകയും ചെയ്തപ്പോള്‍ രാജ്യം ഭരിച്ച ഇദ്രിസ് രാജാവിനെതിരെ ഗദ്ദാഫി രക്തരൂക്ഷിത വിപ്ലത്തിനുനേത്രത്വം നല്‍കി, അന്ന് അദ്ദേഹത്തിനു 27 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. ബെന്‍ഗാസിയിലെ സൈനികഅക്കാദമിയില്‍ പഠിച്ച് പട്ടാളത്തില്‍ ഓഫീസറായിരിക്കെ ആയിരുന്നു അത്. കലാപത്തിന്റെ അവസാനം അധികാരം പിടിച്ചെടുത്തു, രാജ്യത്ത് പട്ടിണി ഇല്ലാതാക്കാനും പുരോഗതിയിലേക്ക് നയിക്കാനും തീരുമാനിച്ചു, പെട്രോളിയം കമ്പനികളെ ദേശവത്കരിച്ച്തിനു ശേഷം അമേരിക്കന്‍ കമ്പനി കളെയും മറ്റുപല പാശ്ചാത്യന്‍ കമ്പനികളെയും നാട് കടത്തി, പുതിയ ഭരണ പരിഷ്കാരങ്ങളിലൂടെ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഇസ്‌ലാമികസോഷ്യലിസം എന്നൊരു വ്യവസ്ഥിതി കൊണ്ടുവരാന്‍ ശ്രമിച്ചു. ഇതിനെ മൂന്നാം പ്രപന്‍ജ നിയമമായി അദ്ദേഹം വ്യാഖ്യാനിച്ചു, പക്ഷേ, അധികാരമാണ് എല്ലാറ്റിലും വലുത് എന്നുവന്നപ്പോള്‍ കാലക്രമേണ അദ്ദേഹം നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറുകയായിരുന്നു, വിശുദ്ധ ഖുരാനിനെ പോലും സ്വന്തം ഇഷ്ട്ടത്തിനു മാറ്റാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ഗ്രീന്‍ ബുക്ക് പരക്കെ വിമര്‍ശനത്തിനു വിധേയമായിത്തീര്‍ന്നു. തന്നെ എതിര്‍ക്കുന്നവരെ നഖവും പല്ലുമപയോഗിച്ചു തകര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. അതിനുദാഹരണമായിരുന്നു ജയില്‍ കലാപത്തിന്റെ പരിണിത ഫലം, 1996ലെ ജയില്‍കലാപത്തില്‍ ആയിരത്തിലതികം തടവുകാരെയാണ് അദ്ദേഹത്തിന്റെ ഭടന്മാര്‍ വെടിവെച്ചുകൊന്നത്. ഇനിയൊരു പട്ടാളഅട്ടിമറിക്കുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി ഗദ്ദാഫി സൈന്യത്തെ ബോധപൂര്‍വം ദുര്‍ബലമാക്കി നിര്‍ത്തി. അംഗരക്ഷകരായി ആയുധധാരികളായ വനിതകളെയും വിദേശ കൂലിപ്പടയാളികളെയും നിയമിച്ചു.
അദ്ദേഹം കൊണ്ട് വന്ന മൂന്നാം പ്രപന്‍ജ നിയമം അമേരിക്കക്കും പാശ്ചാത്യ ശക്തികള്‍ക്കും കനത്ത വെല്ലുവിളിയായി, പാശ്ചാത്യ ശക്തികള്‍ ഇതിനെ എതിര്‍ക്കുകയും, അന്താരാഷ്ട്ര തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ലിബിയയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
80 തുകളുടെ അവസാനം അമേരിക്കയോടും പാശ്ചാത്യ ശക്തിക ളോടുമുള്ള ഗദ്ദാഫിയുടെ ബന്ധം കൂടുതല്‍ വഷളായി, 88ല്‍ 277 പേര്‍ മരിച്ച ആക്രമണത്തില്‍ അന്വേഷണ ഏജന്‍സി ലിബിയക്ക് നേരെ വിരല്‍ ചൂണ്ടിയതും അതിനു ശേഷം അദ്ദേഹം നിലകൊണ്ട പല സമീപനങ്ങളും അദ്ദേഹത്ത്തിന്റെ ശക്തി ക്ഷയിക്കാന്‍ കാരണമായി, സോവിയറ്റ് യൂണിയന്റെ പതനവും അദ്ദേഹത്തെ പിറകോട്ടു വലിച്ചിരുന്നു.
അറബ് ദേശിയതയ്ക്കും അറബ് ഐക്യത്തിനും മുന്‍തൂക്കം നല്‍കിയ ഗദ്ദാഫി പല കാരണങ്ങളാലും അറബ് ലീഗില്‍ നിന്നും ഒറ്റപ്പെടുകയാനുണ്ടായത്, 2002 ല്‍ നടന്ന ഗള്‍ഫ് യുദ്ധത്തില്‍ സൗദി അറേബ്യ അമേരിക്കന്‍ സേനക്ക് നല്‍കിയ സഹായത്തിനെതിരെ അറബ് ലീഗ് യോഗത്തില്‍ ഗദ്ദാഫി ആഞ്ഞടിച്ചിരുന്നു.
2009ല്‍ നുയോര്‍ക്കില്‍ നടന്ന UN ജനറല്‍ അസംബിളിയില്‍ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന പ്രസംഗത്തിനിടയില്‍ ഐക്യ രാഷ്ട്ര സഭക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും രക്ഷ കൌന്‍സിലിനെ ഭീകര കൌന്സിലാണന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
അറബ് ജനതയുടെ സ്വാതന്ത്ര്യദാഹം ടുണീഷ്യയും ഈജിപ്തും കടന്നെത്തിയപ്പോള്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല, മുമ്പത്തെ പോലെ ഈ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. പരമാവദി പിടിച്ചു നില്ക്കാന്‍ ശ്രമിച്ചങ്കിലും അദ്ദേഹത്തിന്റെ അന്ത്യം ജന്മ നാട്ടില്‍ സംഭവിച്ചു. 42 വര്‍ഷം നീണ്ട ഖദ്ദാഫി ഭരണത്തിനു അന്ത്യമാവുമായി. 1947 ജൂണ്‍ ഏഴിനായിരുന്നു അദ്ദേഹം ജനിച്ചത്.

No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.