നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത പ്രശ്നം ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍ അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം........
നന്നായിരിക്കുന്നു കുറ്റിയാടി ഓണ്‍ ലൈന്‍.............. നന്നായിരിക്കുന്നു
ബസ് യാത്രാപ്രശ്ന പരിഹാരത്തിന് പലപ്പോഴും നാം കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുള്ള തെറ്റായ ചില സമര മാര്‍ഗങ്ങളാണ് ബസ്സിനുകല്ലെറിയുക, കടകള്‍ അടപ്പിക്കുക, റോഡുകള്‍ ബ്ലോക്ക് ചെയ്യുക, ഹര്‍ത്താല്‍ ആചരിക്കുക, ജനജീവിതം സ്തംഭിപ്പിക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു പ്രശ്ന പരിഹാരത്തിന് മറ്റു 100 പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സമര രീതികള്‍. ഇതിനു തികച്ചും വിപരീതമായി മാതൃകാപരമായ രൂപത്തില്‍ ഒരു നാട്ടിലെ ബസ് യാത്ര പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഇവിടെ. കല്ലും വടിയും ഒന്നുമില്ലാതെ നൂതന ടെക്നോളജി ഉപയോഗിച്ചാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു നിവാസികള്‍ക്ക് ഇന്ത്യ വിഷ്യനോടും കുറ്റിയാടി ഓണ്‍ലൈനിന്നോടും മുഖ്യ മന്ത്രിയുടെ വെബ് സൈറ്റിനോടും ഇനി നന്ദി പറയാം.
പ്രശ്നപരിഹാരങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി തുടങ്ങിയ വെബ് സൈറ്റ് പരക്കെ സ്വഗതാര്‍ഹമായിരുന്നു. ഇതിനകം ഒരു പാട് പ്രശ്നങ്ങള്‍ പരിഹരിക്കാനും ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യ മന്ത്രിയോട് കാര്യങ്ങള്‍ സംസാരിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഇത് മൂലം സാധിച്ചു.
കുറ്റിയാടിക്കടുത്ത് തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു ഭാഗത്ത് സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്ന കാരണത്താല്‍ ജീപ്പില്‍ കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കുത്തി നിറച്ചു അപകടമുണ്ടാക്കും വിധത്തില്‍ നടത്തുന്ന ജീപ്പ് യാത്ര ഇന്ത്യവിഷ്യന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ തൂങ്ങി പ്പിടിച്ചു യാത്ര ചെയ്യുന്ന കാഴ്ച വളരെയധികം ദയനീയവും അപകടകരവുമായിരുന്നു, ഈ ദ്ര്ശ്യം സോഷ്യല്‍ നെറ്റ് വര്‍കായ ഫേസ് ബൂകിലൂടെ കുറ്റിയാടി ഓണ്‍ ലൈന്‍ ചര്‍ച്ച ചെയ്തു, 1500 ലധികം അംഗങ്ങളുള്ള ഈ ഓണ്‍ ലൈന്‍ കൂട്ടം ഇന്ത്യവിഷ്യന്‍ പുറത്ത് വിട്ട വാര്‍ത്ത ദ്ര്ശ്യങ്ങള്‍ സഹിതം മുഖ്യ മന്ത്രിയുടെ വെബ് സൈറ്റിലേക്ക് പരാതി അയച്ചു. വളരെ പെട്ടന്ന് തന്നെ മുഖ്യ മന്ത്രി പരിഹാരം കാണാനുള്ള വഴി ഒരുക്കി, മുഖ്യ മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് ഇമെയില്‍ നിര്‍ദേശം നല്‍കി ഉടനെ തന്നെ കമ്മീഷന്‍ വടകര ആര്‍ ടി ഓ വിനു ഇമെയില്‍ മുഖേന നിര്‍ദേശങ്ങള്‍ അയച്ചു, ആര്‍ ടി ഓ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങി, അതിന്റെ ഭാഗമായി സ്ഥിരമായി ട്രിപ്പുകള്‍ മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു ഇതിന്റെ നടപടിയും റിപ്പോര്‍ട്ടും വെബ് സൈറ്റ് ലുണ്ടന്നു ഇന്ത്യ വിഷിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത പ്രശ്നം ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍ അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം. കുറ്റിയാടി ഓണ്‍ലൈന്‍ അംഗങ്ങള്‍ക്ക് അഭിവാദനങ്ങള്‍. സാമൂഹ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അതിനെതിരെ പ്രതികരിക്കാനും അതിലൂടെ സമാധാന രൂപത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാന്നാനും ഇത്തരം ഓണ്‍ ലൈന്‍ കൂട്ടായ്മകള്‍ക്ക് കഴിയട്ടെ. കുറ്റിയാടി ഓണ്‍ ലൈന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും മാത്രകയാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
good
ReplyDeleteഅഭിനദ്ധനങ്ങള്‍...
ReplyDeleteകുറ്റ്യാടി ക്കാര്‍ വേണ്ട രീതിയില്‍ ഒന്ന് ആടിയപ്പോള്‍
ReplyDeleteആദാത്ത എല്ലാ കുറ്റികളും ആടി എന്നര്‍ത്ഥം ..
ആട്ടിയാല്‍ ആടാത്ത കുറ്റികള്‍ ഉണ്ടോ?
ഈ കൂട്ടായ്മക്ക് അഭിവാദ്യങ്ങള്‍...
ReplyDeleteനിങ്ങള്‍ ആണ്‍കുട്ടികളാ കുറ്റ്യാടിക്കാരേ,,
ReplyDelete