Monday, November 14, 2011

ഒരു കുഞ്ഞിക്കിളിയുടെ സങ്കടം




ഒരു കുഞ്ഞിക്കിളിയുടെ സങ്കടം
ഭൂലോകത്ത് വട്ടമിട്ടു പറക്കുന്ന കൂട്ടുകാരെ നോക്കി
കുഞ്ഞു ചിറകുമായി കൂട്ടിലിരുന്ന
കുഞ്ഞു പക്ഷിക്ക് ഒരു മോഹം 
എനിക്കും പറക്കണം
എനിക്കും എന്റെ കൂടുകാരെ പോലെ
ഉയരത്തില്‍ പറക്കണം
പറക്കാന്‍ ശ്രമിച്ചു
സന്തോഷത്തോടെ പറക്കാന്‍ തുടങ്ങി
കൂട്ടുകാരോടൊത്ത് ഭൂലോകത്ത് വട്ടമിട്ടു പറന്നു
പറക്കുന്നതിനിടയില്‍
ഒരു കൂട്ടം വലിയ പക്ഷികള്‍
കുഞ്ഞു പക്ഷിയുടെ ചിറകില്‍ ഒരു കൊത്തു കൊടുത്തു
എന്തിനാണ് ആ കൊത്തു ലഭിച്ചതെന്നറിയാതെ
മുറിവേറ്റ ചിറകുമായി കൂട്ടിലിരിക്കുന്ന കുഞ്ഞു പക്ഷിയോട്
കുഞ്ഞുക്കിളിയുടെ ചങ്ങാതി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു
നീ പറക്കാനായിട്ടില്ല ചിറകുറച്ചതിനു ശേഷം പറന്നാല്‍ മതി
അത്കൊണ്ടാണ് നിന്നെ കൊത്തിയത്
കുഞ്ഞുക്കിളി കരഞ്ഞു കൊണ്ട് ചോദിച്ചു
അതിനു എന്തിനു എന്റെ ചിറകൊടിച്ചു
മറ്റൊരു ചങ്ങാതിക്കിളി പറഞ്ഞു
നീ പറന്നുയരുന്നതിലുള്ള അസൂയ കൊണ്ടാണ്
ഒന്നുമറിയാതെ
കുഞ്ഞിക്കിളി ഒടിഞ്ഞ ചിറകുമായി കൂട്ടില്‍ തന്നെ ഇരുന്നു
പറന്നാല്‍ ഇനിയും കൊത്തുകൊള്ളുമോ എന്ന പേടിയോടെ
എന്നെങ്കിലും ഉയരത്തില്‍ പറക്കാന്‍ പറ്റുമെന്ന മോഹത്തോടെ

6 comments:

  1. കുഞ്ഞു പക്ഷീ നോമ്പരപ്പെടാതെ..ഞങ്ങളോക്കെയുണ്ട് കൂട്ടിനു..ആരും നിന്നെ കൊത്തി വലിക്കില്ല..നുള്ളി നോവിക്കുകയുമില്ല...

    ReplyDelete
  2. എല്ലാറ്റിനെക്കാളും മീതെ പറന്നുയരാന്‍ ആശംസിക്കുന്നു.

    ReplyDelete
  3. @parappandadan & mulla

    ചെറിയ കൊത്തു കൊണ്ട ക്ഷീണത്തിലായിരുന്നു
    നിങ്ങളുടെ വാക്കുകള്‍ക്കു നന്ദിയുണ്ട്

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...