Wednesday, January 11, 2012

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 3

ഹയ്യിനു ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, തന്റെ ദര്‍ശനങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു.....
രണ്ടാം ഭാഗം വായിക്കാന്‍ 
കഥ തുടരുന്നു
ഹയ്യും ഉസാലും
നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍  എത്തിയ  ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.

ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന്‍ നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും  തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍  ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ  ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.

ചുറ്റും വിജനതയായിരുന്നു.  തന്റെ ചുറ്റുപാടുകളെ  ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ  തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു.

പുറംലോകത്തിന്റെ ആരവങ്ങളില്‍  നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ  വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍  ആവിർഭവിച്ചു. ഹയ്യ്  ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു.

കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്,  തിന്മകള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം  ഉസാലിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന്‍ പറഞ്ഞു,  ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു.

മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു.  മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി  ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്‍റെ മനസ്സില്‍ ഒന്നുരണ്ടു  ചോദ്യങ്ങള്‍ ബാക്കിയായി,  പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു  അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം  ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്കുന്നുണ്ട്.

ഉസാലിന്റെ ദ്വീപിലേക്ക്  പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക്  അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന്‍ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............

ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ   ഹയ്യ്  സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു  പ്രയോജനവുമില്ലന്നു  വിശ്വസിക്കുകയും  ഇതാണ്  ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍  തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി  ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി. 

മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മ
ത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.  .വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".

37 comments:

  1. പറയാന വാക്കുകളില്ല ഇനിയും വരട്ടെ
    നന്ദി ഈ പോസ്റ്റിന്
    ആശംസകള്‍

    ReplyDelete
  2. തുടരട്ടെ... കാത്തിരിക്കുന്നു...

    സ്നേഹാശംസകളോടെ...

    ReplyDelete
  3. പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും

    ഏതായാലും ഹയ്യ് ഉസാലിന്റെ ദ്വീപില്‍ എത്തിപെട്ടതിനാല്‍ മുകളില്‍ ഉരുത്തിരിഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരവും അടുത്ത ഭാഗത്ത്‌ വായിക്കാം എന്ന് കരുതുന്നു ..
    ഈ ലേഖനത്തിന് ആശംസകള്‍

    ReplyDelete
  4. നല്ല വായന സുഖമുള്ള പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍..

    ReplyDelete
  5. പൌരാണിക ദാര്‍ശനികനായ ഇബ്നു തുഫൈല്‍ അറബി ഭാഷയില്‍ രചിച്ച ഈ നോവല്‍ ലാറ്റിന്‍, ഇംഗ്ലിഷ്,ഫ്രെഞ്ച്,ഡച്ച് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാള വായനക്കാര്‍ക്ക് ഇത് രുചിച്ചറിയാന്‍ സാധിച്ചിട്ടുണ്ടോ എന്നത് .........
    താങ്കളുടെ പരിശ്രമം പൂര്‍ത്തിയാക്കാന്‍ സര്‍വശക്തന്‍ തുണക്കട്ടെ.

    ReplyDelete
  6. kollam nalla kadha

    ReplyDelete
  7. ഉസാലിന്റെയും ഹയ്യിന്റെയും കൂടെ ഞാനുമുണ്ടേ ...

    ReplyDelete
  8. അറബിഭാഷയില്‍ പാണ്ഢിത്യമുള്ളതുകൊണ്ട് താങ്കള്‍ക്കിത് വായിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പഠനവും തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ട് ഈ പഠനം ആമുഖമായി കൊടുത്തുകൊണ്ട് ഈ നോവല്‍ മലയാളഭാഷയിലേക്ക് തര്‍ജമ ചെയ്തുകൂട...?

    അങ്ങിനെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം...

    ആയിരത്തൊന്നു രാവുകളും, ഖലീല്‍ ജിബ്രാനെയും മറ്റും വായിച്ച് അറബി സംസ്കാരത്തെയും അതിന്റെ ഉത്പന്നങ്ങളായ സാഹിത്യസൃഷ്ടികളെയും പരിചയപ്പെടാന്‍ ശ്രമിക്കുന്ന സാധാരണ മലയാള വായനക്കാര്‍ക്ക് തങ്ങള്‍ പരിചയപ്പെട്ടത് മഞ്ഞുകൂനയുടെ ഒരഗ്രം മാത്രമായിരുന്നു എന്നു മനസിലാക്കിക്കൊടുക്കാനും ഒരു സംസ്കാരത്തിന്റെ ആഴവും പരപ്പും കാണിച്ചു കൊടുക്കാനും ഉതകുന്നതാവും പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ സാഹിത്യസൃഷ്ടിയുടെ മൊഴിമാറ്റം....

    രണ്ടാം ഭാഗം വായിച്ച് ഞാന്‍ മനസ്സില്‍ കണ്ട ഉയരത്തിനും എത്രയോ മുകളിലേക്ക് വളരുന്നുണ്ട് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്ന ദാര്‍ശനികപ്രപഞ്ചം എന്നു തോന്നുന്നു ഈ മൂന്നാം ഭാഗം വായിച്ചപ്പോള്‍....

    തുടരുക. എല്ലാ ഭാവുകങ്ങളും....

    ReplyDelete
  9. വായിക്കുന്നു..പഠിക്കുന്നു..

    ReplyDelete
  10. തുടരട്ടെ ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ട്ടോ ...നല്ല വായനാസുഖമുള്ള ലേഖനം.....അഭിനന്ദനങ്ങള്‍ ..

    ReplyDelete
  11. @വേണുഗോപാല്‍ സര്‍
    മറ്റ് ചില വിഷയങ്ങളില്‍ എഴുതണം എന്നുള്ളത് കൊണ്ട് ഈ നോവലിന്റെ സാരാംശം ഞാന്‍ നീട്ടികൊണ്ടു പോകുന്നില്ല, ഈ പോസ്റ്റില്‍ തന്നെ അവസാനിപ്പിക്കുകയാണ്, വേണു ഗോപാല്‍ ചോദിച്ചത് പോലെ കുറച്ചു കൂടി പറയാനുണ്ടായിരുന്നു അത് ചുരുക്കി അവസാനം ചേര്‍ത്തിട്ടുണ്ട്, നിങ്ങള്‍ വായിക്കുമ്പോള്‍ അത് ഇല്ലാത്തത് കൊണ്ട് ഇവിടെയും ചേര്‍ക്കാം,ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാകിയ ഹയ്യ് സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു പ്രയോജനവുമില്ലന്നു വിശ്വസിക്കുകയും ഇതാണ് ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍ തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വ ശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി.
    മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മതത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വി അബ്ദു പറഞ്ഞ വാക്കുകള്‍ ഓര്മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു".
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി വേണു സാര്‍

    @ഷാജു
    കാതു
    ജെഫു
    സുനില്‍
    മുഹമ്മദ്
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ഇനിയും വരണം

    @മൈല്‍ പീലി
    കൊച്ചുമൊള്‍
    വേണുസറിനോട് പറഞ്ഞ കാര്യങ്ങള്‍ തന്നെ നിങ്ങളോടും പറയുന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി, ഇനിയും ഇതിലെ വരണം

    @പ്രതീപ് സര്‍
    നിങ്ങള്‍ പറഞ്ഞത് പോലെ കുറെ കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സമയക്കുറവ് അതാണ് പ്രശ്നം, ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന അല്പം സമയമല്ലേ നാം ഇതിന് ചിലവയിക്കുന്നത്, പിന്നെ പഠിച്ച ഭാഷ മറന്നു പോകാതിരിക്കാന്‍ ഇത് ഉപകരിക്കുന്നു, അറബ് സാഹിത്യത്തെ പറ്റി പ്രതീപ് സര്‍ പറയുമ്പോള്‍ വളരെ അതികം സന്തോഷം തോന്നുന്നു..
    പ്രതീപ് സറിന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  12. വളരെ ഗഹനമായ ഒരു ലേഖനം ,പഠനര്‍ഹാമായ വരികള്‍ ,പ്രദീപ്‌ സാറിന്റെ നിര്‍ദ്ദേശം പരിഗണിക്കേണ്ടത് തന്നെ എന്നാണു എന്റെയും അഭിപ്രായം ,,,,,, വിജ്ഞാനപ്രദമായ പോസ്ടുകലുമായി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete
  13. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
    ഈ എഴുത്ത് വായനക്കാരെ പിടിച്ചിരുത്തുന്നതാണ്

    ReplyDelete
  14. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ് ആശംസകള്‍ നേരുന്നു

    ReplyDelete
  15. ഒന്നിച്ചു വായിക്കാമെന്നും ശേഷം പ്രതികരണം അറിയിക്കാമെന്നും കരുതുന്നു. തുടര്ഭാഗങ്ങള്‍ വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  16. ഒരു പരിജയ പെടുത്തലിനപ്പുറം ഉള്ള ഒരു നല്ല വിശകലനം ആയി എയുത്ത് നന്ദി മജീദ്‌ നാദാപുരം

    ReplyDelete
  17. പ്രിയപ്പെട്ട മജീദ്‌ (താഴെവടക്കയില്‍) വളരെക്കാലമായി ഞാന്‍ തന്നെ തിരയുകയായിരുന്നു. കൂടുതല്‍ വായ്ക്കാന്‍ സമയം കിട്ടിയില്ല, അഭിനന്ദനങ്ങള്‍ ബന്ധപ്പെടണം

    ReplyDelete
  18. എന്റെ സാമീപ്യം നിന്നെ ഇത്രത്തോളം വലിയൊരു എഴുത്തുകാരനാക്കുമെന്നു അന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇന്നെനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല കുട്ട്യേ!
    അറബി സാഹിത്യം ഇഷ്ടമായി ..കൂടുതല്‍ വായിക്കാന്‍ ശ്രമിക്കാം അതുപോലെ താങ്കളുടെ ഒരു വിലയിരുത്തലും ഞാന്‍ പ്രതീക്ഷിക്കട്ടെ.
    മെയില്‍ അയക്കുക.

    ReplyDelete
  19. ഈ ഭാഗം വായിച്ചു. നല്ലൊരു പ്രബന്ധം. ബാക്കി ഭാഗങ്ങള്‍ കൂടി വായിക്കട്ടെ.

    ReplyDelete
  20. @sbhkty
    siyaf
    rosapookal
    kaithapuzha
    namoos
    kompan
    shukoor
    ഏല്ലാവര്‍ക്കും
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി ഇനിയും ഇതിലെ വരണം
    വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കണം

    ReplyDelete
  21. @jaleel ajf
    ഒരു പാടു വര്‍ഷത്തിന് ശേഷം ഇങ്ങിനെയങ്കിലും കണ്ടു മുട്ടാന്‍ സാധിച്ചല്ലോ വളരെയധികം സന്തോഷം
    അഭിപ്രായം പറഞ്ഞതിന്നു നന്ദി പറയുന്നു - ഞാന്‍ വിളിക്കാം

    ReplyDelete
  22. ഇതും ഇഷ്ടായി. കൂടെ തന്നെയുണ്ട്.

    ReplyDelete
  23. വയനാ സുഖമുള്ള എഴുത്ത്.. തുടരുക.. എല്ലാവിധ ആശംസകളും..

    ReplyDelete
  24. നല്ല വായനാ സുഖം തന്ന് പോകട്ടെ ഇനിയും മുന്നോട്ട് ആശംസകള്‍

    ReplyDelete
  25. എനിക്ക് തോന്നുന്നു, സൂഫിസം ദൈവത്തെ അടുത്തറിയലാണെന്ന്. അത് എല്ലാവര്‍ക്കും സാധ്യമായ ഒന്നല്ല. ദൈവത്തിനു മുന്‍പില്‍ ആത്മസമര്‍പ്പണം നടത്തി ആ സര്‍വ്വശക്തിയില്‍ ലയിച്ചു തീരുക അതല്ലേ?
    താങ്കളുടെ വായന പങ്കുവച്ചതിനു നന്ദി. ഇനി മറ്റൊരു വായനാനുഭവത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  26. മനസ്സിനെ പിടിച്ചിരുത്തുന്ന ഒരു സാഹിത്യ സൃഷ്ട്ടിയെ തിരഞ്ഞെടുത്തു പകര്‍ന്നു തന്ന ലേഖകന് ആയിരം അഭിനന്ദനങ്ങള്‍ പ്രദീപ്‌ സര്‍ പറഞ്ഞ അഭിപ്രായത്തോട് ഞാനും ചേരുന്നു ...താങ്കളില്‍ നിന്നും ഇതിന്‍റെ പൂര്‍ണ്ണമായ ഒരു മൊഴിമാറ്റം പ്രതീക്ഷിക്കുന്നു ...ആശംസകളോടെ .....:))

    ReplyDelete
  27. ഉസാലിന്‌റെ ദ്വീപിലെത്തിയ ഹയ്യ്‌ അവിടെയുള്ള മൃഗതുല്യരായ അജ്ഞരായ ജനങ്ങളെ പ്രബോധരാക്കുന്ന അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു. ഇതൊരു വിവര്‍ത്തനമായത്‌ കൊണ്‌ട്‌ തന്നെ ഇതില്‍ കൂടുതലായി പ്രതികരിക്കാന്‍ ഞാന്‍ അജ്ഞനാണ്‌. എങ്കിലും സമയ ലഭ്യതക്കനുസരിച്ച്‌ ഞാന്‍ മനസ്സിരുത്തി വായിക്കുന്നുണ്‌ട്‌ എന്ന്‌ അറിയിച്ച്‌ കൊള്ളുന്നു.

    ReplyDelete
  28. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും.

    ReplyDelete
  29. @pattepaadam ramji
    ഹയ്യിന്‍റെ ഈ ചിന്ത ശരിയല്ല എന്നു പിന്നീട് എഴുത്തുകാരന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി റാംജി ഇനിയും ഈ വഴി വരണം

    ReplyDelete
  30. @shradheyan
    ummu ammaar
    mailpeeli
    kanakambaran
    shaleer ali
    mohi
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി ഇനിയും ഈ വഴി വരണം
    നിങ്ങളുടെ നിര്‍ദ്ദേശത്തിനും അഭിപ്രായത്തിനും വലിയ വിലയുണ്ട്

    ReplyDelete
  31. അയഥാര്ത്യങ്ങളായ കാല്പനികതയുടെ പിന്നാലെ പോകാതെ ഇബ്നു തുഫൈലിന്റെ, മതവും, ശാസ്ത്രവും സമ്മിശ്രമായി ഇഴകിചെരുന്ന തത്വചിന്തകള്‍ ഹൃദ്യമായി തോന്നി .നന്നായിട്ടുണ്ട്, അഭിപ്രായം വൈകിയതില്‍ സോറി..

    ReplyDelete
  32. ആദ്യമായി വന്നു ഇഷ്ടപ്പെട്ടു .. നല്ല എഴുത്ത് സുഖമുള്ള വായനാനുഭവം . തുടരുക ....

    ReplyDelete
  33. എനിക്കിതെല്ലാം പുതിയ അറിവുകളാണ് കേട്ടൊ

    ReplyDelete
  34. തുടരുക... എല്ലാവിധ ആശീര്‍വാദവും നേരുന്നു...

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...