Saturday, February 11, 2012

ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് മീറ്റില്‍ കേട്ട വേറിട്ട ചില ശബ്ദങ്ങള്‍


ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും  നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം...........
2012 ഫെബ്രുവരി 10 :  ഇന്നലെ ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ നടത്തിയ ബ്ലോഗ് മീറ്റ് ദോഹയിലെ ബ്ലോഗ്ഗേര്‍സിന് മറക്കാനാവാത്ത അനുഭവമായി മാറി, സ്നേഹ സൌഹൃദങ്ങൾ കൊണ്ട് ധന്യമായ ഒരു ദിനം സമ്മാനിച്ച ഖത്തര്‍ മലയാളം ബ്ലോഗേര്‍സ് കൂട്ടായ്മ എക്കാലത്തും മധുരിക്കുന്ന ഓര്‍മയായി അവശേഷിക്കും  എന്നതില്‍ സംശയമില്ല.

ഒത്തു ചേരലുകള്‍ നടന്നു, ഗൌരവമായ ചര്‍ച്ചകള്‍ നടന്നു, നല്ല എഴുത്തുകളെ കുറിച്ചു പലരും വാചാലമായി, ഉത്തമ സാഹിത്യങ്ങളെ സൈദ്ധാന്തിക തലത്തില്‍ നിര്‍വചിച്ചു. പുതിയലോകക്രമത്തില്‍ ക്രിയാത്മകമായ മൂല്യബോധം സ്വയംസൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തിയോടെ സന്തോഷത്തോടെ ഓരോരുത്തരും പിരിഞ്ഞു.

മീറ്റില്‍ കേട്ട ചില ശബ്ദങ്ങള്‍ 
ബ്ലോഗ് എഴുത്തുകാര്‍  സമൂഹത്തെ അറിയണം, നിര്‍മലമായും ഗാഢമായും ചിന്തിക്കുന്നവരായിരിക്കണം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യണം. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഓരോ ബ്ലോഗേര്‍സിനും കഴിയണം. ഓരോ വരികളും അനീതിക്കും ജീര്‍ണതകള്‍ക്കുമെതിരിലുള്ള ശബ്ദമായി മാറണം, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാരന്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ്.

എഴുത്തുകാരില്‍ സാമൂഹിക അറിവും ദര്‍ശനവും കൊഴിഞ്ഞു പോകുമ്പോള്‍ എഴുത്തിന്റെ ലോകത്ത് ജീര്‍ണതകള്‍  ഉടലെടുക്കുന്നു. സമൂഹത്തിന് വേണ്ട അറിവും വെളിച്ചവും നല്കാന്‍ എഴുത്തുകാര്‍ക്കു കഴിയണം. എഴുത്തും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴകലര്‍ന്നതായിരിക്കമെന്നും സ്വപ്നങ്ങള്‍ക്ക് ജീവനുള്ള തേജോ നിര്‍ഭരമായ ഭാവിയുടെ വഴി കാട്ടിയായ ഒരു പുതിയ ഭൂലോകത്തെ സൃഷ്ടിക്കാന്‍ ബൂലോക എഴുത്തുകാര്‍ക്കു കഴിയുമെന്നും പലരും പ്രത്യാശിച്ചു.

പരസ്പരം സുഖിപ്പിക്കുന്ന പുകഴ്ത്തുന്ന ഒരു രീതി സാമ്രാജ്യ ശക്തികള്‍ ലോകത്തിന് മുമ്പില്‍ കാഴ്ച വെക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍, നാം അതില്‍ അടിമപ്പെടാതെ നോക്കണം. നമ്മുടെ ബ്ലോഗില്‍ പോലും പലരും ആ രീതി തുടരുന്നു. വെറും പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരം അത്തരം പുറം ചൊറിയലിന്റെ ഭാഗമാകാതെ, ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും  നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് ഴിയണം, അതിനുള്ള ശ്രമം നടത്തണം.

അന്ധമായ വിമര്‍ശനങ്ങളെ അതിജീവിക്കാനും, ഇച്ചയും സഹനശക്തിയും മാനുഷികമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനുള്ള മനസ്സും ഉണ്ടാവണം, വിവേകമെന്ന മാനസിക പ്രഭ നമ്മില്‍ എപ്പോഴും ഉണരണം. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വാക്കും വചനവും, വരകളും വരികളും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നാം കഴിവതും ശ്രമിക്കണം.
ബ്ലോഗിലെ പലരും അക്കാഡെമിക് ബിരുദം നേടിയവര്‍ അല്ലങ്കിലും സമകാലിക വാര്‍ത്തകളില്‍ അവര്‍ക്ക് അവഗാഹമുണ്ടായിരിക്കണം ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, മാധ്യമ ധര്‍മങ്ങളെ  കുറിച്ചും പല ബ്ലോഗ്ഗേര്‍സും അവരുടെ പരിചയപ്പെടുത്തലിനിടയില്‍ പ്രതിപാദിച്ചതായി കണ്ടു,  ബ്ലോഗ് എഴുത്തുകാര്‍ക്ക്  രോഗാതുരയായ സമൂഹത്തെ ചികിത്സിക്കാനും അവര്‍ക്ക് ശരിയായ  ദിശാബോധം നല്കാനും കഴിയണം.

ബ്ലോഗ് എഴുത്തില്‍  സ്ത്രീകള്‍, അവരുടെ സാന്നിധ്യം നന്നായി അറിയിച്ചുകൊണ്ടിരിക്കുന്നു.  സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് വനിതാ ബ്ലോഗേര്‍സിന്റെ ഇടപെടലുകള്‍ ഏറെ  ശ്രദ്ധേയമായിരുന്നു.
സ്ത്രീ വിമോചനത്തിനു ശേഷവും, ഫെമിനസത്തിന്റെ വ്യാപനത്തിനും ശേഷവും, വലിയ എഴുത്ത് കാരികളുടെ വരവിനു ശേഷവും, സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ശീലയുടെയും സ്മിത ആദര്‍ശിന്റെയും, മാധവിക്കുട്ടിയുടെയും  ഷാഹിദാ ജലീലിന്റെയും വാക്കുകള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
 
ശക്തമായ ജീവിതാനുഭവങ്ങളാണ് പലരുടെയും വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്. ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ ജീവിത അനുഭവങ്ങളും പലരും പങ്ക് വെച്ചു. സമയ പരിമിതി കാരണം, പറയാന്‍ ആഗ്രഹിച്ചതും പറയേണ്ടതുമായിരുന്ന  പലതും പലര്‍ക്കും  പറയാന്‍ കഴിഞ്ഞില്ല.

കൂട്ടായ്മയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട ഒരാള്‍ക്ക് ഒരു ലാപ് ടോപ് അയച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ നല്ല കാര്യമായി.  മീറ്റിന്റെ ഭാഗമായി ഇത്തരം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് ശരിക്കും മാതൃകാ പരമാണെന്ന്  പലരും സൂചിപ്പിച്ചു.


നേരത്തെ നിശ്ചയിച്ചത് പ്രകാരം ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം, സാഹിത്യം, സാമൂഹ്യ പ്രശ്നങ്ങൾ  എന്നിവയെ പരാമർശിച്ച് നാമൂസും ഹബീബും,  ഖത്തര്‍ മലയാളം ബ്ലോഗേര്‍സിനെ കുറിച്ചു ശഫീഖും സംസാരിച്ചു.

ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും ടോയ്ലറ്റ് സാഹിത്യമാണെന്നും വിശേഷിപ്പിച്ച ഇന്ദുമേനോന്റെ ബ്ലോഗിലേക്കുള്ള തിരിച്ചുവരവിനെയും ബ്ലോഗിനെ വിമര്‍ശിക്കുന്ന ചിലമുഖ്യധാരാ എഴുത്തുകാരെ   വിമര്‍ശിക്കാനും ചിലര്‍ സമയം കണ്ടെത്തി. ലോകത്ത് ബ്ലോഗും ഫേസ് ബൂക്കും ചെലുത്തിയ സ്വാധീനം വളരെ വലുതാണ്, അതിനെ കുറിച്ച് വ്യാപകവും ഗാഢവുമായ പഠനങ്ങള്‍ ആവശ്യമാണെന്ന് ചിലര്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവത്തെ അവര്‍ ഉദാഹരിച്ചു.
 
രാവിലെ 9 മുതല്‍ 11 മണി വരെ നടന്ന ഫോട്ടോ പ്രദര്‍ശനവും ഫോട്ടോ ഗ്രാഫി എക്സിബിഷനും  അണിയറ പ്രവര്‍ത്തകരുടെ കഴിവും മികവും വിളിച്ചറിയിക്കുന്നതായിരുന്നു. അത്രയും മനോഹരമായിട്ടാണ് ഓരോ ഫോട്ടോകളും അവര്‍ ക്രമീകരിച്ചിരുന്നത്. വ്യാഴായ്ച്ച  വൈകുന്നേരം മുതല്‍ നേരം പുലരുവോളം അവരുടെ വിലപ്പെട്ട സമയം ഈ ക്രമീകരണത്തിന് വേണ്ടി അവര്‍ സ്കില്‍സ് സെന്ററിന്‍റെ ഹാളില്‍ ചിലവഴിക്കുകയായിരുന്നു. ഫോട്ടോ ഗ്രാഫിയുടെ സാങ്കേതികവും വൈദഗ്ദ്യവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വളരെയധികം പ്രയോജനപ്പെട്ടു . സാങ്കേതിക സംശയങ്ങള്‍ക്കുള്ള മറുപടി ഈ രംഗത്തെ വിദഗ്ധര്‍ കൃത്യമായി തന്നെ നല്കി.
സിന്ധു രാമചന്ദ്രന്‍ ഒരുക്കിയ കുട്ടികളുടെ കാര്‍ണിവലും  രണ്ടു കൊച്ചു കുട്ടികള്‍ (സന്‍സീത, സാന്ദ്ര) അവരെയും അവരുടെ  ബ്ലോഗിനെ പരിചയപ്പെടുത്തിയതും അവരുടെ കൊച്ചു വര്‍ത്തമാനങ്ങളും  ബ്ലോഗേര്‍സിന്  ഏറെ കൌതുകമായി. ഇങ്ങിനെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫോട്ടോ ഗ്രാഫെര്‍സിന്റെയും നിറഞ്ഞ പങ്കാളിത്തമുള്ള വളരെ രസകരമായ ഒരു മീറ്റായി മാറുകയായിരുന്നു.  

ഷമീറിന്റെയും നാമൂസിന്റേയും ഹബീബിന്റെയും ഒരു ബ്ലോഗര്‍ അല്ലാതെ നമ്മുടെ അതിഥിയായി എത്തിയ രാജന്‍  ജൊസേഫിന്റെയും  വാക്കുകള്‍  ഏറെ ശ്രദ്ധേയമായിരുന്നു. 

രാജന്‍  ജൊസേഫിന്റെ  വാക്കുകള്‍
ബ്ലോഗുകളെ കുറിച്ച് പരസ്പരം നല്ലത് മാത്രം പറയുന്ന കേവലം അരാഷ്ട്രീയ സുഖിപ്പിക്കലുകളായി നമ്മുടെ കൂട്ടായ്മകള്‍ മാറാതെ സൂക്ഷിക്കണം..എന്റെ ബ്ലോഗിനെകുറിച്ച് നീയും, നിന്റെ ബ്ലോഗിനെകുറിച്ച് ഞാനും പരസ്പരം പുകഴ്ത്താം..അങ്ങനെ നമുക്ക് ഉദാത്ത സാഹിത്യകാരന്മാരെന്നു ആത്മരതിയടയാം എന്നതാകരുത് നമ്മുടെ എഴുത്തിന്റെ ലോകം..
ക്രിയാത്മക വിമര്‍ശനത്തിന്റെ ജാലക വാതിലുകള്‍ തുറന്നിടാനും, കഥയും കവിതയുമെല്ലാം സസൂക്ഷ്മായ നിരൂപണത്തിന് വിധേയമാക്കാനും അത് വഴി നമ്മുടെ ബ്ലോഗ്ഗെഴുതുകാരിലെ സര്‍ഗ്ഗപ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയണം.. 
അക്ഷരങ്ങള്‍ക്ക് ഉറച്ച നിലപാടുകള്‍ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്..രാഷ്ട്രീയ വ്യക്തതയും ദാര്‍ശനിക ദൃഡതയുമുള്ള എഴുത്തുകളാണ് ഈ കാലം നിങ്ങളോട് ആവശ്യപ്പെടുന്നത്.. വ്യക്തിത്വത്തിലും എഴുത്തിലും ഒരു പോലെ അടിയുറച്ച നിലപാടുകളും, അചഞ്ചലമായ പക്ഷവും നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌..അപ്പോള്‍ മാത്രമേ താന്‍ ജീവിച്ചിരിക്കുന്ന കാലത്തില്‍ തന്റെ വിരലടയാളം ചാര്‍ത്താനും, കാലത്തെ ഗുണപരമായി സ്വാധീനിക്കാനും എഴുത്തുകാരന് കഴിയൂ.. നടന്നു പോകുന്ന വഴികളില്‍ നിങ്ങളുടെ കാല്പാടുകള്‍ വരും തലമുറയ്ക്ക് വേണ്ടി അടയാളപ്പെടുത്താന്‍, നനവ്‌ തീരെയില്ലാത്ത പ്രവാസ മണ്ണില്‍ നനവേറെയുള്ള സുമനസ്സുകളുടെ ഈ നന്മയുടെ സംഗമം സഹായിക്കട്ടെയെന്നു രാജന്‍ ജോസെഫ് ആശംസിച്ചു.

രക്ത ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നത് പോലെ, ഉപ്പ് ബന്ധവും നാം കാത്തു സൂക്ഷിക്കണം, ഉപ്പിന്റെ വിലയെ ഷമീര്‍ എടുത്തു പറഞ്ഞു. പ്രവാസികള്‍ അവരുടെ അദ്ധ്വാനത്തിന്റെ  വില ശരിക്കും അറിഞ്ഞവരാണ്. ഇത്തരം കൂട്ടായ്മയുടെ ഒത്തുചേരലിന്റെ പിന്നിലും ഒരു പാടു അദ്ധ്വാനമുണ്ട്, അവരുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പിന്റെ രസം ഉപ്പാണ്, ആ ഉപ്പ് പരസ്പരം പങ്ക് വെക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ രുചി വര്‍ദ്ധിക്കുന്നു.

ഓ എന്‍ വി യുടെ വാക്കുകള്‍ ശമീര്‍ ഈണത്തില്‍ പാടിയപ്പോള്‍ സദസ്സാകെ ഹര്‍ഷാരവം മുഴക്കി.
പ്ലാവിലകോട്ടിയ കുമ്പിളില്‍ തുമ്പപോലിത്തിരി ഉപ്പുതരിയടുത്ത്
ആവിപാറുന്ന പൊടിക്കഞ്ഞിയില്‍തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചെര്‍ത്താലേ രുചിയുള്ളൂ
കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോം മട്ടിലെന്നുണ്ണി
നിന്‍മുത്തശ്ശിയും ഒരുനാള്‍ മറഞ്ഞു പോമെങ്കിലും
നിന്നിലെഉപ്പായിരിക്കും ഈമുത്തശ്ശി എന്നുണ്ണിയെ വിട്ടെങ്ങുപോകുവാന്‍.....


ഈ മീറ്റ് വിജയിപ്പിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും  ആശംസകളും ഭാവുകങ്ങളും നേരുന്നു. 





ബ്ലോഗ് മീറ്റില്‍ സംസാരിച്ചവര്‍



98 comments:

  1. പലരുടെയും ശബ്ദങ്ങള്‍ ഒരിക്കല്‍ കൂടെ കേട്ടറിഞ്ഞ അനുഭവം.
    ഇത്രയും വ്യക്തതയോടെ ഓരോന്നും ഓര്‍ത്തെടുത്തു കുറിക്കാന്‍ സാധിക്കുവതെങ്ങിനെ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അത്രകണ്ട് കൃത്യമാണ് ഓരോ വാക്കുകളും. അഭിനന്ദനം. ഈ റിപ്പോര്‍ട്ടിങ്ങിന്.

    ReplyDelete
  2. ആദ്യ ബ്ലോഗ് സംഗമത്തിലെ പതിനൊന്നിൽ നിന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ നൂറ്റിപത്തിലെത്തിയ നിൽക്കുന്ന ഈ ബ്ലോഗ് കൂട്ടായ്മ കണ്ടപ്പോൾ അഭിമനംകൊണ്ട് എന്റെ വാക്കുകളെ കടിഞ്ഞാണിട്ട സ്റ്റേജിലെ നിമിഷങ്ങളുടെ ചാരിതാര്‍ത്ഥ്യത്തിന്റെ ഓർമയിൽ നിന്ന് കൊണ്ട് ,ഒരിക്കൽ കൂടി ഇതിന്റെ എല്ലാ അണീയ ശിപ്ലികൾക്കും എന്റെ നന്ദി അറിയിക്കട്ടെ!.

    ReplyDelete
    Replies
    1. നിങ്ങളുടെ വാക്ക് കേള്‍ക്കുമ്പോള്‍ സന്തോഷവും കഴിഞ്ഞ മൂന്നു മീറ്റിലും വരാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമവുമുണ്ട് ഇനിയുള്ള മീറ്റ് നമുക്ക് ഇതിനേക്കാള്‍ നന്നാക്കാന്‍ ശ്രഃമിക്കാം അല്ലേ സഗീര്‍

      Delete
  3. ഈ മീറ്റ് വിജയമാക്കിതീര്‍ത്ത എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  4. പറഞ്ഞതിൽ പാതി പതിരായിപ്പോകുന്ന പതിവിനു പകരം കേട്ടതും കണ്ടതും കൃത്യതയോടെ നന്നായി പകർത്താൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. മജീദ്, താങ്കളുടെ സൌഹൃദത്തിൽ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. ഞാൻ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോകാനിരുന്നത് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം മാറ്റിവെച്ചതാണ്. പോയില്ലെങ്കിൽ ഇനി അടുത്തൊന്നും പോകാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ!!. ഈ മീറ്റിന്റെ ശേഷിപ്പ് വളരെവലിയ സന്തോഷമാണ് പകരുന്നത്.

    ReplyDelete
    Replies
    1. നന്ദി ഷമീര്‍
      സൌഹൃദം എന്നും നിലനിര്‍ത്താന്‍ നമുക്ക് ശ്രമിക്കാം

      Delete
  5. ഖത്തര്‍ ബ്ലോഗ്ഗെര്സ്നു അഭിവാദ്യങ്ങള്‍

    ReplyDelete
  6. ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ്‌ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് ,പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി ,ആ നോവിന് ഒരു ആശ്യാസമായി എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് .ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ . നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലെഭിച്ചതും സദസിനു മുന്നില്‍ സംസാരിക്കാന്‍ അവസരം ലഭ്യമായതും, ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച. സഘാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു...ഇങ്ങിനെയൊരു മീറ്റ് നടക്കുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞത് മുതല്‍ .മനസ്സില്‍ ഒരു വല്ലാത്തൊരു ആവേശമായിരുന്നു .സംഘാടകസമിതിയിലെ ഒരംഗം.വിളിക്കുകയും . എന്നെ കുറിച്ചും എന്‍റെ ബ്ലോഗിനെക്കുറിച്ചും വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു.പിന്നീട് ഇ മെയില്‍ വഴി .നിരന്തരം അറിയിപ്പുകളും മറ്റു വിശദാംശങ്ങളും ലഭിച്ചു കൊണ്ടിരുന്നു.ഇസ്മായില്‍ കുറുമ്പടി യുടെ ഈ മീറ്റ് സംഘടിപ്പിക്കാനുള്ള ആവേശം .എന്നെ അത്ഭുതപ്പെടുത്തി .എന്ന് പറയുന്നതാവും ശെരി.പിന്നീട് കാത്തിരിപ്പിന്‍റെ.ദിവസങ്ങളായിരുന്നു.അങ്ങിനെ മീറ്റ് നടക്കുന്ന ദിവസം വന്നുചേര്‍ന്നു .പ്രദീക്ഷിച്ചതിനെക്കാളും.വലിയൊരു വിജയം ആണ്.കാണുവാന്‍ കഴിഞ്ഞത്‌.. ..,സംഘാടകര്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍..,എല്ലാവരിലും നന്മ ഉണ്ടാവട്ടെ .ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് ഈ ലേഖനം വായിച്ചാല്‍ മീറ്റില്‍ നടന്ന സംഭവവികാസങ്ങള്‍ എല്ലാംതന്നെ മനസ്സിലാവും .രചയിതാവിന് എല്ലാവിധത്തിലുമുള്ള ഭാവുകങ്ങള്‍..,,

    ReplyDelete
    Replies
    1. മനസ്സാറിഞ്ഞു കൊണ്ട് താങ്കള്‍ ഇവിടെ കുറിച്ചിട്ട ഓരോ വാക്കും വളരെ വിലപ്പെട്ടതാണ്
      മീറ്റ് സങ്കടിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരോടും നമുക്ക് നന്ദി പറയാം പ്രത്യേകിച്ച് ഇസ്മാഈല്‍ കുറുംപടി സുനില്‍ രാമചന്ദ്രന്‍ നിക്സണ്‍ തന്‍സീം ...... മറ്റ് എല്ലാവരോടും

      Delete
  7. പഴയതുപോലെ വിരസമായ പ്രവാസജീവിതത്തെ പഴിക്കുന്നതിൽ നിന്ന് വർത്തമാനകാലത്തെ ദേശഭാഷകൾക്കതീതമായി പ്രയോഗിക്കാമെന്ന് നാം മനസ്സിലാക്കിയതിൽ നിന്നാണ് നമുക്കിടയിൽ കൂട്ടായ്മകൾ ഉയർന്നുവന്നത്. കൂട്ടുകൂടുകയും അവരോടൊപ്പം സ്നേഹവും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിടുകയും ചെയ്ത ആ ദിനം മനസ്സിൽ മധുരമായിത്തന്നെ നിലനിൽക്കുന്നു.
    സ്നേഹം

    ReplyDelete
    Replies
    1. കൂട്ടുകൂടാനും അതോടൊപ്പം സ്നേഹവും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിടുവാനും ഒരു വേദി അത് തന്നെ ആയിരുന്നല്ലോ നമ്മുടെ മീറ്റ് അല്ലേ നവാസ്
      നന്ദി നവാസ് നിങ്ങളുടെ വാക്കുകള്‍ക്ക്

      Delete
  8. ഒന്നും വിട്ടു പ്പോയില്ല എന്ന് തോന്നുന്നു വായിച്ചപ്പോള്‍ .....Good work

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. കണ്ടതിലും പരിചയപെട്ടതിലും സന്തോഷം .. :)

    ReplyDelete
    Replies
    1. സന്തോഷം സൂത്രന്‍ സൂത്രന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു
      അടുത്ത മീറ്റിലും പുതിയ സൂത്രങ്ങളുമായി വരുമല്ലോ

      Delete
  11. ഇങ്ങനെ പോയാല്‍ അടുത്ത മീറ്റ് 'ദ്വിദിനമായി' നടത്തേണ്ടി വരും. കുറച്ചു പേര്‍ വരാതിരുന്നത് കൊണ്ട് നമുക്ക്‌ കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ കഴിഞ്ഞു. എന്നിട്ടും കുറച്ചു പാട്ടും കവിതയും മിസ്സായി. ഏതായാലും കിട്ടിയ സമയത്തെ നന്നായി ഉപയോഗപ്പെടുത്തി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ച ഏവര്‍ക്കും നന്ദി.

    ReplyDelete
    Replies
    1. നന്ദി ശഫീക്
      രണ്ടു ദിവസമായി നടത്താന്‍ പ്രയാസമില്ലങ്കില്‍ നമുക്ക് അങ്ങിനെ നടത്തി കൂടെ ശഫീക് എന്തായാലും എല്ലാ ബ്ലോഗേര്‍സിനെയും പങ്കെടുപ്പിക്കാന്‍ നമുക്ക് കഴിയണം ഈ മീറ്റ് വിജയിപ്പിച്ച എല്ലാ ബ്ലോഗേര്‍സിനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശഫീക് അടക്കമുള്ള എല്ലാ കൂടുകാര്‍ക്കും ഞാനും നന്ദി പറയുന്നു,

      Delete
  12. ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തെടുത്തു കൃത്യമായി എഴുതിയതില്‍ മജീദ്‌ ഭായി അഭിനന്ദനം അര്‍ഹിക്കുന്നു. ഈ മീറ്റിനു പുതിയതായി കിട്ടിയ ചില സജീവ പ്രവര്‍ത്തകരില്‍ ഒരാളാണ് മജീദ്‌ നാദാപുരം. ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായും, ഭംഗിയായും പൂര്‍ത്തിയാക്കിയ , തന്റെ സേവനം മറ്റേതു മേഖലയില്‍ വേണമെങ്കിലും വിനിയോഗിക്കാന്‍ തയ്യാറായ ആ ചുറുചുറുക്കും, പ്രസരിപ്പും, ആത്മാര്‍ഥതയും മീറ്റിന്റെ മാറ്റ് കൂട്ടുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്‌.

    ReplyDelete
    Replies
    1. നന്ദി സുനില്‍
      എന്നെയും നിങ്ങളോടൊപ്പം കൂട്ടിയതിന്, അടുത്ത മീറ്റിനും വിളിക്കുമെന്ന പ്രതീക്ഷയോടെ
      ഈ മീറ്റ് വിജയിപ്പിക്കാന്‍ സുനില്‍ ഏറെ അദ്ധ്വാനിച്ചു അതിനുള്ള ഫലം കാണുകയും ചെയ്തു, അതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം, ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

      Delete
  13. ബ്ലോഗ്‌ മീറ്റ്‌ ഒരനുഭവം ആയിരുന്നു.ഇത്രയും ബ്ലോഗ്ഗെര്‍മാരെ ഒന്നിച്ചു കണ്ടത്തിലെ അത്ഭുതം ഇതുവരെ മാറിയിട്ടില്ല.സമയ കുറവ് ഒരു വില്ലനെ പോലെ കടന്നു വന്നു.കുറച്ചു കൂടി ആശയങ്ങള്‍ പങ്കുവയ്കാമായിരുന്നു എന്ന് തോന്നുന്നു.സമയ പരിമിതി കൊണ്ട് പലര്‍ക്കും പറയാനുള്ളത് പറയാതെ പോയി എന്ന് തോന്നി.മീറ്റ്‌ ഇത്രയും ഗംഭീരം ആക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ ആശംസകള്‍....ശ്രദ്ധേയന്‍ പറഞ്ഞത് പോലെ ഒരു കവിത എനിക്കും ചൊല്ലണമെന്നുണ്ടായിരുന്നു.മീറ്റ് വിവരണം നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി
      ശരിയാണ് സമയക്കുറവുണ്ടായിരുന്നു എന്നാലും ഉള്ള സമയത്തിനുള്ളിന്‍ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടന്നല്ലോ, അതില്‍ നമുക്ക് സന്തോഷിക്കാം, പലര്‍ക്കും പാടാനും കവിത ചൊല്ലാനും ആഗ്രഹമുണ്ടായിരുന്നു സമയക്കുറവ് അതിനനുവദിച്ചില്ല, അടുത്ത മീറ്റ് നടത്തുംപോള്‍, ഇതിന് പരിഹാരമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

      Delete
  14. നന്ദി പ്രിയ മജീദ്‌,
    അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല എന്ന നിരാശ തങ്ങളുടെ വിവരണം വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നി കേട്ടോ....
    എങ്കിലും ആ ആശയങ്ങളും വിശകലനങ്ങളും മറ്റുള്ളവരിലെയ്ക്ക് എത്തിക്കാന്‍ കാട്ടിയ ഈ ശ്രമം ശ്ലാഘനീയമാണ്.(പുറംചൊറിഞ്ഞു സുഖിപ്പിക്കലല്ല)

    "ക്രിയാത്മക വിമര്‍ശനത്തിന്റെ ജാലക വാതിലുകള്‍ തുറന്നിടാനും, കഥയും കവിതയുമെല്ലാം സസൂക്ഷ്മായ നിരൂപണത്തിന് വിധേയമാക്കാനും അത് വഴി നമ്മുടെ ബ്ലോഗ്ഗെഴുതുകാരിലെ സര്‍ഗ്ഗപ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയണം".

    കുറിക്കുന്ന ഓരോ വാക്കും കുറിക്കുകൊള്ളൂമ്പോള്‍, പകര്‍ന്നു നല്‍കുന്ന ആശയം ഒരാളെയെന്കിലും സ്പര്‍ശിക്കുമ്പോള്‍ എഴുത്തുകാരന്‍ വിജയിക്കുന്നു. ആത്മസംതൃപ്തിയെക്കാള്‍ വലുതല്ല കമെന്റ്സും ഫോല്ലോവേര്സും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
    നന്ദി. സ്നേഹത്തോടെ,
    നന്മകള്‍ വിളയുന്നൊരു പുഞ്ചപ്പാടത്തുനിന്നും
    ജോസെലെറ്റ്‌

    ReplyDelete
    Replies
    1. മനസ്സാറിഞ്ഞ നിങ്ങളുടെ വായനക്ക് നന്ദി ജോസ്

      Delete
  15. നല്ല ഒരു വിവരണം മീറ്റ് കലക്കി അല്ലേ
    ആശംസകള്‍

    ReplyDelete
    Replies
    1. മീറ്റ് നന്നായിരുന്നു ഷാജു , വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  16. ഈ മീറ്റ് വിജയിപ്പിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകളും ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  17. ഇക്കഴിഞ്ഞ ദിവസം വരെ ഒരല്പം അഹങ്കാരം എന്റെ ഉള്ളിലുണ്ടായിരുന്നു.
    ഖത്തറില്‍ എന്നെ 'നാലാള്‍' അറിയുമെന്ന ഒരഹങ്കാരം!
    ഇപ്പോള്‍ എന്റെ അഹങ്കാരം അല്പം കൂടി വര്‍ദ്ധിച്ചുവന്നൊരു തോന്നല്‍!
    കാരണം എന്നെ ഇപ്പോള്‍ ഖത്തറില്‍ ചുരുങ്ങിയത് പത്തെഴുപത് പേരെങ്കിലും അറിയും എന്നത് തന്നെ.ഈ അഹങ്കാരത്തെ ഞാന്‍ പോസിറ്റീവായിതന്നെ കാണുന്നു.
    കാരണം,ഇത്രയും കാലം ശുഷ്കമായിരുന്ന എന്റെ സുഹൃത് വലയത്തിന്റെ വ്യാപ്തി ഇപ്പോള്‍ വളരെ വിപുലമാണ് വലുതാണ്‌. അതിന്റെ മുഴുവന്‍ കാരണവും ഈ ബ്ലോഗും ബ്ലോഗുമീറ്റുകളും മാത്രമാണ്!

    എല്ലാവര്ക്കും ഉടനെ ഖത്തര്‍ ബ്ലോഗര്‍മാരുടെ ഡാറ്റ അയക്കുന്നുണ്ട് . അത് സൂക്ഷിച്ചു വക്കുമല്ലോ.അങ്ങനെ നമുക്ക് പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കാം. അടുത്ത വര്‍ഷത്തെ ബ്ലോഗുമീറ്റിനു മാത്രം സൌഹൃദം പുതുക്കുക എന്ന അലസത ഒഴിവാക്കാം.
    ഈ സൌഹൃദ വലയം ഇഴപിരിയാതെ നമുക്ക് സൂക്ഷിക്കാം ...കൂട്ടുകൂടാം. നന്മയില്‍ ഒന്നിക്കാം. തിന്മക്കെതിരെ കലഹിക്കാം.
    (copy)

    ReplyDelete
    Replies
    1. ഇസ്മായില്‍ ഭായി അഹങ്കാരമല്ല അഭിമാനമാണ്,ഇസ്മായിലിന്റെ പ്രവര്‍ത്തനം എടുത്തു പറയേണ്ടിയിരിക്കുന്നു, തങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതിനു കഴിയുക!!! അത്രയും ആത്മാര്‍ത്തതോയോടും ഭംഗിയോടെയുമാണ് നിങ്ങള്‍ക്ക് ഏല്പിച്ച കാര്യം നിങ്ങള്‍ ചെയ്തു തീര്‍ത്തത്, അഭിനന്ദനങ്ങള്‍
      അതിനിടയില്‍ നിങ്ങള്‍ക്ക് ലഭിച്ചത് വലിയൊരു സൌഹൃദ വലയവും, ഈ സ്നേഹ ബന്ധം എന്നും സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ, ....

      Delete
  18. മജീദ്ക്കാ അഭിനന്ദനങ്ങള്‍... .
    ചില മിതഭാഷികള്‍ ചിലപ്പോള്‍ നന്മയുടേയും അറിവിന്റെയും വലിയ സാഗരങ്ങളും പേറി നടക്കുന്നവരായിരിക്കും എന്ന് അനുഭവങ്ങളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്. ഈ ബ്ലോഗ് മീറ്റ് ചിലര്‍ക്കെങ്കിലും സമ്മാനിച്ച വലിയ ഒരു കാര്യ്ം ചില സുമനസുകളുടെ സൗഹൃദം നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു എന്നതാണ്.
    കുറച്ച് സമയത്തേക്ക് മാത്രം ഇടപഴകിയുള്ളുവെങ്കിലും പലരുടേയും മുഖം മാത്രമേ ഓര്‍മയിലുള്ളുവെങ്കിലും ആ അനുഭവങ്ങള്‍ നല്‍കുന്ന സുഖമുള്ള ഓര്‍മകള്‍ ഈ സൗഹൃദ യാത്രയില്‍ വലിയ ഊര്‍ജ്ജം നല്‍കുന്നവയയാണ്. ഞാന്‍ പറയാന്‍ ആഗ്രഹിച്ച വാക്കുകള്‍ കൃത്യമായി പറഞ്ഞ സുഹൃത്തിനെ അഭിനന്ദിക്കുന്നു- ["പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരം അത്തരം പുറം ചൊറിയലിന്റെ ഭാഗമാകാതെ, ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും നല്കാന്‍ നമുക്ക് കഴിയണം, അതിനുള്ള ശ്രമം നടത്തണം"] നന്ദി.

    ReplyDelete
    Replies
    1. ശകീര്‍ ഭായി
      ബ്ലോഗ് മീറ്റ് ചിലര്‍ക്കെങ്കിലും സമ്മാനിച്ച വലിയ ഒരു കാര്യ്ം ചില സുമനസുകളുടെ സൗഹൃദം നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞു എന്നതാണ്.കുറച്ച് സമയത്തേക്ക് മാത്രം ഇടപഴകിയുള്ളുവെങ്കിലും പലരുടേയും മുഖം മാത്രമേ ഓര്‍മയിലുള്ളുവെങ്കിലും ആ അനുഭവങ്ങള്‍ നല്‍കുന്ന സുഖമുള്ള ഓര്‍മകള്‍ ഈ സൗഹൃദ യാത്രയില്‍ വലിയ ഊര്‍ജ്ജം നല്‍കുന്നവയയാണ്.
      ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുക എന്നത് എത്ര വലിയ കാര്യമാണ് !! ഇതൊക്കെ തന്നെയല്ലെ മീറ്റിന്റെ വിജയം എന്നു പറയുന്നത്, ശകീര്‍ ഭായിയുടെ വാക്കുകള്‍ ഇവിടെ വരാന്‍ കഴിയാത്തവര്‍ക്കും പുതിയ ബ്ലോഗ് തുടങ്ങുന്നവര്‍ക്കും ഇത്തരം മീറ്റുകളില്‍ പോകാന്‍ പ്രചോദനമാവുമെന്നതില്‍ സംശയമില്ല
      നന്ദി ശകീര്‍

      Delete
  19. നല്ല വിവരണം. ഇനിയുടെ ഇത്തരം നല്ല കൂടിച്ചേരലുകള്‍ ഉണ്ടാവട്ടെ. ആശംസകളോടെ.

    ReplyDelete
    Replies
    1. നന്ദി അക്ബര്‍ ഭായി

      Delete
  20. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും കൊമ്പന്‍റെ വക ഒരു ബിഗ്‌ സലൂട്ട്‌

    ReplyDelete
    Replies
    1. നന്ദി കൊമ്പന്‍

      Delete
  21. Replies
    1. നന്ദി രാമചന്ദ്രന്‍
      ശരിക്കും ഇതൊരു കൂട്ടായ്മയുടെ വിജയം തന്നെ
      ഇനിയും ഇങ്ങനെ സംഘടിപ്പിക്കാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു

      Delete
  22. തുറന്ന ചര്‍ച്ചകള്‍ ബ്ലോഗ്‌ മീറ്റുകളില്‍ കടന്നുവരുന്നു എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു.
    നല്ല കൂടിച്ചേരല്‍ എന്നറിഞ്ഞതിലും സന്തോഷിക്കുന്നു.

    ReplyDelete
  23. ഒരു ബ്ലോഗ്‌ മീറ്റിന്റെ യഥാര്‍ത്ഥമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒരു പരിധി വരെ ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് ഖത്തര്‍ മീറ്റിന്റെ വിജയം എന്ന് ശ്രീ മജീദിന്റെ ഈ പോസ്റ്റ്‌ മനസ്സിലാക്കി തന്നു. തുടക്കം മുതല്‍ മീറ്റിന്റെ ഒടുക്കം വരെ നടന്ന കാര്യങ്ങള്‍ യഥാതഥമായി വരച്ചിടാന്‍ ഈ പോസ്റ്റിനായി എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

    ബ്ലോഗ് എഴുത്തുകാര്‍ സമൂഹത്തെ അറിയണം, നിര്‍മലമായും ഗാഢമായും ചിന്തിക്കുന്നവരായിരിക്കണം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യണം. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍ കഴിയൂ.

    മുകളില്‍ എഴുതിയ വരികള്‍ കേവലം ഒരു സ്റ്റേജ് പ്രസംഗഭാഗം മാത്രം ആക്കാതെ ഓരോ ബ്ലോഗേഴുത്തുകാരനും ആയത് ഉള്‍കൊള്ളാന്‍ ശ്രമം നടത്തിയാല്‍ തന്നെ ബ്ലോഗ്ഗ് എന്ന മാധ്യമം ഉന്നത തലങ്ങളില്‍ എത്തും എന്നതിന് സംശയമേതും വേണ്ട. നന്നായി നടത്തിയ ഈ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി മുന്നോട്ടു പോകാന്‍ കഴിയുമാറാകട്ടെ. മജീദിനെ പോലെ , നാമൂസിനെ പോലെയോക്കെയുള്ള നല്ല കാഴ്ച്ചപാടുള്ളവര്‍ തുടര്‍ന്നും ഇത്തരം നല്ല സംരംഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവത്തിക്കാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ഈ കൂട്ടായ്മയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും ആശംസകള്‍ .

    ReplyDelete
    Replies
    1. മുകളില്‍ എഴുതിയ വരികള്‍ കേവലം ഒരു സ്റ്റേജ് പ്രസംഗഭാഗം മാത്രം ആക്കാതെ ഓരോ ബ്ലോഗേഴുത്തുകാരനും ആയത് ഉള്‍കൊള്ളാന്‍ ശ്രമം നടത്തിയാല്‍ തന്നെ ബ്ലോഗ്ഗ് എന്ന മാധ്യമം ഉന്നത തലങ്ങളില്‍ എത്തും എന്നതിന് സംശയമേതും വേണ്ട. നന്നായി നടത്തിയ ഈ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി മുന്നോട്ടു പോകാന്‍ കഴിയുമാറാകട്ടെ.
      ഈ മാധ്യമത്തിന് ഒരു പാടു ചെയ്യാന്‍ കഴിയും, നല്ല എഴുത്തുകാര്‍ ഒരു പാടു പേര്‍ ബ്ലോഗിലൂടെ വന്നു, ഇനിയും നല്ല നല്ല എഴുത്തുകാര്‍ ബ്ലോഗിലൂടെ വരട്ടെ, നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും എന്നെ പോലെയുള്ള പുതിയ എഴുത്തുകാര്‍ക്ക് ആവശ്യമാണ്.....
      തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും വിമര്‍ശിക്കാനും, നിരൂപണങ്ങള്‍ നടത്താനും വായനക്കാര്‍ മുമ്പോട്ടു വരട്ടെ, അത് മനസ്സിലാക്കി എഴുത്തുകാര്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തട്ടെ, ഇങ്ങിനെ ഒരു പ്രക്രിയ നടന്നാല്‍ നല്ല എഴുത്തുകാരും നല്ല രചനകളും ഉണ്ടാവും അതില്‍ സംശയമില്ല അല്ലേ വേണുവെട്ടാ....
      നിങ്ങളുടെ നിരീക്ഷണത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി

      Delete
  24. പരസ്പരസ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സംഗമസ്ഥാനമായി മാറട്ടെ ഓരോ ബ്ലോഗു മീറ്റുകളും... ബ്ലോഗെഴുത്തിന്റെ നിലവാരമുയര്‍ത്തുവാനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുവാനും അതു പ്രചരിപ്പിക്കുവാനും ഇത്തരം കൂടിച്ചേരലുകള്‍ക്ക് സാദ്ധ്യമാവട്ടെ.

    ReplyDelete
    Replies
    1. തിരക്കിനിടയിലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദിയുണ്ട് പ്രതീപ് സാര്‍

      Delete
  25. കൂടിച്ചേരലിന്റെ നിര്‍വൃതി ഈ വരികളില്‍ തെളിഞ്ഞു കാണുന്നുണ്ട് ....വായന കഴിഞ്ഞപ്പോള്‍ ബ്ലോഗ്‌ മീറ്റിനു പങ്കെടുക്കാന്‍ ഉള്ള ആഗ്രഹത്തിന്റെ തീവ്രത കൂടുന്നു ....കൂടിച്ചേരലിന്റെ മനോഹാരിത പങ്കുവെച്ചതില്‍ ഒരു പാട് നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. നന്ദി മയില്‍പ്പീലി
      ബ്ലോഗ് മീറ്റിന് പോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

      Delete
  26. വളരെ ഭംഗിയായി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു മജീട്ഭായ് ,ബ്ലോഗ്‌ എഴുത്ത് ക്രിയാത്മകമായ കൂട്ടയ്മയിലെക്കും ബൂലോകത്ത് നിന്നും ഭൂലോകത്തെക്കും ഇറങ്ങി വരികയെന്നത് എത്ര സന്തോഷകരമാണ് ,,

    ReplyDelete
  27. വളരെ നന്നായി എഴുതി മജീദ്‌ ഭായ് ,മീറ്റിന്റെ തിരക്കുകള്‍ക്കിടയില്‍ ശെരിക്കൊന്നും മിണ്ടാനും പറയാനും കഴിഞ്ഞില്ല , വീണ്ടും കാണണം.

    ReplyDelete
    Replies
    1. ശരിയാണ് സിദ്ധീക് ഭായി തിരക്കിനിടയില്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല
      നമ്മുടെ ഇസ്മായില്‍ എല്ലാവരുടെയും നമ്പറുകളും ഇമെയില്‍ i d യും അയക്കാമെന്ന് പറഞ്ഞല്ലോ നമുക്ക് വീണ്ടും കാണാം നമ്പര്‍ കിട്ടിയാല്‍ വിളിക്കാം...

      Delete
  28. വായിച്ചു, വിവരണം നന്നായി കെട്ടോ ഭായ്, ഒന്നുകൂടെ വായിക്കുന്ന്നുണ്ട്. അപ്പോൾ വിശദമായ ഒരു കമെന്റ് ഇടുന്നതാണ്. :)

    ReplyDelete
    Replies
    1. നന്ദി മോഹി

      Delete
    2. എന്തൊക്കെയോ എഴുതണമെന്നുണ്ടായിരുന്നു പക്ഷെ പിന്നെ ഒന്നും വേണ്ട എന്ന് വെച്ചു. പറഞ്ഞവ തന്നെ പറഞ്ഞു എന്ന് തോന്നുന്നു, പുതുമയായ ഒന്നും കണ്ടില്ല കെട്ടോ ? ബ്ലോഗെഴുത്തിന്റെ സാ‍ാധ്യതയെ കുറിച്ചു കുലങ്കഷമായ ചർച്ചകൾ ഉണ്ടാവട്ടെ , അതിനീ ഈ സംരംഭം കാരണമാവട്ടെ എന്നാശംസിക്കുന്നു

      Delete
  29. നമ്മുടെ ബ്ലോഗില്‍ പോലും പലരും ആ രീതി തുടരുന്നു. വെറും പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരം അത്തരം പുറം ചൊറിയലിന്റെ ഭാഗമാകാതെ, ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് കഴിയണം, അതിനുള്ള ശ്രമം നടത്തണം.

    ഇതിലെ ആദ്യപ്രസ്താവന നമുക്ക് തിരുത്താൻ സമയമായിരിക്കുന്നു. നല്ല വിവരണം. ആശംസകൾ.

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  30. വിശദമായ പോസ്റ്റിന്‌ അഭിനന്ദനങ്ങൾ..ഭായ്

    ReplyDelete
    Replies
    1. നന്ദി നിക്കൂ
      അടുത്ത പരിപാടി പെട്ടെന്ന് തന്നെ ആസൂസ്ത്രണം ചെയ്യൂ...
      ബ്ലോഗ് മീറ്റിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് അഭിനന്ദനങ്ങള്‍ !!!

      Delete
  31. ഓരോ ബ്ലോഗ് മീറ്റുകളും ഓരോ അനുഭവങ്ങളാണ്..ഒരുമിക്കുന്ന കൂട്ടായ്മയിലൂടെ ഒരുപാട് പുണ്യ പ്രവർത്തികൾ ചെയ്ത് മാതൃകയാകാൻ ഓരോ ബ്ലോഗേർസിനും കഴിയട്ടെ....!! ആസ്വാദ്യകരമായ നല്ല വിവരണം.. ആശംസകൾ..!!

    ReplyDelete
    Replies
    1. അതേ ശരിക്കും ഓരോ മീറ്റും ഓരോ അനുഭവങ്ങളാണ് നമുക്ക് തരുന്നത്
      നന്ദി ആയിരങ്ങളില്‍ ഒരുവന്‍

      Delete
  32. ഓര്‍ത്തെടുത്ത് ഓരോ കൊച്ചു കാര്യവും എഴുതിയിരിക്കുന്നല്ലോ!
    ഒരുപാട് സന്തോഷമുണ്ട് സമാന മനസ്കരുടെ ഈ കൂട്ടായ്മയില്‍ ഒരാളാവാന്‍ കഴിഞ്ഞതില്‍..
    ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക്
    കഴിയട്ടെ, അങ്ങനെ അര്‍ത്ഥവത്താവട്ടെ നമ്മുടെ ഓരോരുത്തരുടെയും ശ്രമങ്ങള്‍..
    ആശംസകള്‍.. .

    ReplyDelete
  33. തിരക്കിനിടയില്‍ വായിച്ചു അഭിപ്രായം പറഞ്ഞതിന്നു ഒരു പാടു നന്ദിയുണ്ട് ഷീല
    നിങ്ങളെ പോലെയുള്ള എഴുത്തുകാര്‍ പുതിയ എഴുത്തുകാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും നല്കണം ..... അത്തരം പ്രോത്സാഹനങ്ങള്‍ ഏറെ ഉപകരിക്കും എന്നതില്‍ സംശയമില്ല ...
    ഇനിയും ഒരു പാടു അവാര്‍ഡുകള്‍ നിങ്ങള്‍ക്ക് ലഭിക്കട്ടെ എന്നാശംസിക്കുന്നു ...

    ReplyDelete
  34. ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാനും
    എല്ലാപേരെയും കാണാനും സാധിച്ചതില്‍
    വളരെ സന്തോഷം വിവരണം അസ്സലായി
    ഇനിയും പരസ്പരം കാണാനും ഒത്തുചേരാനും
    ദൈവം അനുഗ്രഹിക്കട്ടെ
    ആശംസകളോടെ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി നൌഷാദ്

      Delete
  35. ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യണം. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍ കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഓരോ ബ്ലോഗേര്‍സിനും കഴിയണം. ഓരോ വരികളും അനീതിക്കും ജീര്‍ണതകള്‍ക്കുമെതിരിലുള്ള ശബ്ദമായി മാറണം

    ഇതാണ് വേണ്ടത് ഇതാണ് നമ്മുടെ ശബ്ദം ആകെണ്ടതും ആശംഷകള്‍

    ReplyDelete
  36. നന്ദി ആചാര്യന്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

    ReplyDelete
  37. എന്റെ ഒരു സംശയം. ഇങ്ങു ദുഫായില്‍ ഈ മാതിരി പരിപാടികളൊന്നും നടക്കാറില്ലേ? ഞാന്‍ പുതിയ ആളായത് കൊണ്ടായിരിക്കും അറിയാതെ പോയത് എന്ന് കരുതുന്നു.

    ReplyDelete
    Replies
    1. ദുബായിലും നടക്കാറുണ്ടാന്നാണ് എന്റെ അറിവ് അവിടെയുള്ള ബ്ലോഗേര്‍സുമായി ബന്ധപ്പെടൂ ..
      ശംസി. നല്ലൊരു മീറ്റിന് അടുത്ത് തന്നെ ശംസിക്ക് പങ്കെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

      Delete
  38. ഈ മീറ്റില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ടുള്ള ശ്രീ ഇസ്മയിലിന്റെ ക്ഷണം എനിക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല..എല്ലായിടത്തും വന്നു എല്ലാവരെയും കാണണം എന്നാഗ്രഹമുണ്ട് .പക്ഷെ ...
    എങ്കിലും മീറ്റിങ്ങിന്റെ ഓരോ ചലനവും സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു .ഖത്തറിലെ ഈ കൂട്ടായ്മ വലിയ വിജയമായി എന്നറിയുന്നതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു ..മീറ്റില്‍ പങ്കെടുത്ത ഓരോ അംഗത്തിന്റെയും മനസ് വായിച്ചെടുത്തത് പോലുള്ള ഈ റിപ്പോര്‍ട്ടിങ്ങും സവിശേഷമായി ..:)

    ReplyDelete
    Replies
    1. ഇസ്മായില്‍ പറഞ്ഞിരുന്നു മീറ്റില്‍ പങ്കെടുക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ പറ്റി, മനസ്സുകൊണ്ടു നിങ്ങള്‍ എല്ലാവിധ സപ്പോര്‍ട്ടും നല്കിയല്ലോ അത് തന്നെ ധാരാളം. നിങ്ങളുണ്ടായിരുണങ്കില്‍ മീറ്റിന്റെ തിളക്കം ഒന്നു കൂടെ വര്‍ദ്ധിച്ചെനെ, ഏതായാലും അടുത്ത മീറ്റില്‍ വരാന്‍ ശ്രമിക്കുമല്ലോ ...
      താങ്കള്‍ വിചാരിച്ചത് പോലെ എല്ലായിടത്തും പോകാനും എല്ലാവരെയും കാണാനും താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു ....
      ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി രമേഷ് ജി

      Delete
  39. വളരെ നല്ല രീതിയില്‍ ഒരു മീറ്റ് സംഘടിപ്പിച്ച ഇതിന്റെ സംഘാടകര്‍ക്കും അത് കൃത്യമായി വായനക്കാരിലെത്തിച്ച താങ്കള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു...

    ReplyDelete
  40. നന്ദി ശ്രീ കുട്ടന്‍

    ReplyDelete
  41. ഇവിടെ പലരും പറഞ്ഞതു വായിച്ചപ്പോള്‍ മനസ്സിലായി ബ്ലോഗു മീറ്റിലെ ഓരോരുത്തരുടെയും വാക്കുകള്‍ വളരെ വ്യക്തതയോടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന്... വളരെ നല്ല രീതിയില്‍ നടത്തിയ ഒരു നല്ല മീറ്റിനെ സാകൂതം ശ്രവിച്ചു വളരെ നല്ല ഒരു പോസ്റ്റു ഞങ്ങളില്‍ എത്തിച്ചതിനു ഒത്തിരി നന്ദി.. പോസ്റ്റു പോലെ സുന്ദരം തന്നെ ഈ മീറ്റും എന്ന് എഴുത്തിലൂടെ മനസ്സിലായി... ആശംസകള്‍...

    ReplyDelete
    Replies
    1. ഒത്തിരി അനുഭവങ്ങളും അറിവും തന്ന മീറ്റ് ആയിരുന്നു അമ്മാര്‍
      വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു ഒത്തിരി നന്ദി ..

      Delete
  42. ഇത് വായിക്കുമ്പോള്‍ എനിക്കും തോന്നുന്നു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ ..ആ നല്ല സന്ദര്‍ഭങ്ങള്‍ പങ്കുവെച്ചതിനു ഒരു പാട് നന്ദി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി മയില്‍പ്പീലി

      Delete
  43. aashamsakal...... blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY...... vayikkane..........

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി

      Delete
  44. ഇവിടെ വന്നു. വായന പിന്നീട്.

    ReplyDelete
    Replies
    1. വായിച്ചു നോക്കൂ

      Delete
  45. ഖത്തര്‍ മീറ്റ് വിജയിപ്പിക്കാന്‍ മാസങ്ങളോളം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ ...വളരെ നല്ല വിവരണം

    ReplyDelete
  46. വായിച്ചതിന് നന്ദി കൊച്ചുമൊള്‍

    ReplyDelete
  47. നല്ല വിവരണം. ഓരോ മീറ്റുകളും ഉണര്‍ത്തുന്നത് സൌഹൃദത്തിന്റെ തീക്ഷ്ണതയാണ്. ഈ മീറ്റിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍..

    ഖത്തര്‍ മീറ്റിന്റെ പോസ്റ്റുകളില്‍ മുഴുവന്‍ തപ്പിയിട്ടും എവിടെയും മുരളിനായരെ (പെയ്തൊഴിയാതെ) പറ്റി ഒന്നും കേട്ടില്ല. ചാണ്ടിച്ചനെ മിസ് ചെയ്തതൊക്കെ വായിച്ചപ്പോഴും (മറ്റേതോ പോസ്റ്റില്‍) മുരളിയെ പറ്റി ഒന്നും കണ്ടില്ല. പഴയ ആ ചങ്ങാതിയെ പറ്റി ആര്‍ക്കെങ്കിലും അറിവുണ്ടോ? ഒരു പക്ഷെ രാമചന്ദ്രന്‍ വെട്ടിക്കാടിനോ, സഗീറിനോ, ശ്രദ്ധേയനോ, സുനിലിനോ, സ്മിതക്കോ, മാധവിക്കുട്ടിക്കോ, തണലിനോ ഒക്കെ മുരളിയെ ഓര്‍മ്മകാണും. കാണും എന്നല്ല ഓര്‍മ്മയുണ്ടാവാതെ എവിടെ പോവാന്‍..

    ReplyDelete
    Replies
    1. മനോരാജ് ഇവരോട് ഞാനും ചോദിക്കട്ടെ, അറിയാന്‍ കഴിഞ്ഞാല്‍ ഇവിടെ എഴുതാം

      Delete
  48. ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാനും എല്ലാപേരെയും കാണാനും സാധിച്ചതില്‍ വളരെ സന്തോഷം
    ഒരുമിക്കുന്ന കൂട്ടായ്മയിലൂടെ ഒരുപാട് പുണ്യ പ്രവർത്തികൾ ചെയ്ത് വെറും പുറം ചൊറിയുന്ന സുഖിപ്പിക്കുന്ന അഭിപ്രായങ്ങള്‍കൊണ്ട് കമെന്‍റ് ബോക്സ് നിറക്കുന്നതിന് പകരംബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് കഴിയണം, അതിനുള്ള ശ്രമം നടത്തണം.
    തുടക്കം മുതല്‍ മീറ്റിന്റെ ഒടുക്കം വരെ നടന്ന കാര്യങ്ങള്‍ യഥാതഥമായി വരച്ചിടാന്‍ ഈ പോസ്റ്റിനായി എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. കൂട്ടുകൂടുകയും അവരോടൊപ്പം സ്നേഹവും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിടുകയും ചെയ്ത ആ ദിനം മനസ്സിൽ മധുരമായിത്തന്നെ നിലനിൽക്കുന്നു.

    ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തെടുത്തു കൃത്യമായി എഴുതിയതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു മജീ

    ReplyDelete
    Replies
    1. ഷഹീദ ജലീല്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി,
      ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് കഴിയട്ടെ ..
      എങ്കില്‍ മാത്രമേ ബ്ലോഗെഴുത്ത് നന്നാകുകയുള്ളൂ

      Delete
  49. ഈ മീറ്റിനെകുറിച്ച് നന്നായി വിലയിരുത്തിയ ഒരു കുറിപ്പ്
    നല്ല അവതരണമായിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete
    Replies
    1. മുരളി മുകുന്ദേട്ടാന്‍റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുകയായിരുന്നു ഞാന്‍
      നന്ദി മുകുന്ദേട്ടാ

      Delete
  50. ബ്ലോഗ്‌ മീറ്റിന്റെ ആകെ സത്ത ഈ പോസ്റ്റില്‍ നിന്ന് കിട്ടുന്നു. നല്ല വിവരണമായി

    ReplyDelete
  51. നന്ദി സലാം

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...