വീട്ടിന്റെ മുന്‍ഭാഗത്ത് കൂടെ വരാന്‍ പേടിയായത് കൊണ്ട്
പതിവ് പോലെ അടുക്കള ഭാഗത്ത് കൂടെ കയറി,
രാമ രാമ രാമ......
ഹോ ഇവന്‍ ഇന്നും എന്നെ തല്ല് കൊള്ളിക്കും
നേരെ കുളിമുറിയിലേക്ക് ഓടി കുളിച്ചു ഡ്രസ്സ് മാറ്റി വാതില്‍ക്കല്‍ വന്നു
അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ് ഉപ്പ നമസ്കാരം കഴിഞ്ഞു,
ഉമ്മയും ഉമ്മാമയും ഉപ്പയുടെ നേരെ പിന്നിലിരുന്നു സലാം വീട്ടി
ഇവനിന്നും കളിച്ചു എത്തിയില്ലെ ഉപ്പയുടെ ചോദ്യം ?
അയലത്തെ വീട്ടില്‍ നിന്നും ദിനേശന്‍ രാമ രാമ രാമ......
ഉറക്കെ ചൊല്ലാന്‍ തുടങ്ങി
എന്തു നല്ല കുട്ടിയാ അവന്‍...
കുളിച്ച് വിളക്ക് കത്തിച്ചു സന്ധ്യാ നാമം ചൊല്ലിത്തുടങ്ങി
രാമ രാമ രാമ .......
അവന്‍ ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു
ഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ ...
ഉമ്മ പറഞ്ഞു മഗ്രിബ് ബാങ്ക് വിളിച്ചു നിസ്കാരം കഴിഞ്ഞു
എന്നിട്ടും ഇവിടെയുള്ളവന്റെ കുളി ഇത് വരെ കഴിഞ്ഞിട്ടില്ല.....
ഞാന്‍ ഇവിടെ ഉണ്ട് എന്നറിയിക്കാന്‍ ഉറക്കെ ഉമ്മയോട് ചോദിച്ചു
"എന്റെ ഖുറാന്‍ കണ്ടിരുന്നോ" ഉമ്മാ?
ഉമ്മ പറഞ്ഞു ഇതാ ഇവിടെയുണ്ട്.
ഹോ ആശ്വാസമായി ഇന്ന് ദേഷ്യത്തില്‍ അല്ല
ഉമ്മയുടെ അടുത്തു ചെന്നു ഖുറാന്‍ എടുത്തു വായിക്കാന്‍ തുടങ്ങി
ആരോ വീട്ടില്‍ വന്നു ഉപ്പ ഇരിക്കാന്‍ പറഞ്ഞു
ദിനേശന്റെ അച്ഛന്‍ സഹായക്കുറിയുടെ കത്തുമായി വന്നതായിരുന്നു
ഉമ്മ വേഗം അടുക്കളയിലേക്ക് പോയി ..
ഒരു കപ്പ് ചായ അച്ഛനും ഉപ്പയ്ക്കും കൊടുത്തു കൂട്ടാന്‍ ഇത്തിരി മിച്ചറും ....
ഉമ്മാമയും അച്ഛനും പഴയ കഥകള്‍ പറയാന്‍ തുടങ്ങി
ദിനേശന്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി
ഉണരുവിന്‍ വേഗം ..... ഉണരുവിന്‍ സ്വരാ .... മൊട്ടുകളെ ..
ദിനേശന്‍ ജപിച്ച് കഴിഞ്ഞു പഠനവും തുടങ്ങി. ഉമ്മ പറഞ്ഞു
ശരിയാ അവനു പഠിക്കാന്‍ വലിയ ഇഷ്ടാ
പഠിച്ചു ഒരു മാഷവാനാണ് അവന് താത്പര്യം അച്ഛന്‍ പറഞ്ഞു.
മണ്ണെണ്ണ വെളിച്ചത്തില്‍ ഞാനും വായിക്കാന്‍ തുടങ്ങി
പഠനം കഴിഞ്ഞാല്‍ ഉമ്മാമയുടെ രസകരമായ കഥകള്‍ കേള്‍ക്കാം
എന്തു രസമാണണോ ഓരോ കഥകളും
കഥകള്‍ കാണാന്‍ അന്ന് ടിവി ഇല്ലായിരിന്നു....
ജീന്നിന്റെയും ഇഫ്രീത്തിന്റെയും കഥകള്‍
മൂസയുടെയും ഫറോവയുടെയും കഥകള്‍ .....
ദിനേശന്‍ അവന്റെ അമ്മൂമ പറഞ്ഞു കൊടുക്കുന്ന രാമായണ കഥകളും
മഹാഭാരത കഥകളും എനിക്കു പറഞ്ഞു തരുമായിരുന്നു
ഞങ്ങള്‍ കഥ പുസ്തകങ്ങള്‍ പരസ്പരം കൈ മാറി വായിച്ചു.
ആ വായനകള്‍ മനസ്സിന് ആനന്ദമേകിയിരുന്നു
അമ്മൂമയുടെ കഥകള്‍ മനസ്സിന് കൂളിരേകിയിരുന്നു
സ്കൂളില്‍ നിന്നു പഠിക്കുന്ന കവിത ചൊല്ലാനും കേള്‍ക്കാനും പ്രത്യേക രസമായിരുന്നു
എന്നാല്‍ പുതിയ തലമുറ മുത്തശ്ശി മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടോ ...?
സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ...
മുത്തശ്ശി മാരുടെ കഥകള്‍ക്ക് പകരം സീരിയലില്‍ കരയുന്ന അമ്മമാരും അനിയത്തി മാരും ......
ഗല്‍ഫിലെ പല കുട്ടികള്‍ക്കും അമ്മൂമയെയും മുത്തച്ഛന്‍മാരെയും അറിയില്ല..
അവരില്‍ നിന്നും കഥകള്‍ കേട്ടിട്ടില്ല..
എല്ലാം ഒരു കsങ്കഥപോലെ ..............
കാലം മാറി. കഥയും മാറി അല്ലേ?. ഇപ്പോള്‍ മുത്തശ്ശി കഥകള്‍ ഇല്ല. ടി വി യിലെ സീരിയല്‍ കഥകളെ ഉള്ളൂ. നല്ല പോസ്റ്റ്.
ReplyDeleteകാലം മാറി. കഥയും മാറി അക്ബര്‍
Deleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി
തീര്‍ച്ചായായും ഇത് മജീദിന്റെ കുട്ടിക്കാലമാണെന്നു കരുതുന്നു....
ReplyDeleteഞാന്‍ ഇതു വായിച്ചപ്പോള്‍ നാദാപുരം അടക്കമുള്ള പല പ്രദേശങ്ങളില്‍ നിന്നും ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്ന ആശങ്കയുളവാക്കുന്ന അനൈക്യത്തിന്റെയും അസഹിഷ്ണതയുടേയും വാര്‍ത്തകള്‍ ഓര്‍ത്തുപോയി....
സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നതിനു പകരം സീരിയല്‍ നിലവിളികളും അട്ടഹാസങ്ങളും ഉയരുന്ന നമ്മുടെ കാലം തലമുറകളെ സ്നേഹത്തിനു പകരം വിദ്വേഷവും, പരസ്പര ബഹുമാനത്തിനു പകരം അസഹിഷ്ണതയും പഠിപ്പിക്കുമ്പോള്‍ മനസ്സുകള്‍ അകന്നു പോവുന്നതില്‍ എന്ത് അത്ഭുതമാണ് ഉള്ളത്.... മുത്തശ്ശിക്കഥകളുടെ നന്മനിറഞ്ഞ ചൂണ്ടുപലകകള്‍ അന്യമായ ഒരു സമൂഹം വഴിതെറ്റി അലയുന്നത് ശരിക്കും മനസ്സിലാവുന്നു. അയല്‍ക്കാരന്റെ ഒച്ചകള്‍ ഒരു സംഗീതം പോലെ ശ്രവിച്ച സംസ്കാരം ഇല്ലാതായതോടെ നാം അയല്‍ക്കാരനു നേരെ കത്തിയും തോക്കും ബോംബുമായി പാഞ്ഞടുക്കുന്നു....
പലതരം ചിന്തകള്‍ തന്ന ഈ പങ്കുവെക്കല്‍ നന്നായി മജീദ്...
പ്രദീപ് മാഷെ ,
Deleteമാഷെ ഈ അനൈക്യവും അസഹിഷ്ണുതയും ഞങ്ങള്‍ സാധാരണക്കാരെ ഒരിക്കാലും ബാധിക്കാറില്ല. ഹിന്ദും മുസ്ലിമും ഒരമ്മ പെറ്റ മക്കളെ പോലെ തന്നെയാ ഞങ്ങടെ ഗ്രാമങ്ങിളില്‍ ഇന്നും ജീവിക്കുന്നത്. ആലിയുടെ വീട്ടിലെ കല്യാണം നടത്തുന്നത് കുമാരനും , ചാത്തുവിന്റെ മോളെ ഹോസ്പിറ്റലില്‍ എത്തിക്കുന്നത് ഹമീദും ആണ്. കടുക് തീര്‍ന്നു പോയാല്‍ അടുത്ത വീട്ടിലെ പാത്തുവിനോട് കടം വാങ്ങിക്കുന്ന ശാന്തയും, കല്യാണിയുടെ വീട്ടിലെ സല്ക്കാരത്തിനു ബിരിയാണി വെക്കുന്ന സൈനബയും കാണണമെങ്കില്‍ ഞങ്ങടെ നാട്ടിലോട്ടു വന്നാല്‍ മതി. അവിടെ രാഷ്ട്രീയക്കാരുടെ അനൈക്യമോ അസഹിഷ്ണുതയോ ഒന്നും ഉണ്ടാകില്ല. ഹൃദയം നിറഞ്ഞ സ്നേഹം മാത്രമേ ഉള്ളൂ. ഈ നിഷ്കളങ്കതയാവാം രാഷ്ട്രീയക്കാര്‍ മുതലാക്കുന്നത്. ഞാനി പറഞ്ഞത് അതിശയോക്തി ആന്നെന്നു ആരാലും പറഞ്ഞാല്‍ എന്റെ കല്യാണ CD അവരെ കാണിച്ചു ഞാന്‍ ഇത് തെളിയിക്കാം.
തീര്‍ച്ചായായും ഇത് മജീദിന്റെ കുട്ടിക്കാലമാണെന്നു കരുതുന്നു....
Deleteഞാന്‍ ഇതു വായിച്ചപ്പോള്‍ നാദാപുരം അടക്കമുള്ള പല പ്രദേശങ്ങളില്‍ നിന്നും ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്ന ആശങ്കയുളവാക്കുന്ന അനൈക്യത്തിന്റെയും അസഹിഷ്ണതയുടേയും വാര്‍ത്തകള്‍ ഓര്‍ത്ത് പോയി
ഇങ്ങനെ മാഷ് ചിന്തിച്ചുട്ടുണ്ടങ്കില്‍ അതില്‍ ഒരു തെറ്റുമില്ല പ്രതീപ് സര്‍, അതാണ് നാദാപുരത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ.... എന്നാല്‍ പണ്ട് അങ്ങിനെ എല്ലായിരുന്നു
നാദാപുരത്തെ പറ്റി ഇന്ന് പുറം ലോകം അറിയുന്നത് മോശമായ രീതിയിലാണ്.......
എന്നും പ്രശ്നങ്ങളും സങ്കര്‍ഷങ്ങളും നിറഞ്ഞ വ൪ത്തമാന കഥകള്‍ ........
പൂര്‍വികര്‍ നാദാപുരത്ത് വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു സാംസ്‌കാരിക വേദികളുണ്ടാക്കി
മഹത്തായ സംസ്കാരവും പാരമ്പര്യവും കെട്ടിപ്പെടുത്തു സമൂഹത്തെ മുമ്പോട്ട് നയിച്ചു
ഒരു മഹത്തായ് സംസ്കാരത്തിന്റെ ഉറവിടമായി നാദാപുരത്തെ മാറ്റി അവര്‍
മത സൌഹര്‍ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണതയുടെയും ഉദാത്ത മാത്രക വരച്ചിട്ടു
അതായിരുന്നു നാദാപുരത്തിന് പൂര്‍വികന്മാര്‍ നല്‍കിയത്. പക്ഷേ ഇന്ന് അതൊക്കെ മാറി,
അവരുണ്ടാക്കിയ ഐക്യവും സൌഹര്‍ദവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു .......
സാമൂഹിക സാംസ്‌കാരിക വേദികളും വിജ്ഞാന കേന്ദ്രങ്ങളും ഇന്ന് മറഞ്ഞു പോകുന്നു
നിര്‍ഭയത്തത്തോടെ ഏതു സമയം വീടില്‍നിന്നു പോകാനും തിരുച്ചു വരാനും കഴിയാത്ത ഒരു നാദാപുരമായി മാറിയിരിക്കുന്നു.
എല്ലാ അക്രമകരികളെയും ഒറ്റപ്പെടുത്തി രാഷ്ട്രീയം മറന്നു സമാധാനന്തരീക്ഷം സൃഷ്ടിക്കാന്‍
ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ നല്ലവരായ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും സംസ്കരികനായകന്‍മാരും മത നേതാക്കന്മാരും സാമൂഹിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ
അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു .............
അതിനു വേണ്ടിയാണ് ഈ പോസ്റ്റ് ഞാന്‍ ഇവിടെ ഇട്ടത് നമ്മുടെ പഴയ തനിമയും, സന്തോഷവും ഓര്‍മകളും പുനര്‍ ജനിക്കാന്‍ വേണ്ടി, സന്ധ്യ നേരത്തെ ഖുറാന്‍ പാരായണവും നാമ ജപവും എല്ലാം എനിയും പുനര്‍ ജനിക്കേണ്ടിയിരിക്കുന്നു
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി പ്രതീപ് സര്‍
അവന്‍ ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു
ReplyDeleteഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ ..
ഇതൊരു സത്യം. ആ പ്രായത്തിലെല്ലാ കുട്ടികൾക്കും തോന്നുന്ന ഒരു നഗ്നമായ സത്യം.
തീര്‍ച്ചായായും ഇത് ഇക്കാന്റെ കുട്ടിക്കാലമാണെന്നു കരുതുന്നു.
ആശംസകൾ.
ഇതൊരു സത്യം. ആ പ്രായത്തിലെല്ലാ കുട്ടികൾക്കും തോന്നുന്ന ഒരു നഗ്നമായ സത്യം.
Deleteനന്ദി മനീഷ്
ആ നല്ല നാളുകളിലേക്ക് തിരിച്ചു നടത്തിയ പോസ്റ്റ്.
ReplyDeleteസന്ധ്യകളില്‍ കൊളുത്തി കാട്ടുന്ന നിറദീപവും , വരിയായ് ഇരുന്നൊരു നാമ ജപവും, പഠന ശേഷം ഊണ് കഴിച്ചു അന്ധയായ അച്ഛമ്മയുടെ കൂടെ പുതപ്പിനടിയില്‍ കിടന്നു കേള്‍ക്കുന്ന പുരാണ കഥകളും, അതില്‍ അവതരിക്കുന്ന വീര നായകന്മാരും... എല്ലാം തെളിവാര്‍ന്ന ചിത്രങ്ങള്‍ ആയി മനസ്സില്‍ പുനര്‍ജനിപ്പിച്ചു ഈ പോസ്റ്റിലൂടെ അഷറഫ്.
മുസ്ലിം ഭൂരിപക്ഷം അയല്‍ക്കാരായുള്ള എന്റെ ഗ്രാമ ജീവിതം എനിക്ക് തന്നത് സ്നേഹത്തിന്റെയും മതമൈത്രിയുടെയും വലിയ അനുഭവങ്ങളും അറിവുകളും ആണ്. ആഘോഷവും ആണ്ടറൂതിയും ഒന്നിച്ചു പങ്കു വെച്ചു ജീവിച്ച ഞങ്ങള്‍ ഇന്നിന്റെ പിച്ചും പേയും, വര്‍ഗീയ വിഷം കുത്തിവെയ്പ്പും കേട്ടും കണ്ടും അന്തം വിട്ടു നില്‍ക്കുന്നു. ഓരോ തവണ നാട്ടില്‍ അവധിക്കു പോവുമ്പോഴും കൊണ്ടുവരുന്ന പറയും നിലവിളക്കും കിണ്ടിയും ഇടങ്ങഴിയും മക്കളെ കാണിച്ചു ഈ സാധനങ്ങള്‍ ഞങ്ങള്‍ ചെറുപ്പത്തില്‍ ഉപയോഗിച്ചിരുന്നു എന്ന് പറയേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുന്ന ഞങ്ങള്‍ ഷോകേയ്സില്‍ സൂക്ഷിച്ച ഇത്തരം പഴമയുടെ അടയാളങ്ങളെ നോക്കി ഇടയ്ക്കിടെ കണ്‍ നിറചെന്കില്‍ അതിനു കാരണം ആ പഴയ കാല നഷ്ട്ട സ്മരണകള്‍ തന്നെ ആണ്.
നന്നായി പറഞ്ഞ പോസ്റ്റ് .. ആശംസകള്‍ മജീദ്
സന്ധ്യകളില്‍ കൊളുത്തി കാട്ടുന്ന നിറദീപവും , വരിയായ് ഇരുന്നൊരു നാമ ജപവും, പഠന ശേഷം ഊണ് കഴിച്ചു അന്ധയായ അച്ഛമ്മയുടെ കൂടെ പുതപ്പിനടിയില്‍ കിടന്നു കേള്‍ക്കുന്ന പുരാണ കഥകളും, അതില്‍ അവതരിക്കുന്ന വീര നായകന്മാരും... എല്ലാം തെളിവാര്‍ന്ന ചിത്രങ്ങള്‍ ആയി മനസ്സില്‍ പുനര്‍ജനിപ്പിച്ചു എന്നു വേണു വെട്ടാന്‍ പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി
Deleteഎന്റെ പോസ്റ്റ് വേണു സാരെയും പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയല്ലോ
വായിച്ചതിനും മനസ്സില്‍ തട്ടിയുള്ള അഭിപ്രായത്തിനും ഒരു പാടു നന്ദിയുണ്ട് ......
കാലം മാറി. കഥ മാറി. കാലത്തിനനുസരിച്ച് കോലം തുള്ളല്‍ തന്നെ എല്ലായിടത്തും.
ReplyDeleteകാലം മാറി. കഥ മാറി. കാലത്തിനനുസരിച്ച് കോലം തുള്ളല്‍
Deleteനന്ദി റാംജി
എന്ത് പറയാന്‍ എല്ലാം മാറും.... ഇനിയും മാറി കൊണ്ടിരിക്കും....
ReplyDeleteഎനിക്കുമുണ്ടായിരുന്നു ഇതുപോലൊരു കുട്ടികാലം... അയാള്‍ വീടുകളിലെ കുട്ടികളെക്കാള്‍ ശബ്ദത്തില്‍ ഖുറാന്‍ പാരായണവും പ്രാര്‍ഥനയും നടത്തിയിരുന്ന കാലം... ഇപ്പൊ എല്ലാം മാറി... നിങ്ങള്‍ പറഞ്ഞത് പോലെ, ഇനിയിതൊക്കെ കഥകളിലും, കവിതകളിലും കാണാം....
ഇനിയിതൊക്കെ കഥകളിലും, കവിതകളിലും മാത്രമാവാതെ ഇതൊക്കെ വീണ്ടും കൊണ്ടുവരണം ഖാധൂ
Deleteനമുക്ക് അതിനു വേണ്ടി ശ്രമിക്കാം
അഭിപ്രായം പറഞ്ഞതിന്നു നന്ദി
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
ReplyDeleteഅവിടെല്ലാം....മാറുന്ന കാഴ്ച്ചകള്‍
നല്ല വരികള്‍
മാറുന്ന കാഴ്ച്ചകള്‍
Deleteനന്ദി മൊഹമ്മദ്
"ഉണരുവിന്‍ വേഗം ..... ഉണരുവിന്‍ സ്വരാ .... മൊട്ടുകളെ .."
ReplyDeleteഈ കവിത എത്രാം ക്ലാസ്സിലായിരുന്നു..?അങ്ങ് മറന്നു.പേര് പ്രഭാത നക്ഷത്രം.അതെനിക്ക് ഓര്‍മ്മയുണ്ട്.
കാലം മാറി.പക്ഷെ ഈ മാറ്റം വലിയ കഷ്ടവും നഷ്ടവുമാണ്.അത് നികത്താല്‍ നമുക്കാവുമോ..?
റോസാപ്പൂക്കള്‍ ഇങ്ങനെ ചോദിച്ചാല്‍ എനിക്കും ഓര്‍മയില്ല
Deleteഅതൊക്കെ മാറിപ്പോയില്ലേ അല്ലേ .... അതൊക്കെ നല്ലൊരു കാലമായിരുന്നു
ആ പദ്യം പാടിയതും സാറിന് ചൊല്ലിക്കൊടുത്തതും ഓര്‍ക്കുന്നു
നിങ്ങളുടെ അഭിപ്രായത്തിന് നന്ദി
അതാണ് ആധുനികം
ReplyDeleteമാറി ഒരുപാട്
ഇതാണോ ശാജൂ
Deleteആധുനികം ഈ ആധുനികമാണോ നല്ലത് .....
നന്ദി ഷാജു
മജീദ്, ഒരു തിരിഞ്ഞുനോട്ടം .... നന്നായി.
ReplyDeleteരാമനാമത്തിനു പകരം ‘അമ്പത്തിമൂന്നു മണിജപവും, ബൈബിൾ വായനയും എഴുതിചേർത്താൽ ...... എല്ലാം വട്ടണാത്രയ്ക്കും ചേരും.
അഭിനന്ദനങ്ങൾ!
ബിജു ബൈബിള്‍ വായനയും
Deleteചേര്‍ക്കേണ്ടതായിരുന്നു ...
നന്ദി ബിജു ഓര്‍മപ്പെടുത്തലിനും അഭിപ്രായത്തിനും
മജീദ്..
ReplyDeleteസന്ധ്യാ നാമങ്ങളും മഗ്രിബ് ബാങ്ക് വിളികളും കാതില്‍ അലയടിയ്ക്കുകയാണ്‍..
ന്റ്റെ വീടിന്നടുത്തു തന്നെ ഒരു പള്ളിയും ഉണ്ട് ക്ഷേത്രവും ഉണ്ട്...
സന്ധ്യയായാല്‍ അമ്പലത്തില്‍ കീര്‍ത്തനങ്ങളും ഭജനകളും പാടും,
എന്നാല്‍ ആ സ്വരങ്ങള്‍ ഒരിയ്ക്കലും ബാങ്ക് വിളികള്‍ കേള്‍ക്കാതിരിയ്ക്ക തക്കതായിരുന്നില്ലാ..
അമ്പലത്തില്‍ 5 മണി ആയാല്‍ തന്നെ പാട്ട് പാടും എന്നും പറഞ്ഞ് കളിയ്ക്കുന്ന കുട്ടികള്‍ ബാങ്ക് വിളിയ്ക്കായ് കാതോര്‍ക്കും, കൂടണയാന്‍..
മജീദ് പറഞ്ഞ അതേ അന്തരീക്ഷം തന്നെയാണ്‍ പിന്നീടങ്ങോട്ട്...
പ്രാര്‍ത്ഥനയും, പഠനവും, ഭ്ക്ഷണവും, ഉറക്കവും...എല്ലാം,
കുഞ്ഞുങ്ങളില്‍ ഒരേ മനോ ഉല്ലാസത്തൊടെ അനുഭവിച്ചറിയുന്ന അന്തരീക്ഷം..!
ഇത് എന്‍റേം ബാല്യമാണ്‍...
അവിടേയ്ക്ക് എന്നെ എത്തിച്ച സ്നേഹിതന്‍ നന്ദി..
അന്നത്തെ ബാല്യത്തിന്‍ നാളെ എന്നാല്‍ പുത്തന്‍ സൂര്യോദയം എന്നായിരുന്നു..
എന്നാല്‍ ഇന്നത്തെ ബാല്യത്തിന്‍ നാളെ എന്നാല്‍ പുത്തന്‍ ചിന്തകളും പരീക്ഷണങ്ങളും ആണ്..
ആ ചിന്തകളേയും സന്തോഷങ്ങളേയും മുറിപ്പെടുത്താതെ നമ്മടെ ബാല്യം അവരില്‍ എത്തിയ്ക്കാന്‍ പരമാവധി ഞാന്‍ ശ്രമിയ്ക്കാറുണ്ട്...
അത് എന്‍റെ ഒരു ആത്മസംതൃതി അല്ലെങ്കില്‍ സന്തോഷത്തിന്‍ വേണ്ടി എന്നു മാത്രം പറയാം...!
അഭിനന്ദനങ്ങള്‍, ...എത്ര ലളിതമായി അവതരിപ്പിച്ചിരിയ്ക്കുന്നു...!
സന്ധ്യാ നാമങ്ങളും മഗ്രിബ് ബാങ്ക് വിളിയും
Deleteപള്ളിയും ക്ഷേത്രവും ....
സന്ധ്യയായാല്‍ അമ്പലത്തില്‍ കീര്‍ത്തനങ്ങളും ഭജനകളും....
പ്രാര്‍ത്ഥനയും, പഠനവും, ഭ്ക്ഷണവും, ഉറക്കവും...എല്ലാം,
കുഞ്ഞുങ്ങളില്‍ ഒരേ മനോ ഉല്ലാസത്തൊടെ അനുഭവിച്ചറിയുന്ന അന്തരീക്ഷം..!
ഇതെല്ലാം മനോഹരമായ ഒരു ഗ്രാമാന്തരീക്ഷം, അവിടെ ജീവിച്ച ചുറ്റ് പാടുകള്‍
എന്തു രസമായിരുന്നു ആ സന്ധ്യ നേരവും വൈകുന്നേരങ്ങളിലെ കളിയും, ചെറിയ് വായന ശാലയും
അതിനോടനുബന്ധിച്ച് നടത്തുന്ന ചെറിയ ചെറിയ കലാ പരിപാടികളും, ഉത്സവങ്ങളും
എല്ലാം എന്തു രസമായിരുന്നു
എല്ലാം നഷ്ടപ്പെട്ടുപോയോ, ആതനിമകള്‍ വീണ്ടും നില നിര്‍ത്തണ്ടേ ....
ഇതൊക്കെ ഒരിക്കല്‍ കൂടി ഓര്‍ക്കന്‍ കഴിഞ്ഞു എന്നതില്‍ ഒരു പാടു സന്തോഷം വര്‍ഷിണി
അന്നത്തെ ബാല്യത്തിന്‍ നാളെ എന്നാല്‍ പുത്തന്‍ സൂര്യോദയം എന്നായിരുന്നു..
എന്നാല്‍ ഇന്നത്തെ ബാല്യത്തിന്‍ നാളെ എന്നാല്‍ പുത്തന്‍ ചിന്തകളും പരീക്ഷണങ്ങളും ആണ്..
ആ ചിന്തകളേയും സന്തോഷങ്ങളേയും മുറിപ്പെടുത്താതെ നമ്മടെ ബാല്യം അവരില്‍ എത്തിയ്ക്കാന്‍ പരമാവധി നമുക്ക് ശ്രമിക്കാം
അഭിപ്രായം പറഞ്ഞതിന്നു ഒരു പാടു നന്ദി ....
എനിക്കുമുണ്ട് ഇത് പോലെ ഒരയല്‍പക്കം, അവിടെ ഇന്നും എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരന്‍ ഉണ്ണിയും, പക്ഷേ എന്റെ കളിക്കൂട്ടുകാരന്‍ ദിനേശനെ പോലെ അത്ര നല്ലവനല്ല, എന്നാല്‍ ഒരു നേര്‍ച്ചക്കടം പോലെ നിത്യവും തല്ലു കൊള്ളുകയും എന്റെ ഉമ്മയുടെ കയ്യില്‍ നിന്ന് എനിക്ക് തല്ല് വാങ്ങിതരികയും ചെയ്തു. അവന്റെ അവനു വേണ്ടി പറഞ്ഞ കഥകളൊക്കെ കേട്ടത് ഞാനായിരുന്നു. അവനെ കിട്ടേണ്ടേ എന്ന് അവര്‍ പരിഭവം പറയുകയും ചെയ്യും. നല്ല രസമുള്ള ഒരുമകള്‍
ReplyDeleteപഴയ ഓര്‍മ പങ്ക് വെച്ചതിനും
Deleteഅഭിപ്രായം പറഞ്ഞതിനും നന്ദി ആരിഫ് സര്‍
പോസ്റ്റ് ഇഷ്ടായി.
ReplyDeleteനഷ്ടപ്പെട്ടുപോകുന്ന നന്മയുടെ അടയാളങ്ങള്‍ .
വരികളിലൂടെ നല്ലൊരു ചിത്രം വരച്ചിട്ടു.
ഖുര്‍ആനും രാമായണവും ഓതുന്ന കുട്ടികള്‍, തുളസിത്തറയില്‍ വിളക്ക് വെക്കുന്നത് .
നഷ്ടായി അല്ലേ എല്ലാം..?
നഷ്ടപ്പെട്ടുപോകുന്ന നന്മയുടെ അടയാളങ്ങളായി ഇതിനെ കണ്ടതില്‍ സന്തോഷം
Deleteനന്ദി മന്‍സൂര്‍
കുട്ടിക്കാലത്തെക്കുള്ള ഈ തിരിഞ്ഞു നോട്ടം ഇഷ്ടായി...എന്റെയും കുട്ടിക്കാലം ഏറെക്കുറെ ഇങ്ങനെ തന്നെയായിരുന്നു..നമ്മള്‍ രണ്ടുപേരും ഒരു നാട്ടുകാരായത് കൊണ്ടാകാം ഈ സാമ്യത.
ReplyDeleteനമ്മള്‍ ഒരേ നാട്ടുകാര്‍ ആയത് കൊണ്ട് ഇത്തരം സമാനമായ ചിന്തകള്‍ പങ്ക് വെക്കാന്‍ നിങ്ങള്‍ക്കുമുണ്ടാകും
Deleteനിങ്ങളുടെ ചിന്തകളും ഇവിടെ പങ്ക് വെക്കൂ.
അഭിപ്രായം പറഞ്ഞതിന്നു ഒരു പാടു നന്ദി ....
കുട്ടിക്കാലം ഒരിക്കലും നമുക്ക് തിരിച്ചു പിടിക്കാന്‍ പറ്റില്ല ,എന്നാല്‍ നൈതിക മൂല്യങ്ങള്‍ മുറുകെപിടിക്കാന്‍ നമുക്ക് സാദിക്കെണ്ടതുണ്ട് . എന്നാലെ നാട്ടില്‍ ശാന്തിയും സമാധാനവും കളിയാടൂ..ഇത്തരം പോസ്റ്റുകളും ചിന്തകളും കാലത്തിന്റെ സ്വയം അടയാളപ്പെടുത്തല്‍ ആയി മാറേണ്ടതുണ്ട് ...മജീദ് ബായ്, തിരയുടെ ആശംസകള്‍
ReplyDeleteനൈതിക മൂല്യങ്ങള്‍ മുറുകെപിടിക്കാന്‍ നമുക്ക് സാദിക്കെണ്ടതുണ്ട് . എന്നാലെ നാട്ടില്‍ ശാന്തിയും സമാധാനവും കളിയാടൂ.
Deleteഅഭിപ്രായം പറഞ്ഞതിന്നു ഒരു പാടു നന്ദി സുബൈര്‍
ഓര്‍ക്കാന്‍ നമുക്ക് എല്ലാവര്‍ക്കുമുണ്ട് ഈ നല്ലകാലം .
ReplyDeleteവളരെ മനോഹരമായി പറഞ്ഞു .
നമുക്കിത് തിരിച്ചു പിടിക്കാനും ശ്രമിച്ചു കൂടെ?
സന്ധ്യ നേരങ്ങളില്‍ നമ്മുടെ വീടുകളില്‍ നിന്ന് ദൈവകീര്‍ത്തനങ്ങള്‍ ഉയരട്ടെ
നന്മ നിറഞ്ഞ നാളുകള്‍ക്കായി നമുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം .
ആശംസകള്‍
സന്ധ്യ നേരങ്ങളില്‍ നമ്മുടെ വീടുകളില്‍ നിന്ന് ദൈവകീര്‍ത്തനങ്ങള്‍ ഉയരട്ടെ
Deleteനന്മ നിറഞ്ഞ നാളുകള്‍ക്കായി നമുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം .
വാക്കുകള്‍ക്ക് നന്ദി അഷ്രഫ്
ഓര്‍മയി തങ്ങിനില്‍ക്കുന്ന മധുരമുള്ള ഓര്മകള്‍
ReplyDeleteആ കാലം ഇനി ഉണ്ടാവുമോ
നമ്മുടെ മക്കള്‍ക്കില്ല
അടുത്ത തലമുറയെങ്കിലും ...............
അടുത്ത തലമുറയെങ്കിലും ...............
Deleteഇതൊക്കെ ആസ്വദിക്കട്ടെ ......
ഇക്ബാല്‍ ബ്ലോഗില്‍ വരികയും വായിക്കുകയും ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്
നമ്മുടെ നാട്ടിനെ കുറിച്ച് നന്നായി അറിയാവുന്ന നാദാപുരത്തിന്റെ സാമൂഹിക സാംസ്കാരിക പരിഷ്കരണത്തിന് വേണ്ടി ഏറെ പരിശ്രമിച്ച ഇക്ബാല്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഒരു പാടു മാറ്റം അവിടെ ഉണ്ടായി
ഒരു പാടു കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു .. ഒരു മാറ്റത്തിന് വേണ്ടി കാതോര്‍ക്കുന്ന പുതിയ തലമുറയ്ക്ക് വേണ്ടി
ഇനിയും ഒരു പാടു ചെയ്യാനുണ്ട്, നല്ല നല്ല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ നിങ്ങള്‍ക്ക് കഴിയും, പഴയ കാല പ്രതാപത്തിലേക്ക് നാദാപുരത്തെ വീണ്ടും ഉയര്‍ത്താനും, നഷ്ടപ്പെട്ടുപോയ നാടന്‍ ശീലുകളെ പുനര്‍ജനിപ്പിക്കാനും നിങ്ങളുടെ പ്രവര്‍ത്തനം ഇനിയും സജീവമായി തുടരട്ടെ .......
നമ്മുടെ നഷ്ടപ്പെട്ടുപോയ ചില ഓര്‍മകളെ പുനര്‍ജനിപ്പിക്കാന്‍ വേണ്ടി എഴുതിയ കുറച്ചു വരികള്‍
വായിച്ചതിനും അഭിപ്രായം പറഞ്ഞതിന്നു ഒരു പാടു നന്ദി ഇക്ബാല്‍ സര്‍.
അവന്‍ ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു
ReplyDeleteഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ ..
നിഷ്കളങ്കതയുടെ കുസൃതി അറിഞ്ഞ കുട്ടിക്കാലത്തിലേക്ക് കൊണ്ട് പോയി മജീദ്. സത്യമാണ്, പ്രാര്‍ഥന റിയാലിടി ഷോകള്‍ക്ക് വഴി മാറുമ്പോള്‍ നഷ്ടമാവുന്നത് സ്നേഹവും നേടുന്നത് മത്സരബുദ്ധിയും വൈരവും. എങ്കിലും നന്മകള്‍ കാത്തു സൂക്ഷിക്കുന്ന മലീമാസമാകാത്ത ഹൃദയങ്ങള്‍ ഇന്നുമുണ്ട്. ഒരു കൈത്തിരി നമുക്കും തെളിക്കാം.
പ്രാര്‍ഥന റിയാലിടി ഷോകള്‍ക്ക് വഴി മാറുമ്പോള്‍ നഷ്ടമാവുന്നത് സ്നേഹവും നേടുന്നത് മത്സരബുദ്ധിയും വൈരവും....
Deleteവാക്കുകള്‍ക്ക് നന്ദി ഷീല
ആ നല്ല കാലം പുതു തലമുറയ്ക്ക് നഷ്ട്ടമായിരിക്കുന്നു....മഗിരിബു നമസ്ക്കാരവും ഖുറാന്‍ പാരായണവും ഒക്കെ ഇന്നുമുന്ടെന്കിലും ..അതൊക്കെ ഒരു ചര്യയായി മാത്രം നിലനില്‍ക്കുന്നു... അയല്പക്ക ബന്ധവും മുത്തശ്ശിമാരുടെ കഥ കേള്‍ക്കലും എല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു... എല്ലാവരും അവരവരിലേക്ക് ചുരുങ്ങിയിരിക്കുന്നു... ആ പഴ ഓര്‍മ്മകള്‍ എന്നിലും ഓടിയെത്തി... കളിക്കൂട്ടുകാരും...ഓണവും പെരുന്നാളുമെല്ലാം... ഇത്തിരി വരികളിലൂടെ ഒത്തിരി ഓര്‍മ്മകള്‍ എന്നിലേക്ക് അടുപ്പിച്ചതിനു ഒരായിരം നന്ദി... ആശംസകള്‍....
ReplyDeleteപഴയ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് ഓടിയത്തിയല്ലോ മനസ്സറിഞ്ഞ വായനയ്ക്കും അഭിപ്രായത്തിനും നന്ദി അമ്മാര്‍
Deleteമുത്തശി മാരുടെ കഥകള്‍ക്ക് പകരം സീരിയലില്‍ കരയുന്ന അമ്മമാരും അനിയത്തി മാരും ......
ReplyDeleteഗല്‍ഫിലെ പല കുട്ടികള്‍ക്കും അമ്മൂമയെയും മുത്തച്ഛന്‍മാരെയും അറിയില്ല..
അവരില്‍ നിന്നും കഥകള്‍ കേട്ടിട്ടില്ല..
സന്ധ്യാ നാമവും വിളക്കും എല്ലാം ഒരു കഥ പോലെ ആരോ പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു ....
ഇപ്പോള്‍ എല്ലാം ടി വി ഓണ്‍ ആക്കിയാല്‍ വരുന്നു ചാനലുകള്‍ മാറ്റിയാല്‍ ഓരോ തരക്കാര്‍ക്കും ഓരോ പരിപാടിയും കാലം പോയ കോലം ഹ എന്താ ചെയ്യുക അല്ലെ സഹിക്കുക അതെന്നെ ...നല്ല എഴുത്ത് ഭായീ...ആശംസകള്‍
ഇപ്പോള്‍ എല്ലാം ടി വി ഓണ്‍ ആക്കിയാല്‍ വരുന്നു ചാനലുകള്‍ മാറ്റിയാല്‍ ഓരോ തരക്കാര്‍ക്കും ഓരോ പരിപാടിയും കാലം പോയ കോലം, കാലത്തെ കുറ്റം പറയാന്‍ പറ്റുമോ ഇംതിയാസ്, മാറേണ്ടത് നമ്മള്‍ തന്നെ മാറ്റത്തിന് വേണ്ടി നമുക്ക് ശ്രമിക്കാം, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ഇംതിയാസ്
Deleteമഗ്രിബിനുമുന്‍പെ വീട്ടിലെത്തണം, മഗ്രിബ് മുതല്‍ ഇശാവരെ ഖുര്‍ആന്‍...പിന്നെ പഠനം. ഇതായിരുന്നു ഒട്ടുമിക്ക മുസ്ലീം കുടുംബങ്ങളിലേയും പതിവ്. പിന്നെ പരലോകചിന്തയില്‍ നിന്ന് മനുഷ്യന്‍ കൂടുതല്‍ ഭൌതികതയിലേക്ക് മാറി...
ReplyDeleteഗ്രുഹാതുരത്തമുണര്‍ത്തുന്ന കുറിപ്പ്
ശരിയാണ് നവാസ്
Deleteപരലോകചിന്തയില്‍ നിന്ന് മനുഷ്യന്‍ കൂടുതല്‍ ഭൌതികതയിലേക്ക് മാറി...
വായിച്ചതിനും നല്ല നിരീക്ഷണം നടത്തിയതിനും നന്ദി
നനവുള്ള ഒരു നൊസ്റ്റാള്‍ജിക്ക് ഫ്ലാഷ് ബാക്ക് .......... ആകുലതകളേതുമില്ലാതിരുന്ന ബാല്യ കാലത്തെ, കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ സൌഹൃദത്തിന്റെ കുറെ ഓര്‍മകളിലേക്ക് ഈ കുറിപ്പ് ജാലകം തുറക്കുന്നു. ഒപ്പം പുതിയ കാലത്തിന്റെ ചില ആകുലതകളിലെക്കും.
ReplyDelete(ദിനേശന്റെ അച്ഛന്‍ എന്ന് മാത്രം പലയിടത്തിലും പറയുന്നതിന് പകരം അച്ഛന്റെ പേര് വെക്കാമായിരുന്നു എന്ന് തോന്നി. ഭാസ്കരേട്ടന്‍ എന്നോ മറ്റോ. എങ്കില്‍ അല്പം കൂടി intimacy വന്നേനെ )
ആകുലതകളേതുമില്ലാതിരുന്ന ബാല്യ കാലത്തെ, കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ സൌഹൃദത്തിന്റെ കുറെ ഓര്‍മകളിലേക്ക് ഈ കുറിപ്പ് ജാലകം തുറക്കുന്നു.
Deleteവളരെ നല്ല വാക്കുകള്‍ നല്ല ഭാഷയില്‍ തന്‍സീം കുറിച്ചിട്ടിരിക്കുന്നു, തന്‍സീം പറഞ്ഞ കാര്യം ഞാന്‍ ശ്രദ്ധിച്ചു അങ്ങിനെ ചെയ്യേണ്ടിയിരുന്നു, എങ്കില്‍ അല്പം കൂടി intimacy വരുമായിരുന്നു, നന്ദി തന്‍സീം നല്ല നിര്‍ദ്ദേശത്തിനും അഭിപ്രായത്തിനും ...
ഒരു ഇരുപത്കൊല്ലം അപ്പുറത്തെ ഒരു സായം സന്ധ്യ യുടെ ഒരു അനുഭവ കുറിപ്പ് മണ്ണെണ്ണ വിളക്കിന് അടുത്തിരുന്നു പഠിച്ചത് ഓതുന്ന ആ പഴയ എര്പാടിലെക്ക് തിരിച്ചുനടത്തിയ ഓര്‍മ്മകള്‍ ഇന്ന് ഇതിനൊന്നും പ്രസക്തി ഇല്ല നഷ്ടം ആയത് ദാരിദ്രത്തോടൊപ്പം ഗ്രിഹാതുരത്ത്വം കൂടി ആണ് ആശംസകള്‍
ReplyDeleteപഴയ ഓര്‍മ്മകളിലേക്ക് നിങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം കോമ്പാ
Deleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ...
അടുത്ത് ചര്‍ച്ചും ,മോസ്ക്കും ,ഗണപതി അമ്പലവും ..മൂന്നും തുല്യ വ്യത്യാസത്തില്‍ ആണ് ന്റെ വീട് ..ഞായറാഴ്ച്ച് പള്ളിമണി കേട്ടും ,സുബഹി ബാങ്ക് വിളികേട്ടും ,അമ്പലത്തിലെ ഭജന കേട്ടും ആണ് ഉണരാറുള്ളത് ..ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം വെളുപ്പിന് പോയാല്‍ കിട്ടും പിന്നെ തിരക്കാണ് ..രാവിലെ ഉണ്ണിയപ്പം വാങ്ങാന്‍ കൂട്ടുകാരുടെ കൂടെ അമ്പലത്തില്‍ പോകുന്ന എന്നെ അടുത്തുള്ളവര്‍ക്കൊക്കെ അറിയാമായിരുന്നു ...ഞാന്‍ നുയംബ് വക്കുമ്പോള്‍ കൂടെ കൂട്ടുകാരും വക്കും ...അവരുടെ കൂടെ പള്ളിയില്‍ ക്വയര്‍ പാടാന്‍ ഞാനും ഉണ്ടാവും ..അച്ച്ചന്മാര്‍ക്കും തിരുമേനിക്കും ഒക്കെ എന്നെ അറിയും ..ഒരിക്കല്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഷഷ്ടിപൂർത്തിക്ക് അവര്‍ എന്നെയും കൊണ്ടാണ് പോയത് ..ഒരു മുസ്ലിം ആയ എന്നോട് എന്ത് സ്നേഹത്തോടെ,വാല്‍സല്യത്തോടെ പെരുമാറിയ ആ തിരുമേനിയെ ഒരിക്കലും മറക്കാന്‍ കഴിയില്ല ...ഇതൊക്കെ ഓര്‍ക്കാന്‍ തന്നെ സുഖം ഉള്ള കാര്യം ആണ് ..ഒരിക്കല്‍ കൂടെ ഇതൊക്കെ ഒര്മിപ്പിച്ച്ച്ച മജീദിന് നന്ദി ... കാലം മാറീട്ടുണ്ടോന്നു ചോദിച്ചാല്‍ ഉണ്ട് കാരണം മുത്തശി കഥ കേള്‍ക്കാന്‍ കുട്ടികള്‍ക്ക് താത്പര്യം ഇല്ല ..സമയം ഇല്ലന്ന് പറയുന്നതാകും ശെരി പഠിക്കാന്‍ കുട്ടികളെ കൊണ്ട് താങ്ങാന്‍ പറ്റുന്നതിലും അപ്പുറം ഉണ്ട് ഇപ്പോള്‍ ...അപ്പോള്‍ എവിടെ കഥ കേള്‍ക്കും മുത്തശ്ശിമാര്‍ ആര്‍ക്കു കഥ പറഞ്ഞു കൊടുക്കും ...അവര്‍ സമയം പോകാന്‍ ടി വി കണ്ടിരിക്കും അങ്ങനല്ലേ ഇപ്പോള്‍ കണ്ടു വരണത് ..
ReplyDeleteഅടുത്ത് ചര്‍ച്ചും ,മോസ്ക്കും ,ഗണപതി അമ്പലവും ..മൂന്നും തുല്യ വ്യത്യാസത്തില്‍ ആണ് ന്റെ വീട് ..ഞായറാഴ്ച്ച് പള്ളിമണി കേട്ടും ,സുബഹി ബാങ്ക് വിളികേട്ടും ,അമ്പലത്തിലെ ഭജന കേട്ടും ആണ് ഉണരാറുള്ളത് ..ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം വെളുപ്പിന് പോയാല്‍ കിട്ടും പിന്നെ തിരക്കാണ് ..രാവിലെ ഉണ്ണിയപ്പം വാങ്ങാന്‍ കൂട്ടുകാരുടെ കൂടെ അമ്പലത്തില്‍ പോകുന്ന എന്നെ അടുത്തുള്ളവര്‍ക്കൊക്കെ അറിയാമായിരുന്നു ......
Delete...............
ജീവിച്ചുകൊണ്ടിരിക്കുന്ന ചുറ്റുപാടുകളെ മുന്‍ നിര്‍ത്തികൊണ്ട് മനസ്സറിഞ്ഞു എഴുതിയ നിങ്ങളുടെ അഭിപ്രായത്തിന് ഒരു പാടു നന്ദിയുണ്ട് കൊച്ചുമൊള്‍..
മനസ്സിന് അനുഭൂതി പകരുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി. ഏതായാലും ഇപ്പോഴത്തെ സന്ധ്യാ നേരമൊക്കെ ഒരു വക തന്നെയാണ്. സീരിയലും റിയാലിറ്റി ഷോകളും ഇല്ലാത്ത ദിവസങ്ങള്‍ ഇല്ലല്ലോ.
ReplyDeleteപഴയ ഓര്‍മ്മകളിലേക്ക് നിങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം ശുകൂര്‍
Deleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ...
ഇന്ന് സന്ധ്യ സമയത്ത് മുറ്റത്ത് വിളക്ക് വെക്കാനും തുളസിത്തറയില്‍ വിളക്ക് കൊളുത്താനും
ReplyDeleteകുട്ടികള്‍ക്ക് അറിയുമോ ?
മൂത്തശി മാരുടെ കഥകള്‍ അവര്‍ കേട്ടിട്ടുണ്ടോ...?
സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ...
മുറിവേല്പ്പിക്കേണ്ട ചോദ്യം .
അനസ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ഇനിയും വരണം
Deleteനന്മകളെല്ലാം നഷ്ടപെടുന്നു .......വരികള്‍ ആ നല്ല നന്മകളെ തുറന്നു കാണിച്ചു ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി മയില്‍പ്പീലി
Deleteമുത്തശ്ശിയും, കഥകളുമൊക്കെ മണ്‍മറഞ്ഞു, മാറ്റത്തിനനുസരിച്ച് ജീവിക്കാനുള്ള ശ്രമം തുടങ്ങേണ്‌ടിയിരിക്കുന്നു, ചില വരികള്‍ ഗൃഹാതുരത്വമുയര്‍ത്തി. ആശംസകള്‍
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി മോഹി
Deleteനഷ്ടപ്പെടുന്ന നന്മകളെയോര്‍ത്തു ആകുലപ്പെടാതെ മക്കളേ.. ;)
ReplyDeleteനമ്മള്‍ ശ്രമിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതെയുള്ളൂ ഇതൊക്കെ. കാലത്തിനൊപ്പം മക്കളെ കോലം കെട്ടിക്കാതെ നോക്കുകയെന്നത് അതിന്റെ ആദ്യപടി. ഏതായാലും ഞാന്‍ ശ്രമിക്കാന്‍ തീരുമാനിച്ചു.
നഷ്ടപ്പെടുന്ന നന്മകളെയോര്‍ത്തു ആകുലപ്പെടാതെ മക്കളേ.. ;)
Deleteനമ്മള്‍ ശ്രമിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതെയുള്ളൂ ഇതൊക്കെ. കാലത്തിനൊപ്പം മക്കളെ കോലം കെട്ടിക്കാതെ നോക്കുകയെന്നത് അതിന്റെ ആദ്യപടി.
നമുക്ക് ഒന്നിച്ചു ശ്രമിക്കാം ശഫീക്
നല്ല ഓര്‍മ്മകള്‍ .........നന്മകള്‍ നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ ...
ReplyDeleteനന്ദി ജബ്ബാര്‍
Deleteമഗ്‌രിബ് സമയത്ത് ഉറക്കെ ഓതി അപ്പുറത്തും ഇപ്പുറത്തുമുള്ള കൂട്ടുകാര്‍ ഞങ്ങള്‍ മല്‍സരിക്കുമായിരുന്നു..
ReplyDeleteവാശിയില്‍ ഓതി ജയിക്കുമെന്നല്ലാതെ മനസ്സില്‍ കയറണമെങ്കില്‍ പിന്നെയിരുന്ന് സ്വസ്ഥമായി വായിക്കണം..
പാടത്ത് റബ്ബര്‍ ഒട്ടുപാല്‍ കെട്ടി പന്തുണ്ടാക്കി കളിച്ചതും നെല്ലിക്ക തിന്ന് വെള്ളം കുടിച്ച് ദാഹം മാറ്റിയതും...
ബാല്യം തിര്‍ച്ച് കിട്ടാത്ത നമ്മുടെ സ്വപ്നങ്ങളാണ്...
മാധുര്യമേറിയ ഓര്‍മ്മയുടെ ലഹരി നുരയുന്ന നഷ്ട സ്വപ്നങ്ങള്‍ ....!
പാടത്ത് റബ്ബര്‍ ഒട്ടുപാല്‍ കെട്ടി പന്തുണ്ടാക്കി കളിച്ചതും നെല്ലിക്ക തിന്ന് വെള്ളം കുടിച്ച് ദാഹം മാറ്റിയതും...
Deleteപഴയ ഓര്‍മകള്‍ ഇവിടെ പങ്ക് വെച്ചതിന് നന്ദി നൌഷാദ്
വാസ്തവം...
ReplyDeleteഎന്നാലും നമുക്കൊക്കെ ഇന്നും വേണം എന്ന് വെച്ചാല്‍ അത് തുടരാവുന്നതാണ്..
മനസ്സറിഞ്ഞു ഖുറാന്‍ ഓതുമ്പോള്‍ ഉള്ള സംതൃപ്തി എത്രയാണ്...
അതുപോലെ തന്നെ അല്ലെ രാമായണം പാരായണം ചെയ്യുമ്പോളും...
ബൈബിള്‍ വായിക്കുമ്പോളും......
വാസ്തവം...
ReplyDeleteഎന്നാലും നമുക്കൊക്കെ ഇന്നും വേണം എന്ന് വെച്ചാല്‍ അത് തുടരാവുന്നതാണ്..
മനസ്സറിഞ്ഞു ഖുറാന്‍ ഓതുമ്പോള്‍ ഉള്ള സംതൃപ്തി എത്രയാണ്...
അതുപോലെ തന്നെ അല്ലെ രാമായണം പാരായണം ചെയ്യുമ്പോളും...
ബൈബിള്‍ വായിക്കുമ്പോളും.
നമുക്കൊക്കെ ഇന്നും വേണം എന്ന് വെച്ചാല്‍ അത് തുടരാവുന്നതാണ്..
Deleteശരിയാണ് നിസാര്‍ വേണമെങ്കില്‍ പുതിയ തലമുറയ്ക്ക് വേണ്ടി നമുക്ക് നാല്‍കാവുന്നതേയുള്ളൂ
അതിനു എല്ലാവരും ശ്രമിക്കണം എന്നു മാത്രം
അഭിപ്രായത്തിന് നന്ദി
പ്രിയ മജീദ്,
ReplyDeleteനമ്മുടെ നാടിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകവും ഭാവി ഭയമുളവാക്കുന്നതുമാണ്. മത സൌഹാര്‍ദം എന്നത് പ്രസംഗത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. അന്യ മതസ്ഥര്‍ തമ്മിലുള്ള സുഹൃത്ത് ബന്ധങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സന്ധ്യാ നാമ ജപവും പരായണങ്ങളും പഴങ്കഥകള്‍ ആയിരിക്കുന്നു, സൌഹൃടങ്ങളിലെ വിള്ളലിന്റെ ആ ഒരു വേദനയാണ് നഷ്ടസ്വപ്നങ്ങളില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചതും.
നല്ല ചിന്തകക്ക്, നന്ദി, ആശംസകള്‍.,
ശരിയാണ് ജോസ്
Deleteമത സൌഹാര്‍ദം എന്നത് പ്രസംഗത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു. അന്യ മതസ്ഥര്‍ തമ്മിലുള്ള സുഹൃത്ത് ബന്ധങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സന്ധ്യാ നാമ ജപവും പരായണങ്ങളും പഴങ്കഥകള്‍ ആയിരിക്കുന്നു...
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി നഷ്ടസ്വപ്നങ്ങളുടെ ലിങ്ക് ഇവിടെ കൊടുക്കാമായിരുന്നു
നല്ല പോസ്റ്റ് എല്ലാ വിധ ആശംസകളും.
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
Deleteനല്ല ചിന്ത ......... ആശംസകള്‍
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
Deleteസീരിയല്‍ തുടങ്ങുന്ന നേരത്ത് നാമം ജപിക്കാനും ഖുറാന്‍ ഓതാനും പറയാന്‍ നമ്മുടെ ഉമ്മമാര്‍ക്കുണ്ടോ നേരം...
ReplyDeleteനല്ല പോസ്റ്റ്..
നല്ല ഓര്‍മ്മപ്പെടുത്തല്‍..
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
Deleteവായിച്ചു, നല്ല കുറിപ്പ്. ആശംസകള്‍.ഇത്രമാത്രം എഴുതീട്ട് പോയാമതിയോ ഞാന്‍, അതാവുമ്പോ എനിക്ക് കുഴപ്പമൊന്നുമില്ല ആര്‍ക്കും പരാതിയുണ്ടാവില്ല,മുല്ലക്ക് അഹങ്കാരമാണെന്നു,പക്ഷെ എനിക്ക് പറയാതിരിക്കാന്‍ വയ്യല്ലോ .
ReplyDeleteഇവിടെ അഭിപ്രായം പറഞ്ഞ മിക്ക പേരും എല്ലാം നഷ്ടായീന്നും പറഞ്ഞ് കരച്ചിലാണു,സത്യം പറഞ്ഞാല്‍ ആരാണു മാറിയത്, മാറിയത് നമ്മളല്ലേ, എന്തിനു നമ്മുടെ മക്കളെ പറയുന്നു.എല്ലാം നഷ്ടപ്പെടുത്തിയത് നമ്മള്‍ തന്നെയാണു, ഗ്രാമത്തില്‍ നിന്നും നാം നഗരത്തിലെ തിരക്കിലേക്ക് മാറി ആദ്യം,എന്തെല്ലാം ന്യായങ്ങളായിരുന്നു നമുക്ക്, നല്ല സ്കൂള്‍ ,നല്ല ഹോസ്പിറ്റല്‍ സൌകര്യം, അഛനും അമ്മക്കും അസുഖമായാല്‍ നല്ല ട്രീറ്റ്മെന്റിനു ഇതാണു നല്ലത്, ഞങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ ഇതാണു നല്ലത്,മക്കളെ സാധാരണ സ്കൂളില്‍ നിന്നും മാറ്റി ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ ചേര്‍ത്തു, അതും പോരാഞ്ഞ് ട്യൂഷന്‍, ഡാന്‍സ് പഠിത്തം, പാട്ട് പഠിത്തം, കൂട്ടുകാരനേക്കാള്‍ ഒരു മാര്‍ക്ക് കുറഞ്ഞതിനു അവനെ നമ്മള്‍ ചീത്തപറയും, ഒന്നാം ക്ലാസ്സുകാരനോട് എന്റരന്‍സ് കടമ്പകടക്കുന്നതിനെ ചൊല്ലി ക്ലാസ്സെടുക്കും. 100 ല്‍ 99 മാര്‍ക്ക് വാങ്ങിയ മകനോട് ഒരു മാര്‍ക്ക് എവിടെപോയി എന്നു ചോദിക്കും നമ്മള്‍, ഇല്ലേ ഇതൊക്കെ നമ്മള്‍ ചെയ്യാറില്ലേ... അപ്പൊ ചികിത്സ വേണ്ടത് നമുക്കാണു.
ഒരു ഞായറാഴ്ച അല്ലേ നാട്ടില്‍ പൊയ്ക്കളയാം,അച്ചനേം അമ്മേനേം അമ്മൂമേനേം ഒക്കെ കാണാന്നു വെച്ചാ അന്നേരം സ്പെഷ്യല്‍ ക്ലാസ്സുന്റാകും,അല്ലെങ്കില്‍ അന്നാവും ഓഫീസില്‍ എന്തെങ്കിലും അര്‍ജന്റ് വര്‍ക്ക്. ഇതൊക്കെ മാറ്റിവെച്ച് നമ്മള്‍ പോകുമോ..ഇല്ല.
അപ്പൊ പിന്നെ മിണ്ടാണ്ടിരിക്കാം നമുക്ക്,പ്രാര്‍ത്ഥിക്കാം പടച്ചോനെ കാത്തോളണേന്ന്..
ഞാന്‍ കരഞ്ഞില്ല മുല്ലാ... ഈ വിഷയത്തില്‍ കരയില്ലെന്ന് പണ്ടെപ്പോഴോ ഉറപ്പിച്ചതാണ്. ചില അടയാളങ്ങള്‍ നാം സ്വയം നഷ്ടപ്പെടുത്തുന്നതാണ്. വീണ്ടെടുക്കാന്‍ വളരെ എളുപ്പമുള്ളവ പോലും. അതുകൊണ്ടാ ഞാന്‍ പറഞ്ഞത്, തിരിച്ചു പിടിക്കാന്‍ ഞാന്‍ തീരുമാനിച്ചുവെന്ന്.
Deleteഎല്ലാം നഷ്ടപ്പെടുത്തിയത് നമ്മള്‍ തന്നെയാണു, ഗ്രാമത്തില്‍ നിന്നും നാം നഗരത്തിലെ തിരക്കിലേക്ക് മാറി ആദ്യം,എന്തെല്ലാം ന്യായങ്ങളായിരുന്നു നമുക്ക്, നല്ല സ്കൂള്‍ ,നല്ല ഹോസ്പിറ്റല്‍ സൌകര്യം, അഛനും അമ്മക്കും അസുഖമായാല്‍ നല്ല ട്രീറ്റ്മെന്റിനു ഇതാണു നല്ലത്, ഞങ്ങള്‍ക്ക് ജോലിക്ക് പോകാന്‍ ഇതാണു നല്ലത്,മക്കളെ സാധാരണ സ്കൂളില്‍ നിന്നും മാറ്റി ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ ചേര്‍ത്തു, അതും പോരാഞ്ഞ് ട്യൂഷന്‍, ഡാന്‍സ് പഠിത്തം, പാട്ട് പഠിത്തം, കൂട്ടുകാരനേക്കാള്‍ ഒരു മാര്‍ക്ക് കുറഞ്ഞതിനു അവനെ നമ്മള്‍ ചീത്തപറയും, ഒന്നാം ക്ലാസ്സുകാരനോട് എന്റരന്‍സ് കടമ്പകടക്കുന്നതിനെ ചൊല്ലി ക്ലാസ്സെടുക്കും. 100 ല്‍ 99 മാര്‍ക്ക് വാങ്ങിയ മകനോട് ഒരു മാര്‍ക്ക് എവിടെപോയി എന്നു ചോദിക്കും നമ്മള്‍, ഇല്ലേ ഇതൊക്കെ നമ്മള്‍ ചെയ്യാറില്ലേ... അപ്പൊ ചികിത്സ വേണ്ടത് നമുക്കാണു.
Deleteഒരു ഞായറാഴ്ച അല്ലേ നാട്ടില്‍ പൊയ്ക്കളയാം,അച്ചനേം അമ്മേനേം അമ്മൂമേനേം ഒക്കെ കാണാന്നു വെച്ചാ അന്നേരം സ്പെഷ്യല്‍ ക്ലാസ്സുന്റാകും,അല്ലെങ്കില്‍ അന്നാവും ഓഫീസില്‍ എന്തെങ്കിലും അര്‍ജന്റ് വര്‍ക്ക്. ഇതൊക്കെ മാറ്റിവെച്ച് നമ്മള്‍ പോകുമോ..ഇല്ല.
ശരിയാണ് മുല്ലേ
മുല്ല വളരെ വ്യക്തമായി ഇവിടെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. എല്ലാറ്റിനും കാരണക്കാര്‍ നമ്മള്‍ തന്നെ പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഈ ഒരു സമീപനം ശരിയല്ല. ഇതില്‍ നിന്നും മാറിയാലേ നാം വിചാരിക്കുമ്പോലെ ഒരു മാറ്റം സാദ്ധ്യമാകൂ, ഈ ഒരു മാറ്റത്തിന് നമ്മള്‍ തന്നെ ശ്രമിക്കണം സ്നേഹ ബന്ധങ്ങളുടെ വില അവര്‍ക്ക് പറഞ്ഞു കൊടുക്കണം.
വര്‍ഷിണി സൂജിപ്പിച്ചത് പോലെ നമ്മുടെ ബാല്യത്തിന്‍ നാളെ എന്നാല്‍ പുത്തന്‍ സൂര്യോദയം എന്നായിരുന്നു..എന്നാല്‍ ഇന്നത്തെ ബാല്യത്തിന്‍ നാളെ എന്നാല്‍ പുത്തന്‍ ചിന്തകളും പരീക്ഷണങ്ങളും ആണ്..ആ ചിന്തകളേയും സന്തോഷങ്ങളേയും മുറിപ്പെടുത്താതെ നമ്മടെ ബാല്യം അവരില്‍ എത്തിയ്ക്കാന്‍ പരമാവധി നമുക്ക് ശ്രമിക്കാം.
മുല്ലയുടെ വിലയേറിയ വാക്കുകള്‍ക്ക് നന്ദി....
ഇപ്പൊ കാളിഗ് ബെല്ലിലാണ് സന്ധ്യാനാമവും ഖുറാൻ പാരായണവും...!!!!
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
Deleteപ്രീയപെട്ട കൂട്ടുകാര ..
ReplyDeleteവരികളിലൂടെ ഇന്നിന്റെ ആകുലത
നന്നായീ പകര്‍ത്തിയിട്ടുണ്ട് അന്നിലൂടെ ..
നാം വല്ലാതെ മാറി പൊയിരിക്കുന്നു
നമ്മുടെ ചിന്തകളും വിചാരങ്ങളും ഒക്കെ ..
അണു കുടുംബമാകുവാന്‍ വ്യഗ്രത പൂണ്ട്
നാം എത്തി നില്‍ക്കുന്നതെവിടെയെന്ന്
നാം തന്നെ വിശകലനം ചെയ്യണം ..
കൂട്ട് കുടുംബങ്ങള്‍ ഇന്നെവിടെ കാണാം ?
നാമൊക്കെ പഠിപ്പിച്ചു കൊടുത്തിരിക്കുന്നു
വളരുന്ന തലമുറക്ക് സ്വാര്‍ത്ഥചിന്തകളുടെ
ഒരു ലോകം തന്നെ , പിന്നെ അവരെങ്ങനെ
നന്മ കൊണ്ടു വളരും , അവരെങ്ങനെ -
മുത്തച്ഛനെയും മുത്തച്ഛയുടെയും സ്നേഹമറിയും ..
വെട്ടി പിടിക്കുവാനൊടുമ്പൊള്‍ വാര്‍ദ്ധ്യക്യ മുഖങ്ങളെ
സദനങ്ങളില്‍ തള്ളാന്‍ വെമ്പുന്ന മനസ്സുകള്‍ ..
ആ പാവങ്ങളുടെ കണ്ണുകളില്‍ അപ്പൊഴും
അവരൊടുള്ള വാല്‍സല്യം ദര്‍ശിക്കാം നമ്മുക്ക് ..
വിരല്‍ തുമ്പിലും , കാതിനോരത്തും പരിശുദ്ധ ഖുറാനും
സന്ധ്യാനാമങ്ങളും നിറയുമ്പൊള്‍ , ജോലിയുടെ ഭാരമേല്‍ക്കാന്‍
അലാറം രൂപത്തില്‍ സുപ്രഭാതം പൂത്തുലയുമ്പൊള്‍ ഒക്കെ
നുമ്മുക്കെവിടെയൊക്കെയോ നഷ്ടമായീ പൊയൊരു കാലത്തിന്റെ
അവശേഷിപ്പുകള്‍ കാണാം , അല്ലെങ്കില്‍ ഒരു പേരിന്റെ പുറത്ത്
സഞ്ചാരം നടത്തുന്ന , പേരിന് വേണ്ടീ മാത്രം ഉണരുന്ന
ചിലതിന്റെ വൃത്തികെട്ട മുഖങ്ങള്‍ കാണാം ..
ഇന്നും എന്റേ തറവാടും , എന്റേ വീടും
സന്ധ്യാനാമത്തില്‍ , ഒരു തരി വെളിച്ചതില്‍
പ്രകാശപൂരിതമാകുന്നുണ്ട് .. അതെലെനിക്ക്
സന്തൊഷവും ഉണ്ട് , നാളെ എന്റേ അമ്മയില്ലാണ്ടായല്‍
എന്താകുമെന്നെനിക്കറിയില്ല , അതു സത്യവുമാണ് ..
മകള്‍ അമ്മയുടെ കൂടെയിരുന്നു നാം ജപിക്കുന്നതു കാണുമ്പൊള്‍
മനസ്സിലെവിടെയോ ഒരു മഴ പെയ്യുന്നുണ്ട് ..
നമ്മുക്ക് നമ്മള്‍ മതിയെന്നു പറഞ്ഞു
പുതിയ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്
പായുമ്പൊള്‍ കൂടെ കൂട്ടുന്ന കുട്ടികളും മാറുന്നു ..
ഇന്ന് നാം നടുന്ന ഒരൊ മരങ്ങളുമാണ്
നാളേയുടെ തണല്‍ , നമ്മുക്ക് വേണ്ടീ അന്നവര്‍ -
വച്ച മരങ്ങളൊക്കെ ഇന്നു നാം വെട്ടി വീഴ്ത്തുന്നു ..
ഇന്നിന്റെ കുഞ്ഞുങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെങ്കില്‍
അതിനു കാരണം വളര്‍ത്തി വിട്ട തലമുറ തന്നെ ..
വിതക്കുന്നതെ കൊയ്യുവനാകൂ ..
നമ്മളില്‍ അല്പമെങ്കിലും നന്മ കുടിയിരിക്കുന്നുവെങ്കില്‍
അതു നമ്മുക്ക് പകര്‍ന്നത് ആരെന്ന് ഓര്‍ക്കുക ..
ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കുക ..
നല്‍കുവാനാകുന്നത് നല്‍കി പൊകുക ..
എന്റേ കൂട്ടുകാരന്റെ ആകുലതയില്‍
ഞാനും പങ്കു ചേരുന്നു , വരികളിനിയും
നേരിന്റെ നോവു പേറട്ടെ .. ആശംസകള്‍ സഖേ ..
വായിക്കുകയും വലിയൊരു സന്ദേശം എഴുതി നല്കുകയും ചെയ്ത റീനി ശബരിക്ക് ഒരു പാടു നന്ദി
Deleteഒരു പാടു നല്ല കാര്യങ്ങള്‍ താങ്കള്‍ ഇവിടെ സൂചിപ്പിച്ചു എല്ലാം വായനക്കാര്‍ക്ക് പ്രയോജനപ്പെടുന്നവയാണ് ...
നന്ദി ശബരി ...
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഓര്‍മകളിലൂടെ സൌഹൃദത്തിന്റെയും മൂല്യങ്ങളുടെയും സന്ദേശം നല്‍കുന്ന ഈ പോസ്റ്റ് നന്നായി.
അമൃത ചാനലില്‍ വൈകുന്നേരം ആറരക്കു കാണിക്കുന്ന സന്ധ്യാദീപം പരിപാടി എല്ലാവരും കാണണം. നാമജപം എങ്ങിനെ എന്ന് മനസ്സിലാക്കാം.
മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ പോലും, നമ്മുടെ സംസ്ക്കാരം മറക്കരുത്.
കഴിയുന്ന പോലെ, നന്മയും സ്നേഹവും കരുണയും നിറഞ്ഞ ജീവിതം നയിക്കുവാന്‍ പ്രചോദനമായി മാറുക.
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
നൂറു അനുപമാമാരില്‍ ഒരു അനുപമ കാണും സന്ധ്യാദീപം.
Deleteവായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു നന്ദി അനുപമ
Deleteപരിഷ്കാരം...!
ReplyDeleteവായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു നന്ദി കനകാംപരന്‍
Deleteപ്രായമായാൽ പിന്നെ 'ഓൾഡ് ഹോം' ലേക്ക് കൊണ്ട് തള്ളുകയല്ലെ മുത്തശ്ശിമാരേം മുത്ത്ശ്ശന്മാരേം ഒക്കെ.. പിന്നെങ്ങിനെ മുത്ത്ശ്ശിക്കഥ കേൾക്കും പുതു തലമുറ...?? നല്ല ചിന്തകൾ മജീദ് ഭായി..!!
ReplyDeleteവായിക്കുകയും അഭിപ്രായം പറയുകയും ചെയ്തതിനു നന്ദി
ReplyDeleteസന്ധ്യയായാല്‍ തുറക്കുന്ന ടീവിയും മാറുന്ന ചാനലുകളും, സീരിയലും റിയാലിറ്റി ഷോയും. കാലം മാറി. ഇപ്പൊ എന്തോന്ന്‍ ഖുര്‍ആനും ബൈബിളും!?
ReplyDeleteഇവിടെ വന്നു അഭിപ്രായം പറയണേ.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി rashid
Deleteപരിഷ്കരിച്ചു എവിടെ എത്തി നാം!
ReplyDeleteമനുഷ്യർ ഭൌതികലോകത്തെ മാസ്മരതകളിൽ പെട്ടുപോയിരിക്കുന്നു.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി benjaali
Deleteനന്മയുണ്ടാവട്ടെ മനസ്സുകളില്‍ ,,അതാണ് പ്രധാനം ,,സന്ധ്യാസമയത്ത് ആണ് നമ്മളില്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാവുന്നതെന്ന് തോന്നിയിട്ടുണ്ട് ,,അത് കൊണ്ടാവും മുത്തശ്ശിമാരും മുതിര്‍ന്നവരും ഒക്കെ പ്രര്തനക്ലക്ക് വേണ്ടി ആ സമയം നീക്കി വെച്ചത് ,,ഏതായാലും ഉണരുവിന്‍ ,,വേഗ ,,മുനരുവിന്‍ എന്നാ പ്രഭാത നക്ഷത്ര കവിത ഓര്‍മ്മിപ്പിച്ചതിനു നന്ദി ...ആശംസകള്‍
ReplyDeleteനന്ദി siyaaf
ReplyDeleteചുമതലകൾ വ്യക്തിപരവും സാമൂഹികവുമായ ചുമതലകൾ ഏറ്റെടുക്കുവാൻ മടിച്ച തലമുറകൾക്ക് വിലാപം വിധിച്ചിട്ടുള്ളതാണ്. മുല്ലയുടെ അഭിപ്രായത്തോട് യോജിയ്ക്കുന്നു.
ReplyDeleteകുറിപ്പ് മനോഹരമായിരുന്നു.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Deleteരാമ രാമ രാമ .......
ReplyDeleteഅവന്‍ ഉച്ചത്തില്‍ ജപിച്ച് കൊണ്ടേ ഇരുന്നു
ഹോ ഇത് എന്നെ തല്ല് കൊള്ളിക്കാന്‍ തന്നെ ...
ഇത് സത്യം
ഇതൊന്നുമല്ല
രാവിലെ എണീട്ടുള്ള പഠിത്തം ആണ്... സഹിക്കാന്‍ പറ്റാത്തത്
നമ്മള്‍ മൂടി പുതച്ചു കിടക്കുമ്പോള്‍
ഇവര്‍ക്കൊക്കെ ഒരു സ്വഭാവമുണ്ട്
വീടിനകതൊന്നും ഇരുന്നു പഠിക്കത്തില്ല
മുറ്റതുടെ ഉലാത്തി പഠിക്കണം
അതോടെ നമുക്കുള്ള ശങ്കൂതി തുടങ്ങും
നല്ല ഓര്‍മ്മകള്‍ ..
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Deleteസന്ധ്യാസമയത്തെ ഓര്‍മ്മക്കാലം അവതരിപ്പിച്ചത് നന്നായി
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Deleteold is gold
ReplyDeleteപഴയകാല സന്ധ്യാനേരം..
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Deleteഏകോദര സഹോദരസ്നേഹത്തിന്‍റെ സന്ദേശമുണര്‍ത്തുന്ന രചന.
ReplyDeleteആശംസകള്‍
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Deleteകുട്ടിക്കാലത്തെ കുറിച്ചുള്ള ഈ തിരിഞ്ഞു നോട്ടം വളരെ നന്നായി ......എനിക്കും ഉണ്ട് ഇത് പോലൊരു കുട്ടിക്കാലം...എന്റെ വീടിനടുത് പള്ള്ളിയും അമ്പലവും ഉണ്ട്.....സന്ധ്യയായാൽ അമ്പലത്തിലെ കീർത്തനങ്ങൾ കേട്ടാലും മഗ്രിബ് ബാങ്ക് കൊടുക്കുന്നത് വരെ ഞങ്ങൾ കുട്ടികൾ ആരും വീട്ടിലേക്ക് കയറില്ല ...എല്ലാം ഓർമ്മകൾ മാത്രമായി ..കാലം മാറി കഥ മാറി.....ഇനിയുള്ള കുട്ടികള്ക്ക് നമ്മുടെ കുട്ടിക്കാലം ഇങ്ങനെയെങ്കിലും പറഞ്ഞു കൊടുക്കാം.....നന്മകൾ നഷ്ടപ്പെടാതെ നോക്കാം ....മജീദ്ക ആശംസകൾ ....
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Deleteചിന്തനീയം .......
ReplyDeleteകാലം കവർന്നെടുത്ത സഹിഷ്ണുതയുടെ വിത്തുകൾ മുള പൊട്ടട്ടെ .....
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....
Delete