Tuesday, March 6, 2012

തിരിച്ചു പോക്ക്

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ
കുതിര്‍ത്ത മണ്ണില്‍
ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു
അവളും വിതറി ഓരോ വിത്തുകള്‍ ..
അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു
പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു
അമ്മേ ആ വിത്തുകള്‍ മുളച്ചു കാണുമോ
ഇലകള്‍ വന്നിരിക്കുമോ അമ്മേ?
ഈ കുട്ടിയുടെ കാര്യം അത്  സമയമാകുമ്പോള്‍  മുളക്കും
ഒന്നു കിടന്നുറങ്ങൂ മോളെ "അമ്മ പറഞ്ഞു"

അവള്‍  ഓരോ ഇലകള്‍ മുളക്കുന്നതും കാത്തിരുന്നു
അച്ഛനോടൊപ്പം വെള്ളവും വളവും നല്കി
ഹായി അമ്മേ !
അമ്മേ പൂവിട്ടു! ചെടിയില്‍ പൂവിട്ടു!
സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു.
ജനല്‍ പാളികളിലൂടെ അമ്മ അവളുടെ സന്തോഷം നോക്കിക്കണ്ടു

അമ്മേ, അച്ഛന്‍ വരട്ടെ അച്ഛന് കാണിച്ചു കൊടുക്കണം
അച്ഛന് വലിയ സന്തോഷമാകും
അന്ന് അച്ഛനെയും കാത്തു അവള്‍ ഗെയ്റ്റിനടുത്ത്  തന്നെ ഇരുന്നു
അച്ഛാ നമ്മുടെ ചെടിയില്‍ പൂവിട്ടു
ഒഫീസില്‍  നിന്നും വന്ന അച്ഛനെ
നേരെ ചെടിയുടെ അടുത്ത് കൊണ്ട് പോയി.
ആ പൂവ് കാണിച്ചു കൊടുത്തു.

അച്ഛാ അമ്മ പറയുന്നു ഇനി ഒരാഴ്ച്ചക്കുള്ളില്‍ നിറയെ കായ്കള്‍ ഉണ്ടാവും
ശരിയാണോ അച്ഛാ?
"അതേ ശരിയാണ് മോളെ"
അത് പറയുമ്പോള്‍ അച്ചന്റെ  മനസില്‍ ഒരു വിങ്ങലായിരുന്നു
ഈ ചെടിയില്‍ കായ്കള്‍ ഉണ്ടായിക്കാണാനുള്ള  സമയം പോലും ഇല്ലല്ലോ...
"ദുഖം മനസ്സില്‍ കടിച്ചമര്‍ത്തി".

അയാള്‍ തന്റെ പത്നിയുടെ അടുത്ത് പോയി.
തന്റെ സാമീപ്യം അവളുടെ ഹൃത്തില്‍ വസന്തത്തിന്റെ പൂവിത്തുകള്‍ വിടരുന്നത് അയാള്‍ക്ക് കാണാമായിരുന്നു
അവള്‍ അവന്റെ ഹൃത്തിലും, 

അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു, 
അവളുടെ ഓരോ ശ്വാസവും അയാള്‍ക്ക്  പുതിയ ഉണര്‍വ് നല്കിയിരുന്നു. അവള്‍ തന്റെ പ്രിയതമന്റെ മാറില്‍ തല ചായിച്ചു കിടന്നു. 
അവളുടെ സ്പര്‍ശനങ്ങളും തലോടലും അന്ന് അയാള്‍ക്കുണര്‍വേകിയില്ല. ചെടികളില്‍ നിന്നും ഇളം തെന്നലിലൂടെ ആ പൂവ് അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു. 
മകളുടെ മനസ്സായി അയാളുടേതും
തന്റെ പ്രിയതമന്റെ മങ്ങിയ മുഖം നോക്കി അവള്‍ ചോദിച്ചു 

"നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ"?
പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത അവളുടെ ചോദ്യം അവനെ വീണ്ടും തളര്‍ത്തി.


കവിളില്‍ ഉമ്മവെച്ചു കൊണ്ട് "അയാള്‍ പറഞ്ഞു"
നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് ഇവിടെ ബാക്കിയാക്കാം,
നാട്ടിലെ പുതിയ വീടും പ്ലാനും ഒക്കെ തല്ക്കാലം നമുക്ക് മടക്കി വെക്കാം,
നിന്റെ കാലിന്റെ ചികിത്സ നമുക്ക് നാട്ടില്‍ നിന്നും തുടരാം പ്രിയേ ...

ഒരു നിമിഷം അവര്‍ രണ്ടു പേരും അവരുടെ കഴിഞ്ഞ കാലം ഓര്‍ത്തു,
സ്വന്തം വീടും ബന്ധുക്കളും ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍.....

രണ്ടു പേരും നീണ്ട ഒരു നെടു വീര്‍പ്പിട്ടു,
ഒന്നുംമിണ്ടാതെ മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു.
ഒടുവില്‍ അയാള്‍ അവളെ "തലോടികൊണ്ട് പറഞ്ഞു"
നാം ജീവിച്ചു വളര്‍ന്ന നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ....

ഈ കാലയളവില്‍ അതങ്കിലും ചെയ്യാന്‍ നമുക്ക് കഴിഞ്ഞല്ലോ

നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
കലങ്ങിയ കണ്ണുകളുമായി അവള്‍ മകളെ നോക്കി.
പാവം ഇപ്പോഴും ആ ചെടിയുടെ പിറകിലാണ് ..

പൊന്നുമോള്‍ അന്നും പതിവ് പോലെ  ചെടിയുടെ അടുത്ത് പോയി
അവള്‍ ഞെട്ടിപ്പോയി !
ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു !
ഒരു ജെ‌സി‌ബി  മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു
അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

പത്താം തരത്തില്‍ പഠിക്കുന്ന മകനെയും അപകടത്തില്‍  നടക്കാന്‍ വയ്യാതെ ചികിത്സയില്‍ കിടക്കുന്ന ഭാര്യയെയും കൊച്ചുമോളെയും കൂട്ടി ഇനി എവിടെ താമസിക്കും,
കുതിച്ചുയര്‍ന്ന വാടക കാരണം ഇത് പോലെ നിസ്സാര വാടകയില്‍ മറ്റൊരു വീട് എവിടെ ലഭിക്കാനാണ്.
ദൂരെ എവിടയങ്കിലും വീട് കിട്ടിയാലും  കാര്യമില്ലല്ലോ,

പ്രിയയുടെ ഓരോ ആവശ്യങ്ങള്‍ക്കും സഹായം നല്കാന്‍ ഒഫ്ഫീസില്‍ നിന്നും ഓടിയെത്താന്‍ എനിക്കു കഴിയില്ലല്ലോ "അയാളുടെ മനസ്സ് മന്ത്രിച്ചു"

നമുക്ക് പോകാം പ്രിയേ.....
ആ അനാഥാലയത്തിലേക്ക് തന്നെ നമുക്ക് മടങ്ങാം "അയാള്‍ പറഞ്ഞു"
നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ  അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
വലിയ വാടകയില്‍ ഒഫ്ഫീസിനടുത്ത് മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു .. 

പോകാന്‍ മടിച്ചു നില്ക്കുന്ന പൊന്നുവിന്റെ മനസ്സ് മുഴുവന്‍
ആ മണ്ണിന്റെ സുഗന്ധവും ജെ‌സി‌ബി തകര്‍ത്ത ചെടികളുമായിരുന്നു   
 

70 comments:

  1. ഒരു കുഞ്ഞു പൂവിന്റെ ദുഃഖം ,,അതിമനോഹരമായി എഴുതി മജീട്ഭായ് ..

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സിയാഫ്

      Delete
  2. നാം കഴിഞ്ഞുകൂടിയ നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ.... നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം.....നമുക്ക് നാട്ടിലേക്ക് പോകാം പ്രിയേ..
    വലിയ വാടകയില്‍ മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു .... അതിമനോഹരമായി എഴുതി മജീ..

    ReplyDelete
    Replies
    1. നന്ദി ഷാഹിദാ ഇങ്ങിനെയാണ് പലരുടെയും ജീവിതം

      Delete
  3. വായനയുടെ തുടക്കം നിയ്ക്ക് വല്ലാത്തൊരു അനുഭൂതി തന്നെയാണ് നൽകിയത്..
    എന്നത്തേയും പോലെ തന്നെ എന്റെ ബാല്യ കാലത്തിലേയ്ക്ക്..
    കാരണം..,ആ മോളും അമ്മയും തമ്മിലുള്ള സംഭാഷണം വർഷങ്ങൾക്കു ശേഷം എന്റേം അമ്മയുടേയും സ്വരങ്ങൾ വീണ്ടും ചെവിയിൽ പതിയ്ക്കുന്ന പോലെ..
    ഓരോ മഴക്കാലത്തും പുതിയ തരം റോസ് നടുന്ന അമ്മയോട് ചോദിയ്ക്കുമായിരുന്നു...അമ്മേ,ഈ തണ്ടിൽ എപ്പഴാ വേരുകൾ മുളയ്ക്കാ എന്ന്...
    പല തവണ അമ്മ അറിഞ്ഞും അറിയാതേയും ആ തണ്ട് പിഴുത് നോക്കിയിട്ടുമുണ്ട്..
    ഒരിയ്ക്കൽ സ്ക്കൂളിലെ കൂട്ടുകാരിയ്ക്ക് കൊണ്ടു പോയി കാണിച്ചോട്ടെ എന്ന് സമ്മതം ചോദിച്ചതും ഓർക്കുന്നു..
    ആ രസങ്ങളിൽ നിന്ന് അറിയാതെ നൊമ്പരങ്ങളിലേയ്ക്ക് മുന്നിട്ടപ്പോൾ അറിയാതെ ഉള്ളം തേങ്ങി പോയി..!
    ലളിതമായ എഴുത്തും..മധുര നൊമ്പര ഓർമ്മകളും വായനയ്ക്ക് സുഖം നൽകി..നന്ദി ട്ടൊ..!

    ReplyDelete
    Replies
    1. വായനയുടെ തുടക്കം നിയ്ക്ക് വല്ലാത്തൊരു അനുഭൂതി തന്നെയാണ് നൽകിയത്..
      എന്നത്തേയും പോലെ തന്നെ എന്റെ ബാല്യ കാലത്തിലേയ്ക്ക്..
      കാരണം..,ആ മോളും അമ്മയും തമ്മിലുള്ള സംഭാഷണം വർഷങ്ങൾക്കു ശേഷം എന്റേം അമ്മയുടേയും സ്വരങ്ങൾ വീണ്ടും ചെവിയിൽ പതിയ്ക്കുന്ന പോലെ..
      ഓരോ മഴക്കാലത്തും പുതിയ തരം റോസ് നടുന്ന അമ്മയോട് ചോദിയ്ക്കുമായിരുന്നു...അമ്മേ,ഈ തണ്ടിൽ എപ്പഴാ വേരുകൾ മുളയ്ക്കാ എന്ന്...
      പല തവണ അമ്മ അറിഞ്ഞും അറിയാതേയും ആ തണ്ട് പിഴുത് നോക്കിയിട്ടുമുണ്ട്..

      പഴയ ഓര്‍മയിലേക്ക് പോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം
      മനസ്സിരുത്തി വായിച്ചതിന് ഒരുപാട് നന്ദി വര്‍ഷിണി

      Delete
  4. എന്നായാലും നാട്ടിലേക്ക് മടങ്ങാന്‍ വിധിക്കപ്പെട്ടവനല്ലേ പ്രവാസി. അതിനോരോരോ നിമിത്തങ്ങള്‍ എന്നുമാത്രം. എങ്കിലും ജീവിതത്തിന്റെ സായാഹ്നങ്ങളില്‍ കഷ്ടപ്പെട്ട് ശിഷ്ടജീവിതം തള്ളിനീക്കേണ്ട അവസ്ഥയ്ക്ക് മുന്‍പേ പിറന്നുവീണ മണ്ണിന്റെ മണം സന്തോഷത്തോടെ ഒന്നാസ്വദിക്കാന്‍ എല്ലാവര്ക്കും ദൈവം തുണയാകട്ടെ.
    പതിവുപോലെ മജീദിന്റെ നന്മയുടെ ചില കുറിപ്പുകള്‍.
    ആശംസകളോടെ
    ജോസെലെറ്റ്‌.

    ReplyDelete
    Replies
    1. എന്നായാലും നാട്ടിലേക്ക് മടങ്ങാന്‍ വിധിക്കപ്പെട്ടവനല്ലേ പ്രവാസി. അതിനോരോരോ നിമിത്തങ്ങള്‍ എന്നുമാത്രം...

      അതേ ജോസ് ഓരോരോ നിമിത്തങ്ങള്‍ .
      മനസ്സിരുത്തി വായിച്ചതിന് നന്ദി ജോസ്

      Delete
  5. കഥ വായിച്ചു ശരിക്കും സങ്കടമായി.
    പക്ഷെ താങ്കളുടെ മറ്റു എഴുത്തുകളുടെ നിലവാരം വന്നോ എന്നൊരു സംശയം

    ReplyDelete
    Replies
    1. എഴുത്തിന്റെ ശൈലി ഒന്നു മാറ്റിയതാണ് റോസാപ്പൂക്കല്‍
      വായിച്ചതിന് നന്ദി, പഴയ ശൈലിയിലേക്ക് തന്നെ പോകാം

      Delete
  6. ഇങ്ങിനെ ഒക്കെ അല്ലാതെ തിരിച്ച് പോക്ക് നടക്കില്ലെന്ന് തോന്നുന്നു.
    ഒതുക്കത്തോടെയുള്ള പറച്ചില്‍ നന്നായി.

    ReplyDelete
  7. മജീദിന്റെ ഭാഷ ഒന്നു മാറിയിരിക്കുന്നു - ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ശരിക്കും ടച്ചിംഗ്.... നൊമ്പരമുണര്‍ത്തി....

    ReplyDelete
    Replies
    1. ശരിയാണ് പ്രതീപ് സര്‍, ഒരു മാറ്റത്തിന് മനപ്പൂര്‍വം ശ്രമിച്ചതാണ്
      വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സാര്‍

      Delete
  8. തുടക്കം വളരെ നന്നായി..വളരെ തല്പ്പര്യതോടെയാണ് വായിച്ചത്. അവസാനം ആകുമ്പോഴേക്കും താല്‍പ്പര്യം കുറഞ്ഞു പോയി..അതാണ്‌ സത്യം..എന്നാലും ഇഷായിട്ടോ....ആശംസകള്‍...

    ReplyDelete
    Replies
    1. ഷൈജു കഥയുടെ തുടക്കം വളരെ + ആയിരുന്നു, അവസാനിക്കുന്നത് ഇത്തിരി നിരാശയിലല്ലേ
      ഏതായാലും ഷൈജുവിന്റെ അഭിപ്രായം പൂര്‍ണമായും ഞാന്‍ ഉള്‍കൊള്ളുന്നു
      നന്ദി ഷൈജു എഴുത്ത് നന്നാക്കാന്‍ ശ്രമിക്കാം

      Delete
  9. ലളിതം സുന്ദരം ... നൊമ്പരപ്പെടുത്തുന്ന വരികള്‍ ..ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി അമ്മാര്‍

      Delete
  10. ഹൃദയ സ്പര്‍ശിയായ കഥ..ഒരുപാട് ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന വരികള്‍ ..ഈ ശൈലി തുടരുക ആശംസകള്‍

    ReplyDelete
    Replies
    1. ഈ ശൈലി ഇഷ്ടപ്പെട്ടതിന് നന്ദി ഷാജി

      Delete
  11. കൂട്ടുകാര .. ആദ്യ ഭാഗം , ആ കുഞ്ഞിന്റെ -
    ആകുലതയൊക്കെ മനസ്സിനേ എങ്ങൊട്ടൊ കൂട്ടി
    കൊണ്ടു പൊയീ , ഒരു വെള്ള പേപ്പറില്‍
    തീരുന്ന ഗൃഹാതുരത്വമാണ് നാം പ്രവാസികള്‍ക്ക്
    ഇവിടെ നമ്മുക്ക് കൂട്ടായി ഉള്ളത് ..
    എതു നിമിഷവും പിഴുതെറിയാന്‍ കഴിയുന്ന
    വെരുകള്‍ മാത്രമുള്ള ചിലത് ,
    ചെറിയ അവ്യക്തത വന്നൂ , ഗള്‍ഫ് പ്രവാസം
    തന്നെയാണോ കൂട്ടുകാരന്‍ ഉദ്ദേശിച്ചത് ?
    ആണെകില്‍ കുടുംബമായീ കഴിയുമ്പൊള്‍
    അതിനുകതുന്നത് കരുതി വയ്ക്കില്ലെന്ന് ഒരു സംശയം ..
    അതെന്തുമായികൊള്ളട്ടെ .. വരികളില്‍ നോവുണ്ട്
    അതിന്റെ മണം നിറയുന്നുന്റ് അവസ്സാനം ..
    മനസ്സിലേ നോവുകളെ , കണ്ട ചിത്രങ്ങളെ
    ഇനിയും കരുത്തോടെ പകര്‍ത്തുക
    ആശംസ്കള്‍ ..

    ReplyDelete
    Replies
    1. കൂട്ടുകാര .. ആദ്യ ഭാഗം , ആ കുഞ്ഞിന്റെ -
      ആകുലതയൊക്കെ മനസ്സിനേ എങ്ങൊട്ടൊ കൂട്ടി
      കൊണ്ടു പൊയീ , ഒരു വെള്ള പേപ്പറില്‍
      തീരുന്ന ഗൃഹാതുരത്വമാണ് നാം പ്രവാസികള്‍ക്ക്
      ഇവിടെ നമ്മുക്ക് കൂട്ടായി ഉള്ളത് ..

      ശബരി വായിക്കുകയും നല്ല ഒരു നിരീക്ഷണം നടത്തുകയും കുറച്ചു കൂടി കാര്യങ്ങള്‍ ഇവിടെ ഉണര്‍ത്തുകയും ചെയ്തതിനു നന്ദി. ഇത്തരം ക്രിയാത്മകമായ അഭിപ്രായങ്ങള്‍ ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നു
      മനസ്സ് അറിഞ്ഞു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരിക്കല്‍ കൂടി നന്ദി ....

      Delete
  12. വെരി ടച്ചിങ്ങ് , ആശംസകളോടെ,

    ReplyDelete
    Replies
    1. നന്ദി സുകുമാരന്‍ സര്‍

      Delete
  13. അതെ പ്രതീപേട്ടന്‍ പറഞ്ഞപോലെ ഭാഷ ഒന്ന് മാറിയിരിക്കുന്നു ...!!
    ന്റെ കുട്ടിക്കാലത്ത് ഞാന്‍ ചെടികള്‍ നട്ട് അതിനു വേരുവന്നുവോ എന്ന് എന്നും പോക്കിനോക്കുമായിരുന്നു ..ന്റെ അമ്മ എപ്പോളും വഴക്ക് പറയും അതൊന്നു വളരട്ടെ, കുട്ടികള്‍ വളരണ പോലെ തന്നാണ് ചെടികള്‍ ,കുഞ്ഞുങ്ങളെ നോക്കണ പോലെ ചെടികളെ നോക്കണം എന്നാലേ നന്നായി വളരുള്ളൂ എന്നൊക്കെ ..അന്നുമുതല്‍ ചെടികളെ ഞാന്‍ കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കാനും,സംരക്ഷിക്കാനും താല്‍പ്പര്യം കാട്ടി ....ഈ അമ്മയും മോളും ഒരു നിമിഷം ന്റെ പഴെകാലം ഓര്‍മ്മപ്പെടുത്തി ..

    കുഞ്ഞുമാനസ്സില്‍ നിന്നും കാര്യത്തിലേക്ക് കടന്നു വളരെ ഹൃദയ സ്പര്‍ശിയായ കഥ എഴുതി ..അതെ ശെരിക്കും ടച്ചിംഗ്....

    ReplyDelete
    Replies
    1. ........ അന്നുമുതല്‍ ചെടികളെ ഞാന്‍ കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കാനും,സംരക്ഷിക്കാനും താല്‍പ്പര്യം കാട്ടി ....ഈ അമ്മയും മോളും ഒരു നിമിഷം ന്റെ പഴെകാലം ഓര്‍മ്മപ്പെടുത്തി ..

      കുട്ടിക്കാലത്തേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു, മനസ്സ് അറിഞ്ഞു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി കൊച്ചു മോള്‍...
      ശൈലി മനപ്പൂര്‍വം ഒന്നു മാറ്റി നോക്കിയതാണ് ..

      Delete
  14. ഒരു ജെ‌സി‌ബി മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു
    അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

    ഒരിടത്ത് മുളച്ചു വളരാന്‍ തുടങ്ങിയാല്‍ ആ മണ്ണുമായി നാം ഇഴുകി ചേരുന്നു..
    അവിടെ നിന്നൊരു പറിച്ചു നടല്‍. അത് നമ്മെ തളര്‍ത്തികളഞ്ഞേക്കാം ...
    ആ തളര്‍ച്ച മാറാന്‍ നാളുകള്‍ എടുത്തെന്നും വരാം.
    അപ്പോള്‍ പൊന്നുവിന്റെ മനസ്സ് നോവാതിരിക്കുമോ?

    ഇത്തരം പറിച്ചു നടലുകളും നോവുകളും പേറാന്‍ വിധിക്കപ്പെട്ടവന്‍ ആണ് പ്രവാസി. അക്ഷരങ്ങള്‍ നോവാക്കി അഷറഫ്‌ എഴുതിയ ഈ വരികള്‍ക്കിടയില്‍ പലതും വായിചെടുക്കെണ്ടതുണ്ട്... ആശംസകള്‍

    ReplyDelete
    Replies
    1. ഒരിടത്ത് മുളച്ചു വളരാന്‍ തുടങ്ങിയാല്‍ ആ മണ്ണുമായി നാം ഇഴുകി ചേരുന്നു..
      അവിടെ നിന്നൊരു പറിച്ചു നടല്‍. അത് നമ്മെ തളര്‍ത്തികളഞ്ഞേക്കാം ...
      ആ തളര്‍ച്ച മാറാന്‍ നാളുകള്‍ എടുത്തെന്നും വരാം.
      അപ്പോള്‍ പൊന്നുവിന്റെ മനസ്സ് നോവാതിരിക്കുമോ?

      ശരിയാണ് ഇത്തരം മാറ്റങ്ങള്‍ നാം ഒരു പാടു നേരില്‍ കാണുന്നു അല്ലേ വേണു സാര്‍
      ഓരോന്നും നേരിട്ട് കാണുമ്പോള്‍ ആണ് അതിന്റെ ആഴം മനസ്സിലാവുക,
      മനസ്സാറിഞ്ഞ വായനയ്ക്കും നിരീക്ഷണ്ങ്ങള്‍ക്കും ഒരു പാടു നന്ദി വെന്നുവെട്ടാ, പിന്നെ എന്റെ പേര് വെന്നുവെട്ടനോട് മാറി പ്പോകുന്നു അഷ്രഫ് അല്ല മജീദ് ആണു

      Delete
  15. നല്ല ചുവടുമാറ്റം, മജീദ്!

    ഒരു ഹൃദയാഘാതം പോലെ പ്രവാസിയുടെ ജീവിതത്തിൽ ഏതു നിമിഷവും കടന്നുവരാവുന്ന അനിശ്ചിത സംഭവങ്ങളെ രസകരമായി വരച്ചുകാട്ടി. ബോസിനു ഒന്ന് ദേഷ്യം വന്നാൽ, കമ്പനിയ്ക്ക് ഒരു കോണ്ട്രാക്റ്റ് നഷ്ടപ്പെട്ടാൽ, ജോലിയിൽ നേരിയ ഒരു പിഴവു സംഭവിച്ചാൽ ..... തൂങ്ങപ്പെടുന്ന ജീവിതങ്ങൾ!

    അഭിനന്ദനങ്ങൾ!

    ReplyDelete
  16. ഒരു കവിത പോലെ വായിച്ചു തുടങ്ങി, ഒരു കഥയില്‍ കൊണ്ടവസാനിപ്പിക്കുമ്പോള്‍... എനിക്കും തോന്നിയത് ആദ്യത്തെ വരികള്‍ പോലെ നന്നായില്ല അവസാനം.. നന്നായില്ലെന്നാല്‍ വായന സുഖം... എങ്കിലും സുഹൃത്തെ പറയാന്‍ ഉദ്ദേശിച്ചതും, ശ്രമിച്ചതും ..എല്ലാം വ്യക്തമാണ്.. അത് കൊണ്ട് തന്നെ നല്ലൊരു രചനയാണ്..

    നന്മകള്‍ നേരുന്നു...

    ReplyDelete
    Replies
    1. നന്ദി ഖാദ്
      നിങ്ങളുടെ അഭിപ്രായം പൂര്‍ണമായും ഉള്‍കൊള്ളുന്നു

      Delete
  17. ഓരോ വരികളും ഓരോ പവിഴ മുത്തുകള്‍ ... സസ്നേഹം

    ReplyDelete
  18. ഓരോ പ്രവാസിയുടെയും പേടി സ്വപ്നമാണ് തിരിച്ചു പോക്ക്..

    നന്നായി എഴുതി..

    ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി

      Delete
  19. ഇതില്‍ കുട്ടികളുടെ നൊമ്പരത്തിലൂടെ കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നു കഥാകാരന്‍ ...ഞാന്‍ മനസ്സിലാക്കുന്നത് , കുട്ടികളുടെ ലെവലില്‍ ഇറങ്ങി ചെന്ന് കൊണ്ട് എഴുതിയ വരികള്‍ ആണ് ..അതുകൊണ്ടാണ് ഒരു മാറ്റം .. ...ആശംസകള്‍

    ReplyDelete
    Replies
    1. തിരക്ക് നന്ദി

      Delete
  20. ആ പൂവിലൂടെ ഒരു തിരിച്ചു പോക്ക്

    ReplyDelete
  21. ശക്തംമായ ഒരു ആശയത്തെ മനോഹരമായ രീതിയില്‍ ലളിതമായി പറഞ്ഞു ഈ ഭൂമിയില്‍ ഒന്നും ശ്വാഷതം അല്ല എല്ലാം നൈമിഷികം മാത്രം

    ReplyDelete
    Replies
    1. നന്ദി കൊമ്പന്‍

      Delete
  22. കവിത പോലെ തുടക്കം... പൂവ് വിടരാന്‍ പോലും കാത്തു നില്‍ക്കാനാവാതെ പരിച്ചെറിയപ്പെടുന്നവര്‍ തന്നെ നമ്മള്‍ പ്രവാസികള്‍. വേരുകള്‍ ഇല്ലല്ലോ നമുക്കിവിടെ.. നൊമ്പരപ്പെടുത്തി കഥ. ഒന്നൂടെ ശ്രദ്ധിച്ചാല്‍ കുറേക്കൂടി മനോഹരമാക്കാമായിരുന്നു... രണ്ടാം പകുതി...
    ഭാവുകങ്ങള്‍ മജീദ്‌.

    ReplyDelete
    Replies
    1. ഷീല വായിച്ചതിന് നന്ദി
      നിങ്ങളുടെ അഭിപ്രായം പൂര്‍ണമായും ഉള്‍കൊള്ളുന്നു ...

      Delete
  23. നല്ല ആശയം, എന്നാലും ഒന്നുകൂടി ശ്രദ്ധിച്ച്, അല്‍പ്പം കൂടി മനോഹരമാക്കമായിരുന്നു, എന്നൊരു തോന്നല്‍.

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി
      നിങ്ങളുടെ അഭിപ്രായം പൂര്‍ണമായും ഉള്‍കൊള്ളുന്നു ...

      Delete
  24. Replies
    1. വായിച്ചതിന് നന്ദി

      Delete
  25. എപോഴാണെങ്കിലും ഒരു ദിവസം നാട്ടിലേക്ക് തിരിച്ചു പോവണ്ടാവരല്ലേ നാം എല്ലാരും...ഈ മനോഹരമായ കഥ ഇഷ്ടായി.

    സ്നേഹത്തോടെ ഒരു ദുബായിക്കാരന്‍.

    ReplyDelete
  26. ജീവിതം വെട്ടിത്തിരുത്തലില്ലാത്ത ഒരു യാത്രയാണ്; ഭാവനയും... പകർത്തിയെഴുതുമ്പോൾ അല്പം വെട്ടിത്തിരുത്തലുകൾ ആകാം. ശില്പഭദ്രത അങ്ങനെയാണല്ലോ കൈവരുന്നത്. കുറച്ച് കൂടി ഒതുക്കം ഈ രചന ആവശ്യപ്പെടുന്നുണ്ട്...
    കഥയെന്നോ കവിതയെന്നോ അതിർവരമ്പിടാനാകാത്ത വരികൾ... ആശംസകൾ.

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി

      Delete
  27. നല്ല കഥ ,ആശംസകള്‍....

    ReplyDelete
  28. മനുഷ്യന്റെ നിസ്സഹായാവസ്ഥ അക്ഷരങ്ങളില്‍ പകര്‍ന്നപ്പോള്‍ നെഞ്ചില്‍ ഒരു നൊമ്പരം രൂപപ്പെട്ടോ ....മജീദ്‌ ക്കാ നന്നായി പറഞ്ഞു കേട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  29. വികസനം തകർത്തെറിയുന്ന എത്ര കുഞ്ഞുചേടികളെ ഓർക്കാനാണ് ഇത് വായിച്ചപ്പോൾ തോന്നിയത്...

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി Navas

      Delete
  30. വളരെ നല്ല ആശയം.. ആഖ്യാനം.

    ReplyDelete
    Replies
    1. വായിച്ചതിന് mohammad

      Delete
  31. നന്നായി എഴുതി..

    ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി naushu

      Delete
  32. ബുള്‍ഡോസറുകള്‍ തകര്‍ക്കുന്ന ജീവിതങ്ങള്‍..!

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി namoos

      Delete
  33. ഒരു ആശയത്തെ ഇത്ര മനോഹരമാക്കിയ ഇക്ക അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി rasheed

      Delete
  34. ഇങ്ങനേയുള്ള കഥകൾ വായിച്ചവസാനിക്കുമ്പോൾ എപ്പോഴത്തേയും പൊലെ ഒരു നെടുവീർപ്പ് മാത്രം ഭാക്കിയാകുന്നു. ഡാഷ് ബോർഡിൽ പുറകിൽ നിന്നിങ്ങോട്ടാ ഈ പ്രാവശ്യം വന്നത്. ഒരുപാടുണ്ട്. അതാ ഇങ്ങെത്താൻ വൈകിയത് ട്ടോ ഇക്കാ. നല്ല ഒരു ആശയത്തെ വായനക്കാരിൽ ഒരു ദീർഘനിശ്വാസം ഉണ്ടാക്കി എഴുതിയവസാനിപ്പിക്കുന്ന രീതി എനിക്കിഷ്ടമാണ് ഇക്കാ. ആശംസകൾ.

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി ഇനിയും ഇതിലൂടെ വരണം

      Delete
  35. This comment has been removed by the author.

    ReplyDelete
  36. ബ്ളോഗില്‍ കുറച്ച്‌ ദിവസമായി സജീവമല്ലാത്തതിനാല്‍ വായിക്കാന്‍ അല്‍പം വൈകി, തിരിച്ച്‌ പോക്കെന്ന ചെറുകഥ അവതരണ മികവ്‌ കൊണ്‌ട്‌ കുഴപ്പമില്ലാതെ പറഞ്ഞിട്ടുണ്‌ട്‌. തിരിച്ച്‌ പോക്കിനായി കാത്തിരിക്കുന്ന നിരവധി മനുഷ്യര്‍ക്കിടയിലെ ഒരുവന്‍,,, പലര്‍ക്കും പല പല കാരണങ്ങള്‍ !

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി മോഹി
      എന്തു പറ്റി മോഹി ഞാനും ശ്രദ്ധിച്ചു ..
      ജോലിത്തിരക്കാണോ

      Delete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...