പ്രവാസി വർത്തമാനം |
"കട്ട് എടുക്കപ്പെട്ടു
കൈ കാലുകള്‍ കെട്ടി വരിഞ്ഞു
കപ്പലില്‍ വിദേശത്തു വഹിക്കപ്പെടുന്ന
ഊമയായ
ഒരു കറുത്ത കുലദേവത
മലവെള്ളം കയറിയ
സ്വന്തം തട്ടകത്തെ ഓര്‍ക്കും പോലെ
ഞാന്‍ എന്റെ നാടിനെ ഓര്‍കുന്നു
ഈ ഒരവസ്ഥയിൽ ഒഴിവ് സമയങ്ങളില്‍ ബ്ലോഗേര്‍സ് തങ്ങളുടെ വിരല്‍തുമ്പുകളില്‍ നിന്നും വിരിയിച്ചെടുക്കുന്ന സ്ഥല കാലങ്ങളുടെ പരിവേഷമണിഞ്ഞ ജീവിതങ്ങളും, നാട്ടിലെ ചൂട് പിടിച്ച സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങളും വരയിലൂടെയും എഴുത്തിലൂടെയും കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ തുറന്നു കാണിക്കുമ്പോള്‍ പ്രവാസ വായനാലോകം വീണ്ടും ഉണരുകയാണ്. നൂതനമായ സംസ്കാര പ്രവാഹത്തില്‍ സ്വയം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ ബ്ലോഗ് സാഹിത്യം. വിശാലമായ മാനവികതയുടെ വിദൂര ചക്രവാളങ്ങളിലേക്ക് കണ്ണു തുറന്നിരിക്കുന്നു. ലോക സാഹിത്യ ചിന്തകളുടെ പ്രകാശ കിരണങ്ങള്‍ ഉള്‍കൊള്ളാന്‍ പുതിയ ബ്ലോഗ് സാഹിത്യത്തിന് കഴിയുന്നു. അറബിക്കടല്‍ കടന്നു അങ്ങ് മരുഭൂമിയില്‍ കഴിഞ്ഞും ഹരിതാഭയുടെ ചുവട്ടില്‍ മലയാളനാട്ടില്‍ ജീവിച്ചും ലോകത്തിന്റെ വിവിധ കോണുകളില്‍ മഞ്ഞിലും ചൂടിലും ഇരുന്നും മലയാളഭാഷയെ ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ ബ്ലോഗേര്‍സും അവരുടെ വിചാര വിത്തുകള്‍ ബ്ലോഗിലൂടെ വിതറുകയാണ്. ആ വിത്തുകള്‍ ചെടികളായി വളര്‍ന്നു പൂവായി പരിലസിക്കുന്നു.
വ്യത്യസ്ഥ സ്ഥലങ്ങളില്‍ അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. പദസമ്പത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു എഴുത്തിലൂടെ അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു. പല ബ്ലോഗര്‍ മാരും ഗൌരവാഹമായ വിഷയങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ഇവിടെ ബ്ലോഗേര്‍സ്, സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല പല സ്ത്രീ ബ്ലോഗേര്‍സും, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിച്ചിരിക്കുന്നു. ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല ബ്ലോഗേര്‍സും വിഷയമാക്കി മാറ്റിയതായി കാണുന്നു.
കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും മനുഷ്യര്‍ എന്ന വികാരത്തില്‍ ഒതുങ്ങുന്നു. ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു കഥകള്‍ അധികവും. മത വിഷയങ്ങള്‍കപ്പുറം യഥാര്‍ത്ഥ മനുഷ്യരുടെ കഥകളിലേക്ക് നീങ്ങുന്നു, കഥാ പാത്രങ്ങളോടും തന്റെ ആദര്‍ശ വാദത്തോടും ആത്മാര്‍ഥത കാണിച്ചു കൊണ്ടുള്ള സുന്ദരമായ ആവിഷ്കാരങ്ങള്‍ പലരുടെയും എഴുത്തിലൂടെ വായിക്കാന്‍ നമുക്ക് കഴിയുന്നു. മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ ബ്ലോഗ് എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബ്ലോഗിലൂടെ വരുന്ന ഇത്തരം എഴുത്തുകള്‍ ബ്ലോഗിനെ പരിഹസിക്കുന്നവര്‍ കാണാതെ പോകുന്നു.
സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മുല്ലപ്പൂ വിപ്ലവം, പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം രൂപപ്പെടുന്ന ഉപഭോഗ ക്രയ വിക്രയങ്ങളിലെ പ്രശ്നം, കേരളത്തിലെ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, പത്ര ധര്‍മ്മങ്ങളെ കുറിച്ചും ഒരുപാട് പറയാന്‍ ബ്ലോഗേര്‍സിന് കഴിയുന്നു.
രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ബ്ലോഗറുടെ ധര്‍മ്മം, നല്ല ബ്ലോഗര്‍ സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യുന്നു. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍ കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഇത്തരം ബ്ലോഗേര്‍സിനും കഴിയുന്നു. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ ഇത്തരം എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു.
സമൂഹത്തിന്റെ
അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍
അത്തരം ചിന്തകര്‍ നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ് എന്നവര്‍
മനസ്സിലാക്കുന്നു. നവോത്ഥാനത്തിന്റെ പ്രതി സന്ധിയെ മുമ്പില്‍ കണ്ടു
കൊണ്ട് നമ്മുടെ സ്വപ്നത്തെ രൂപപ്പെടുത്തുന്നതില്‍, സമൂഹത്തിന്റെ
നവോത്ഥാനത്തെ കുറിച്ച് ആലോചിക്കുകയും അതിനനുയോജ്യമായ എഴുത്തുകള്‍
കൂടുതലായി കൊണ്ട് വരേണ്ടതുമായ ബാധ്യത ഓരോ ബ്ലോഗേര്‍സിനുമുണ്ട്. പലപ്പോഴും
വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ആശയ ദാരിദ്ര്യം ബ്ലോഗ്
എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന്
അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത്
ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ
ചിന്തയില്‍നിന്നും ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത്
അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും ഈ ആന്തരിക
പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല
രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ
സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍
അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും
ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍
സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.
ജിബ്രാന്‍
വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍
സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും.
ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം
പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന
കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു
മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു. എത്ര മനോഹരമായും
സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, ചില
ബ്ലോഗുകള്‍ വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക്
ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല
രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം
നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി
ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം,
വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന
മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.
അത്തരം
ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ്
സംവിധാനം സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി
രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം
ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി
വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ
ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം, നമുക്ക് മുമ്പില്‍
മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും
സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം.
മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവരെ
വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ
നാശമാണ് ഇവിടെ സംഭവിക്കുന്നത്. അത് കൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും,
സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും
അതിനെതിരെ പോരാടാനും ബ്ലോഗ് മാധ്യമത്തിലൂടെ കഴിയണം, ദിനേന അത്തരം
വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പാടു ബ്ലോഗേര്‍മാര്‍ നമുക്ക്
ചുറ്റിലുമുണ്ട്. അങ്ങിനെ ശബ്ദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍
ആയിരക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന പതിനായിരങ്ങള്‍ വായിക്കുന്ന ബ്ലോഗ്
ആയി അവരുടെ ബ്ലോഗുകള്‍ മാറി ക്കൊണ്ടിരിക്കുന്നു, കാലത്തിന്‍റെ ശബ്ദമായി
മാറാന്‍ അവര്‍ക്ക് കഴിയുന്നു ..
വൈദേശിക ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യങ്ങളെയും മലയാളിക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതില്‍ ബ്ലോഗ് ഏറെ പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ പ്രധാന കൃതികളെയും പരിചയപ്പെടുത്തുന്ന പല ബ്ലോഗും നമുക്ക് കാണാന്‍ പറ്റും. അതിലൊന്നാണ് പരിഭാഷ ബ്ലോഗ്. ലോക സാഹിത്യത്തിലെ കഴിവുറ്റ എഴുത്തുകാരെയും അവരുടെ രചനകളെയുമാണ് നാം അതിലൂടെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുന്നു. കാഫ്കയുടെയും നിസാര്‍ ഖബ്ബാനിയുടെയും, നരൂദയുടെയും, റൂമിയുടെയും, കൃതികളിലെ അതീവ തീഷ്ണമായ ചിന്തകളും വരികളും, മലയാളത്തിലൂടെ, രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പദപ്രയോഗ ശൈലിയിലും പുതുമയും ഊര്‍ജ സ്വലതയും കൈ വരുത്തി നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകായാണ് പരിഭാഷ ബ്ലോഗ്. ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുന്ന ബ്ലോഗിനെയും ബ്ലോഗേര്‍സിനെയും എങ്ങിനെ പരിഹസിക്കാന്‍ ചിലർക്ക് കഴിയുന്നു??!!!
എല്ലാ ബ്ലോഗേര്‍സിനും നന്നായി എഴുതാന്‍ കഴിയട്ടെ അവരുടെ ഓരോ രചനകളും പുസ്തകമാകാനുള്ള ആദ്യ പടിയാവട്ടെ എന്നുമാശംസിച്ച്ചു കൊണ്ട് പൌലോ കോയിലോയുടെ വരികളിലൂടെ ..
അവന്‍ ഒന്നും എഴുതാത്ത ആ വെളുത്ത പുസ്തകത്തിലേക്ക് നോക്കി,
യുവതി അവനോട പറഞ്ഞു എഴുതുക
"വെളിച്ചത്തിന്റെ പോരാളിയെ" കുറിച്ച് എഴുതുക.
പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും,
പ്രതി സന്ധികളെ മറികടന്ന ഓരോ രംഗങ്ങളും അനുഭവങ്ങളും
വിഹ്വലതകളെയും പ്രയാസങ്ങളെയും പുഞ്ചിരിയോടെ വരവേറ്റ കഥകളും അവന്‍ എഴുതി .......
കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ,
നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും
തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം
നീ തിരിച്ചറിഞ്ഞപ്പോഴാണ്.
അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,
വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.
വൈദേശിക ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യങ്ങളെയും മലയാളിക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതില്‍ ബ്ലോഗ് ഏറെ പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ പ്രധാന കൃതികളെയും പരിചയപ്പെടുത്തുന്ന പല ബ്ലോഗും നമുക്ക് കാണാന്‍ പറ്റും. അതിലൊന്നാണ് പരിഭാഷ ബ്ലോഗ്. ലോക സാഹിത്യത്തിലെ കഴിവുറ്റ എഴുത്തുകാരെയും അവരുടെ രചനകളെയുമാണ് നാം അതിലൂടെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുന്നു. കാഫ്കയുടെയും നിസാര്‍ ഖബ്ബാനിയുടെയും, നരൂദയുടെയും, റൂമിയുടെയും, കൃതികളിലെ അതീവ തീഷ്ണമായ ചിന്തകളും വരികളും, മലയാളത്തിലൂടെ, രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പദപ്രയോഗ ശൈലിയിലും പുതുമയും ഊര്‍ജ സ്വലതയും കൈ വരുത്തി നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകായാണ് പരിഭാഷ ബ്ലോഗ്. ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുന്ന ബ്ലോഗിനെയും ബ്ലോഗേര്‍സിനെയും എങ്ങിനെ പരിഹസിക്കാന്‍ ചിലർക്ക് കഴിയുന്നു??!!!
എല്ലാ ബ്ലോഗേര്‍സിനും നന്നായി എഴുതാന്‍ കഴിയട്ടെ അവരുടെ ഓരോ രചനകളും പുസ്തകമാകാനുള്ള ആദ്യ പടിയാവട്ടെ എന്നുമാശംസിച്ച്ചു കൊണ്ട് പൌലോ കോയിലോയുടെ വരികളിലൂടെ ..
അവന്‍ ഒന്നും എഴുതാത്ത ആ വെളുത്ത പുസ്തകത്തിലേക്ക് നോക്കി,
യുവതി അവനോട പറഞ്ഞു എഴുതുക
"വെളിച്ചത്തിന്റെ പോരാളിയെ" കുറിച്ച് എഴുതുക.
പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും,
പ്രതി സന്ധികളെ മറികടന്ന ഓരോ രംഗങ്ങളും അനുഭവങ്ങളും
വിഹ്വലതകളെയും പ്രയാസങ്ങളെയും പുഞ്ചിരിയോടെ വരവേറ്റ കഥകളും അവന്‍ എഴുതി .......
കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ,
നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും
തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം
നീ തിരിച്ചറിഞ്ഞപ്പോഴാണ്.
അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,
വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.