
വിശുദ്ധ ഖുറാന്റെ ആയത്തുകളും അവരെ ഗോള ശാസ്ത്ര ഭൂമി ശാസ്ത പഠനത്തിനു പ്രേരിപ്പിക്കുകയായിരുന്നു ഭൂമിയെ സംബന്ധിച്ചും കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ചുമുള്ള ഖുറാന്റെ പ്രസ്താവനകൾ പഠന നിരീക്ഷണങ്ങൾ നടത്തുന്നതിനു മുസ്ലിംകളെ പ്രേരിപ്പിച്ചു, സൂര്യ ഗോളങ്ങളുടെ ചലനങ്ങളെ പറ്റി നിരീക്ഷണങ്ങൾ നടത്തി. പ്രകൃതിയെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും രാപകലുകൾ മാറുന്നതിനെ കുറിച്ചും വിവിധ ജന്തു ജാലങ്ങളെ പറ്റിയും ഖുറാനിൽ വന്ന ആയത്തുകൾ അവർ പഠന വിഷയമാക്കി, ഓരോന്നിനും പ്രത്യേകം പ്രത്യേകം ശാസ്ത്ര ശാഖകൾ തന്നെ അവർ കൂട്ടിച്ചേര്ത്തു, ഗോള ശാസ്ത്രം വൈദ്യ ശാസ്ത്രം ഇങ്ങനെ വിവിധ വിഷയങ്ങൾ അവഗാഹമായി പഠിക്കുകയും അതിലൂടെ വിലപ്പെട്ട സംഭാവനകൾ അവർ ലോകത്തിനു നല്കുകയും ചെയ്തു. ഗ്രീകിലെ പല തത്വ ചിന്തകന്മാരുടെയും പ്രധാന കൃതികൾ അറബിയിലേക്ക് തർജമ ചെയ്യുകയും, അത്തരം പുസ്തകങ്ങളുടെ വായനയുടെ ഫലമായി പുതിയ കണ്ടത്തലുകൾ നടത്താനും പുതിയ ഒരു ചിന്ത ലോകത്തിനു നല്കാനും അറബ് തത്വ ചിന്തകന്മാര്ക്ക് സാധിച്ചു. ഗ്രീകില്‍ നിന്നും ഉടലെടുത്ത പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി, അരിസ്റ്റോടലിന്റെയും, പ്ലാറ്റൊവിന്റെയും ചിന്തകള്‍ അവര്‍ അറബിയിലേക്കു കൊണ്ടുവന്നു. അക്കാലത്താണ് വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത് എന്ന് പറയാം. അങ്ങിനെ അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നിവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അക്കാലത്ത് ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ്, ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു ..
അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, മ്യൂസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മ്യൂസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. മറ്റൊരു ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍ വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോകത്തിനു നല്കി, ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളിലും വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം ദാർശനികനായ അല്‍ബൈറൂനി ലോകത്തിനു വിലമാധിക്കാന്‍ പറ്റാത്ത സംഭാവനകളായിരുന്നു നല്കിയത്.
ഇബ്നു റുശ്ദ്
ദാർശനികനായിരുന്ന ഇബ്നു തുഫയിലിന്റെ നിർദേശ പ്രകാരം ഇബ്നു റുശ്ദ് അരിസ്റ്റൊട്ടലിന്റെ കൃതികൾ വായിച്ചു സംഗ്രഹിച്ചു. നൂതനമായ ഒരു കാഴ്ചപ്പാടോടെ മനുഷ്യ ചിന്തയുടെ വളർച്ചയിൽ സ്വതന്ത്രമായ ഒരു ചിന്ത മുമ്പോട്ട് വെച്ച ഇബ്നു റുശ്ദിന്റെ പ്രവർത്തനം വളരെയധികം പ്രശംസിക്കപ്പെട്ടു, അരിസ്റ്റൊട്ടൽ കൃതികളുടെ വ്യഖ്യാതാവ് എന്ന നിലക്കാണ് പാശ്ചാത്യലോകത്ത് ഇബ്നു റുശ്ദ് അറിയപ്പെടുന്നത്. സ്പൈനിലെ ഏറ്റവും വലിയ സംസ്കാരിക്ട കേന്ദ്രമായി അറിയപ്പെട്ട ഗൊർതൊബയിൽ 1126ൽ ആണ് ഇബ്നു റുശ്ദ് ജനിക്കുന്നത്, പിതാവും പ്രപിതാവും പണ്ഡിതന്മാരയിരുന്നു, അത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ പൂന്തോട്ടത്തിലായിരുന്നു ഇബ്നു റുശ്ദ് വളർന്നത്, മാലികീ കർമാശാസ്ത്രം അവഘാഹമായി പഠിച്ചതിനു ശേഷം മറ്റു വിഷയങ്ങളിലേക്ക് മുഴുകി, അധ്യാപകനെ കവച്ചു വെക്കുന്ന ശിഷ്യനായി മാറുകയായിരുന്നു ഇബ്നു റുശ്ദ്, എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായി. ആദ്യമായി വൈദ്യ ശാസ്ത്രത്തിൽ അദ്ദേഹം കുല്ലിയ്യാത് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു പാശ്ചാത്യർ അതിനെ കൊല്ലിഗേറ്റ് എന്ന് വിളിക്കുന്നു. ഇബ്നു റുശ്ദിന്റെ പണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഭരണാധികാരി അബൂ യാക്കൂബ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി, ആദരിക്കുകയും ഉന്നത പദവികൾ നല്കുകയും ചെയ്തു. 1169l ഇഷ്ബീളിയയിലും 1171 ഗോര്ടോബ യിലും ചീഫ് ജസ്റ്റിസ് ആയി അദ്ദേഹത്തെ നിയോഗിച്ചു. 1182ൽ കൊട്ടാരത്തിലേക്ക് തന്നെ തിരിച്ചു വിളിക്കുകയും കൊട്ടാരത്തിൽ വൈദ്യ ശാസ്ത്ര മേഖലയിൽ സമയം ചിലവയിക്കാൻ രാജാവ് ആവശ്യപ്പെട്ടു, അങ്ങിനെ കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിച്ചു.

ഇബ്നു റുശ്ദ്
ദാർശനികനായിരുന്ന ഇബ്നു തുഫയിലിന്റെ നിർദേശ പ്രകാരം ഇബ്നു റുശ്ദ് അരിസ്റ്റൊട്ടലിന്റെ കൃതികൾ വായിച്ചു സംഗ്രഹിച്ചു. നൂതനമായ ഒരു കാഴ്ചപ്പാടോടെ മനുഷ്യ ചിന്തയുടെ വളർച്ചയിൽ സ്വതന്ത്രമായ ഒരു ചിന്ത മുമ്പോട്ട് വെച്ച ഇബ്നു റുശ്ദിന്റെ പ്രവർത്തനം വളരെയധികം പ്രശംസിക്കപ്പെട്ടു, അരിസ്റ്റൊട്ടൽ കൃതികളുടെ വ്യഖ്യാതാവ് എന്ന നിലക്കാണ് പാശ്ചാത്യലോകത്ത് ഇബ്നു റുശ്ദ് അറിയപ്പെടുന്നത്. സ്പൈനിലെ ഏറ്റവും വലിയ സംസ്കാരിക്ട കേന്ദ്രമായി അറിയപ്പെട്ട ഗൊർതൊബയിൽ 1126ൽ ആണ് ഇബ്നു റുശ്ദ് ജനിക്കുന്നത്, പിതാവും പ്രപിതാവും പണ്ഡിതന്മാരയിരുന്നു, അത് കൊണ്ട് തന്നെ വിജ്ഞാനത്തിന്റെ പൂന്തോട്ടത്തിലായിരുന്നു ഇബ്നു റുശ്ദ് വളർന്നത്, മാലികീ കർമാശാസ്ത്രം അവഘാഹമായി പഠിച്ചതിനു ശേഷം മറ്റു വിഷയങ്ങളിലേക്ക് മുഴുകി, അധ്യാപകനെ കവച്ചു വെക്കുന്ന ശിഷ്യനായി മാറുകയായിരുന്നു ഇബ്നു റുശ്ദ്, എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായി. ആദ്യമായി വൈദ്യ ശാസ്ത്രത്തിൽ അദ്ദേഹം കുല്ലിയ്യാത് എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചു പാശ്ചാത്യർ അതിനെ കൊല്ലിഗേറ്റ് എന്ന് വിളിക്കുന്നു. ഇബ്നു റുശ്ദിന്റെ പണ്ഡിത്യം കേട്ടറിഞ്ഞ അന്നത്തെ ഭരണാധികാരി അബൂ യാക്കൂബ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി, ആദരിക്കുകയും ഉന്നത പദവികൾ നല്കുകയും ചെയ്തു. 1169l ഇഷ്ബീളിയയിലും 1171 ഗോര്ടോബ യിലും ചീഫ് ജസ്റ്റിസ് ആയി അദ്ദേഹത്തെ നിയോഗിച്ചു. 1182ൽ കൊട്ടാരത്തിലേക്ക് തന്നെ തിരിച്ചു വിളിക്കുകയും കൊട്ടാരത്തിൽ വൈദ്യ ശാസ്ത്ര മേഖലയിൽ സമയം ചിലവയിക്കാൻ രാജാവ് ആവശ്യപ്പെട്ടു, അങ്ങിനെ കൊട്ടാരം വൈദ്യനായി സേവനമനുഷ്ടിച്ചു.
ഫിലോസഫർമാർക്ക് ഭരണാധികാരികൾ വലിയ സ്ഥാനം നല്കുന്നത് മത പണ്ഡിതന്മാരെ പ്രകോപിപ്പിച്ചു, ഇബ്നു റുശ്ദ്ന്റെ ചിന്തകളോട് അന്നത്തെ പല പണ്ഡിതന്മാർക്കും യോചിപ്പുണ്ടായിരുന്നില്ല. അവർ ഇബ്നു റുശ്ദ് നെതിരെ പരസ്യമായി രംഗത്ത് വന്നു, പണ്ഡിതന്മാരുടെ പ്രീതി നേടേണ്ടത് രാജാവിനാവശ്യമായി വന്നു. അവരുടെ പ്രീതിക്ക് വേണ്ടി ഖലീഫ ഇബ്നു റുശ്ദ്നെ പള്ളിയിലേക്ക് വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും പളളിയിൽ നിന്നും പുറത്താക്കുകയും വൈദ്യ ശാസ്ത്ര ഗ്രന്ഥവും ഖിബ്‌ലയും സമയമറിയാനുള്ള പുസ്തകവും ഒഴികെ മറ്റു ഗ്രന്ഥങ്ങൾ എല്ലാം ചുട്ടുകരിക്കാൻ രാജാവ് ഉത്തരവ് നല്കുകയും അല്യസാന എന്ന ജൂത പ്രദേശത്തേക്ക് നാട് കടത്തുകയും ചെയ്തു. ഇത് തെറ്റായി പോയി എന്ന് പിന്നീടു രാജാവിന് ബോധ്യമാവുകയും രാജാവ് അദ്ദേഹത്തെ കാണാൻ പോയിരുന്നു എന്നും പറയപ്പെടുന്നു.
പാശ്ചാത്യർ അദ്ദേഹത്തെ "അവറോസ്" എന്നാണു വിളിക്കുന്നത് വൈദ്യ ശാസ്ത്രത്തിൽ മാത്രം പതിനെട്ടോളം പ്രസിദ്ധമായ പുസ്തകങ്ങൾ അദ്ദേഹം എഴുതി. ജോണ്‍ റോബര്ട്ട്സൻ റുശ്ദിനെ ഏറ്റവും പ്രസിദ്ധനായ മുസ്ലിം തത്വ ചിന്തകൻ എന്ന് വിശേഷിപ്പിക്കുന്നു, പ്രൊഫസർ മൈകൾ ഹെര്നെട്സും ഇബ്നു റുശ്ദിനെ പ്രശംസിച്ചിട്ടുണ്ട്, ഇവരുടെ പ്രശംസകൾ പാശ്ചാത്യർ അദ്ദേഹത്തിനു നല്കിയ അംഗീകാരത്തിന്റെ തെളിവാണ്, മതവും തത്വ ചിന്തയും തമ്മിൽ വൈരുധ്യമില്ല എന്ന് തെളിയിക്കുന്ന ഇബ്നു റുശ്ദിന്റെ കൃതിയാണ് "ഫസ്ലുൽ മകാൽ". പ്രപഞ്ചം അനാദിയാണന്നു ഇബ്നു റുശ്ദ് വിശ്വസിക്കുന്നു. ദൈവത്തെ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്തയായിരുന്നു ഇബ്നു റുശ്ദിന്റെത് അത് ഒരിക്കലും ദൈവാസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നില്ല ശൂന്യത എന്ന ഒരവസ്ഥ ഈ പ്രപഞ്ചത്തിനില്ല എന്ന വീക്ഷണമാണ് രുശ്ടിന്റെത് ഇതിന്റെ മൂലകം ദൈവത്തോടൊപ്പമുണ്ട് അതിന്റെ ചലനത്തിന്റെ കാരണം ദൈവമാണ്. ഇത് പ്രപഞ്ചം ദൈവ സൃഷ്ടിയാണന്ന വിശ്വാത്തിനെതിരല്ല എന്നാണു ഇബ്നു റുശ്ദിന്റെ വാദം. ഇമാം ഗസാലി തത്വ ചിന്തകല്ക്കെതിരെ അതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് തഹാഫത്തുൽ ഫലാസ്സിഫ എന്ന ഒരു ഗ്രന്ഥം രചിച്ചിരുന്നു, തത്വ ചിന്തയ്ക്കും മുസ്ലിം ദാർശനികതയ്ക്കും എതിരിൽ എഴുതിയ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് മറുപടിയായി ഇബ്നു രുശ്ദ് തഹാഫത്തുൽ തഹാഫത്തു എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. അതോടോപ്പം തന്നെ ഗസാലിയുടെ മുസ്തസ്ഫ എന്ന ഗ്രന്ഥത്തിന് സംഗ്രഹവും എഴുതുകയും ചെയ്തു.
ദാർശനിക ചിന്തകളെ സംഗ്രഹിച്ചതും അന്ധവിശ്വാസങ്ങല്ക്ക് മോചനം നല്കിയതും യാഥാസ്ഥികരായ പണ്ഡിതന്മാർക്കെതിരെ തന്റെ സ്വതന്ത്ര ചിന്തയിലൂടെ ദാര്ശനിക വിപ്ലവത്തിന് ഒരുങ്ങിയതും, ശരീഅത്ത് വിഷയത്തിൽ മത പണ്ഡിതന്മാർക്ക് മാതൃകാ പരമായ "ബിദായതുൽ മുജ്തഹിദ് വ നിഹായത്തുൽ മുഖ്തസിദ്" പോലെയുള്ള ഘഹനമായ ഗ്രന്ഥങ്ങൾ രചിച്ചതും, ഇമാം ഗസാലിയുടെ തഹാഫത്തുൽ ഫലാസിഫ എന്ന ഗ്രന്ഥത്തിന് തന്റെ തഹാഫത്തുൽ തഹാഫതിലൂടെ ശക്തമായി മറുപടി നല്കിയതും മതവും ഫിലോസഫിയും തമ്മിൽ ഏകോപിപ്പിച്ചു ഉറച്ച നിലപാട് വ്യക്തമാക്കിയതും വൈദ്യ ശാസ്ത്ര രംഗത്ത് നല്കിയ അമൂല്യ ഗ്രന്ഥങ്ങളും ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന വ്യക്തിയായി ഇബ്നു രുഷ്ദിനെ മാറ്റുകയായിരുന്നു. മറാകിശിലാണ് അദ്ദേഹം .......
തുടരും
മഹാനായ ഇബ്നു റുശ്ദ്നെ കുറിച്ചുള്ള വിവരണം നന്നായി.
ReplyDeleteഅദ്ദേഹത്തെ കുറിച്ചറിയാന്‍ ഉപകാരമായി.
ആശംസകള്‍
ഒറ്റയടിക്ക് വായിച്ചു പോകാൻ പറ്റിയ ഒന്നല്ല ഇത് . ഇബ്നു രുശ്ടയെ കുറിച്ച് വിവരിച്ചത് ഇഷ്ടപ്പെട്ടു .. അറിവുകള പരക്കട്ടെ
ReplyDeleteഇരുളടഞ്ഞ നൂറ്റാണ്ടില്‍, വെളിച്ചത്തിന്റെ കൈ വിളക്കുമായി ഇസ്ലാം അറിവിന്‍റെ പുതിയ ലോകം ജനസമക്ഷം കാഴ്ചവെച്ചു...അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു..ഇസ്ലാം ലോകം കീഴടക്കുമ്പോള്‍ അറിവിന്‍റെ ഒരായിരം ഏടുകളാണ് സമര്‍പ്പിതമായത്...ഇതൊരു ഭൂതകാലം...പിന്നീടെപ്പോഴോ അന്വേഷണത്തിന്‍റെ വാതിലുകള്‍ സ്വയം കൊട്ടിയടച്ചു ഇസ്ലാം നിഗൂഡമായ ഇരുളിലേക്ക് പിന്‍വാങ്ങി...അവിടെ മറ്റുള്ളവര്‍ ആധിപത്യം സ്ഥാപിച്ചു...ഇസ്ലാം എവിടെനിന്നും ആട്ടിയോടിക്കപ്പെട്ടു. പരാജയത്തിന്റെയും അപകര്‍ഷതാ ബോധത്തിന്റെയും ഉള്വിളിയില്‍ സ്വയം' ഉള്‍വലിഞ്ഞു.ലോകത്തിനു മാര്‍ഗദര്‍ശനം ആകെണ്ടതിനുപകരം ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒന്നായിമാറി. ചരിത്രത്തിലേക്ക് നടന്നു കയറി പുതിയ് ഒരു വായനയിലൂടെ നമുക്ക് നഷ്ടപെട്ട വെളിച്ചം തിരിചെടുക്കാനാകും. മജീദ്, ഇത്പോലെയുള്ള ചരിത്രങ്ങള്‍ ഇനിയും വെളിച്ചം കാണട്ടെ.
ReplyDelete