Wednesday, November 6, 2013

പ്രവാസ ലോകവും മലയാളം ബ്ലോഗേർസും

പ്രവാസി വർത്തമാനം
സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും, വികാരങ്ങളും ഉണര്‍ന്ന ഒരു പാട് വലിയ മനുഷ്യര്‍ ജീവിച്ച  സംസ്കാരം ജ്വലിച്ചു നിന്ന മനുഷ്യ രാശിക്ക് ഒരുപാട്  വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത  മണ്ണായിരുന്നു നമ്മുടെത്. വൈദേശികാദിപത്യതില്‍ നിന്നും ജാതിക്കോമാരങ്ങളില്‍ നിന്നും മോചിതരായി, നമുക്ക് ശാന്തിയും സമാധാനവും ലഭിച്ചു. കുട്ടികള്‍ക്ക്  സ്നേഹം ലഭിച്ചു, സ്ത്രീകളെ ആദരിച്ചു, നാട്ടരങ്ങിന്റെ വെളിച്ചവും, കുയിലിന്റെ രാഗവും  നദിയുടെ ഒഴുക്കും വയലേലകളും മരങ്ങളും മനസ്സിന്  ഒരു പാടാനന്ദവും കുളിരും  നല്കി. ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ നാടിനെ സ്വപ്നം കണ്ടു തന്റെ തൂലിക ചലിപ്പിക്കുകയാണ് ഇവിടെ പല ബ്ലോഗേര്‍സും പക്ഷെ മനസ്സിൽ നാടിനെ ഓര്‍ത്തുള്ള ആകുലതകൾ മാത്രം. ബ്ലോഗുകളിൽ കുത്തിക്കുറിക്കാൻ ഇന്ന്  നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ രാഗവും ഇല്ല. എല്ലാം  ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു, വറ്റിപ്പോകുന്ന നദികളോടൊപ്പം  സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചു കൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നു പോയ വഴികളില്‍ ദുഷ്ട രൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു, സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായ അമ്മമാരുടെയും ചോര കുടിക്കാൻ ദാഹാർത്തരായ പിശാചുക്കൾ അലഞ്ഞു നടക്കുന്നു.  വെട്ടി മുറിക്കുന്ന മരങ്ങളോടൊപ്പം  മനസ്സും മരിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ദുര്‍ബലരായി മാറിക്കൊണ്ടിരിക്കുകുന്നു. സ്ത്രീ പീഡനവും ശിശു പീഡനവും ഒരു പാട് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സാംസ്‌കാരിക അധപതനം സംഭവിച്ചു കൊണ്ടിരിക്കുന്നു.  ഈ ഒരു സമൂഹത്തിൽ എങ്ങിനെ നമ്മുടെ കുട്ടികൾ വളരും. അവർക്ക് എന്ത് ധാര്മിക പാഠമാണ് നാം ചൊല്ലി കൊടുക്കുക.  എന്താണ്  നാം ചരിത്രത്തിൽ അടയാളപെടുത്തുക. ഇതാണ്  ഓരോ പ്രവാസി ബ്ലോഗേരുടെയും മുമ്പിലുള്ള നാട്ടിന്റെ മുഖം. കവി സച്ചിദാനന്ദന്റെ വരികളിൽ പറഞ്ഞാൽ
"കട്ട് എടുക്കപ്പെട്ടു
കൈ കാലുകള്‍ കെട്ടി വരിഞ്ഞു
കപ്പലില്‍ വിദേശത്തു വഹിക്കപ്പെടുന്ന
ഊമയായ
ഒരു കറുത്ത കുലദേവത
മലവെള്ളം കയറിയ
സ്വന്തം തട്ടകത്തെ ഓര്‍ക്കും പോലെ
ഞാന്‍ എന്റെ നാടിനെ ഓര്‍കുന്നു

ഈ ഒരവസ്ഥയിൽ ഒഴിവ് സമയങ്ങളില്‍ ബ്ലോഗേര്‍സ് തങ്ങളുടെ വിരല്‍തുമ്പുകളില്‍  നിന്നും വിരിയിച്ചെടുക്കുന്ന  സ്ഥല കാലങ്ങളുടെ പരിവേഷമണിഞ്ഞ ജീവിതങ്ങളും, നാട്ടിലെ ചൂട് പിടിച്ച സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങളും വരയിലൂടെയും എഴുത്തിലൂടെയും കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ തുറന്നു കാണിക്കുമ്പോള്‍ പ്രവാസ വായനാലോകം വീണ്ടും ഉണരുകയാണ്.  നൂതനമായ സംസ്കാര പ്രവാഹത്തില്‍ സ്വയം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ ബ്ലോഗ് സാഹിത്യം. വിശാലമായ മാനവികതയുടെ വിദൂര ചക്രവാളങ്ങളിലേക്ക് കണ്ണു തുറന്നിരിക്കുന്നു. ലോക സാഹിത്യ ചിന്തകളുടെ പ്രകാശ കിരണങ്ങള്‍ ഉള്‍കൊള്ളാന്‍ പുതിയ ബ്ലോഗ് സാഹിത്യത്തിന് കഴിയുന്നു. അറബിക്കടല്‍ കടന്നു അങ്ങ് മരുഭൂമിയില്‍ കഴിഞ്ഞും ഹരിതാഭയുടെ ചുവട്ടില്‍  മലയാളനാട്ടില്‍ ജീവിച്ചും ലോകത്തിന്റെ വിവിധ കോണുകളില്‍ മഞ്ഞിലും ചൂടിലും ഇരുന്നും മലയാളഭാഷയെ ജീവിപ്പിക്കാന്‍ ശ്രമിക്കുന്ന ഓരോ ബ്ലോഗേര്‍സും അവരുടെ വിചാര വിത്തുകള്‍  ബ്ലോഗിലൂടെ  വിതറുകയാണ്. ആ വിത്തുകള്‍ ചെടികളായി വളര്‍ന്നു പൂവായി പരിലസിക്കുന്നു.

വ്യത്യസ്ഥ സ്ഥലങ്ങളില്‍  അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ  ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. പദസമ്പത്തിന്റെ  കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു എഴുത്തിലൂടെ അവർ തെളിയിച്ചു കൊണ്ടിരിക്കുന്നു. പല ബ്ലോഗര്‍ മാരും ഗൌരവാഹമായ വിഷയങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കുകയാണ് ഇവിടെ ബ്ലോഗേര്‍സ്, സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും  വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല പല സ്ത്രീ ബ്ലോഗേര്‍സും, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിച്ചിരിക്കുന്നു. ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല ബ്ലോഗേര്‍സും വിഷയമാക്കി മാറ്റിയതായി കാണുന്നു.

കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും മനുഷ്യര്‍ എന്ന വികാരത്തില്‍ ഒതുങ്ങുന്നു. ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു കഥകള്‍ അധികവും. മത വിഷയങ്ങള്‍കപ്പുറം യഥാര്‍ത്ഥ മനുഷ്യരുടെ കഥകളിലേക്ക് നീങ്ങുന്നു, കഥാ പാത്രങ്ങളോടും തന്റെ ആദര്‍ശ വാദത്തോടും ആത്മാര്‍ഥത  കാണിച്ചു കൊണ്ടുള്ള സുന്ദരമായ ആവിഷ്കാരങ്ങള്‍ പലരുടെയും എഴുത്തിലൂടെ വായിക്കാന്‍ നമുക്ക് കഴിയുന്നു. മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ ബ്ലോഗ് എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. ബ്ലോഗിലൂടെ വരുന്ന ഇത്തരം എഴുത്തുകള്‍ ബ്ലോഗിനെ പരിഹസിക്കുന്നവര്‍ കാണാതെ പോകുന്നു.

സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മുല്ലപ്പൂ വിപ്ലവം, പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം  രൂപപ്പെടുന്ന  ഉപഭോഗ  ക്രയ വിക്രയങ്ങളിലെ   പ്രശ്നം, കേരളത്തിലെ വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, പത്ര ധര്‍മ്മങ്ങളെ  കുറിച്ചും ഒരുപാട് പറയാന്‍ ബ്ലോഗേര്‍സിന് കഴിയുന്നു.

രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ബ്ലോഗറുടെ ധര്‍മ്മം, നല്ല ബ്ലോഗര്‍ സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയുകയും എഴുത്തില്‍ അത് സ്പര്‍ശിക്കുകയും ചെയ്യുന്നു. സമൂഹത്തെ ശരിയായി അറിയുന്നവനെ ആ സമൂഹത്തെ സംസ്കരിക്കാന്‍  കഴിയൂ. നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍  ഇത്തരം  ബ്ലോഗേര്‍സിനും കഴിയുന്നു. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ ഇത്തരം എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. 

സമൂഹത്തിന്റെ അജ്ഞതയെ കുറിച്ച് ഖേദിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നു, സമൂഹത്തില്‍ അത്തരം ചിന്തകര്‍  നിര്‍വഹിക്കേണ്ടത് പ്രവാചക ധര്‍മമാണ് എന്നവര്‍ മനസ്സിലാക്കുന്നു.  നവോത്ഥാനത്തിന്റെ  പ്രതി സന്ധിയെ  മുമ്പില്‍ കണ്ടു കൊണ്ട് നമ്മുടെ സ്വപ്നത്തെ രൂപപ്പെടുത്തുന്നതില്‍, സമൂഹത്തിന്റെ നവോത്ഥാനത്തെ കുറിച്ച്  ആലോചിക്കുകയും അതിനനുയോജ്യമായ എഴുത്തുകള്‍ കൂടുതലായി കൊണ്ട് വരേണ്ടതുമായ ബാധ്യത ഓരോ ബ്ലോഗേര്‍സിനുമുണ്ട്. പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്   ആശയ ദാരിദ്ര്യം ബ്ലോഗ്‌ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ  ചിന്തയില്‍നിന്നും  ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും  ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.

ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു.  എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, ചില ബ്ലോഗുകള്‍  വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.

അത്തരം ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ് സംവിധാനം സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.  യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം  ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ബ്ലോഗേര്‍സിന് കഴിയണം, നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് ഇവിടെ സംഭവിക്കുന്നത്. അത് കൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും ബ്ലോഗ് മാധ്യമത്തിലൂടെ  കഴിയണം, ദിനേന അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പാടു  ബ്ലോഗേര്‍മാര്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെ ശബ്ദിക്കുന്നുവെന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന പതിനായിരങ്ങള്‍ വായിക്കുന്ന ബ്ലോഗ് ആയി അവരുടെ ബ്ലോഗുകള്‍ മാറി ക്കൊണ്ടിരിക്കുന്നു, കാലത്തിന്‍റെ ശബ്ദമായി മാറാന്‍ അവര്‍ക്ക് കഴിയുന്നു ..

വൈദേശിക ഭാഷകളിലെ എഴുത്തുകാരെയും സാഹിത്യങ്ങളെയും മലയാളിക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതില്‍ ബ്ലോഗ് ഏറെ പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഭാഷകളിലെ പ്രമുഖ എഴുത്തുകാരെയും അവരുടെ പ്രധാന കൃതികളെയും പരിചയപ്പെടുത്തുന്ന പല ബ്ലോഗും നമുക്ക് കാണാന്‍ പറ്റും. അതിലൊന്നാണ് പരിഭാഷ ബ്ലോഗ്. ലോക സാഹിത്യത്തിലെ കഴിവുറ്റ എഴുത്തുകാരെയും അവരുടെ രചനകളെയുമാണ് നാം അതിലൂടെ പരിചയപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുന്നു. കാഫ്കയുടെയും നിസാര്‍ ഖബ്ബാനിയുടെയും, നരൂദയുടെയും, റൂമിയുടെയും, കൃതികളിലെ  അതീവ തീഷ്ണമായ ചിന്തകളും വരികളും, മലയാളത്തിലൂടെ, രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പദപ്രയോഗ ശൈലിയിലും പുതുമയും ഊര്‍ജ സ്വലതയും കൈ വരുത്തി നമുക്ക് മുമ്പില്‍ അവതരിപ്പിക്കുകായാണ് പരിഭാഷ ബ്ലോഗ്. ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുന്ന ബ്ലോഗിനെയും ബ്ലോഗേര്‍സിനെയും എങ്ങിനെ പരിഹസിക്കാന്‍  ചിലർക്ക് കഴിയുന്നു??!!!

എല്ലാ ബ്ലോഗേര്‍സിനും നന്നായി എഴുതാന്‍ കഴിയട്ടെ അവരുടെ ഓരോ രചനകളും പുസ്തകമാകാനുള്ള ആദ്യ പടിയാവട്ടെ എന്നുമാശംസിച്ച്ചു   കൊണ്ട് പൌലോ കോയിലോയുടെ വരികളിലൂടെ ..
അവന്‍ ഒന്നും എഴുതാത്ത ആ വെളുത്ത പുസ്തകത്തിലേക്ക് നോക്കി,
യുവതി അവനോട പറഞ്ഞു എഴുതുക
"വെളിച്ചത്തിന്റെ  പോരാളിയെ" കുറിച്ച് എഴുതുക.
പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും,
പ്രതി സന്ധികളെ മറികടന്ന ഓരോ രംഗങ്ങളും അനുഭവങ്ങളും
വിഹ്വലതകളെയും പ്രയാസങ്ങളെയും  പുഞ്ചിരിയോടെ വരവേറ്റ  കഥകളും അവന്‍ എഴുതി .......
കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ,
നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും
തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം
നീ തിരിച്ചറിഞ്ഞപ്പോഴാണ്.
അത് പോലെ തന്റെ ചുറ്റുമുള്ള സകലതും,
വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു.

32 comments:

  1. ലേഖകനൊപ്പം എല്ലാ ബ്ലോഗര്‍മാര്‍ക്കും ആശംസകള്‍ നേരുന്നു

    ReplyDelete
  2. വളരെ നല്ല വിലയിരുത്തല്‍ ...'ജാഡ" സാഹിത്യ ലോകം നിലനില്‍ക്കുന്ന ഇന്നത്തെ സഹജര്യത്തില്‍ , അഭിനവ സാഹിത്യകാരികളും മറ്റും ബ്ലോഗ്‌ എഴുത്തുകളെ "ടോയ്‌ലറ്റ് സാഹിത്യങ്ങളായി" വിലയിരുത്തുമ്പോള്‍ ഇത്തരം പ്രചോതനങ്ങള്‍ ബ്ലോഗ്‌ എഴുത്തിനെ ധൈര്യപ്പെടുത്തും എന്നുള്ളത് സത്യമാണ് . എല്ലാ ബ്ലോഗര്‍മ്മാര്‍ക്കും മജീദ്‌ സാഹിബിനും തിരയുടെ ആശംസകള്‍

    ReplyDelete
  3. നല്ല പ്രോത്സാഹജനകമായ ഒരു കുറിപ്പ്

    ReplyDelete
  4. നാട്ടിലെ തിരക്കുകളിൽനിന്ന് അകന്നു കഴിയുമ്പോൾ ധാരാളം ഒഴിവുവേളകളും, ചിന്തകൾക്ക് ഏകാഗ്രതയും കിട്ടുന്നതുകൊണ്ടാണ്., പ്രവാസികൾക്കിടയിൽ എഴുത്തും വായനയും കൂടുന്നത് എന്ന് തോന്നിയിട്ടുണ്ട്.

    ബ്ലോഗെഴുത്തും, വായനയും, അനുബന്ധചർച്ചകളും പ്രവാസികൾക്കിടയിലെ വലിയൊരു സാംസ്കാരകപ്രവർത്തനമായി മാറിക്കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ മികവിലേക്ക് ഉയരാൻ എല്ലാവർക്കും സാധ്യമാവട്ടെ....

    ReplyDelete
  5. എഴുതാനും വായിക്കാനും അതിലുപരി ചെറുതായെങ്കിലും ഒരു ബ്ലോഗര്‍ ആണെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളാനും ഊര്‍ജ്ജം നല്‍കുന്ന വരികള്‍. ഒരു ബ്ലോഗര്‍ എന്ന നിലയില്‍ ഇങ്ങിനെ ഒരു വിഷയം തിരഞ്ഞെടുത്തതിനു ഹൃദയം നിറഞ്ഞ നന്ദി .

    ReplyDelete
  6. ഓരോ ബ്ലോഗ്ഗര്‍മാര്‍ക്കും പ്രചോദനം നല്‍കുന്ന എഴുത്ത്.. നല്ല വിലയിരുത്തല്‍ . ആശംസകള്‍..

    ReplyDelete
  7. തികച്ചും കാലോചിതമായ ഒരു കുറി
    ഫൈസൽ ബാബുവിന്റെ facebook
    നോട്ട് കണ്ടു വന്നതാണ്, This made my day
    എന്ന് പറഞ്ഞാല അത് അസ്ഥാനത്ത് അല്ല തന്നെ
    ബ്ലോഗ്‌ എഴുത്ത് പ്രാവാസികളുടെ മാത്രം വക അല്ല
    എന്ന സത്യവും ഓർക്കാൻ മറക്കേണ്ട !!
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete
  8. കാമ്പുള്ള ലേഖനം. ആശംസകൾ

    ReplyDelete
  9. പ്രിയ സുഹൃത്തേ ,
    വളരെ നന്നായി രചന, ആശംസകള്‍ ..

    ReplyDelete
  10. എത്ര ദൂരെയിരുന്നും നാടിനെക്കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു ഫീലിംഗ് ഉണ്ടല്ലോ -അതാണ് എനിക്കിത് വായിച്ചപ്പോള്‍ തോന്നിയത്! :) ഒത്തിരി സന്തോഷം..

    ReplyDelete
  11. ബൂലോഗർക്ക് നല്ല പ്രചോദനം കൊടുക്കുന്ന ലേഖനം...

    ReplyDelete
  12. അര്‍ത്ഥവത്തായ അവലോകനവും നിരീക്ഷണവും.ആശംസകള്‍

    ReplyDelete
  13. നന്നായി. അഭിനന്ദനങ്ങൾ!

    ReplyDelete
  14. ഞാൻ ഒന്നും കൂടെ ഊർജ്ജസ്സ്വലനായി ..

    ReplyDelete
  15. നല്ല ലേഖനം ...അഭിനന്ദനങ്ങള്‍ !!!!!!!!!!

    ReplyDelete
  16. നന്നായിട്ടുണ്ട്..

    ReplyDelete
  17. വളരെ നല്ല വിലയിരുത്തല്‍...

    ReplyDelete
  18. ഇനിയും എഴുത്തിൽ സജീവമാകണമെന്ന് ഒന്നു കൂടി ഉദ്ദേജിപ്പിക്കുന്ന ഒരു ലേഖനം. എഴുത്ത് നിറുത്തിയവർക്കു കൂടി പ്രചോദനം നൽകുന്നു.
    ആശംസകൾ...

    ReplyDelete
  19. വളരെ പ്രസക്തമായ വിഷയം. ഈ പോസ്റ്റ് ബ്ലോഗർമാർക്ക് പ്രചോദനം തന്നെ

    ReplyDelete
  20. ബ്ലോഗ്‌ എഴുത്ത് വെറും നേരംപോക്കിനല്ല .മനുഷ്യരാശിയുടെ നന്മയ്ക്ക് ഉതകുന്ന പല സന്ദേശങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ചേരുവാന്‍ ബ്ലോഗെഴുത്ത് സഹായകരമാകുന്നു .ജന്മദേശങ്ങളിലെ വികസനങ്ങളെ കുറിച്ച് ,കഷ്ടത അനുഭവിക്കുന്ന പട്ടിണി പാവങ്ങളെ കുറിച്ച് ,അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥരെ ജനങ്ങള്‍ക്ക്‌ മുന്‍പാകെ തുറന്നുകാണിക്കുവാന്‍ ,ഭരണകര്‍ത്താക്കളുടെ കര്‍ത്തവ്യങ്ങളില്‍ വരുന്ന വിഴ്ച്ചകളെ കുറിച്ച് ,ഒക്കെ എഴുത്തെന്ന ആയുധം ഉപയോഗിക്കുവാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ട് വരേണ്ടിയിരിക്കുന്നു .ബ്ലോഗെഴുത്ത്ക്കാരുടെ ധര്‍മ്മം എങ്ങിനെയൊക്കെ ആവാം എന്ന് വളരെ വിശദമായിത്തന്നെ അവലോകനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു .ആശംസകള്‍

    ReplyDelete
  21. ബ്ലോഗ്‌ എഴുത്ത് കേവലം സമയം കൊല്ലലല്ല എന്നും പുതിയ മുഖങ്ങളിലേക്ക് ബ്ലോഗ്‌ സാഹിത്യവും അതിന്‍റെ ലക്ഷ്യങ്ങളും ഉയര്‍ന്നു വരിക ആണെന്നും നിശംസയം പറയാം തീര്‍ച്ചയായും പ്രസക്തമായ വരികള്‍ ഹൃദയത്തില്‍ നിന്നെടുത്ത ഒരായിരം അഭിനന്ദനങ്ങള്‍ മജീദ്‌ ജി '

    ReplyDelete
  22. വളരെ നല്ല ലേഖനം..എനിക്ക് ഇതിന്റെ ലിങ്ക് കിട്ടിയിരുന്നില്ല.നല്ല മനസുള്ള ഫൈസൽ ബാബുവിന്റെ പ്രേരണയിലാണ് ഞാനിവിടെ എത്തിയത്.മജീദ്..മലയാള ഭാഷയുടെ നമസ്കാരം......

    ReplyDelete
  23. This comment has been removed by the author.

    ReplyDelete
  24. ഫേസ്ബുക്കിന്‍റെ മായിക ലോകത്തുനിന്ന് ബ്ലോഗ്ഗെര്‍മാര്‍ മടങ്ങിവരും, ആ സുവര്ന്നകാലം ഇനിയും വരും, എനിക്കുറപ്പാണ്

    ReplyDelete
  25. ബ്ലോഗ്‌ എന്ന മാധ്യമം എഴുത്തിനെ വരേണ്യവര്‍ഗ്ഗത്തിന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചു ,നല്ല എഴുത്തിനു അഭിവാദ്യങ്ങള്‍

    ReplyDelete
  26. അതെ, കാലോചിതമായ കുറിപ്പ്. ഇതു പകരുന്ന പ്രചോദനം ചില്ലറയല്ല.

    ReplyDelete
  27. വളരെ നല്ലൊരു ലേഖനം.
    വായനയോടൊപ്പം എല്ലാ ബ്ലോഗര്‍മാര്‍ക്കും നന്നായി എഴുതാനുള്ള പ്രചോദനവും
    പകരുന്നു എന്നുള്ളതാണ് ഈ ലേഖനത്തിന്‍റെ സവിശേഷത.
    ആശംസകള്‍

    ReplyDelete
  28. ഒരു ബ്ലോഗർ എന്നാലെന്താകണം എന്നതിലേക്കുള്ള വളരെ ശക്തമായ ഒരു വിരൽ ചൂണ്ടലാണ് ഈ ലേഖനം . ഇ - കാലത്തിലെ അനിവാര്യമായ ലേഖനം . അഭിനന്ദനങ്ങൾ ..

    ReplyDelete
  29. ലേഖകനൊപ്പം എല്ലാ ബ്ലോഗര്‍മാര്‍ക്കും ആശംസകള്‍ നേരുന്നു
    www.hrdyam.blogspot.com

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...