ഇന്ത്യയുടെ ചരിത്ര വിജയം .. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിൽ. നമ്മുടെ രാജ്യത്തിന്റെ ചരിത്ര വിജയത്തിൽ നമുക്ക് അഭിമാനിക്കാം. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷമാണിത്.
ആദ്യ ദൌത്യത്തിൽ തന്നെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയിരിക്കുന്നു. അനേകം ശാസ്ത്രഞ്ജന്മാരുടെ ദീർഘ കാലത്തെ പരിശ്രമ ഫലമായാണ് ഈ വിജയം. ഈ ദൌത്യത്തിൽ പങ്കെടുത്ത മുഴുവൻ ശാസ്ത്രഞ്ജന്മാരെയും നമുക്ക് അഭിനന്ദിക്കാം.
2013 നവംബർ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച പേടകം ഒരുപാട് വെല്ലു വിളികൾ അതിജയിച്ചാണ് ഇന്ന് (2014 സെപ്റ്റംബർ 25 നു) അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ചൊവ്വയിലെ ജല സാന്നിധ്യം, അന്തരീക്ഷ ഘടന, ജീവന്റെ സ്പന്ദനം (മുന്‍കാലങ്ങളില്‍ ഇവിടെ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ) ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കുറിച്ചു പഠിക്കാൻ മംഗള്‍യാന്‍ സഹായമാകുമെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഇതുമൂലം പുതിയ കണ്ടത്തലുകൾ നടത്താനും ശാസ്ത്ര ലോകത്തിനു ഒരു പാട് സംഭാവനകൾ നല്കാനും നമ്മുടെ ശാസ്ത്രഞ്ജർക്ക് കഴിയുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
ഈ ഒരു വിജയത്തിലൂടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ യശസ്സ് വീണ്ടും ഒരു പാട് ഉയർന്നിരിക്കുകയാണ്, ഇനിയും ഒരു പാട് ഉയരത്തിൽ എത്താൻ നമ്മുടെ രാജ്യത്തിന് കഴിയട്ടെ.
നിലവിൽ ചൊവ്വ ദൗത്യം വിജയിച്ച രാജ്യങ്ങളായ റഷ്യ അമേരിക്ക, യൂറോപിയൻ സ്പേസ് ഏജൻസി ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇനി നമ്മുടെ രാജ്യത്തിന്റെ പേരും. വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയായി ഇതോടെ ഇന്ത്യ മാറി.
ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറഞ്ഞ പണം ചിലവഴിച്ചു വിജയം കണ്ടു എന്ന പ്രത്യേകതയും, ദൗത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം എന്ന പതവിയും നമ്മുടെ രാജ്യത്തിനു സ്വന്തം. ഇതിനു വേണ്ടി പ്രവർത്തിച്ച ഐ എസ് ആര്‍ ഒ ശാസ്ത്രലോകത്തിന് ഒരിക്കൽ കൂടെ എല്ലാ വിധ ആശംസകളും.

- ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ വിക്ഷേപിച്ച രാജ്യം
- ആദ്യ പരീക്ഷണത്തിൽ വിജയിച്ചു
- ദൌത്യം വിജയിച്ച ആദ്യ ഏഷ്യൻ രാജ്യം
- നാലാമത്തെ ശക്തി (മറ്റു മൂന്നു ശക്തികൾ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് എജെൻസി)
അതെ, നമുക്ക് അഭിമാനിയ്ക്കാം ... ഒപ്പം ഇനിയുമേറെ പ്രതീക്ഷിയ്ക്കാം
ReplyDeleteProud to be an Indian...!
ReplyDeleteമംഗളം
ReplyDelete