Thursday, July 30, 2015

നോക്കുന്ന കണ്ണുകള്‍

രാവിലെ
അവര്‍ അവളെ കാണുമ്പോള്‍
കയ്യില്‍ ഒരുപാത്രമുണ്ടായിരുന്നു
പിച്ച പ്പാത്രം എന്ന് പരിഹസിച്ചു വിളിക്കുമ്പോള്‍
അവള്‍ക്കത് സ്വര്‍ണപ്പാത്രമായിരുന്നു
ഗേറ്റില്‍ എത്തുമ്പോഴേക്കും പാറാവുകാരന്‍
അവളെ ആട്ടിയോടിച്ചു
ഇവറ്റകളെ ശ്രദ്ധിക്കണം
കിട്ടുന്നതെന്തും എടുത്തു പോകും

ഉച്ചയ്ക്ക്
അവര്‍ അവളെ കാണുമ്പോള്‍
കടലിന്റെ അഗാധതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു
കടലിന്റെ ഇരമ്പലിനെക്കാള്‍ ശക്തമായിരുന്നു
അവളുടെ ഹൃദയമിടിപ്പ്
മുഖം കറുത്ത് കരിവാളിച്ചിരുന്നു
വയര്‍ ഒട്ടിയിരുന്നു
വാരിയെല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു
ദിവസങ്ങളായി രുചി അറിഞ്ഞിട്ട്

വൈകുന്നേരം
അവര്‍ അവളെ കാണുമ്പോള്‍
മലര്‍ക്കെ തുറന്ന കയ്യുമായി
തെറിച്ചുവീണ സ്വര്‍ണപ്പാത്രത്തിനടുത്ത്
തല പൊട്ടിയൊലിച്ച രക്തവുമായി
തറയില്‍ കിടക്കുകയായിരുന്നു.

ഇങ്ങനെയുണ്ട് കുറെ എണ്ണം
ജീവിതം വെറുതെ വലിച്ചെറിയാനായിട്ട്
അവര്‍ ആക്ഷേപിച്ചു കൊണ്ട്
തിരിഞ്ഞു നടന്നു.




Sunday, July 26, 2015

ഗ്രീൻ സിഗ്നൽ -4


 ഭാഗം നാല്

ആദം ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കാൻ ശ്രമിക്കുന്നു, ആദമിന്റെ  ഹൃദയം മിടിപ്പ് കൂടാൻ തുടങ്ങി. ആദം തളരുന്നു. ലൈലയും പിന്നാലെ വരുന്നു തളര്ന്നു വീഴുന്ന  ആദമിനെ ലൈല  താങ്ങിപ്പിടിച്ചു മരത്തിനു ചുവട്ടിൽ  ഇരുത്തുന്നു.

ഖൈസ് : ലൈലയോട് നേരിയ ശബ്ദത്തിൽ പറയുന്നു നിന്നെ തനിച്ചാക്കി ഞാൻ പോകുകയാണ് പ്രിയേ, ഞാൻ പോയാൽ  നീ ഒരിക്കലും തനിച്ചാവില്ല  എന്ന് എന്റെ മനസ്സ് പറയുന്നു. നിന്നെ സംരക്ഷിക്കാൻ ആരെങ്കിലും ഇവിടെ വരും. നമ്മൾ ഒരു പാട് പ്രാർഥിച്ചതല്ലേ ദൈവം കൈ വിടില്ല.

ഇന്നലെ നമ്മൾ ഒരു ശബ്ദം കേട്ടില്ലേ, ഒരു പക്ഷെ അത് ഏതോ പേടകം വന്നു വീണതായിരിക്കും. നിനക്ക് കൂട്ടിനായി അതിൽ ആരെങ്കിലും ഉണ്ടാകും. ഇത് പറഞ്ഞു തീരുമ്പോഴേക്കും ആദമിന്റെ ശ്വാസം പതുക്കെ നിലക്കാൻ തുടങ്ങുന്നു. ആദം ലൈലയുടെ  മടിയിൽ കിടന്നു മരിക്കുന്നു. ഖൈസിന്റെ ശരീരത്തിനടുത്ത് വിങ്ങി പ്പൊട്ടിക്കൊണ്ട് ലൈല ഇരിക്കുന്നു. ഖൈസ്  എന്നെ തനിച്ചാക്കി നീ പോയല്ലോ, ഖൈസ് അവൾ വിങ്ങി വിങ്ങിക്കരയുന്നു

മൂന്നു പേര് ലൈലയുടെ മുമ്പിലേക്ക് നടന്നു വരുന്നു രണ്ടു യുവാക്കളും ഒരു യുവതിയും ഖൈസിന്റെ ശരീരതിനടുത്ത്  കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന ലൈലയെ കാണുന്നു
സ്ത്രീ : ലൈലയെ തട്ടി വിളിക്കുന്നു
ലൈല : ആശ്ചര്യത്തോടെ  അവരെ തന്നെ നോക്കുന്നു
ഖൈസിനെ നോക്കി അവൾ പറയുന്നു, കണ്ണ് തുറക്കൂ ഖൈസ് ,
ലൈല മൂന്നുപേരോടായി പറയുന്നു : എന്നെ തനിച്ചാക്കി എന്റെ ഖൈസ് പോയി
ലൈല ആ സ്ത്രീയെ കെട്ടി പിടിച്ചു കരയുന്നു.
മറ്റു രണ്ടു പേരും : ഖൈസിനെ എടുത്ത് മറവു ചെയ്യാൻ പോകുന്നു (ശേഷ ക്രിയകൾ നടത്തുന്നു)
മൂന്നു പേരും ലൈലലയേയും കൂട്ടി പേടകത്തിഅനടുത്തേക്ക്  നടക്കുന്നു
മൂന്ന് പേരും പേടകത്തിനടുത്തെത്തുന്നു,  പെട്ടെന്ന് ലൈലയുടെ ബോധം നഷ്ടമാകുന്നു
ലൈലയെ അവർ പേടകകതിനടുത്കിടത്തുന്നു. കുറച്ചു  കഴിയുമ്പോൾ ലൈലയ്ക്ക് ബോധം തെളിയുന്നു,
അവൾ ഉറക്കെ വിളിക്കുന്നു: ഖൈസ് എന്റെ ഖൈസ് നീ എവിടെയാണ എന്റെ ഖൈസ്
പേടകത്തിൽ നിന്നിറങ്ങിയ സ്ത്രീ ലൈലയെ  ആശ്വസിപ്പിക്കുന്നു.

ലൈല കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കൈ പിടിച്ചു പറയുന്നു.  വരൂ എന്നോടൊപ്പം വരൂ,  അവർ എഴുതിവെച്ച കല്ലിനടുതെയ്ക്ക് അവരെ മൂന്നു പേരെയും  ലൈല കൊണ്ട് പോകുന്നു. എന്റെ ഖൈസിന്റെ ചരിത്രം നിങ്ങൾ വായിക്കൂ. മൂന്നു പേരും ആ കല്ലിൽ കൊത്തി വെച്ചത് വായിക്കുന്നു. പെട്ടെന്ന് ലൈല വീണ്ടും കുഴഞ്ഞു വീഴുന്നു   യുവതി അവരെ പരിചരിക്കുന്നു.

നാട്ടിൽ ടി വിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു. ചൊവ്വ  ഗ്രഹത്തെ ലക്ഷ്യം വെച്ചു നീങ്ങിയ പേടകം ഏതോ അജ്ഞാത ദ്വീപിൽ പതിച്ചതായി സന്ദേശം ലഭിച്ചിരിക്കുന്നു. രണ്ടു യുവാക്കളും ഒരു യുവതിയും ചേർന്ന ശാസ്ത്ര സംഘമായിരുന്നു പേടകത്തിൽ ഉണ്ടായിരുന്നത്. പത്തു വർഷം മുമ്പ് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന്  യാത്ര ചെയ്ത മൂന്നു പേരെ കുറിച്ചു ഇത് വരെ ഒരു വിവരം ലഭിച്ചിട്ടില്ല, യന്ത്രത്തകരാർ മൂലം  പേടകം പസഫിക്  സമുദ്രതിനടുത്തുള്ള ഒരു ദ്വീപിലുണ്ടാന്നാണ് സൂചനകൾ ലഭിക്കുന്നത്, "ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ്"  എന്ന പേടകം ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു പുറപ്പെട്ടത്. പേടകതിനുള്ളിലെ സിഗ്നലുകൾ കണ്ട്രോൾ റൂമുവായി പ്രവർത്തിക്കുന്നത് കൊണ്ട് അവരുമായി ആശയ വിനിമയങ്ങൾ നടത്താൻ കഴിയുന്നുണ്ടാന്നാണ് പുതിയ വിവരം. മൂന്നു പേരും സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നു. അവർ വീണു കിടക്കുന്ന ദ്വീപിന്റ്റ് ചിത്രവും മാപും പരിശോധിച്ച് വരികയാണ്, ആ ദ്വീപിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്, ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ് ശാസ്ത്ര പ്രവർത്തകർ.  ദ്വീപിനെ ലക്ഷ്യമാക്കി രണ്ടു ദിവസത്തിനകം പുറപ്പെടുമെന്നും ഒരാഴ്ചക്കുള്ളിൽ അവിടെ എത്താനാകുമെന്നും അവർ അറിയിക്കുന്നു.

ദ്വീപിനു മുകളിൽ  നാല്  ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നു. മൂന്നു പേർക്കും വയർലെസ്സ്  സന്ദേശം കൊടുക്കുന്നു. ഹലോ ഞങ്ങൾക്ക്  നിങ്ങളുടെ പേടകം പതിച്ച സ്ഥലത്തേയ്ക്ക് അരമണിക്കൂരിനുള്ളിൽ എത്താൻ കഴിയും. ഇത് പസഫിക് സമുദ്രത്തിന്റെ ഉൾഭാഗത്തുള്ള ഒരു ദ്വീപാണ്. കടൽതീരത്തേയ്ക്ക് പോകുന്നത് ശ്രദ്ധിക്കുക. പേടകതിനടുത്ത് തന്നെ താമസിക്കുക. രക്ഷാ പ്രവർത്തകർ അവരോടു വിളിച്ചു പറയുന്നു. യുവതി അവർക്ക് മറുപടി കൊടുക്കുന്നു ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്‌ ഞങ്ങൾ പേടകത്തിനു അടുത്തു തന്നെയുണ്ട് .

ആദമിന്റെ എഴുത്ത് മൂന്നു പേരും വായിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത് അവരെ വല്ലാതെ ദുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. മൂന്നു പേരിൽ നീളം കുറഞ്ഞ യുവാവ്   പൊട്ടിക്കരയുന്നു. മൂന്ന് പേരുടെയും കണ്ണുകളിൽ കണ്ണ് നീർ നിറയുന്നു.

അവരെ രക്ഷിക്കാനെത്തിയ നാല് ഹെലികൊപ്റ്റെറുകൾ പേടകതിനടുത്തു ഇറങ്ങുന്നു. അവർ ആദം കൊത്തി വെച്ച കല്ലും ലൈലയെയും കൂട്ടി ഹെലികോപ്റെരിൽ കയറുന്നു, കൂടെയുണ്ടായിരുന്ന നസീഫ് ഹെലികോപ്റ്റരിൽ  കയറാൻ മടിക്കുന്നു.  ഹെലികോപ്റ്ററിൽ കയറാതെ തന്റെ പിതാവിന്റെ ഖബറിന് അടുത്തേക്ക്  ഓടുന്നു. അവിടെ ഇരുന്നു പൊട്ടിക്കയുന്നു, എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നു. നാല് പേരും ഹെലികോപ്റ്ററിൽ കയറി.  ഹെലികോപ്റ്റർ മുകളിലേക്ക് പറന്നുയരുന്നു.

ഹെലികൊപ്റ്റെരിനുള്ളിൽ ലൈല : നിങ്ങൾക്ക് ആദമിനെ അറിയുമോ? ആദമിന്റെ മക്കളെയും ഭാര്യയേയും അറിയുമോ? ലൈലയോടു  നസീഫിനെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീ പറയുന്നു " നിങ്ങളുടെ ആദമിന്റെ മകനാണ് ഈ ഇരിക്കുന്നത്, ലൈലയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല  സന്തോഷത്താൽ അവരുടെ കണ്ണ് നിറയുന്നു.
യുവതി: പത്തു  വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് ഈ പാറക്കല്ലിൽ കൊത്തിവെച്ചിരിക്കുന്നത്. ഒപ്പം അവർ കണ്ടത്തിയ പുതിയ അറിവുകളും. ഈ അറിവുകൾ  ശാസ്ത്ര ലോകം പഠന വിഷയമാക്കും".

അവർ നാട്ടിൽ എത്തുന്നു. അവരെ സ്വീകരിക്കാനായി വലിയ ജനക്കൂട്ടം കാത്തു നിൽക്കുന്നു. ലൈല ആദമിന്റെ വീടിലേക്ക്‌ പോകുന്നു. ആദമിന്റെ വീടും പ്രായമായ ഭാര്യയേയും കാണുന്നു. അവർ സന്തോഷത്തോടെ ലൈലയെ വരവേൽക്കുന്നു.  ലൈല അമ്പരന്നു നിൽക്കുന്നു,  ഇതുവരെ കാന്നാത്ത ഒരു പാട് കാഴ്ചകൾ നാട്ടിൽ ലൈല കാണുന്നു.

ടിവിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു (നസീഫിന്റെ ഭാര്യ അസ്മ ചാനൽ ഓണ്‍ ചെയ്യുന്നു) ചനാലിലെ വാർത്ത. ഇങ്ങനെ വായിക്കുന്നു. പുതിയ വിവരങ്ങളുമായി യുവ ശാസ്ത്രഞ്ജർ  തിരിച്ചെത്തിയിരിക്കുന്നു. പത്തു  വർഷം മുമ്പ് കാണാതായ പേടകത്തെ പറ്റിയും അതിൽ മുമ്പ് സഞ്ചരിച്ചിരുന്ന  തോമസിനെയും ശേകരിനെയും ആദമിനെയും പറ്റിയുള്ള പുതിയ അറിവുകൾ അവർ കണ്ടത്തിയിരിക്കുന്നു.

ആദമിന്റെ  ജീവിതത്തെ പറ്റിയും ശാസ്ത്ര ലോകം ഇന്നേവരെ കണ്ടത്താത്ത പുതിയ സിഗ്നലുകളെ പറ്റിയും രേഖപ്പെടുത്തിയ അപൂർവ ശില  അവർ കണ്ടെത്തിയിരിക്കുന്നു. ആദം ഒരു പാട് കാലം ജീവിച്ചിരുന്നതായും കൂട്ടിനു ലൈല എന്ന സ്ത്രീയുമുണ്ടായിരുന്നു എന്ന കൗതുകരമായ വാർത്തയും ലൈലയെ അവർ നമ്മുടെ നാട്ടിൽ എത്തിച്ചതായും റിപ്പോർട്ടുകൾ ചെയ്യുന്നു. അവരെ കാണാൻ ആയിരക്കണക്കിന് സന്ദർഷകരാനു എത്തിക്കൊണ്ടിരിക്കുന്നത്. സിഗ്നലുകളെ പറ്റിയും നമ്മിൽ നിന്നും അകന്നു കഴിയുന്ന ഗോത്ര സമൂഹത്തെ പറ്റിയും കൂടുതൽ പഠിക്കാൻ ഗവണ്‍മെന്റ് പ്രതിജ്ഞബന്ധ മാണെന്നും അതികൃതർ അറിയിച്ചതായും വാർത്തകളിലൂടെ പറയുന്നു. പത്തു  വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് അവർ കണ്ടത്തിയ ശിലകളിൽ  കൊത്തി വെച്ചിരിക്കുന്നത് ....ഒപ്പം അവർ കണ്ടത്തിയ കുറെ പുതിയ അറിവുകളും. ഈ അറിവുകൾ പഠന വിഷയമാക്കുമെന്ന് ശാസ്ത്ര ലോകം അറിയിക്കുന്നു.
ആദമിന്റെ ആദ്യ ഭാര്യയുടെ മടിയിൽ കിടന്നു സന്തോഷത്തോടെ ലൈല മരിക്കുന്നു

ഗ്രീൻ സിഗ്നൽ -3


 ഭാഗം മൂന്നു

നീണ്ട  മുടി യുള്ള ശരീരം മുഴുവൻ തുകൽ വസ്ത്രം ധരിച്ച ഉയരമുള്ള മൂന്നു പേര് . അവർ അവരെ പിന്തുടരുന്നു തെളിഞ്ഞ ആകാശം, ഒഴുകുന്ന അരുവി നിറയെ മരങ്ങൾ പച്ച പരവതാനിപോലുള്ള പുല്തകിടുകൾ സുന്ദരമായ പൂന്തോട്ടം.
ആദമും നീലിമയും മുഖത്തോടു മുഖം നോക്കി ഒഴുകുന്ന ശുദ്ധമായ അരുവിയുടെ അടുത്ത്  മരച്ചുവട്ടിൽ നില്ക്കുന്നത് മൂന്നു പേരും കാണുന്നു.
മൂന്നുപേരും ഉച്ചത്തിൽ : ആക്രോശിച്ചു ആദമിനെ പിടി കൂടുന്നു.

യുവതി : ഉച്ചത്തിൽ  "ലേക്ക് ടക്ക്  ലേക്ക് ടക്ക്" (അവനെ ഒന്നും ചെയ്യരുതേ അവനെ ഒന്നും ചെയ്യരുതേ) എന്ന് ഉച്ചത്തിൽ വിളിച്ചു കരയുന്നു. മൂന്നു പേരും ചേർന്ന് ആദമിന്റെ കൈകാലുകൾ ബന്ധിക്കുന്നു. ആദമിനെ വഹിച്ചു  കൂടാരത്തിൽ  മൂപന്റെ അടുത്തു എത്തിക്കുന്നു.
ആദമും യുവാക്കളും കൂടാരത്തിൽ, കൂടാരത്തിന്റെ ഓരോ ഭാഗത്തും പല രൂപത്തിലുള്ള ആയുധങ്ങളും അലങ്കാര വസ്തുക്കളും വെച്ചിരിക്കുന്നു.  മൂപൻ ദേഷ്യത്തോടെ ആദമിനെ നോക്കുന്നു.
ആദം:  എന്നെ ഒന്ന് ചെയ്യരുതേ ഉച്ചത്തിൽ നിലവിളിക്കുന്നു. പരസ്പരം സംസാരിക്കാൻ അറിയാതെ കുറച്ചു നേരം നിശബ്ദരായി ആദമും നീലിമയും  മുഖത്തോടു മുഖം നോക്കി നിൽക്കുന്നു.

മൂപൻ : "ലോക ടിക്ക് ലോക ടിക്ക്"  എന്ന്  ഉച്ചത്തിൽ  വിളിച്ചു പറയുന്നു .
ഉടനെരണ്ടു തടിമാടന്മാർ ആദമിന്റെ കഴുത്തുപിടിച്ചു തറയിലേക്കു കിടത്തുന്നു. ആദമിനെ വധിക്കാനുള്ള  ആജ്ഞയായിരുന്നു മൂപൻ പുറപ്പെടുവിച്ചത്.

നീലിമ : നില വിളിച്ചു കൊണ്ട്  "ഡോക് ഡോക് ഡോക് " എന്ന്  ഉച്ചത്തിൽ വിളിച്ചു പറയുന്നു
അതവൾ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. (അവരുടെ കൂട്ടത്തിൽ നിന്നും ഒരു യുവതി അങ്ങിനെ വിളിച്ചു പറഞ്ഞാൽ പിന്നെ അവരുമായി  ഒന്നിച്ചു ജീവിക്കണമെന്നും അവരുടെ  കൂട്ടത്തിൽ കഴിയാൻ ചുരുങ്ങിയത് നൂറു രാവും നൂറു പകലും കഴിയണമെന്നും അവരുടെ നിയമമാണ്.)

മൂപൻ : തടിച്ച മനുഷ്യരോട്  "നയാ സെ നയാ സെ നയാസേ"  (അവരുടെ സ്ഥാനത്തു തന്നെ ഇരിക്കാൻ പറയുന്നു) . മൂന്നു പേരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു

മൂപൻ : "ലാകെ സാ ലാകെ സ സയിടീ" (കർമങ്ങൾ ചെയൂ)
മൂന്നു യുവതികൾ : നീലിമയെ   വട്ടത്തിൽ ഇരുത്തുന്നു
ഒരു യുവാവ് : ആദമിന്റെ കൈ പിടിച്ചു കൊണ്ട് ചില വചനങ്ങൾ  മന്ത്രിക്കുന്നു. ഇതൊരു വിവാഹകർമമാനെന്നു  മനസ്സിലാക്കി  സന്തോഷത്തോടെ  ആദം കൈ വിരളിലെ  മോതിരം തൊടുന്നു. ഈ മോതിരം മഹറായി നൽകി ഞാൻ സ്വീകരിച്ചു എന്ന് പതുക്കെ പറയുന്നു. നീലിമ  മൂപന്റെ കാൽ തൊട്ട് വന്ദിക്കുന്നു.

"കുറെ ഹി ലാസ് ഹി ലാസ് ലോ ലാസ്" ഇങ്ങനെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വലിയൊരു കെട്ടു ഭാണ്ഡവും ചുമന്നു ആദമിന്റെ എർമാടതിലേക്ക്  നീലിമയെ അവർ കൊണ്ട് പോകുന്നു. നീലിമയെ  എർമാടത്തിൽ ഇരുത്തി അവർ തിരിച്ചു പോകുന്നു. യുവതി അവരോടു ഉറക്കെ: "സലാമതെ സലമതെ"

കൂടുകാരികളും സലമതെ സലമതെ എന്ന് തിരിച്ചു പറയുന്നു. തിരിച്ചു വരുമ്പോൾ ഒരു ചെറിയ കുട്ടി "സടെ സാ മാളൂ ജഹ ക്ബലെ" എന്ന് കരഞ്ഞു കൊണ്ടു പറയുന്നു (ഇനി ആന്റിക്ക് ഞങ്ങളോടൊപ്പം താമസിക്കാൻ   നൂറു പകലും നൂറു രാത്രിയും കഴിയണമല്ലോ) അത് കേട്ടപ്പോൾ കൂട്ടത്തിലുള്ള എല്ലാവരും ഒരു നിമിഷം പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി. ദുഃഖം അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്നും വേഗത്തിൽ കൂടാരത്തിലേക്ക് നടക്കുന്നു.

സൂര്യൻ കടലിലേക്ക്‌ താഴുന്നു. രണ്ടു പേരും അസ്തമയ സൂര്യനെ എർമാടത്തിൽ നിന്നും നോക്കി കാണുന്നു ഇരുട്ടാകുന്നു. നീലിമ കെട്ടു  ഭാണ്ഡം അഴിച്ചു അതിൽ നിന്നും ഒരു വിളക്കെടുത്ത് രണ്ടു പ്രത്യേക ആകൃതിയിലുള്ള കല്ലുകൾ ഉരച്ചു കത്തിച്ചു വെക്കുന്നു. കുറച്ചു നേരം കൈകൾ മേല്പോട്ടുയർത്തി പ്രാര്തിക്കുന്നു. ആദം ആശ്ചര്യത്തോടെ  അവളെ തന്നെ നോക്കി നില്ക്കുന്നു. 

നേരം വെളുക്കുന്നു രണ്ടു പേരും രാവിലെ  എഴുന്നേലക്കുന്നു. രണ്ടു കയ്യും ഉയർത്തി ആകാശത്ത നോക്കി അവൾ പ്രാർഥിക്കുന്നു.

ആദം: നോക്കി നിൽക്കുന്നു. ആദമും പ്രഭാത പ്രാർത്ഥന നിർവഹിക്കുന്നു . ആദം അൽപനേരം ഖുറാൻ വായിക്കുന്നു. പ്രാർത്ഥന കഴിഞ്ഞ ഉടനെ രണ്ടു പേരും മുഖത്തോടെ മുഖം നോക്കി ഇരിക്കുന്നു. ആദം തന്റെ കയ്യിലുള്ള ഒരു മോതിരം ഊരി അവളുടെ വിരലിൽ അണിയിക്കുന്നു.

ആദമും നീലിമയും  പഴം പറിക്കാൻ പോകുന്നു. തോട്ടത്തിലൂടെ നടക്കുന്നു. കുറച്ചു നടന്നതിനു ശേഷം എർമാടതിലേക്ക് മടങ്ങുന്നു.

അവരോടു കൂടെ വന്ന എല്ലാവരും ഭാണ്ഡങ്ങളും പേറി കപ്പലിലേക്ക്  പോകുന്നത്  കാണുന്നു.  രണ്ടു പേരും എർമാടത്തിൽ നിന്നിറങ്ങി കപ്പലിനടുത്തെയ്ക്ക് ഓടുന്നു. മൂപനും മറ്റെല്ലാവരും കപ്പലിനടുത്തു എത്തിയിരിക്കുന്നു. എല്ലാവരും  കപ്പലിൽ കയറി. 

ചെറിയ കുട്ടി നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറയുന്നു "കയെ ഭാരോ കയെ സ്കാം ബീവികോ കയ്ബാ സ" ദൈവം തുണക്കുകയാണങ്കിൽ നമുക്ക് എന്നങ്കിലും വീണ്ടും കണ്ടുമുട്ടാം, അല്ലങ്കിൽ സ്വപ്നത്തിലൂടെ നമുക്ക് പരസ്പരം കാണാം.

അവർ യാത്രയാകുമ്പോൾ നൂറു രാവും പകലും കഴിഞ്ഞിരുന്നില്ല. അവൾ അവരെ കരഞ്ഞു കൊണ്ട് യാത്രഅയക്കുന്നു. കപ്പൽ നോക്കത്താ ദൂരത്ത് മറയുന്നു. കരഞ്ഞു കണ്ട് കുറെ നേരം ദൂരെ ദൃഷ്ടികൾ ചലിപ്പിച്ചു അവിടെ ഇരിക്കുന്നു.

രണ്ടു പേരും എർമാടതിലേക്ക് തന്നെ മടങ്ങുന്നു ആദം  അവളെ സംസാരിക്കാൻ പഠിപ്പിക്കുന്നു. ആദ്യം ശരീരവയവങ്ങളെ കാണിച്ചു പേര് പറഞ്ഞു പഠിപ്പിക്കുന്നു
ആദം : കാലു ചൂണ്ടി കാൽ
യുവതി : കാലോ
ആദം : കൈ ചൂണ്ടി  കൈ
യുവതി : കായ
ആദം : മൂക്ക് തൊട്ട്  മൂക്ക്
യുവതി : മോക്ക്
യുവതി : ആദമിന്റെ മൂക്ക് തൊട്ട് പറയുന്നു
മൊക്ക

മനോഹരമായ പൂന്തൊട്ടങ്ങലിലൂടെ  നടക്കുന്നു, പൂക്കൾ  പറിച്ചു ഓടുന്നു. അവർ സന്തോഷത്തോടെ ജീവിതം കഴിച്ചു കൂട്ടുന്നു. കാട്ടിനുള്ളിൽ പോയി വ്യത്യസ്ത പഴങ്ങൾ ഒന്നിച്ചു പറിച്ചു തിന്നുന്നു.

ചിരിച്ചു കൊണ്ട് എന്റെ പേര്  നീലിമ എന്ന് പറഞ്ഞു  കടലിനു അഭിമുഖമായി അവൾ ഓടുന്നു.  (അവൾ മലയാളം ശരിക്കും പഠിച്ചു കഴിഞ്ഞിരുന്നു)  പാശ്ചാലത്തിൽ  ഒരു ഗാനം.

ആദം ഒരു പാട്ട് പാടുന്നു
അനന്തമാം ഈ സാഗര മദ്ധ്യേ
ആകാശ നീലിമ കുട നിവർത്തി
ഗൃതുഭേദ ചക്രമറിയാതെ
അനശ്വര പ്രേമ ലഹരിയിൽ
ഈ മാൻ പേടകൾ
ആനന്ദ നൃത്തമാടിടുന്നു

രണ്ടു പേരും ആ ദ്വീപിലെ തോട്ടത്തിലെ വലിയ മരത്തിനു ചുവട്ടിൽ ഇരിക്കുന്നു. അവരുടെ ആചാരങ്ങളും മൂപനെ കണ്ടപ്പോൾ അവൾ സംസാരിച്ചത് എന്തായിരുന്നു എന്നും കൂട്ടുകാരിയുടെ ഇടയിൽ സംസാരിച്ചതും അവൾ ആദമിനോട് പറയുന്നു. 

ആദം അവളോട്‌  ദൈവത്തെ പറ്റിയും മതത്തെ പറ്റിയും മതാചാരങ്ങളെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. ഈ ലോകം വെറുതെ ഉണ്ടായതല്ല, ലോകത്തെ  സൃഷ്ടിച്ച ഒരു ദൈവമുണ്ട്, ആ ദൈവത്തോട് നാം പ്രാർഥിക്കണം ഈ ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. ദൈവത്തിനു നന്ദി കാണിക്കാൻ വേണ്ടിയാണ് നാം ആരാധനകൾ ചെയ്യുന്നത്. പ്രാർഥനാ കാര്യങ്ങളും ദൈവീക വചനങ്ങളും  പറഞ്ഞു കൊടുക്കുന്നു. നീലിമ എല്ലാം ശ്രദ്ധാ പൂര്വം കേൾക്കുന്നു.

ഉച്ച സമയം
ആദം അരുവിയിലേക്ക് നടക്കുന്നു അംഗ ശുദ്ധി വരുത്തി പ്രാർഥിക്കുന്നു. നീലിമയും പ്രാർഥനയിൽ ചേരുന്നു.  നീലിമ: ഈ ദൈവത്തെ പറ്റിയും മതാ ചാരങ്ങളെ പറ്റിയും നേരത്തെ അറിഞ്ഞിരുന്നങ്കിൽ എന്റെ കൂട്ടുകാർകെല്ലാം ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു. അവർകിത് ഒരു പാട് ഇഷ്ടമാകുമായിരുന്നു. ഇനിയും എന്നങ്കിലും അവർ ഇവിടെ വരും അന്ന് എല്ലാം ഞാൻ അവരോടു പറയും.

രണ്ടു പേരും അരുവിയുടെ അടുത്ത് അരുവിയിൽ കാൽ നീട്ടി ഇരിക്കുന്നു, കാലിനു മുകളിലൂടെ വെള്ളം ഒഴുകി പോകുന്നു. നീലിമ അന്ന് നിങ്ങളുടെ കൈ പിടിച്ചത് എന്റെ സഹോദരൻ ആയിരുന്നു. എന്നെ ഒരു പാട് ഇഷ്ടപ്പെടുന്ന എന്റെ ഏക സഹോദരൻ.
ആദം : എന്തായിരുന്നു നീലിമയുടെ സഹോദരൻ ആ സമയത്ത് പറഞ്ഞു കൊണ്ടിരുന്നത് . എന്റെ പെങ്ങളെ നിങ്ങൾക്ക് ഇണയാക്കി തരുന്നു. കണ്ണ് നനച്ചു കൊണ്ട് നീലിമ

നിറഞ്ഞ സന്തോഷത്തോടെ ആദം: ഇനി മുതൽ നിന്നെ ഞാൻ ലൈല എന്നാണു വിളിക്കുക. നീ എനിക്ക് ലൈലയും നിനക്ക് ഞാൻ ഖൈസുമാണ് .
നീലിമ : ലൈല എന്ന് വിളിക്കുന്നത് എന്തിനാണ്, നിങ്ങളെ ഖൈസ് എന്ന് വിളിക്കാൻ പറഞ്ഞത് എന്ത് കൊണ്ടാണ്.
ആദം : ഖൈസ്ന്റെയും ലൈലയുടെതും അനശ്വര പ്രണയമായിരുന്നു
നീലിമ : എങ്കിൽ നമുക്കും ലൈലയും ഖൈസ്മാകാം
ആദം :  ഉച്ചത്തിൽ അവളെ വിളിക്കുന്നു, ലൈലാ
നീലിമ : ഉച്ചത്തിൽ  ഖൈസ് എന്ന് വിളിച്ചു കൊണ്ട് ഓടുന്നു.

അവർ ഓടുന്നതിനടയിൽ  ഒരു പൂച്ച  അവരുടെ മുമ്പിലൂടെ ഓടുന്നു. പൂച്ചയെ  കണ്ട  ലൈല   ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി,  
ഖൈസ് : എന്തിനാണ് കരയുന്നത് ?
ഖൈസ്  : നീ എന്തിനാണ് പൂച്ചയെ കണ്ടപ്പോൾ നില വിളിച്ചത്  ?
ലൈല : ഞങ്ങളുടെ ആ ചാരത്തിൽ ഇഷ്ടപ്പെട്ടവരുടെ കൂടെ സംസാരിക്കുന്നതിനിടയിൽ പൂച്ച കുറി യത്തിൽ ഓടിയാൽ  പത്തു  രാവും പത്തു  പകലും  സ്നേഹിക്കുന്ന  പുരുഷനിൽ നിന്നും മാറി നിൽക്കനമെന്നാനു നിയമം. അത് പാലിച്ചില്ലങ്കിൽ  നമ്മിൽ നിന്നൊരാൾ പിരിയുമ്പോൾ  മറ്റെയാൾ ആരും കൂട്ടിനില്ലാതെ  ഒറ്റയ്ക്ക്  കഷ്ടപ്പെട്ട് മരിക്കും. ഞാൻ ആദ്യം മരിക്കുകയാനനങ്കിൽ നിങ്ങൾ കഷ്ടപ്പെടാൻ പാടില്ല.

ആദം: നമുക്ക് മാറി നിൽക്കാം പത്തു  രാവും പത്തു  പകലുമല്ലെ. നമുക്ക് മാറി താമസിക്കാം അവിടെയുള്ള മറ്റൊരു  മരത്തിനു മുകളിൽ ചെറിയ എർമാടം  ഉണ്ടാക്കുന്നു. ആദം അവളെ  എർമാടതിൽ തനിച്ചു താമസിപ്പിക്കുന്നു  ലൈല ഒറ്റയ്ക്ക് ആ എർമാടത്തിൽ കിടക്കുന്നു.

ആദം ഒറ്റയ്ക്ക് പഴയ എർമാടത്തിൽ ഇരിക്കുന്നു. പതുക്കെ  പറയുന്നു പത്തു പകലും പത്തു രാത്രിയും ലൈലയെ  കാണാതെ സംസാരിക്കാതെ എങ്ങിനെ കഴിയും ആദം അസ്വസ്ഥനാകുന്നു. അവളുടെ ഓരോ വിശ്വാസം മനസ്സിൽ  പിറുപിറുക്കുന്നു, അല്ലേലും ഈ ദ്വീപിൽ  ഒരാൾ മരിക്കുംപോഴേക്കും മറ്റയാളെ സഹായിക്കാൻ ആളുകൾ ക്യു നില്കുകയല്ലേ, ഓരോ ഓരോ വിശ്വാസങ്ങൾ.

ആദം തോമസിനെയും ശേഖരിനെയും ഒർക്കുന്നു.  അവർ എഴുതിയ പാരക്കല്ലും. പേടകവും നേരത്തെ സിഗ്നലിനെ കുറിച്ച എഴുതിയ പാറക്കരികിൽ ആദം നടക്കുന്നു. അവരുടെ കുഴി മാടത്തിൻ അരികിൽ  പോയി അവർക്കു വേണ്ടി പ്രാർഥിക്കുന്നു. ആദം നേരത്തെ കോഡുകൾ എഴുതി വെച്ച പാറക്കല്ലിനടുതെക്ക് നടക്കുന്നു.

നേരത്തെ എഴുതി വെച്ച പാറക്കല്ലിനു ചുവട്ടിൽ തോമസിന്റെ മരണത്തെ പറ്റിയും ആ കപ്പലുകൾ വന്നതും യുവതിയെ കണ്ടതും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും അവരുടെ രസകരമായ ഭാഷയെ കുറിച്ചും  എഴുതുന്നു. ഓരോ ദിവസവും ഓരോ സംഭവങ്ങളും എഴുതുന്നു. പത്ത്  ദിവസം കഴിഞ്ഞത് ആദം അറിയുന്നില്ല. അത് എഴുതി തീരുമ്പോഴേക്കും പത്തു രാവും പത്തു രാത്രിയും കഴിയുന്നു. പത്തു രാവും പത്തു   പകലും കഴിഞ്ഞ ദിവസം  തന്റെ അരികിൽ വരാത്ത ആദമിനെ  തേടി ലൈല നടക്കുന്നു. 
ലൈല  ഉച്ചത്തിൽ വിളിച്ചു ഖയിസ് ഖയിസ് അവർ ആ തോട്ടം മുഴുവൻ ചുറ്റുന്നു. അവസാനം പാറക്കഷണങ്ങളിൽ കൊത്തി വരയ്ക്കുന്ന ആദമിനെ അവൾ കാണുന്നു.
അവൾ തട്ടി വിളിക്കുന്നു (അപ്പോഴാണ്‌ ആദം  പത്തു രാവും പത്തു   പകലും കഴിഞ്ഞ വിവരം അറിയുന്നത്.) ആദം : പത്തു  രാവും പത്തു പകലും കഴിഞ്ഞോ ?
ലൈല  : അതെ
ലൈല എന്താണ് ഈ കല്ലിൽ നിങ്ങൾ ചെയ്യുന്നത് .
നേരത്തെ തോമസും ശേഖരും കൂടെതാമസിച്ച ഫ്ലാഷ് ബാക്ക്
(ആദമിനെ പറ്റികൂടുതൽ അറിയാൻ അവൾ പേടകത്തിൽ എത്തുന്നതിനു മുമ്പുള്ള കാര്യങ്ങൾ ലൈല ചോദിക്കുന്നു)

ലൈല : ഖൈസ്, നിങ്ങളുടെ നാട് ഇത് പോലെ തന്നെയാണോ എനിക്ക് കാണാൻ കൊതിയാകുന്നു.
ഖൈസ് തന്റെ വീട്ടിനെ പറ്റി പറയുന്നു 
രണ്ടു നിലയുള്ള ഒരു നാടിൻ പുറത്തെ  വീട്
നൂറ : മകനെ വിളിക്കുന്നു റാഷിദ് എഴുന്നെല്ക്കൂ റാഷിദ്
മകൻ : എഴുന്നേൽക്കുന്നു ബത്ത്രൂമിലേക്ക് പോകുന്നു
നൂറ: അടുക്കളയിൽ ജോലി ചെയ്യുന്നു
മേശപ്പുറത്തു ഭക്ഷണം കൊണ്ട് വെക്കുന്നു
മകൻ : സ്കൂൾ യൂണി ഫൊം ദരിച്ച് ഭക്ഷണം കഴിക്കുന്നു
നൂറ : ഭക്ഷണം പൊതിഞ്ഞു ബാഗിൽ വെച്ചു കൊടുക്കുന്നു
കുട്ടി : സ്കൂൾ ബാഗുമായി പുറത്തു പോകുന്നു നൂരയോടു ബായി പറയുന്നു

നൂറ : ബെഡ് റൂമിൽ പോകുന്നു കട്ടിലിലിൽ കിടക്കുന്ന ഭര്ത്താവ് ആദമിനെ വിളിക്കുന്നു
ഇക്ക  സമയം  ഒരു പാടായി എഴുന്നെല്കൂ, ഇന്ന് ഓഫീസിൽ പോകുന്നില്ലേ
ആദം : ഉറക്കിൽ നിന്നും എഴുന്നേലക്കുന്നു ചുമരിലെ ക്ലോക്കിലേക്ക് നോക്കുന്നു
നൂറ : അടുക്കളയിൽ പോയി ഒരു കാപ്പ്  ചായ ആദമിന് കൊടുക്കുന്നു
ആദം : ഒരു പാട് ലയ്റ്റ് ആയല്ലോ , ബാത്രൂമിലേക്ക് ഓടുന്നു
ആദം : ബാത്ത് റൂമിലേക്ക്‌ പോകുന്നു ഡ്രസ്സ്‌ മാറ്റി  വരുന്നു
നൂറ : ബ്രയിക്   ഫാസ്റ്റ് : മേശമേൽ വെക്കുന്നു
ആദം : ബ്രയിക് ഫാസ്റ്റ് കഴിക്കുന്നു

മേശമേൽ വെച്ചിരിക്കുന്ന ടെലഫോണ്‍ റിംഗ് ചെയ്യുന്നു. നൂറ ഫോണ്‍ എടുക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ്  റ്റെക്നൊലൊജി - സർവകലാ ശാലയിൽ പഠിക്കുന്ന മകനായിരുന്നു
മകൻ നസീഫിന്റെ ശബ്ദം  
നൂറ : നിനക്ക് സുഖം തന്നെ അല്ലെ
നസീഫ് അതെ ഉമ്മാ ഞാൻ വെറുതെ വിളിച്ചതാണ്, എനിക്ക് സ്കോളർ ഷിപ്പ് കിട്ടി അമേരിക്കയിലെ സ്പാസ് റ്റെക്നൊലൊജി യിൽ പഠിക്കാനുള്ള സ്കൊലര്ഷിപ്പ് ലഭിച്ചിരിക്കുന്നു. നൂറയുടെ മുഖത്ത് നിറഞ്ഞ സന്തോഷം, 
നൂറ : ഞാൻ ഫോണ്‍ ഉപ്പയ്ക്ക് കൊടുക്കാം
ഫോണ്‍ ആദമിന് കൊടുക്കുന്നു.  ആദമിന്റെ മുഖത്ത് സന്തോഷം
നസീഫ് ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞു വന്നു വിളിക്കാം നന്നായി പഠിക്കൂ.
ഫോണ്‍ താഴെ വെക്കുന്നു. ആദം : ഓഫീസിലേക്ക് പോകുന്നു
നൂറ അടുക്കളയിൽ പാത്രങ്ങളും വീടിന്റെ പരിസരവും  വൃത്തിയാക്കുന്നു

ഉച്ച സമയം
മകൻ സ്കൂളിൽ നിന്നും വരുന്നു   നൂറ : മകന് ഭക്ഷണം കൊടുക്കുന്നു.

രാത്രി
വീട്ടിനുള്ളിൽ
മകൻ : പുസ്തകം വായിക്കുന്നു. നൂറ മകനെ പഠിക്കാൻ സഹായിക്കുന്നു മകനെ ഉറക്കുന്നു
നൂറ വാതിൽക്കൽ ഇരിക്കുന്നു  ടി വി കാണുന്നു. ഇടയ്ക്ക്  ക്ലോകിൽ സമയം നോക്കുന്നു രാത്രി പന്ത്രണ്ടു മണി. സോഫയിൽ ഒരു നിമിഷം മഴങ്ങിപോകുന്നു
ആദം : കോളിഗ് ബെൽ അടിക്കുന്നു
നൂറ ഞെട്ടി ഉണരുന്നു : വാതിൽ തുറക്കുന്നു
നൂറ പരിഭവത്തോടെ ചോദിക്കുന്നു കുറെ നേരമായോ ബെല്ലടിക്കുന്നു
ആദം : ഇല്ല
ആദം : നേരെ ബെഡ് റൂമില പോകുന്നു ഡ്രസ്സ്‌ മാറുന്നു
തീൻ മേശയിൽ ഇരുന്നു രണ്ടു പേരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു

വീണ്ടും ദ്വീപിലേക്ക്
എർമാടം
ആദം കരഞ്ഞു കൊണ്ട്  : ഇതായിരുന്നു ലൈല എന്റെ കുടുംബം
ലൈല : മകനെയും ഭാര്യയെഉം ഒരു പ്രാവശ്യമെങ്കിലും എനിക്ക്  കാണാൻ  കഴിയുമോ ഖൈസ്
ഒരു ദിവസം അവിടെ എത്താൻ എനിക്ക് കഴിയുമോ ഖൈസ് ?
ഖൈസ് : എങ്ങിനെ കാണാൻ  കഴിയും ലൈല
ഇവിടെ വന്നിട്ട് പത്തു വർഷം കഴിഞ്ഞു. മകനെ ഞാൻ അമേരിക്കയിൽ സ്പസ് റെക്നോലോജിസർവ ശാലയിലേക്ക് പറഞ്ഞയചിരുന്നു. അവന്റെ റിസർച്ചും പഠനവും എന്തായി? ഒരു വിവരവും ഇല്ല. ഒരു കാര്യം എനിക്കറിയാം അവനും എന്നെ പോലെ ഒരു ദിവസം ഇത്തരം ഒരു യാത്രയ്ക്ക് ഒരുങ്ങും തീർച്ച.


പാശ്ചാലത്തിൽ ഉയരുന്ന സംഗീതം
നാടിനെ കുറിച്ചു ഒർമപ്പെടുത്തുന്ന ഒരു പാട്ട്  ആദം പാടുന്നു
ഒരുനാടൻ കഥയുടെ ശീലുകൾ പറയുന്ന മലയാള
നാട്ടിലാണ് എന്റെ ഗ്രാമം
അവിടെ തളിരിടും പൂവിടും ഓർമകളാണ്
എന്റെ സ്വപ്നം
ഓർമ്മകൾ മാത്രമാണ് എന്റെ സ്വപ്നം

രണ്ടു പേരും മരത്തിനു ചുവട്ടിൽ ഇരിക്കുന്നു 
ഖൈസ് : എനിക്ക് തീരെ സുഖമില്ല ലൈല അടുത്തു തന്നെ പിരിയേണ്ടി വരുമെന്ന് തോന്നുന്നു
ലൈല : ഇല്ല അങ്ങിനെയൊന്നും സംഭവിക്കില്ല നമ്മൾ ഇനിയും കുറെ കാലം ജീവിക്കും
തമാശയായി ആദം പറഞ്ഞു :  ഞാൻ മരിച്ചാലും നീ ഒറ്റയ്കാവില്ലല്ലോ അന്ന് പൂച്ച മുറിച്ചു കടന്നപ്പോൾ നമ്മൾ പത്തു രാവും പത്തു പകലും  വിട്ടു നിന്നതല്ലേ,
ലൈല :  ചിരിച്ചു കൊണ്ട് തമാശയാക്കേണ്ട
രണ്ടു പേരും പരസപരം സ്നേഹത്തോടെ ചിരിക്കുന്നു.

അവർ രണ്ടു പേരും ആ മരത്തിനു ചുവട്ടിൽ നിന്നും എർമാടതിലേക്ക് തന്നെ നടക്കുന്നു. നല്ല ഇരുട്ടുള്ള രാത്രി. നേരം വെളുക്കാറായാപ്പോൾ ആദം ഒരു വലിയ ശബ്ദം കേൾക്കുന്നു. ആ ശബ്ദം കേട്ട് ആദം ഞെട്ടി ഉണരുന്നു. എർമാടത്തിൽ നിന്നും പതുക്കെ ഇറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കുന്നു.

ഒരു  പേടകം അവിടെ പതിക്കുന്നു, ആ പേടകത്തിന്‌ മുകളിൽ ഫൊർ നോട്ട് ഫൊർ നോട്ട്  എയിറ്റ്   എന്നെഴുതിയിരിക്കുന്നു. ഈ പേടകം വീണ ശബ്ദമാണ് ആദം കേട്ടത്.

പേടകത്തിൽ മൂന്നു പേരുണ്ട്, ഒരു പെണ്ണും രണ്ടു ആണും. പരിക്കുകൾ ഒന്നുമില്ലാതെ മൂന്നു പേരും ആ ദ്വീപിൽ ഇറങ്ങുന്നു, മൂന്നു പേരും നാട്ടിലെ കണ്ട്രോൾ റൂമുമായി ബന്ധപ്പെടുന്നു. അവർ കണ്ട്രോൾ റൂമിൽ വിളിച്ചറിയിക്കുന്നു ഞങ്ങൾ സുരക്ഷിതരാണ്‌.


 
 തുടരും
നാലാം ഭാഗം വായിക്കാൻ 

ഗ്രീൻ സിഗ്നൽ -2

രണ്ടാം ഭാഗം 

തോമസ്‌ : നമ്മൾ കണ്ട കാഴ്ചകളും  അനുഭവങ്ങളും നമുക്ക്  ലഭിച്ച സിഗ്നൽ കോഡുകളും ഇവിടെ എഴുതി വെക്കാം, എന്നങ്കിലും മനുഷ്യർ ഇവിടെ എത്താതിരിക്കില്ല,  ഒരു പേടകമോ നൗകയോ  ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം. 

ഈ കോഡുകളിലൂടെയും സിഗ്നലുകളിലൂടെയും ഒരു പാട് പുതിയ അറിവുകൾ കണ്ടത്താൻ അവർക്ക് സാധിച്ചെന്നു വരും. അതായിരിക്കും നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആദം: അതെ തോമസ്‌ ഞാനും അത് ചിന്തിക്കുകയായിരുന്നു. അവർ രണ്ടു പേരും തോട്ടത്തിലൂടെ നടക്കുന്നു. എഴുതാൻ പറ്റുന്ന പരന്ന കല്ലുകൾ തിരയുന്നു.

കല്ല്‌ കണ്ടെത്തുന്നു. അവർക്ക് ലഭിച്ച അജ്ഞാത  കോഡുകളെ പറ്റിയും ചിത്രങ്ങളെ പറ്റിയും കണ്ട കാഴ്ചകളും ശേകരിന്റെ മരണത്തെ പറ്റിയും അതിൽ എഴുതി വെക്കുന്നു. 

സൂര്യൻ കടലിലേക്ക് താഴുന്നു. രാത്രി രണ്ടു പേരും എർമാടത്തിൽ കിടക്കുന്നു നല്ല ഇരുട്ട്,  ശക്തമായ ഇടിയോടും മിന്നലോടുകൂടെയുള്ള മഴ വര്ഷിക്കുന്നു, ആ ശക്തമായ മിന്നലിൽ തോമസ്‌ മരണപ്പെടുന്നു. 

സൂര്യൻ ഉദിച്ചുയരുന്നു, മരത്തിനു താഴെ നിറയെ വെള്ളം, തോമസിനെ ആദം വിളിക്കുന്നു ആദം: തോമസ്‌, എഴുന്നെൽക്കൂ തോമസ്‌. തോമസിന് ഒരനക്കവുമില്ല, ഇടി മിന്നലേറ്റ് തോമസ്‌ മരിച്ചതായി ആദം മനസ്സിലാക്കുന്നു. തോമസിന്റെ നെഞ്ചിൽ തലചേർത്തു പിടിച്ചു  ആദം കരയുന്നു. ശേകരിനെ മറവു ചെയ്ത സ്ഥലത്തേയ്ക്ക് തന്നെ തോമസിനെയും വഹിച്ചു ആദം പോകുന്നു, ശേഷക്രിയ നടത്തുന്നു.

ആദം നേരെ പേടകതിനുള്ളിലേക്ക്  നടക്കുന്നു സ്വിച്ച് ഓണ്‍ ചെയ്യുന്നു, ഒന്നും വർക്കാകുന്നില്ല. മിന്നലിൽ തോമസിന്റെ ജീവിതം നഷ്ടമായത് പോലെ അല്പമെങ്കിലും നാടുമായി ബന്ധപ്പെടാം എന്ന പ്രതീക്ഷയുണ്ടായിരുന്ന ഇലക്ട്രിക്‌ ഉപകരണങ്ങൾ മുഴുവൻ നശിച്ചു പോകുന്നു.  സ്ക്രീൻ മുഴുവൻ കത്തി ക്കരിഞ്ഞിരിക്കുന്നു. 

ആദം കടൽ തീരത്തിരിക്കുന്നു. (കടലിനെ നോക്കി കൈകള മേൽപ്പോട്ട്ഉയർത്തി പ്രാർഥിക്കുന്നു, ഏകാന്തതയുടെ രാവുകളും പകലുകളും കടന്നു പോകുന്നു.)

കുറെ നേരം കടൽ തീരത്ത് ഇരീക്കുന്നു. ദൂരെ നിന്നും എന്തോ നീങ്ങി വരുന്ന  മങ്ങിയ കാഴ്ച കാണുന്നു. (ദൂരെ നിന്നും തീരത്തേയ്ക്ക് ഒരു രൂപം അടുത്തു വരുന്നു) ആദം എർമാടത്തിലേക്ക് ഓടി പോകുന്നു. എർമാടത്തിൽ കയറി ദൂരെ കടലിലേക്ക്‌  തന്നെ നോക്കി. ഒരു ചെറു കപ്പൽ  തീരത്തേയ്ക്ക്  അടുത്തു വരുന്നു. ആദമിന്റെ മുഖത്ത് മുഴുവൻ ആകാംക്ഷ. 

നിറയെ കൊത്തു പണികളിൽ തീർത്ത ഒരു അമ്പലം പോലെയുള്ള, മരങ്ങൾ കൊണ്ട് നിർമിച്ച വ്യത്യസ്ത രൂപങ്ങൾ വരച്ചുകൊത്തു പണി ചെയ്ത ത്രികോണാക്രുത്യിലുള്ള ഒരു കപ്പൽ തീരത്തേയ്ക്ക് അണയുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മറച്ച കുറെ മനുഷ്യർ അതിൽ നിന്നും ഇറങ്ങുന്നു. കുറെ കെട്ടുഭാണ്ഡങ്ങൾ അതിൽ നിന്നും ഇറക്കി വെക്കുന്നു. ശരീരം മുഴുവൻ തുകല്കൊണ്ട്  മറച്ച  ഇരുപതു പുരുഷന്മാരും പന്ത്രണ്ടു  സ്ത്രീകളും മൂന്നു കുട്ടികളും   ആദം താമസിക്കുന്ന മരത്തിനു എതിർ ഭാഗത്തേയ്ക്ക് നടന്നു നീങ്ങുന്നു. ആണുങ്ങൾ ഒരു പാടുയരവും തടിയും ഉള്ളവർ, അത്രയൊന്നും ഉയരമില്ലാത സ്ത്രീകൾ.  അവർ കുറച്ചു ദൂരത്തേക്കു നടക്കുന്നു, ആദം അവരെയും  നോക്കി മരത്തിൽ തന്നെ ഇരിക്കുന്നു.

അവരുടെ കൂട്ടത്തിൽ  പ്രത്യേക വേഷംധരിച്ച ഒരാൾ തുകലുകൾ ചേർത്തുണ്ടാക്കിയ ഒരു തൊപ്പി  തലയിൽ വെച്ചിരിക്കുന്നു.  അദ്ദേഹം ഒരു മരക്കഷണം കൊണ്ട് നിലത്ത് വരഞ്ഞതിനു ശേഷം ഉച്ചത്തിൽ കൂടെയുള്ളവരോട്   പറയുന്നു  "ടിക്ക് ടിക്ക് ടിക്ക്"   അത് കേട്ട ഉടനെ എല്ലാവരും ചേർന്ന്  മനോഹരമായ ഒരു കൂടാരം അവിടെ  നിർമ്മിക്കുന്നു, കാണാൻ നല്ല അഴകുള്ള കൂടാരം,  പ്രത്യേക ഇലകളും  കയറുകളും ഉപയോഗിച്ചാണ് കൂടാരം നിര്മ്മിക്കുന്നത്. വ്യത്യസ്ത കളറുകളുള്ള തുകലുകളും ഇലകളും, മനോഹാരിത വർദ്ധിപ്പിക്കാൻ മൃഗങ്ങളുടെ കൊമ്പുകളും പല്ലുകളും അലങ്കാരമായി ചേർത്തു വെക്കുന്നു.

ആദം തോട്ടത്തിൽ നിന്നും  പഴം പറിക്കുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മൂടിയ സുന്ദരികളായ അഞ്ചു  സ്ത്രീകൾ ആദമിന്റെ മുമ്പിൽ വരുന്നു. അഞ്ചു പേരും വ്യത്യസ്ത കളറുകളുള്ളതുകൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, ചുവപ്പ്, മഞ്ഞ , പച്ച , നീല, കറുപ്പ്, അവരുടെ മുഖം മാത്രമേ കാണുന്നുള്ളൂ. കൂട്ടത്തിൽ ഒരു പെണ്ണ്    അവളുടെ തലയിൽ കിരീടം ചൂടിയിരിക്കുന്നു. ആദമിനെ  കണ്ട യുവതികൾ  ഒരു നിമിഷം അമ്പരന്നു നിൽക്കുന്നു. അവരുടെതായ ഭാഷയിൽ കൂടെയിരുന്നവരോട്  "ഹോക് ലോക ഹോക് ലോക ഹോക് ലോക"  എന്ന് ആവര്ത്തിച്ചു പറയുന്നു. ഇത് കേട്ടപ്പോൾ ആദം അവരിൽ നിന്നും മറ്റൊരു ഭാഗത്തേയ്ക്ക് ഓടി പോകുന്നു.

യുവതികൾ തിരിച്ചു അവരുടെ തമ്പിലേക്ക് നടക്കുന്നു അവരുടെ കൈകളിൽ ഓലകൊണ്ട് മെടഞ്ഞ കൊട്ടയുണ്ട്‌, കോട്ടയിൽ നിറയെ പഴങ്ങളും. അവരുടെതായ ഭാഷയിൽ അവർ സംസാരിക്കുന്നു. (നാസേ നകോ നകോ നാസി) ഒരു തരം പ്രത്യേക ശബ്ദമാണ് പുറത്തു വരുന്നത്. കറുപ് തുകൽ ധരിച്ച കുറിയ യുവതി : "നായ്‌ നയെ സഹ ബാടൂ" (ആദമിനെ കണ്ട കാര്യം  നമ്മുടെ മൂപനെ അറിയിക്കണം). ഇത് തന്നെ മറ്റു മൂന്നു പേരും പറയുന്നു. കിരീടം തലയിൽ വെച്ച നീല കളറുള്ള യുവതി : നോ ന്നോ നായ ബാടൂ (ആദമിനെ കണ്ട കാര്യം  മൂപനോട് പറയരുത്) മൂപനെ ഇപ്പോൾ  അറിയിക്കരുത് എന്ന് പറയുന്നു.

കൂടാരം
കൂടാരത്തിൽ നിറയെ ചില ചെടികൾ കുറെ തുകൽ വസ്ത്രങ്ങൾ, മൂപനും കുറച്ചു പേർക്കും ഇരിക്കാനുള്ള വലിയ ഇരിപ്പിടം, മൂപനും മറ്റു മൂന്നു പേരും കൂടെ മരത്തടി കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ചക്രം കറക്കുന്നു. യുവതികൾ  കൂടാരത്തിലേക്ക്  കയറി വരുന്നു. അവർ പറിച്ച പഴവർഗങ്ങൾ മൂപന്റെ മുമ്പിൽ വെച്ചു, നേരെ കൂടാരതിനുള്ളിലേക്ക് പോകുന്നു. തമ്പിനുള്ളിൽ  മൂപനും മറ്റുള്ളവരും  ചേർന്ന് പ്രത്യേക തരംശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രാര്ഥനാ മന്ത്രങ്ങൾ ഉരുവിടുന്ന ശബ്ദം.

ആദം തോട്ടത്തിലൂടെ നടക്കുന്നു പഴം പറിക്കുന്നു. അഞ്ചു യുവതികളും ആദമിന്റെ അരികിലൂടെ നടന്നു നീങ്ങുന്നു. ആദമിനെ അവർ കണ്ടു മുട്ടുന്നു. എല്ലാ ദിവസവും അവർ വരുന്ന വഴിയിൽ ആദം അവരെ കാത്തിരിക്കുന്നു. തലയിൽ കിരീടം വെച്ച യുവതി  അനുരാഗത്തോടെ ആദമിന്റെ മുഖത്തു തന്നെ നോക്കി  നില്കുന്നു. മറ്റു നാല് യുവതികൾ  പഴം പറിക്കുന്നു. പഴം പറിച്ചു കഴിഞ്ഞ യുവതികൾ "സയ്യിടീ സയ്യിടീ" ഉറക്കെ വിളിക്കുന്നു ആദമിൽ ലയിച്ച യുവതി പെട്ടെന്ന് ഞെട്ടുന്നു, അവരുടെ കൂടെ ആദമിനെ നോക്കി ചിരിച്ചു കൊണ്ട് കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങുന്നു, ഇടയ്ക്ക് ആദമിനെ തിരിഞ്ഞു നോക്കുന്നു.

കൂടാരത്തിന് മുമ്പിൽ മൂപനും രണ്ടു യുവാക്കളും ഇരിക്കുന്നു. യുവതികൾ കൂടാരത്തിനുള്ളിലേക്ക് പോകുന്നു. എല്ലാവരും പഴ വർഗങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ കുറിയ യുവതി മൂപന്റെ അടുത്ത് പോകുന്നു ആദമിനെ  കാണുന്ന കാര്യം മൂപനെ രഹസ്യമായി അറിയിക്കുന്നു.
കുറിയ യുവതി: "നയ്സ് സ ബാലാ ബാടൂ" (ഞങ്ങൾ പഴം പറിക്കുന്നതിനിടയിൽ ഒരാളെ കാണാറുണ്ട്‌  നമ്മുടെ നീലിമ യ്ക്ക് അവരോടു സ്നേഹമാണ്) 
മൂപൻ : "സഹ ലോക സഹേ"  (ഞാൻ അറിഞ്ഞ കാര്യം അവളെ അറിയിക്കരുത്) 
കുറിയ യുവതി : അവിടെ നിന്നും തിരിച്ചു വരുന്നു
കൂടാരത്തിന്റെ മുൻവശത്തു കൂടെ അഞ്ചു യുവതികൾ (നേരത്തെ ധരിച്ച അതെ വസ്ത്രം തന്നെ)
ചെറിയ ഓലകൊണ്ട് മടഞ്ഞ കൊട്ടയുമായി പഴം പറിക്കാൻ ഇറങ്ങുന്നു അവർ ഇറങ്ങിയ ഉടൻ
(കൂടാരത്തിൽ മൂപനും മല്ലന്മാരായ നാല് പേരും ഇരിക്കുന്നു)

ഉയരമുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന മൂപൻ. 
മൂപൻ ഉച്ചത്തിൽ : "നകെ നകെ നകെ"
ഉടനെ മല്ലന്മാരായ മൂന്നു യുവാക്കൾ മൂപന്റെ മുമ്പിൽ വരുന്നു.
മൂന്നു പേരും : "സ്തുതിയ സ്തുതിയ സ്തുതിയ" എന്ന് ഉറക്കെ പറയുന്നു. 
മൂപൻ : ഉച്ചത്തിൽ "ബീവീകോ സലമതെ ബാടൂ" (യുവതികളെ പിന്തുടരാനും ആദമിനെ പിടിച്ചു കൊണ്ടുവരാനും ആജ്ഞാപിക്കുന്നു)
മൂന്നു പേരും : കൂടാരത്തിൽ നിന്നും ഇറങ്ങുന്നു.

ഗ്രീൻ സിഗ്നൽ -1

നേരം വെളുത്തു തുടങ്ങി ചെറിയ ചെറിയ കുറെ വീടുകളുള്ള കോളനി. വീടുകൾക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെ പത്തു വയസ്സുള്ള ഒരു ബാലൻ (മണി ക്കുട്ടൻ)  സൈകിളിൽ പത്രക്കെട്ടുമായി വരുന്നു  പത്രക്കടലാസുകൾ  വീടിന്റെ ഗൈറ്റിനു മുമ്പിൽ  വലിച്ചെറിഞ്ഞു ബെല്ലടിച്ചു കൊണ്ട്  അടുത്ത സ്ഥലം ലക്ഷ്യമാക്കി  നീങ്ങുന്നു.

ഗ്രഹനാഥൻ  റാഫി ആ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു.  ഭാര്യ വാതിൽക്കൽ ഇരിക്കുന്ന ഭർത്താവ് റാഫിക്ക്  ഒരുകപ്പു  ചായയുമായി വരുന്നു.  റാഫി ചായയുമായി ഗേറ്റ്നടുത്ത് നടന്നു പത്രമെടുത്ത് വീണ്ടും കസേരയിൽവന്നിരീക്കുന്നു. പത്രത്തിലെ  തലവാചകങ്ങൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു. പത്തു വയസ്സുള്ള മകൾ അസ്മ  ടി വി ഓണ്‍ ചെയ്യ്തു, പത്രക്കടലാസിലെ പ്രധാന വാർത്ത തന്നെയാണ്   ടി വി വാർത്താവതാരികയും വായിക്കുന്നത് .

«ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി  പുറപ്പെട്ട ഇന്ത്യുടെ ത്രീ നോട്ട്  ത്രീ നോട്ട്  സെവൻ  ലക്ഷ്യ സ്ഥാനത്തെത്താതെ വിക്ഷേപണ ദൌത്യം പരാചയപ്പെട്ടു. പേടകത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ചു ഒരു വിവരവുമില്ല, പേടകം സുരക്ഷിതമായി എവിടെയോ പതിച്ചതായി മാത്രം വിവരങ്ങൾ ലഭിച്ചതായി വിക്ഷേപണ ഡയറക്ടർ അരവിന്ദാക്ഷ ഷെട്ടി അറിയിച്ചു.   സിഗ്നൽ തകരാറായത് കൊണ്ട് അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല. ഇന്നലെ വൈകുന്നേരം  രണ്ടു മണിക്കായിരുന്നു ചൊവ്വയിലേക് ശാസ്ത്രജ്ഞരായ തോമസിനെയും ശേഖരിനെയും ആദമിനെയും വഹിച്ച   പേടകം പുറപ്പെട്ടത്, മൂന്നു പേരുടെയും ഒരു വിവരവും  ഇത് വരെ ലഭ്യമായിട്ടില്ല, സാങ്കേതിക തകരാർ മൂലമാണ് സിഗ്നൽ നഷ്ടപ്പെട്ടത്.  ഷെട്ടി അറിയിച്ചു.

നിറയെ കാടുകളും അരുവികളും പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങളും  ചെടികളും  നിറഞ്ഞ മനുഷ്യവാസമില്ലാത്ത മനോഹരമായ ദ്വീപ്‌,  യാത്രക്കിടയിൽ പേടകം അവിടെ പതിക്കുന്നു. അതിലുണ്ടായിരുന്ന മൂന്നു യുവാക്കളും  പരിക്കുകൾ ഒന്നുമില്ലാതെ പേടകത്തിൽ നിന്നും രക്ഷപ്പെടുന്നു.  ആ ദ്വീപിൽ ഇറങ്ങുന്നു. മൂന്നു പേരും അവർ എത്തിപ്പെട്ട സ്ഥലം ആകാംക്ഷയോടെ വീക്ഷിക്കുന്നു. പേടകത്തിനുള്ളിൽ ഘടിപ്പിച്ച  എലെക്ട്രോണിക്  ഉപകരണങ്ങൾ ഓണ്‍ ചെയ്യുന്നു. പേടകത്തിന്നുള്ളിൽ നിറയെ  ഇലക്ട്രോണിക് സ്ക്രീനുകളാണ്. വലിയ സ്ക്രീനുള്ള എലെക്ട്രിക്ക് ഡിവൈസുകൾ. നാടുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്, നാട്ടിലെ കണ്ട്രോൾ റൂമിലേക്കുള്ള സിഗ്നൽ അവർക്ക് ലഭിക്കുന്നില്ല. സിഗ്നൽ ലഭിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു

തോമസ്‌ : ആദം ഇതാ നോക്കൂ നമുക്ക് സിഗ്നൽ ലഭിക്കുന്നുണ്ട്
ആദം : അതെ  പക്ഷെ കണ്ട്രോൾ റൂമുമായി കണക്ട് ആകുന്നില്ല
ശേഖർ : അതെ ആദം, നമ്മൾ എന്ത് ചെയ്യും ?
തോമസ്‌ : എങ്ങിനെയങ്കിലും നമ്മൾ സുരക്ഷിതമായി ഇവിടെ താമസിക്കുന്ന കാര്യം കണ്ട്രോൾ റൂമിൽ അറിയിക്കണം.  

ആദം : വല്ലാതെ വിശപ്പും ദാഹവും
തോമസ്‌ : നമുക്കീ സ്ഥലമൊന്നു ചുറ്റി ക്കറങ്ങി വരാം

മൂന്നു പേരും ആ ദ്വീപിലൂടെ നടക്കുന്നു. നിറയെ  പഴ വർഗങ്ങൾ നിറഞ്ഞ മരങ്ങൾ,   ചെറിയ ചെറിയ ശുദ്ധ ജലം ഒഴുകുന്ന അരുവികൾ. അരുവിയിലെ വെള്ളംകുടിച്ചു പഴ വർഗങ്ങൾ ഭക്ഷിച്ചു. മൂന്നു പേരും അരുവിയിൽ മുങ്ങി ക്കുളിക്കുന്നു. കുളി കഴിഞ്ഞു മൂന്നു പേരും അരുവിയുടെ അടുത്ത് ഇരിക്കുന്നു ശേഖർ : നമ്മൾ എവിടെ താമസിക്കും
തോമസ്‌ : സുരക്ഷിതമായ ഒരു സ്ഥലം നമുക്ക് കണ്ടുപിടിക്കാം
ആദം : ഞാൻ ഒരു കാര്യം പറയട്ടെ
തോമസ്‌ : പറയൂ
ആദം : അതാ ആ മരം നോക്കൂ
അരുവിയുടെ അടുത്തായി ഒരു പാട് വള്ളികളുള്ള വലിയൊരു പടവൃക്ഷം
തോമസ്‌ : അതെ കാണുന്നുണ്ട്
ആദം : നമുക്കിതിൻമെൽ  ഒരു എർമാടം ഉണ്ടാക്കിയാലോ  ഈ വള്ളികൾതൂങ്ങിക്കിടക്കുന്നത് കൊണ്ട്  മുകളിൽ കയറാൻ എളുപ്പമാണ്
തോമസ്‌ : നല്ല ഐഡിയ 
മൂന്നു പേരും ചേർന്ന് ആ മരത്തിനു  മുകളിൽ  മനോഹരമായ എർമാടം ഉണ്ടാക്കി
അവർ മൂന്നു പേരും എർമാടത്തിൽ വിശ്രമിക്കുന്നു
കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം
മൂന്നു പേരും വീണ്ടും പേടകത്തിനുള്ളിലേക്ക് നടക്കുന്നു
മൂന്നു പേരും അവരുടെ എലെക്ട്രോനിക്  ഉപകരണങ്ങൾ ഓണ്‍ ചെയ്ത് പ്രവര്തിപ്പിക്കുന്നു.  സ്ക്രീനിൽ അവർക്ക് ചില വരകൾ കാണാൻ  കഴിയുന്നു.  ചില വ്യത്യസ്ത കാഴ്ചകൾ.  അവരുടെ കമ്പ്യൂട്ടർ അജ്ഞാതമായ ഏതോ ചില സിഗ്നലുകലിലേക്ക് കണക്റ്റ് ആകുന്നു.

ശേഖർ : നമുക്ക് സിഗ്നലുകൾ ലഭിക്കുന്നു.
തോമസ്‌ : അതെ സിഗ്നലുകൾ ലഭിക്കുന്നുണ്ട്
ആദം : കണ്ട്രോൾ റൂമുമായി വരുന്ന സിഗ്നൽ അല്ലല്ലോ ഇത് ?
തോമസ്‌ : ശരിയാണ് ഇത് നമ്മുടെ കണ്ട്രോൾ റൂമിൽ നിന്നുള്ളതല്ല.
സ്ക്രീനിലൂടെ അജ്ഞാതമായ ചില സന്ദേശങ്ങൾ അവര്ക്ക് കിട്ടാൻ തുടങ്ങി. ചെറിയ ചെറിയ ലൈനുകളും വൃത്താകൃതിയിലുള്ള വ്യത്യസ്ത കളറുകളുള്ള രൂപങ്ങൾ, അവരുടെ സ്ക്രീനിലൂടെ തെളിയുന്നു. മൂന്നു പേരും  ഈ കാഴ്ച   കൌതുകത്തോടെ നോക്കുന്നു.
തോമസ്‌  : ഇന്നലെ നമ്മൾ കണ്ടതിലും വ്യത്യസ്തമാണല്ലോ ഈ സിഗ്നൽ
ആദം : അതെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു
സ്ക്രീനിൽ വരുന്ന രൂപങ്ങൾ മാറി വരുന്നു, വ്യത്യസ്ത ശൈപിലുള്ള രൂപങ്ങൾ ഒപ്പം കുറെ ലൈനുകളും. ഓരോ ദിവസവും മാറി വരുന്ന ലൈനുകൾ അവർ ശ്രദ്ധിക്ക്ന്നു
തോമസ്‌ : ഇത് ഭൂമിയിൽ നിന്നുള്ള സിഗ്നൽ അല്ല ഉറപ്പാണ്
ശേഖർ : അതെ ഇത് ഏതോ ഗ്രഹത്തിൽ നിന്നും വരുന്ന സിഗ്നൽ ആവാൻ സാദ്യതയുണ്ട്
തോമസ്‌ : അതെ ശേഖർ പറഞ്ഞത് പോലെ ഈ സിഗ്നലുകൾ ഭൂമിയിൽ നിന്നുള്ളതല്ല ഏതോ അന്യ ഗ്രഹത്തിൽ നിന്നുള്ളതാവാം.
ആദം : നമുക്ക് ഈ സന്ദേശങ്ങളുടെ കോഡുകൾ സേവ് ചെയ്യാം, സേവ് ചെയ്തു കോഡുകൾ നമുക്ക് തിരിച്ചയക്കാൻ ശ്രമിക്കാം. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സിഗ്നലുകൾ സേവ് ചെയ്തു, അതെ രൂപത്തിലുള്ള കോഡുകൾ ചേർത്തു അവർ മെസ്സജുകൾ വരുന്ന സിഗ്നലുകളിലേക്ക് തിരിച്ചയക്കുന്നു.
തോമസ്‌ : ആ കോഡുകൾ തിരിച്ചു പോയിട്ടുണ്ട്,
തോമസ്‌ : നമുക്ക് നാടുമായി ബന്ധപ്പെടാൻ എന്താണ് മാർഗം
ആദം : നമുക്ക് കാത്തിരിക്കാം സിഗ്നൽ ലഭിക്കാതിരിക്കില്ല
ശേഖർ : ഇപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു
തോമസ്‌ : ഇത് നോക്കൂ ഏതോ അജ്ഞാത ജീവികളെ പോലെയുള്ള ചിത്രങ്ങൾ
കോഡുകൾ സേവ്  ചെയ്തു അയച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്ന   വരകൾക്ക്  പകരം ചില ചിത്രങ്ങൾ കൂടി  വരാൻ തുടങ്ങി. ചിറകു വിടർത്തി പറക്കുന്ന കുതിരകളെ പോലെ കുറെ രൂപങ്ങൾ. എല്ലാം ഇരുട്ടിൽ പ്രകാശിക്കുന്ന രൂപങ്ങൾ. എവിടെയോ ജീവിക്കുന്ന ജീവികളാണോ എന്നവർ സംശയിച്ചു. മനുഷ്യരെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് ഇതെന്ന് അവർ അനുമാനിച്ചു. ഇതിനെ  പറ്റി പഠിക്കാൻ നമുക്കെങ്ങിനെ കഴിയും, ഈ ചിത്രങ്ങൾ എങ്ങിനെ നാട്ടിലേക്ക് നമുക്ക് അയക്കാൻ കഴിയും.
ശേഖർ : ഇത് അന്യ ഗ്രഹ ജീവികളാണ് എന്ന് തോന്നുന്നു
ആദം : അതെ പക്ഷെ നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല ഇതിനെ പറ്റി കൂടുതലായി പഠിക്കാൻ
നമുക്കിവിടെനിന്ന് കഴിയില്ലല്ലോ
ആദം : നമുക്ക് ലഭിക്കുന്ന സന്ദേശം എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കണം.

സമയം വൈകുന്നേരം സൂര്യൻ കടലിലേക്ക്‌  താഴുന്നു, മൂന്നു പേരും എർമാടതിലേക്ക്പോകുന്നു  
ശേഖർ : എന്റെ ശരീരം വല്ലാതെ വേദനിക്കുന്നു  എന്തോ ശ്വാസം കിട്ടാത്തത് പോലെ ശേഖർ ആകെ അസ്വസ്ഥനാകുന്നു
തോമസ്‌ : ശേഖർ, നേരം വെളുക്കട്ടെ നമുക്ക് വേദനയ്ക്ക് വല്ല പരിഹാരവും കാണാം
ആദം : നമ്മൾ എത്ര നാൾ ഇവിടെ ഇങ്ങനെ കഴിയും
മൂന്നു പേരും എർമാടത്തിൽ ഉറങ്ങുന്നു.

സൂര്യൻ ഉദിച്ചു പൊങ്ങുന്നു
തോമസും ആദമും ഉറക്കുമുണരുന്നു
തോമസ്‌ : ശേഖരിനെ വിളിക്കുന്നു ശേഖർ , ശേഖർ എഴുന്നെല്ക്കൂ ശേഖർ
ആദം : ശേഖരിനു നല്ല പനിയുണ്ട്, തോമസ്‌ ശേഖരിന്റെ ശരീരം ചുട്ടു പൊള്ളുന്നു
ശേഖരിനെ എർ മാടത്തിൽ കിടത്തി ആദമും തോമസും പഴങ്ങൾ പറിക്കാനും വെള്ളമെടുക്കാനും കാട്ടിലേക്ക് നടക്കുന്നു, പഴ വർഗങ്ങൾ പറിക്കുന്നു.
വെള്ളവും പഴവർഗങ്ങലുമായി  ആദമും തോമസും എർമാടത്തിലെക്ക് പ്രവേശിക്കുന്നു.
തോമസ്‌ : ശേഖർ, ശേഖർ എഴുന്നെൽക്കൂ, ശേഖരിനെ അവർ തട്ടി വിളിക്കുന്നു. ശേഖരിനു ഒരനക്കവുമില്ല ആദം ശേഖറിന്റെ മൂക്കിനടുത്തു കൈ വെക്കുന്നു.
ആദം : കരഞ്ഞു കൊണ്ട്, ശേഖർ നമ്മെ വിട്ടു പോയി തോമസ്
(കയ്യിലുണ്ടായിരുന്ന വെള്ളവും പഴങ്ങളും താഴെ വീണു മറിയുന്നു).
ആദമും തോമസും ശേഖരിന്റെ ശേഷക്രിയകല്ക്കായി ശേഖരിന്റെ ശരീരം എര്മാദത്തിനു താഴെ  കൊണ്ട് വരുന്നു. കണ്ണീരോടെ ശേഖരിനെ കുറച്ചു അകലയായി ഒരു മരത്തിനു താഴെഉള്ള ഒരു കുഴിയിൽ അടക്കം ചെയ്യുന്നു.

രണ്ടു പേരും ദുഖത്തോടെ എർമാടത്തിൽ ഇരിക്കുന്നു. 
തോമസ്‌ :  "ആദം ശേഖർ നമ്മെ വിട്ടു  പിരിഞ്ഞു, ഇനി എത്രകാലം നമുക്ക്  ഇവിടെ ജീവിക്കാൻ കഴിയും? നാട്ടിലേക്ക്  തിരിച്ചു പോകാൻ കഴിയുമെന്നു ഇനി ഒരു പ്രതീക്ഷയും എനിക്കില്ല. നമുക്ക് ഒരു കാര്യം ചെയ്യാം.
തുടരും

രണ്ടാം ഭാഗം വായിക്കാൻ 

Wednesday, July 15, 2015

വീട് നിർമാണത്തിലെ ആർഭാടം

ഇന്ന് ഐഹിക ഭ്രമം മനുഷ്യനെ വല്ലാതെ  ഗ്രസിച്ചു കൊണ്ടിരിക്കുന്നു, മോഹങ്ങൾ മനസ്സിൽ നിറച്ചു ഭൌതിക സുഖങ്ങൾ വാരിക്കൂട്ടാൻ ഓടിക്കൊണ്ടിരി ക്കുന്നതിനിടയിൽ അസ്ഥിത്വവം മറന്നു പോകുന്നു മിതത്വം നഷ്ടപ്പെടുന്നു. ആർഭാടങ്ങൾ വർദ്ധിക്കുന്നു. വീട് നിർമാണത്തിലും ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിലും  വാഹനമുപയോഗത്തിലും ആർഭാടം വല്ലാതെ കൂടുന്നു. ജീവിത സമ്പാദ്യ മത്രയും വീടിനായി മാറ്റി  വീടെന്നത് ആഡംബരത്തിന്റെയും പ്രൌഡിയുടെയും അടയാളമാക്കി മാറ്റുകയാണ്. ആഡംബര സൗദങ്ങൽ ഉണ്ടാക്കാനുള്ള മത്സരങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറു ഭാഗത്ത് തുറന്ന സ്ഥലങ്ങളിലും തെരുവിലും ബസ്റ്റാണ്ടിലും റെയിൽവെ സ്ടാഷനിലും കടൽ തീരങ്ങളിലും പുഴക്കരികിലും  നിരവധി ഭവനരഹിതരായ പാവങ്ങൾ കഴിയുന്നുന്നുണ്ടന്ന കാര്യം അറിയാതെയോ അറിഞ്ഞോ  മറന്നു പോകുന്നുണ്ട്.   

കൂട്ട് കുടുംബങ്ങളിൽ നിന്നും മാറി താമസിക്കൽ അനിവാര്യമായിട്ടും ഒന്ന് മാറാൻ കഴിയാതെ വീര്പ്പു മുട്ടുന്ന പാവങ്ങളുടെ വിങ്ങലും, ചേരികളിലും മലയോരങ്ങളിലും  ജനിച്ചു മരിക്കുന്ന പട്ടിണി പാവങ്ങളായ  കുഞ്ഞുങ്ങളുടെ  തേങ്ങലും  കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാതെ കണ്ണ് നീർപൊഴിക്കുന്ന അമ്മമ്മാരുടെ കരച്ചിലും, വീടും നാടുമില്ലാതെ  കടലിനുള്ളിൽ കപ്പലിൽ വിശപ്പിന്റെ കാഠിന്യത്താൽ പരസ്പരം കടിച്ചു കീറി മരിക്കേണ്ടി വന്ന മനുഷ്യരുടെ നിലവിളിയും അട്ടഹാസവും കാതിൽ അലയടിക്കുമ്പോഴും ഈ ആഡംബര ചിന്തകൾ കൂടുന്നെയുള്ളൂ  ഒട്ടും  കുറയുന്നില്ല.

വീട് നിർമാണത്തിലെ ദൂർത്ത്
ഇപ്രാവശ്യം അവധിക്കു നാട്ടിൽ പോയപ്പോൾ നാട്ടിലെ വീട് നിർമാണത്തിലെ ആഡംബരങ്ങളെ കുറിച്ചു കൂട്ടുകാരനായ എഞ്ചിനീയറോഡ്‌  അല്പം നേരം സംസാരിക്കാൻ കഴിഞ്ഞു, അവന്റെ മേൽനോട്ടത്തിൽ  നിര്മ്മിച്ച കുറച്ചു വീടുകൾ കാണാനിടയായി. കൂടുതലും കൊട്ടാര സമാനമായ വീടുകൾ. അതിക വീടും പ്രവാസികളുടെതാണ്  അവൻ നല്കിയ  ചില വിവരങ്ങൾ  വിചിത്രവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

"നമ്മുടെ  നാടുകാർക്ക് വേണ്ടി മാത്രം വീടുകൾ മോഡി കൂട്ടാനുള്ള പ്രാദേശിക പേരിൽ അറിയപ്പെടുന്ന പ്രത്യേക ആഡംബര  മറ്റീരിയലുകൽ വിപണിയിൽ ഇറങ്ങുന്നു,  അത് എത്ര വില കൊടുത്തും വാങ്ങാൻ സന്നദ്ധരാകന്ന വീട്ടുടമകൾ.  പ്രാദേശികാഭിരുചിയെ തികച്ചും ചൂഷണം ചെയ്യാൻ കഴിയുന്ന വിപണന തന്ത്രം.  കേട്ടപ്പോൾ അത്ഭുതവും  ആശ്ചര്യവും  തോന്നി.

പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന കുറെ വലിയ വീടുകൾ കൂട്ടുകാരൻ എനിക്ക് കാണിച്ചു തന്നു. വ്യക്തമായ സാമ്പത്തിക പ്ലാനിങ്ങും ആസൂസ്ത്രണവുമില്ലാതെ  ലോണ്‍ എടുത്തും ആഭരണങ്ങങ്ങൾ വിറ്റും  ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസകൊണ്ടാണ് പലരും പൊങ്ങച്ചത്തിന് വേണ്ടി  വലിയ വീടുണ്ടാക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ  കിട്ടാവുന്നതിലുമതികം കടംവാങ്ങി വീട് പണി തുടങ്ങിയ  പലരുടെയും വിജാരിക്കാതെയുള്ള  ജോലി നഷ്ടവും കച്ചവട നഷ്ടവും  വീട് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്ന കാഴ്ചകൾ.

നിശ്ചയിച്ച പ്ലാനില്‍ നിന്നും  നിര്‍മാണ സമയത്ത് മാറ്റം വരുത്തിയത കൊണ്ട് വിചാരിച്ചതിലും ചിലവ് വർദ്ധിക്കുകയും അത്  താങ്ങാനാവാതെ  പണി നിർത്തേണ്ടി വന്ന വീടുകൾ. അവരിൽ പലരും ഇത്രയും വലിയ വീട് എടുക്കേണ്ടായിരുന്നു എന്ന് പരിതപിക്കുന്നതായി കൂട്ടുകാരൻ പറയുന്നു. ഇങ്ങനെ പരിതപിക്കുന്നവരിൽ   കൂടുതൽപേരും  പ്രവാസികളാണ്. ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ വീട്ടുടമ  ഇവിടം വിട്ടു പോകേണ്ടി വന്ന പണി മുഴുവൻ കഴിഞ്ഞ  വീടും അക്കൂട്ടത്തിൽ സുഹൃത്ത് കാണിച്ചു തന്നു.
ഈ കാഴ്ചകൾ  പൂന്താനത്തിന്റെ വരികൾ ഓർമ്മിപ്പിക്കുന്നതായിരുന്നു 

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

ശാശ്വതമായി ഇവിടെ ജീവിക്കുമെന്നു തോന്നിപ്പിക്കും വിധമാണ് നാട്ടിലെ ഉൾപ്രദേശങ്ങളിൽ പോലും ആയുഷ്‌കാല സമ്പാദ്യ മത്രയും ചിലവഴിച്ചുകൊണ്ട് കൊട്ടാര സമാനമായ കോണ്ക്രീറ്റ് സൌദങ്ങൾ  നിർമിക്കുചിരിക്കിന്നത്. മൂന്നു കഷ്‌ണം തുണിയുമായി യാത്ര ചെയ്യേണ്ടവർ  ആർക്ക് വേണ്ടിയാണ്  ഈമണി മാളികകൾ  നിർമിക്കുന്നത്‌. 

"ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും"

എത്ര കണ്ട്‌ പണമോ, സ്വത്തോ സമ്പാദിച്ചാലും മരിക്കുമ്പോൾ  ഇവിടെ നിന്നും സംഭാദിച്ച സത്കർമങ്ങൾ അല്ലാതെ മറ്റൊന്നും കൊണ്ടു പോകാൻ കഴിയില്ലെന്ന പരമാർത്ഥം അറിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. 

കൊട്ടാരസമാനമായ വീടുകൾ നിർമ്മിക്കുന്നതിനു പകരം ജീവിക്കാനാവശ്യമായ ചെറിയ വീട് നിർമിച്ച് മാതൃക കാട്ടി, മരിക്കുമ്പോൾ കൊണ്ട് പോകാൻ കഴിയുന്ന വലിയ സംഭാദ്യമാണിതന്നു മനസ്സിലാക്കി  തലചായ്ക്കാൻ  ഇടമില്ലാതെ  കഷ്ടപ്പെടുന്ന പാവങ്ങൾക്ക് ചെറിയൊരു വീട് നിർമിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു.

ഭാവിയിൽ ഒരു പ്രയോചനവും നല്കാത്ത  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ  നാടുകളിൽ നിറയുന്നത് കാണുമ്പോൾ  സി എച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകളാണ് ഓർമ വരുന്നത്. സി എച് ജീവിപ്പിചിരിപ്പുണ്ടായിരുന്നങ്കിൽ "വീടുകൾ ചെറുതാക്കി ആവശ്യത്തിനു മാത്രം പണിതിരുന്നങ്കിൽ അനേകം ഭവന രഹിതർക്ക്  നിങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കാമായിരുന്നു" എന്ന് പറഞ്ഞേനെ.

ഒരിക്കൽ  സി എച്  തന്റെ ലേഖനത്തിൽ എഴുതി   "ബന്ദർ പോലെയുള്ള പുരപണിയുന്ന പിരാന്തു നമുക്കിനിയും മാറിയിട്ടില്ല. കേരളത്തിലാകെയുള്ള മുസ്ലിം സ്ത്രീകളുടെ ആകെ ആഭരണങ്ങൾ ഒരിടത്ത് കൂട്ടാൻ കഴിയുമെങ്കിൽ നമ്മുടെ സമുദായം പത്ത് കൊല്ലം മുന്നിലെത്തുമായിരുന്നു" സ്ത്രീകളുടെ ആഭരണ ഭ്രമം ഇന്നും  കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം.

സാമൂഹിക പ്രശ്നങ്ങൾ
പ്രവാചകന്റെ അനുയായികളാണ് ഈ ആഡംബരത്തിൽ  ഏറെ മുന്നിൽ എന്നതാണ് ഏറെ കൗതുകകരം. സി എച്ചിന്റെ ഭാഷയിൽ "ഈ പിരാന്തു"  തുടരുമ്പോൾ  സാമ്പത്തിക അസമത്വവും അസന്തുലിതാവസ്ഥയും ഏറെ  സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്റെ നാടായ നാദാപുരം പോലുള്ള പ്രദേശങ്ങളിൽ ഇത് പ്രകടമാണ് .

നാം മാതൃകയാക്കേണ്ടത്
പ്രവാചകൻ കിടന്നുറങ്ങിയത് വലിയ മണി മാളികയിലോ പട്ടുമെത്തയിലോ ആയിരുന്നില്ല ഈന്തപ്പനയോലകൾ കൊണ്ട് മെടഞ്ഞ  പായയിലായിരുന്നു.  ഒരിക്കൽ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ പ്രവാചകന്റെ പുറത്ത് നിറയെ ഈന്തപ്പനയോലയുടെ പാടുകള്‍ കണ്ടപ്പോൾ പ്രവാചകരേ ഞാന്‍ താങ്കള്‍ക്ക്  ഈന്തപ്പനയോലകൾക്ക് പകരം  ഒരു മെത്ത കൊണ്ടുവന്ന് തരട്ടേ എന്ന്   ഇബ്‌നുമസ്ഊദ്  ചോദിച്ചപ്പോൾ  പ്രവാചകന്‍ മറുപടിയായി പറഞ്ഞത്.  വേണ്ട ഇബ്‌നു മസ്ഊദ്, അല്‍പനേരം മരത്തണലില്‍ വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോക  ജീവിതമെന്നിരിക്കെ എനിക്ക് എന്തിനാണവയൊക്കെ എന്നായിരുന്നു എത്ര ലളിതമായിരുന്നു പ്രവാചകന്റെ ജീവിതം.

" നീ ഈ ലോകത്ത് ഒരു വഴിയാത്രക്കാരനെ പോലെയോ അപരിചിതനെ പോലെയോ കഴിയുക".  മനുഷ്യനും ഈ ലോകവും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രവാചകൻ പറഞ്ഞ  വചനമാണിത് . ഇവിടെ വെച്ചു ചെയ്യുന്ന സത്കര്മങ്ങളുടെ ഫലമാനുസരിച്ചിരിക്കും  നമ്മുടെ മരണാനന്തര വിജയം. അഞ്ചു  കാര്യങ്ങള്‍ക്ക് മുമ്പ്  അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുതാൻ പ്രവാചകൻ  പഠിപ്പിക്കുന്നു. "വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ,  രോഗത്തിന് മുമ്പ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ, തിരക്കിനു മുമ്പ് ഒഴിവു സമയത്തെ, മരണത്തിനു മുമ്പ് ജീവിതത്തെ".

ഭരണാധികാരിയുടെ കൂര
ഇസ്ലാമിക ഭാരനാതികാരിയായിരുന്ന രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർബിന് അബ്ദുൽ അസീസിന്റെ ജീവിതം  നാം  മാത്രുകയാക്കെണ്ടതുണ്ട് . അദ്ദേഹം അതികാരവും പതവിയും കൈ വന്നതിനു ശേഷം തനിക്കുണ്ടായിരുന്ന വലിയ വീടും വാഹനവും വിറ്റു പണം പൊതു ഫണ്ടിലേക്ക് നീക്കുകയായിരുന്നു  ഒരു കൊച്ചു കുടിലിൽ ഒരു പായയിൽ കിടന്നായിരുന്നു ജനങ്ങളെ അഭിമുഖീകരിച്ചത് .

പ്രജകൾക്കു ക്ഷേമം കൈ വരുത്തുകയും രാജ്യത്തെ മനോഹാരമായ നന്മയുടെ ആരാമമായി മാറ്റുകയും ചെയ്ത ഉമറിന്റെ ഓരോ ജീവിത കഥകളും ചരിത്ര താളുകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു. അത്രയും ഹ്രദയ സ്പരഷമായിരുന്നു അദ്ദേഹത്തിൻറെ വ്യക്തി ജീവിതം. ചരിത്രകാരന്മാരല്ലാം അദ്ദേഹത്തിന്റെ മഹത്വം വാഴ്ത്തി എഴുതിക്കൊണ്ടിരിക്കുന്നു.

തന്റെ ഭാര്യക്ക് പിതാവില്‍നിന്നും ലഭിച്ച മുഴുവന്‍ ആഭരണങ്ങളും ബൈതുല്‍ മാലിലേക്ക് കൊടുത്താലെ എന്റെ കൂടെ ജീവിക്കാന്‍ നിനക്ക് അനുവാദമുള്ളു എന്ന് തന്റെ ഭാര്യയോടു ഉമർ ബിന് അബ്ദുൽ അസീസ്‌  പറയുകയുണ്ടായി.  പത്നി ഫാത്തിമ എല്ലാ ആഭരണങ്ങളും ബൈത്തുൽ മാലിൽ ഏല്പിച്ചു ഇതിന്റെ ഇരട്ടി എനിക്കുണ്ടായാലും എനിക്ക് അങ്ങ് മതി എന്ന് പറഞ്ഞു ഉമരിനോടൊപ്പം ജീവിക്കുകയായിരുന്നു. 

ഉമർ ബിന് അബ്ദുൽ അസീസ്‌ തന്റെ പ്രസംഗത്തിൽ ഒരിക്കൽ പറഞ്ഞു "ഓരോ ദിവസവും ഓരോ സഞ്ചാരിയെ നിങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്തേക്ക് യാത്ര അയക്കുന്നു, ഭൂമിയിലെ ഒരു കുഴിയിൽ  നിങ്ങൾ അവനെ തള്ളിയിടുന്നു. അവിടെ നിന്ന് ഒരിക്കലും എഴുന്നേല്ക്കാൻ അവനു കഴിയുന്നില്ല അവിടെ തലയിണയോ കിടക്കാൻ മെത്തയോ ഇല്ല. എല്ലാവരെയും വിട്ടു പിരിഞ്ഞ അവൻ അവിടെ കിടന്നു വിചാരണ നേരിടുന്നു.  തന്റെ കര്മങ്ങളുടെ ബന്ധത്തിലാണ് അവൻ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു സന്തോഷത്തോടെ ഇവിടെ താമസിക്കുന്ന ഏതൊരുത്തനും ഇവിടെ നിന്നും യാത്രയാകും അത് കൊണ്ട് ഈ ദുന്യാവിൽ നിന്നുള്ള യാത്ര സുഗമമാക്കുക. ഈ ദുന്യാവ്‌ വിഷമമുണ്ടാക്കുന്ന അതെ അളവിൽ സന്തോഷം നല്കുന്നില്ല. അല്പം സന്തോഷവും കൂടുതൽ ദുഖവുമാണ് നല്കുന്നത്.
റഹീം കുട്ടിയാടി ഒരു സംഭാഷണഗാനത്തിൽ  ഉമറിന്റെ ലളിത ജീവിതം മനോഹരമായി ചിത്രീകരിക്കുന്നുണ്ട് . കേരളത്തിലെ നിരവധി പേരുടെ കാതിൽ ആ വരികൾ ഇന്നുമുണ്ടാകും.

"ഒരു കിഴവി അവരുടെ വീട് പുനർനിർമ്മാണം ചെയ്യാനായി
ഒരു ദിവസം ഉമറിൻ വീട്ടില് വന്നവർ ചൊല്ലുകയായ്‌
ഒരു  കാര്യം ചൊല്ലൂ പെണ്ണെ ഉമർഖലീഫ താമസവിടെ ?
ഇത് കേട്ട് പുഞ്ചിരിയോടെ ഫാത്തിമ ചൊല്ലി നിങ്ങളിരിക്കൂ
ഇത് തന്നെ അവരുടെ വീട് കാര്യം ചൊല്ലിടുവീൻ
ഈ കൂൂര  ഉമർ ഖലിഫ തങ്ങളുടെതോ സുബ്ഹാനല്ലഹ്
ഇത് പോലെ വേറൊരു കുടിലിന്നാട്ടിൽ ഇല്ലല്ലഹ് "

ആഡംബരത്തിന്റെ അന്ത്യം
വലിയ കൊട്ടാരങ്ങളും തോട്ടങ്ങളും വിവിധ അനുഗ്രഹങ്ങളും അതികാരങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും ഇവിടെ  കഴിഞ്ഞു പോയിട്ടുണ്ട് . അക്രമിയായ അഹങ്കാരിയായ എന്നും ഇവിടെ നിലനിലക്കുമെന്നു ആഗ്രഹിച്ച ഫറോവ മുങ്ങി മരിച്ചു എല്ലാം നഷ്ടപ്പെട്ട   ചരിത്രം ഖുറാൻ  വിവരിക്കുന്നുണ്ട്  "എത്രയെത്ര അരുവികളും ആരാമങ്ങളും മണിമേടകളുമാണ് അവര്‍ ഉപേക്ഷിച്ചുപോയത്! അവരാസ്വദിച്ചുപോന്ന എന്തെല്ലാം ജീവിതൈശ്വര്യങ്ങള്‍! ഒക്കെയും അവര്‍ പിറകില്‍ ഉപേക്ഷിച്ചുപോയി. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അവരുടെ വിഭവ സമൃദ്ധിക്ക് നാം മറ്റൊരു ജനത്തെ അവകാശികളാക്കി.  ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല.  അവര്‍ക്ക് അല്‍പവും അവസരം ലഭിച്ചതുമില്ല (44:25-29)

രക്ഷ ലഭിക്കാൻ
പുണ്യ മാസമായ റമദാനിലൂടെയാണ്  വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്, ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം ആത്മവിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും നമുക്ക് സാധിക്കണം    ആഡംബരങ്ങളും ദൂര്‍ത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങളെയും അഗതികളെയും  സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും നമുക്ക് കഴിയട്ടെ.

അഗതികള്‍ക്ക് അന്നം നല്കാനും അതിനു  പ്രേരിപ്പിക്കുന്നതിന്റെയും  ദുര്‍ബലരോട് കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെയും  പ്രാധാന്യത്തെ  ഊന്നിക്കൊണ്ട് ഖുറാൻ പറയുന്ന ഈ വചനം ഏതൊരു  വിശ്വാസിയുടെയും ഉള്ളം തുറപ്പിക്കുന്നതാണ്.  "എന്നാല്‍ കര്‍മപുസ്തകം ഇടതുകരത്തില്‍ ലഭിക്കുന്നവനോ  അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍!  എന്റെ കണക്കെന്തെന്നറിയാതിരുന്നെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍!! എന്റെ സമ്പത്ത് ഇന്ന് എനിക്കൊരു പ്രയോജനവും ചെയ്തില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍ കല്‍പനയുണ്ടാകും നിങ്ങള്‍ അവനെ പിടിച്ച്  ചങ്ങലയിടുവിന്‍. എന്നിട്ട് നരകത്തിലേക്കെറിയുവിന്‍. അനന്തരം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കുവിന്‍. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുതാപമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളില്‍നിന്നുള്ള ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭുജിക്കുകയുള്ളൂ.(69:25-37)

ഇമാം ശാഫി തന്റെ ഒരു ചെറു കവിതയിലൂടെ വലിയൊരു ചിന്ത നമ്മോടു പങ്കു വെക്കുന്നുണ്ട്.  നീ ഐഹിക പ്രമത്തതയിൽ അകലം പ്രാപിക്കുക, കാരണം രാത്രി മറഞ്ഞാൽ അടുത്ത പുലരി ജീവിക്കുമെന്ന് ഒരു ഉറപ്പുമില്ല, എത്ര എത്ര ആരോഗ്യ ദൃഡ ഗാത്രരാന് ഒരസുഖവുമില്ലാതെ മരിച്ചു പോയിരിക്കുന്നത്, എത്ര എത്ര രോഗികളാണ് കാലത്തെ അതിജയിച്ഛത്, രാവും പകലും കളി ചിരിയിൽ എര്പെടുന്ന എത്ര എത്ര യുവാക്കൾ, എവിടെയോ അവരുടെ കഫൻ പുടവ നെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു അവരതരിയുന്നില്ല.

പാവപ്പെട്ടവർക്ക്  വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കാനും  ലഭിച്ച അനുഗ്രഹങ്ങല്ക്ക് നന്ദി പറയാനും  അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഈ നോമ്പിലൂടെ നമുക്ക് ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.  ആഡംബരങ്ങളും ദൂർത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങലെയും അഗതികളെയും  സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും രമദാനിലും അല്ലാത്തപ്പോഴും നമുക്ക് കഴിയണം ഈ റമദാൻ അതിനു വേണ്ടിയുള്ള പരിശീലന മാകട്ടെ.

വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.
Related Posts Plugin for WordPress, Blogger...