നേരം വെളുത്തു തുടങ്ങി ചെറിയ ചെറിയ കുറെ വീടുകളുള്ള കോളനി. വീടുകൾക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെ പത്തു വയസ്സുള്ള ഒരു ബാലൻ (മണി ക്കുട്ടൻ) സൈകിളിൽ പത്രക്കെട്ടുമായി വരുന്നു പത്രക്കടലാസുകൾ വീടിന്റെ ഗൈറ്റിനു മുമ്പിൽ വലിച്ചെറിഞ്ഞു ബെല്ലടിച്ചു കൊണ്ട് അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നു.
ഗ്രഹനാഥൻ റാഫി ആ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു. ഭാര്യ വാതിൽക്കൽ ഇരിക്കുന്ന ഭർത്താവ് റാഫിക്ക് ഒരുകപ്പു ചായയുമായി വരുന്നു. റാഫി ചായയുമായി ഗേറ്റ്നടുത്ത് നടന്നു പത്രമെടുത്ത് വീണ്ടും കസേരയിൽവന്നിരീക്കുന്നു. പത്രത്തിലെ തലവാചകങ്ങൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു. പത്തു വയസ്സുള്ള മകൾ അസ്മ ടി വി ഓണ്‍ ചെയ്യ്തു, പത്രക്കടലാസിലെ പ്രധാന വാർത്ത തന്നെയാണ് ടി വി വാർത്താവതാരികയും വായിക്കുന്നത് .
«ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി പുറപ്പെട്ട ഇന്ത്യുടെ ത്രീ നോട്ട് ത്രീ നോട്ട് സെവൻ ലക്ഷ്യ സ്ഥാനത്തെത്താതെ വിക്ഷേപണ ദൌത്യം പരാചയപ്പെട്ടു. പേടകത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ചു ഒരു വിവരവുമില്ല, പേടകം സുരക്ഷിതമായി എവിടെയോ പതിച്ചതായി മാത്രം വിവരങ്ങൾ ലഭിച്ചതായി വിക്ഷേപണ ഡയറക്ടർ അരവിന്ദാക്ഷ ഷെട്ടി അറിയിച്ചു. സിഗ്നൽ തകരാറായത് കൊണ്ട് അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല. ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു ചൊവ്വയിലേക് ശാസ്ത്രജ്ഞരായ തോമസിനെയും ശേഖരിനെയും ആദമിനെയും വഹിച്ച പേടകം പുറപ്പെട്ടത്, മൂന്നു പേരുടെയും ഒരു വിവരവും ഇത് വരെ ലഭ്യമായിട്ടില്ല, സാങ്കേതിക തകരാർ മൂലമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. ഷെട്ടി അറിയിച്ചു.
നിറയെ കാടുകളും അരുവികളും പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങളും ചെടികളും നിറഞ്ഞ മനുഷ്യവാസമില്ലാത്ത മനോഹരമായ ദ്വീപ്, യാത്രക്കിടയിൽ പേടകം അവിടെ പതിക്കുന്നു. അതിലുണ്ടായിരുന്ന മൂന്നു യുവാക്കളും പരിക്കുകൾ ഒന്നുമില്ലാതെ പേടകത്തിൽ നിന്നും രക്ഷപ്പെടുന്നു. ആ ദ്വീപിൽ ഇറങ്ങുന്നു. മൂന്നു പേരും അവർ എത്തിപ്പെട്ട സ്ഥലം ആകാംക്ഷയോടെ വീക്ഷിക്കുന്നു. പേടകത്തിനുള്ളിൽ ഘടിപ്പിച്ച എലെക്ട്രോണിക് ഉപകരണങ്ങൾ ഓണ്‍ ചെയ്യുന്നു. പേടകത്തിന്നുള്ളിൽ നിറയെ ഇലക്ട്രോണിക് സ്ക്രീനുകളാണ്. വലിയ സ്ക്രീനുള്ള എലെക്ട്രിക്ക് ഡിവൈസുകൾ. നാടുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്, നാട്ടിലെ കണ്ട്രോൾ റൂമിലേക്കുള്ള സിഗ്നൽ അവർക്ക് ലഭിക്കുന്നില്ല. സിഗ്നൽ ലഭിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു
തോമസ് : ആദം ഇതാ നോക്കൂ നമുക്ക് സിഗ്നൽ ലഭിക്കുന്നുണ്ട്
ആദം : അതെ പക്ഷെ കണ്ട്രോൾ റൂമുമായി കണക്ട് ആകുന്നില്ല
ശേഖർ : അതെ ആദം, നമ്മൾ എന്ത് ചെയ്യും ?
തോമസ് : എങ്ങിനെയങ്കിലും നമ്മൾ സുരക്ഷിതമായി ഇവിടെ താമസിക്കുന്ന കാര്യം കണ്ട്രോൾ റൂമിൽ അറിയിക്കണം.
ആദം : വല്ലാതെ വിശപ്പും ദാഹവും
തോമസ് : നമുക്കീ സ്ഥലമൊന്നു ചുറ്റി ക്കറങ്ങി വരാം
മൂന്നു പേരും ആ ദ്വീപിലൂടെ നടക്കുന്നു. നിറയെ പഴ വർഗങ്ങൾ നിറഞ്ഞ മരങ്ങൾ, ചെറിയ ചെറിയ ശുദ്ധ ജലം ഒഴുകുന്ന അരുവികൾ. അരുവിയിലെ വെള്ളംകുടിച്ചു പഴ വർഗങ്ങൾ ഭക്ഷിച്ചു. മൂന്നു പേരും അരുവിയിൽ മുങ്ങി ക്കുളിക്കുന്നു. കുളി കഴിഞ്ഞു മൂന്നു പേരും അരുവിയുടെ അടുത്ത് ഇരിക്കുന്നു ശേഖർ : നമ്മൾ എവിടെ താമസിക്കും
തോമസ് : സുരക്ഷിതമായ ഒരു സ്ഥലം നമുക്ക് കണ്ടുപിടിക്കാം
ആദം : ഞാൻ ഒരു കാര്യം പറയട്ടെ
തോമസ് : പറയൂ
ആദം : അതാ ആ മരം നോക്കൂ
അരുവിയുടെ അടുത്തായി ഒരു പാട് വള്ളികളുള്ള വലിയൊരു പടവൃക്ഷം
തോമസ് : അതെ കാണുന്നുണ്ട്
ആദം : നമുക്കിതിൻമെൽ ഒരു എർമാടം ഉണ്ടാക്കിയാലോ ഈ വള്ളികൾതൂങ്ങിക്കിടക്കുന്നത് കൊണ്ട് മുകളിൽ കയറാൻ എളുപ്പമാണ്
തോമസ് : നല്ല ഐഡിയ
മൂന്നു പേരും ചേർന്ന് ആ മരത്തിനു മുകളിൽ മനോഹരമായ എർമാടം ഉണ്ടാക്കി

അവർ മൂന്നു പേരും എർമാടത്തിൽ വിശ്രമിക്കുന്നു
കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം
മൂന്നു പേരും വീണ്ടും പേടകത്തിനുള്ളിലേക്ക് നടക്കുന്നു
മൂന്നു പേരും അവരുടെ എലെക്ട്രോനിക് ഉപകരണങ്ങൾ ഓണ്‍ ചെയ്ത് പ്രവര്തിപ്പിക്കുന്നു. സ്ക്രീനിൽ അവർക്ക് ചില വരകൾ കാണാൻ കഴിയുന്നു. ചില വ്യത്യസ്ത കാഴ്ചകൾ. അവരുടെ കമ്പ്യൂട്ടർ അജ്ഞാതമായ ഏതോ ചില സിഗ്നലുകലിലേക്ക് കണക്റ്റ് ആകുന്നു.

ശേഖർ : നമുക്ക് സിഗ്നലുകൾ ലഭിക്കുന്നു.
തോമസ് : അതെ സിഗ്നലുകൾ ലഭിക്കുന്നുണ്ട്
ആദം : കണ്ട്രോൾ റൂമുമായി വരുന്ന സിഗ്നൽ അല്ലല്ലോ ഇത് ?
തോമസ് : ശരിയാണ് ഇത് നമ്മുടെ കണ്ട്രോൾ റൂമിൽ നിന്നുള്ളതല്ല.
സ്ക്രീനിലൂടെ അജ്ഞാതമായ ചില സന്ദേശങ്ങൾ അവര്ക്ക് കിട്ടാൻ തുടങ്ങി. ചെറിയ ചെറിയ ലൈനുകളും വൃത്താകൃതിയിലുള്ള വ്യത്യസ്ത കളറുകളുള്ള രൂപങ്ങൾ, അവരുടെ സ്ക്രീനിലൂടെ തെളിയുന്നു. മൂന്നു പേരും ഈ കാഴ്ച കൌതുകത്തോടെ നോക്കുന്നു.
തോമസ് : ഇന്നലെ നമ്മൾ കണ്ടതിലും വ്യത്യസ്തമാണല്ലോ ഈ സിഗ്നൽ
ആദം : അതെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു
സ്ക്രീനിൽ വരുന്ന രൂപങ്ങൾ മാറി വരുന്നു, വ്യത്യസ്ത ശൈപിലുള്ള രൂപങ്ങൾ ഒപ്പം കുറെ ലൈനുകളും. ഓരോ ദിവസവും മാറി വരുന്ന ലൈനുകൾ അവർ ശ്രദ്ധിക്ക്ന്നു
തോമസ് : ഇത് ഭൂമിയിൽ നിന്നുള്ള സിഗ്നൽ അല്ല ഉറപ്പാണ്
ശേഖർ : അതെ ഇത് ഏതോ ഗ്രഹത്തിൽ നിന്നും വരുന്ന സിഗ്നൽ ആവാൻ സാദ്യതയുണ്ട്
തോമസ് : അതെ ശേഖർ പറഞ്ഞത് പോലെ ഈ സിഗ്നലുകൾ ഭൂമിയിൽ നിന്നുള്ളതല്ല ഏതോ അന്യ ഗ്രഹത്തിൽ നിന്നുള്ളതാവാം.
ആദം : നമുക്ക് ഈ സന്ദേശങ്ങളുടെ കോഡുകൾ സേവ് ചെയ്യാം, സേവ് ചെയ്തു കോഡുകൾ നമുക്ക് തിരിച്ചയക്കാൻ ശ്രമിക്കാം. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സിഗ്നലുകൾ സേവ് ചെയ്തു, അതെ രൂപത്തിലുള്ള കോഡുകൾ ചേർത്തു അവർ മെസ്സജുകൾ വരുന്ന സിഗ്നലുകളിലേക്ക് തിരിച്ചയക്കുന്നു.
തോമസ് : ആ കോഡുകൾ തിരിച്ചു പോയിട്ടുണ്ട്,
തോമസ് : നമുക്ക് നാടുമായി ബന്ധപ്പെടാൻ എന്താണ് മാർഗം
ആദം : നമുക്ക് കാത്തിരിക്കാം സിഗ്നൽ ലഭിക്കാതിരിക്കില്ല
ശേഖർ : ഇപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു
തോമസ് : ഇത് നോക്കൂ ഏതോ അജ്ഞാത ജീവികളെ പോലെയുള്ള ചിത്രങ്ങൾ
കോഡുകൾ സേവ് ചെയ്തു അയച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്ന വരകൾക്ക് പകരം ചില ചിത്രങ്ങൾ കൂടി വരാൻ തുടങ്ങി. ചിറകു വിടർത്തി പറക്കുന്ന കുതിരകളെ പോലെ കുറെ രൂപങ്ങൾ. എല്ലാം ഇരുട്ടിൽ പ്രകാശിക്കുന്ന രൂപങ്ങൾ. എവിടെയോ ജീവിക്കുന്ന ജീവികളാണോ എന്നവർ സംശയിച്ചു. മനുഷ്യരെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് ഇതെന്ന് അവർ അനുമാനിച്ചു. ഇതിനെ പറ്റി പഠിക്കാൻ നമുക്കെങ്ങിനെ കഴിയും, ഈ ചിത്രങ്ങൾ എങ്ങിനെ നാട്ടിലേക്ക് നമുക്ക് അയക്കാൻ കഴിയും.
ശേഖർ : ഇത് അന്യ ഗ്രഹ ജീവികളാണ് എന്ന് തോന്നുന്നു
ആദം : അതെ പക്ഷെ നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല ഇതിനെ പറ്റി കൂടുതലായി പഠിക്കാൻ
നമുക്കിവിടെനിന്ന് കഴിയില്ലല്ലോ
ആദം : നമുക്ക് ലഭിക്കുന്ന സന്ദേശം എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കണം.
സമയം വൈകുന്നേരം സൂര്യൻ കടലിലേക്ക് താഴുന്നു, മൂന്നു പേരും എർമാടതിലേക്ക്പോകുന്നു
ശേഖർ : എന്റെ ശരീരം വല്ലാതെ വേദനിക്കുന്നു എന്തോ ശ്വാസം കിട്ടാത്തത് പോലെ ശേഖർ ആകെ അസ്വസ്ഥനാകുന്നു
തോമസ് : ശേഖർ, നേരം വെളുക്കട്ടെ നമുക്ക് വേദനയ്ക്ക് വല്ല പരിഹാരവും കാണാം
ആദം : നമ്മൾ എത്ര നാൾ ഇവിടെ ഇങ്ങനെ കഴിയും
മൂന്നു പേരും എർമാടത്തിൽ ഉറങ്ങുന്നു.
സൂര്യൻ ഉദിച്ചു പൊങ്ങുന്നു
തോമസും ആദമും ഉറക്കുമുണരുന്നു
തോമസ് : ശേഖരിനെ വിളിക്കുന്നു ശേഖർ , ശേഖർ എഴുന്നെല്ക്കൂ ശേഖർ
ആദം : ശേഖരിനു നല്ല പനിയുണ്ട്, തോമസ് ശേഖരിന്റെ ശരീരം ചുട്ടു പൊള്ളുന്നു
ശേഖരിനെ എർ മാടത്തിൽ കിടത്തി ആദമും തോമസും പഴങ്ങൾ പറിക്കാനും വെള്ളമെടുക്കാനും കാട്ടിലേക്ക് നടക്കുന്നു, പഴ വർഗങ്ങൾ പറിക്കുന്നു.
വെള്ളവും പഴവർഗങ്ങലുമായി ആദമും തോമസും എർമാടത്തിലെക്ക് പ്രവേശിക്കുന്നു.
തോമസ് : ശേഖർ, ശേഖർ എഴുന്നെൽക്കൂ, ശേഖരിനെ അവർ തട്ടി വിളിക്കുന്നു. ശേഖരിനു ഒരനക്കവുമില്ല ആദം ശേഖറിന്റെ മൂക്കിനടുത്തു കൈ വെക്കുന്നു.
ആദം : കരഞ്ഞു കൊണ്ട്, ശേഖർ നമ്മെ വിട്ടു പോയി തോമസ്
(കയ്യിലുണ്ടായിരുന്ന വെള്ളവും പഴങ്ങളും താഴെ വീണു മറിയുന്നു).
ആദമും തോമസും ശേഖരിന്റെ ശേഷക്രിയകല്ക്കായി ശേഖരിന്റെ ശരീരം എര്മാദത്തിനു താഴെ കൊണ്ട് വരുന്നു. കണ്ണീരോടെ ശേഖരിനെ കുറച്ചു അകലയായി ഒരു മരത്തിനു താഴെഉള്ള ഒരു കുഴിയിൽ അടക്കം ചെയ്യുന്നു.
രണ്ടാം ഭാഗം വായിക്കാൻ

രണ്ടു
പേരും ദുഖത്തോടെ എർമാടത്തിൽ ഇരിക്കുന്നു.
തോമസ് : "ആദം ശേഖർ നമ്മെ
വിട്ടു പിരിഞ്ഞു, ഇനി എത്രകാലം നമുക്ക് ഇവിടെ ജീവിക്കാൻ കഴിയും?
നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയുമെന്നു ഇനി ഒരു പ്രതീക്ഷയും എനിക്കില്ല.
നമുക്ക് ഒരു കാര്യം ചെയ്യാം.
തുടരും
തുടരും
രണ്ടാം ഭാഗം വായിക്കാൻ
No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.