ഭാഗം നാല്
ആദം ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കാൻ ശ്രമിക്കുന്നു, ആദമിന്റെ ഹൃദയം മിടിപ്പ് കൂടാൻ തുടങ്ങി. ആദം തളരുന്നു. ലൈലയും പിന്നാലെ വരുന്നു തളര്ന്നു വീഴുന്ന ആദമിനെ ലൈല താങ്ങിപ്പിടിച്ചു മരത്തിനു ചുവട്ടിൽ ഇരുത്തുന്നു.ഖൈസ് : ലൈലയോട് നേരിയ ശബ്ദത്തിൽ പറയുന്നു നിന്നെ തനിച്ചാക്കി ഞാൻ പോകുകയാണ് പ്രിയേ, ഞാൻ പോയാൽ നീ ഒരിക്കലും തനിച്ചാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു. നിന്നെ സംരക്ഷിക്കാൻ ആരെങ്കിലും ഇവിടെ വരും. നമ്മൾ ഒരു പാട് പ്രാർഥിച്ചതല്ലേ ദൈവം കൈ വിടില്ല.
ഇന്നലെ നമ്മൾ ഒരു ശബ്ദം കേട്ടില്ലേ, ഒരു പക്ഷെ അത് ഏതോ പേടകം വന്നു വീണതായിരിക്കും. നിനക്ക് കൂട്ടിനായി അതിൽ ആരെങ്കിലും ഉണ്ടാകും. ഇത് പറഞ്ഞു തീരുമ്പോഴേക്കും ആദമിന്റെ ശ്വാസം പതുക്കെ നിലക്കാൻ തുടങ്ങുന്നു. ആദം ലൈലയുടെ മടിയിൽ കിടന്നു മരിക്കുന്നു. ഖൈസിന്റെ ശരീരത്തിനടുത്ത് വിങ്ങി പ്പൊട്ടിക്കൊണ്ട് ലൈല ഇരിക്കുന്നു. ഖൈസ് എന്നെ തനിച്ചാക്കി നീ പോയല്ലോ, ഖൈസ് അവൾ വിങ്ങി വിങ്ങിക്കരയുന്നു
മൂന്നു പേര് ലൈലയുടെ മുമ്പിലേക്ക് നടന്നു വരുന്നു രണ്ടു യുവാക്കളും ഒരു യുവതിയും ഖൈസിന്റെ ശരീരതിനടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന ലൈലയെ കാണുന്നു
സ്ത്രീ : ലൈലയെ തട്ടി വിളിക്കുന്നു
ലൈല : ആശ്ചര്യത്തോടെ അവരെ തന്നെ നോക്കുന്നു
ഖൈസിനെ നോക്കി അവൾ പറയുന്നു, കണ്ണ് തുറക്കൂ ഖൈസ് ,
ലൈല മൂന്നുപേരോടായി പറയുന്നു : എന്നെ തനിച്ചാക്കി എന്റെ ഖൈസ് പോയി
ലൈല ആ സ്ത്രീയെ കെട്ടി പിടിച്ചു കരയുന്നു.
മറ്റു രണ്ടു പേരും : ഖൈസിനെ എടുത്ത് മറവു ചെയ്യാൻ പോകുന്നു (ശേഷ ക്രിയകൾ നടത്തുന്നു)
മൂന്നു പേരും ലൈലലയേയും കൂട്ടി പേടകത്തിഅനടുത്തേക്ക് നടക്കുന്നു
മൂന്ന് പേരും പേടകത്തിനടുത്തെത്തുന്നു, പെട്ടെന്ന് ലൈലയുടെ ബോധം നഷ്ടമാകുന്നു
ലൈലയെ അവർ പേടകകതിനടുത്കിടത്തുന്നു. കുറച്ചു കഴിയുമ്പോൾ ലൈലയ്ക്ക് ബോധം തെളിയുന്നു,
അവൾ ഉറക്കെ വിളിക്കുന്നു: ഖൈസ് എന്റെ ഖൈസ് നീ എവിടെയാണ എന്റെ ഖൈസ്
പേടകത്തിൽ നിന്നിറങ്ങിയ സ്ത്രീ ലൈലയെ ആശ്വസിപ്പിക്കുന്നു.
ലൈല കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കൈ പിടിച്ചു പറയുന്നു. വരൂ എന്നോടൊപ്പം വരൂ, അവർ എഴുതിവെച്ച കല്ലിനടുതെയ്ക്ക് അവരെ മൂന്നു പേരെയും ലൈല കൊണ്ട് പോകുന്നു. എന്റെ ഖൈസിന്റെ ചരിത്രം നിങ്ങൾ വായിക്കൂ. മൂന്നു പേരും ആ കല്ലിൽ കൊത്തി വെച്ചത് വായിക്കുന്നു. പെട്ടെന്ന് ലൈല വീണ്ടും കുഴഞ്ഞു വീഴുന്നു യുവതി അവരെ പരിചരിക്കുന്നു.
നാട്ടിൽ ടി വിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു. ചൊവ്വ ഗ്രഹത്തെ ലക്ഷ്യം വെച്ചു നീങ്ങിയ പേടകം ഏതോ അജ്ഞാത ദ്വീപിൽ പതിച്ചതായി സന്ദേശം ലഭിച്ചിരിക്കുന്നു. രണ്ടു യുവാക്കളും ഒരു യുവതിയും ചേർന്ന ശാസ്ത്ര സംഘമായിരുന്നു പേടകത്തിൽ ഉണ്ടായിരുന്നത്. പത്തു വർഷം മുമ്പ് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് യാത്ര ചെയ്ത മൂന്നു പേരെ കുറിച്ചു ഇത് വരെ ഒരു വിവരം ലഭിച്ചിട്ടില്ല, യന്ത്രത്തകരാർ മൂലം പേടകം പസഫിക് സമുദ്രതിനടുത്തുള്ള ഒരു ദ്വീപിലുണ്ടാന്നാണ് സൂചനകൾ ലഭിക്കുന്നത്, "ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ്" എന്ന പേടകം ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു പുറപ്പെട്ടത്. പേടകതിനുള്ളിലെ സിഗ്നലുകൾ കണ്ട്രോൾ റൂമുവായി പ്രവർത്തിക്കുന്നത് കൊണ്ട് അവരുമായി ആശയ വിനിമയങ്ങൾ നടത്താൻ കഴിയുന്നുണ്ടാന്നാണ് പുതിയ വിവരം. മൂന്നു പേരും സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നു. അവർ വീണു കിടക്കുന്ന ദ്വീപിന്റ്റ് ചിത്രവും മാപും പരിശോധിച്ച് വരികയാണ്, ആ ദ്വീപിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്, ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ് ശാസ്ത്ര പ്രവർത്തകർ. ദ്വീപിനെ ലക്ഷ്യമാക്കി രണ്ടു ദിവസത്തിനകം പുറപ്പെടുമെന്നും ഒരാഴ്ചക്കുള്ളിൽ അവിടെ എത്താനാകുമെന്നും അവർ അറിയിക്കുന്നു.
ദ്വീപിനു മുകളിൽ നാല് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നു. മൂന്നു പേർക്കും വയർലെസ്സ് സന്ദേശം കൊടുക്കുന്നു. ഹലോ ഞങ്ങൾക്ക് നിങ്ങളുടെ പേടകം പതിച്ച സ്ഥലത്തേയ്ക്ക് അരമണിക്കൂരിനുള്ളിൽ എത്താൻ കഴിയും. ഇത് പസഫിക് സമുദ്രത്തിന്റെ ഉൾഭാഗത്തുള്ള ഒരു ദ്വീപാണ്. കടൽതീരത്തേയ്ക്ക് പോകുന്നത് ശ്രദ്ധിക്കുക. പേടകതിനടുത്ത് തന്നെ താമസിക്കുക. രക്ഷാ പ്രവർത്തകർ അവരോടു വിളിച്ചു പറയുന്നു. യുവതി അവർക്ക് മറുപടി കൊടുക്കുന്നു ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ് ഞങ്ങൾ പേടകത്തിനു അടുത്തു തന്നെയുണ്ട് .
ആദമിന്റെ എഴുത്ത് മൂന്നു പേരും വായിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത് അവരെ വല്ലാതെ ദുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. മൂന്നു പേരിൽ നീളം കുറഞ്ഞ യുവാവ് പൊട്ടിക്കരയുന്നു. മൂന്ന് പേരുടെയും കണ്ണുകളിൽ കണ്ണ് നീർ നിറയുന്നു.
അവരെ രക്ഷിക്കാനെത്തിയ നാല് ഹെലികൊപ്റ്റെറുകൾ പേടകതിനടുത്തു ഇറങ്ങുന്നു. അവർ ആദം കൊത്തി വെച്ച കല്ലും ലൈലയെയും കൂട്ടി ഹെലികോപ്റെരിൽ കയറുന്നു, കൂടെയുണ്ടായിരുന്ന നസീഫ് ഹെലികോപ്റ്റരിൽ കയറാൻ മടിക്കുന്നു. ഹെലികോപ്റ്ററിൽ കയറാതെ തന്റെ പിതാവിന്റെ ഖബറിന് അടുത്തേക്ക് ഓടുന്നു. അവിടെ ഇരുന്നു പൊട്ടിക്കയുന്നു, എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നു. നാല് പേരും ഹെലികോപ്റ്ററിൽ കയറി. ഹെലികോപ്റ്റർ മുകളിലേക്ക് പറന്നുയരുന്നു.
ഹെലികൊപ്റ്റെരിനുള്ളിൽ ലൈല : നിങ്ങൾക്ക് ആദമിനെ അറിയുമോ? ആദമിന്റെ മക്കളെയും ഭാര്യയേയും അറിയുമോ? ലൈലയോടു നസീഫിനെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീ പറയുന്നു " നിങ്ങളുടെ ആദമിന്റെ മകനാണ് ഈ ഇരിക്കുന്നത്, ലൈലയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സന്തോഷത്താൽ അവരുടെ കണ്ണ് നിറയുന്നു.
യുവതി: പത്തു വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് ഈ പാറക്കല്ലിൽ കൊത്തിവെച്ചിരിക്കുന്നത്. ഒപ്പം അവർ കണ്ടത്തിയ പുതിയ അറിവുകളും. ഈ അറിവുകൾ ശാസ്ത്ര ലോകം പഠന വിഷയമാക്കും".
അവർ നാട്ടിൽ എത്തുന്നു. അവരെ സ്വീകരിക്കാനായി വലിയ ജനക്കൂട്ടം കാത്തു നിൽക്കുന്നു. ലൈല ആദമിന്റെ വീടിലേക്ക് പോകുന്നു. ആദമിന്റെ വീടും പ്രായമായ ഭാര്യയേയും കാണുന്നു. അവർ സന്തോഷത്തോടെ ലൈലയെ വരവേൽക്കുന്നു. ലൈല അമ്പരന്നു നിൽക്കുന്നു, ഇതുവരെ കാന്നാത്ത ഒരു പാട് കാഴ്ചകൾ നാട്ടിൽ ലൈല കാണുന്നു.
ടിവിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു (നസീഫിന്റെ ഭാര്യ അസ്മ ചാനൽ ഓണ്‍ ചെയ്യുന്നു) ചനാലിലെ വാർത്ത. ഇങ്ങനെ വായിക്കുന്നു. പുതിയ വിവരങ്ങളുമായി യുവ ശാസ്ത്രഞ്ജർ തിരിച്ചെത്തിയിരിക്കുന്നു. പത്തു വർഷം മുമ്പ് കാണാതായ പേടകത്തെ പറ്റിയും അതിൽ മുമ്പ് സഞ്ചരിച്ചിരുന്ന തോമസിനെയും ശേകരിനെയും ആദമിനെയും പറ്റിയുള്ള പുതിയ അറിവുകൾ അവർ കണ്ടത്തിയിരിക്കുന്നു.
ആദമിന്റെ ജീവിതത്തെ പറ്റിയും ശാസ്ത്ര ലോകം ഇന്നേവരെ കണ്ടത്താത്ത പുതിയ സിഗ്നലുകളെ പറ്റിയും രേഖപ്പെടുത്തിയ അപൂർവ ശില അവർ കണ്ടെത്തിയിരിക്കുന്നു. ആദം ഒരു പാട് കാലം ജീവിച്ചിരുന്നതായും കൂട്ടിനു ലൈല എന്ന സ്ത്രീയുമുണ്ടായിരുന്നു എന്ന കൗതുകരമായ വാർത്തയും ലൈലയെ അവർ നമ്മുടെ നാട്ടിൽ എത്തിച്ചതായും റിപ്പോർട്ടുകൾ ചെയ്യുന്നു. അവരെ കാണാൻ ആയിരക്കണക്കിന് സന്ദർഷകരാനു എത്തിക്കൊണ്ടിരിക്കുന്നത്. സിഗ്നലുകളെ പറ്റിയും നമ്മിൽ നിന്നും അകന്നു കഴിയുന്ന ഗോത്ര സമൂഹത്തെ പറ്റിയും കൂടുതൽ പഠിക്കാൻ ഗവണ്‍മെന്റ് പ്രതിജ്ഞബന്ധ മാണെന്നും അതികൃതർ അറിയിച്ചതായും വാർത്തകളിലൂടെ പറയുന്നു. പത്തു വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് അവർ കണ്ടത്തിയ ശിലകളിൽ കൊത്തി വെച്ചിരിക്കുന്നത് ....ഒപ്പം അവർ കണ്ടത്തിയ കുറെ പുതിയ അറിവുകളും. ഈ അറിവുകൾ പഠന വിഷയമാക്കുമെന്ന് ശാസ്ത്ര ലോകം അറിയിക്കുന്നു.
ആദമിന്റെ ആദ്യ ഭാര്യയുടെ മടിയിൽ കിടന്നു സന്തോഷത്തോടെ ലൈല മരിക്കുന്നു
No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.