Wednesday, July 15, 2015

വീട് നിർമാണത്തിലെ ആർഭാടം

ഇന്ന് ഐഹിക ഭ്രമം മനുഷ്യനെ വല്ലാതെ  ഗ്രസിച്ചു കൊണ്ടിരിക്കുന്നു, മോഹങ്ങൾ മനസ്സിൽ നിറച്ചു ഭൌതിക സുഖങ്ങൾ വാരിക്കൂട്ടാൻ ഓടിക്കൊണ്ടിരി ക്കുന്നതിനിടയിൽ അസ്ഥിത്വവം മറന്നു പോകുന്നു മിതത്വം നഷ്ടപ്പെടുന്നു. ആർഭാടങ്ങൾ വർദ്ധിക്കുന്നു. വീട് നിർമാണത്തിലും ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിലും  വാഹനമുപയോഗത്തിലും ആർഭാടം വല്ലാതെ കൂടുന്നു. ജീവിത സമ്പാദ്യ മത്രയും വീടിനായി മാറ്റി  വീടെന്നത് ആഡംബരത്തിന്റെയും പ്രൌഡിയുടെയും അടയാളമാക്കി മാറ്റുകയാണ്. ആഡംബര സൗദങ്ങൽ ഉണ്ടാക്കാനുള്ള മത്സരങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറു ഭാഗത്ത് തുറന്ന സ്ഥലങ്ങളിലും തെരുവിലും ബസ്റ്റാണ്ടിലും റെയിൽവെ സ്ടാഷനിലും കടൽ തീരങ്ങളിലും പുഴക്കരികിലും  നിരവധി ഭവനരഹിതരായ പാവങ്ങൾ കഴിയുന്നുന്നുണ്ടന്ന കാര്യം അറിയാതെയോ അറിഞ്ഞോ  മറന്നു പോകുന്നുണ്ട്.   

കൂട്ട് കുടുംബങ്ങളിൽ നിന്നും മാറി താമസിക്കൽ അനിവാര്യമായിട്ടും ഒന്ന് മാറാൻ കഴിയാതെ വീര്പ്പു മുട്ടുന്ന പാവങ്ങളുടെ വിങ്ങലും, ചേരികളിലും മലയോരങ്ങളിലും  ജനിച്ചു മരിക്കുന്ന പട്ടിണി പാവങ്ങളായ  കുഞ്ഞുങ്ങളുടെ  തേങ്ങലും  കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാതെ കണ്ണ് നീർപൊഴിക്കുന്ന അമ്മമ്മാരുടെ കരച്ചിലും, വീടും നാടുമില്ലാതെ  കടലിനുള്ളിൽ കപ്പലിൽ വിശപ്പിന്റെ കാഠിന്യത്താൽ പരസ്പരം കടിച്ചു കീറി മരിക്കേണ്ടി വന്ന മനുഷ്യരുടെ നിലവിളിയും അട്ടഹാസവും കാതിൽ അലയടിക്കുമ്പോഴും ഈ ആഡംബര ചിന്തകൾ കൂടുന്നെയുള്ളൂ  ഒട്ടും  കുറയുന്നില്ല.

വീട് നിർമാണത്തിലെ ദൂർത്ത്
ഇപ്രാവശ്യം അവധിക്കു നാട്ടിൽ പോയപ്പോൾ നാട്ടിലെ വീട് നിർമാണത്തിലെ ആഡംബരങ്ങളെ കുറിച്ചു കൂട്ടുകാരനായ എഞ്ചിനീയറോഡ്‌  അല്പം നേരം സംസാരിക്കാൻ കഴിഞ്ഞു, അവന്റെ മേൽനോട്ടത്തിൽ  നിര്മ്മിച്ച കുറച്ചു വീടുകൾ കാണാനിടയായി. കൂടുതലും കൊട്ടാര സമാനമായ വീടുകൾ. അതിക വീടും പ്രവാസികളുടെതാണ്  അവൻ നല്കിയ  ചില വിവരങ്ങൾ  വിചിത്രവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

"നമ്മുടെ  നാടുകാർക്ക് വേണ്ടി മാത്രം വീടുകൾ മോഡി കൂട്ടാനുള്ള പ്രാദേശിക പേരിൽ അറിയപ്പെടുന്ന പ്രത്യേക ആഡംബര  മറ്റീരിയലുകൽ വിപണിയിൽ ഇറങ്ങുന്നു,  അത് എത്ര വില കൊടുത്തും വാങ്ങാൻ സന്നദ്ധരാകന്ന വീട്ടുടമകൾ.  പ്രാദേശികാഭിരുചിയെ തികച്ചും ചൂഷണം ചെയ്യാൻ കഴിയുന്ന വിപണന തന്ത്രം.  കേട്ടപ്പോൾ അത്ഭുതവും  ആശ്ചര്യവും  തോന്നി.

പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന കുറെ വലിയ വീടുകൾ കൂട്ടുകാരൻ എനിക്ക് കാണിച്ചു തന്നു. വ്യക്തമായ സാമ്പത്തിക പ്ലാനിങ്ങും ആസൂസ്ത്രണവുമില്ലാതെ  ലോണ്‍ എടുത്തും ആഭരണങ്ങങ്ങൾ വിറ്റും  ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസകൊണ്ടാണ് പലരും പൊങ്ങച്ചത്തിന് വേണ്ടി  വലിയ വീടുണ്ടാക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ  കിട്ടാവുന്നതിലുമതികം കടംവാങ്ങി വീട് പണി തുടങ്ങിയ  പലരുടെയും വിജാരിക്കാതെയുള്ള  ജോലി നഷ്ടവും കച്ചവട നഷ്ടവും  വീട് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്ന കാഴ്ചകൾ.

നിശ്ചയിച്ച പ്ലാനില്‍ നിന്നും  നിര്‍മാണ സമയത്ത് മാറ്റം വരുത്തിയത കൊണ്ട് വിചാരിച്ചതിലും ചിലവ് വർദ്ധിക്കുകയും അത്  താങ്ങാനാവാതെ  പണി നിർത്തേണ്ടി വന്ന വീടുകൾ. അവരിൽ പലരും ഇത്രയും വലിയ വീട് എടുക്കേണ്ടായിരുന്നു എന്ന് പരിതപിക്കുന്നതായി കൂട്ടുകാരൻ പറയുന്നു. ഇങ്ങനെ പരിതപിക്കുന്നവരിൽ   കൂടുതൽപേരും  പ്രവാസികളാണ്. ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ വീട്ടുടമ  ഇവിടം വിട്ടു പോകേണ്ടി വന്ന പണി മുഴുവൻ കഴിഞ്ഞ  വീടും അക്കൂട്ടത്തിൽ സുഹൃത്ത് കാണിച്ചു തന്നു.
ഈ കാഴ്ചകൾ  പൂന്താനത്തിന്റെ വരികൾ ഓർമ്മിപ്പിക്കുന്നതായിരുന്നു 

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

ശാശ്വതമായി ഇവിടെ ജീവിക്കുമെന്നു തോന്നിപ്പിക്കും വിധമാണ് നാട്ടിലെ ഉൾപ്രദേശങ്ങളിൽ പോലും ആയുഷ്‌കാല സമ്പാദ്യ മത്രയും ചിലവഴിച്ചുകൊണ്ട് കൊട്ടാര സമാനമായ കോണ്ക്രീറ്റ് സൌദങ്ങൾ  നിർമിക്കുചിരിക്കിന്നത്. മൂന്നു കഷ്‌ണം തുണിയുമായി യാത്ര ചെയ്യേണ്ടവർ  ആർക്ക് വേണ്ടിയാണ്  ഈമണി മാളികകൾ  നിർമിക്കുന്നത്‌. 

"ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും"

എത്ര കണ്ട്‌ പണമോ, സ്വത്തോ സമ്പാദിച്ചാലും മരിക്കുമ്പോൾ  ഇവിടെ നിന്നും സംഭാദിച്ച സത്കർമങ്ങൾ അല്ലാതെ മറ്റൊന്നും കൊണ്ടു പോകാൻ കഴിയില്ലെന്ന പരമാർത്ഥം അറിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. 

കൊട്ടാരസമാനമായ വീടുകൾ നിർമ്മിക്കുന്നതിനു പകരം ജീവിക്കാനാവശ്യമായ ചെറിയ വീട് നിർമിച്ച് മാതൃക കാട്ടി, മരിക്കുമ്പോൾ കൊണ്ട് പോകാൻ കഴിയുന്ന വലിയ സംഭാദ്യമാണിതന്നു മനസ്സിലാക്കി  തലചായ്ക്കാൻ  ഇടമില്ലാതെ  കഷ്ടപ്പെടുന്ന പാവങ്ങൾക്ക് ചെറിയൊരു വീട് നിർമിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു.

ഭാവിയിൽ ഒരു പ്രയോചനവും നല്കാത്ത  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ  നാടുകളിൽ നിറയുന്നത് കാണുമ്പോൾ  സി എച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകളാണ് ഓർമ വരുന്നത്. സി എച് ജീവിപ്പിചിരിപ്പുണ്ടായിരുന്നങ്കിൽ "വീടുകൾ ചെറുതാക്കി ആവശ്യത്തിനു മാത്രം പണിതിരുന്നങ്കിൽ അനേകം ഭവന രഹിതർക്ക്  നിങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കാമായിരുന്നു" എന്ന് പറഞ്ഞേനെ.

ഒരിക്കൽ  സി എച്  തന്റെ ലേഖനത്തിൽ എഴുതി   "ബന്ദർ പോലെയുള്ള പുരപണിയുന്ന പിരാന്തു നമുക്കിനിയും മാറിയിട്ടില്ല. കേരളത്തിലാകെയുള്ള മുസ്ലിം സ്ത്രീകളുടെ ആകെ ആഭരണങ്ങൾ ഒരിടത്ത് കൂട്ടാൻ കഴിയുമെങ്കിൽ നമ്മുടെ സമുദായം പത്ത് കൊല്ലം മുന്നിലെത്തുമായിരുന്നു" സ്ത്രീകളുടെ ആഭരണ ഭ്രമം ഇന്നും  കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം.

സാമൂഹിക പ്രശ്നങ്ങൾ
പ്രവാചകന്റെ അനുയായികളാണ് ഈ ആഡംബരത്തിൽ  ഏറെ മുന്നിൽ എന്നതാണ് ഏറെ കൗതുകകരം. സി എച്ചിന്റെ ഭാഷയിൽ "ഈ പിരാന്തു"  തുടരുമ്പോൾ  സാമ്പത്തിക അസമത്വവും അസന്തുലിതാവസ്ഥയും ഏറെ  സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്റെ നാടായ നാദാപുരം പോലുള്ള പ്രദേശങ്ങളിൽ ഇത് പ്രകടമാണ് .

നാം മാതൃകയാക്കേണ്ടത്
പ്രവാചകൻ കിടന്നുറങ്ങിയത് വലിയ മണി മാളികയിലോ പട്ടുമെത്തയിലോ ആയിരുന്നില്ല ഈന്തപ്പനയോലകൾ കൊണ്ട് മെടഞ്ഞ  പായയിലായിരുന്നു.  ഒരിക്കൽ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ പ്രവാചകന്റെ പുറത്ത് നിറയെ ഈന്തപ്പനയോലയുടെ പാടുകള്‍ കണ്ടപ്പോൾ പ്രവാചകരേ ഞാന്‍ താങ്കള്‍ക്ക്  ഈന്തപ്പനയോലകൾക്ക് പകരം  ഒരു മെത്ത കൊണ്ടുവന്ന് തരട്ടേ എന്ന്   ഇബ്‌നുമസ്ഊദ്  ചോദിച്ചപ്പോൾ  പ്രവാചകന്‍ മറുപടിയായി പറഞ്ഞത്.  വേണ്ട ഇബ്‌നു മസ്ഊദ്, അല്‍പനേരം മരത്തണലില്‍ വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോക  ജീവിതമെന്നിരിക്കെ എനിക്ക് എന്തിനാണവയൊക്കെ എന്നായിരുന്നു എത്ര ലളിതമായിരുന്നു പ്രവാചകന്റെ ജീവിതം.

" നീ ഈ ലോകത്ത് ഒരു വഴിയാത്രക്കാരനെ പോലെയോ അപരിചിതനെ പോലെയോ കഴിയുക".  മനുഷ്യനും ഈ ലോകവും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രവാചകൻ പറഞ്ഞ  വചനമാണിത് . ഇവിടെ വെച്ചു ചെയ്യുന്ന സത്കര്മങ്ങളുടെ ഫലമാനുസരിച്ചിരിക്കും  നമ്മുടെ മരണാനന്തര വിജയം. അഞ്ചു  കാര്യങ്ങള്‍ക്ക് മുമ്പ്  അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുതാൻ പ്രവാചകൻ  പഠിപ്പിക്കുന്നു. "വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ,  രോഗത്തിന് മുമ്പ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ, തിരക്കിനു മുമ്പ് ഒഴിവു സമയത്തെ, മരണത്തിനു മുമ്പ് ജീവിതത്തെ".

ഭരണാധികാരിയുടെ കൂര
ഇസ്ലാമിക ഭാരനാതികാരിയായിരുന്ന രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർബിന് അബ്ദുൽ അസീസിന്റെ ജീവിതം  നാം  മാത്രുകയാക്കെണ്ടതുണ്ട് . അദ്ദേഹം അതികാരവും പതവിയും കൈ വന്നതിനു ശേഷം തനിക്കുണ്ടായിരുന്ന വലിയ വീടും വാഹനവും വിറ്റു പണം പൊതു ഫണ്ടിലേക്ക് നീക്കുകയായിരുന്നു  ഒരു കൊച്ചു കുടിലിൽ ഒരു പായയിൽ കിടന്നായിരുന്നു ജനങ്ങളെ അഭിമുഖീകരിച്ചത് .

പ്രജകൾക്കു ക്ഷേമം കൈ വരുത്തുകയും രാജ്യത്തെ മനോഹാരമായ നന്മയുടെ ആരാമമായി മാറ്റുകയും ചെയ്ത ഉമറിന്റെ ഓരോ ജീവിത കഥകളും ചരിത്ര താളുകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു. അത്രയും ഹ്രദയ സ്പരഷമായിരുന്നു അദ്ദേഹത്തിൻറെ വ്യക്തി ജീവിതം. ചരിത്രകാരന്മാരല്ലാം അദ്ദേഹത്തിന്റെ മഹത്വം വാഴ്ത്തി എഴുതിക്കൊണ്ടിരിക്കുന്നു.

തന്റെ ഭാര്യക്ക് പിതാവില്‍നിന്നും ലഭിച്ച മുഴുവന്‍ ആഭരണങ്ങളും ബൈതുല്‍ മാലിലേക്ക് കൊടുത്താലെ എന്റെ കൂടെ ജീവിക്കാന്‍ നിനക്ക് അനുവാദമുള്ളു എന്ന് തന്റെ ഭാര്യയോടു ഉമർ ബിന് അബ്ദുൽ അസീസ്‌  പറയുകയുണ്ടായി.  പത്നി ഫാത്തിമ എല്ലാ ആഭരണങ്ങളും ബൈത്തുൽ മാലിൽ ഏല്പിച്ചു ഇതിന്റെ ഇരട്ടി എനിക്കുണ്ടായാലും എനിക്ക് അങ്ങ് മതി എന്ന് പറഞ്ഞു ഉമരിനോടൊപ്പം ജീവിക്കുകയായിരുന്നു. 

ഉമർ ബിന് അബ്ദുൽ അസീസ്‌ തന്റെ പ്രസംഗത്തിൽ ഒരിക്കൽ പറഞ്ഞു "ഓരോ ദിവസവും ഓരോ സഞ്ചാരിയെ നിങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്തേക്ക് യാത്ര അയക്കുന്നു, ഭൂമിയിലെ ഒരു കുഴിയിൽ  നിങ്ങൾ അവനെ തള്ളിയിടുന്നു. അവിടെ നിന്ന് ഒരിക്കലും എഴുന്നേല്ക്കാൻ അവനു കഴിയുന്നില്ല അവിടെ തലയിണയോ കിടക്കാൻ മെത്തയോ ഇല്ല. എല്ലാവരെയും വിട്ടു പിരിഞ്ഞ അവൻ അവിടെ കിടന്നു വിചാരണ നേരിടുന്നു.  തന്റെ കര്മങ്ങളുടെ ബന്ധത്തിലാണ് അവൻ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു സന്തോഷത്തോടെ ഇവിടെ താമസിക്കുന്ന ഏതൊരുത്തനും ഇവിടെ നിന്നും യാത്രയാകും അത് കൊണ്ട് ഈ ദുന്യാവിൽ നിന്നുള്ള യാത്ര സുഗമമാക്കുക. ഈ ദുന്യാവ്‌ വിഷമമുണ്ടാക്കുന്ന അതെ അളവിൽ സന്തോഷം നല്കുന്നില്ല. അല്പം സന്തോഷവും കൂടുതൽ ദുഖവുമാണ് നല്കുന്നത്.
റഹീം കുട്ടിയാടി ഒരു സംഭാഷണഗാനത്തിൽ  ഉമറിന്റെ ലളിത ജീവിതം മനോഹരമായി ചിത്രീകരിക്കുന്നുണ്ട് . കേരളത്തിലെ നിരവധി പേരുടെ കാതിൽ ആ വരികൾ ഇന്നുമുണ്ടാകും.

"ഒരു കിഴവി അവരുടെ വീട് പുനർനിർമ്മാണം ചെയ്യാനായി
ഒരു ദിവസം ഉമറിൻ വീട്ടില് വന്നവർ ചൊല്ലുകയായ്‌
ഒരു  കാര്യം ചൊല്ലൂ പെണ്ണെ ഉമർഖലീഫ താമസവിടെ ?
ഇത് കേട്ട് പുഞ്ചിരിയോടെ ഫാത്തിമ ചൊല്ലി നിങ്ങളിരിക്കൂ
ഇത് തന്നെ അവരുടെ വീട് കാര്യം ചൊല്ലിടുവീൻ
ഈ കൂൂര  ഉമർ ഖലിഫ തങ്ങളുടെതോ സുബ്ഹാനല്ലഹ്
ഇത് പോലെ വേറൊരു കുടിലിന്നാട്ടിൽ ഇല്ലല്ലഹ് "

ആഡംബരത്തിന്റെ അന്ത്യം
വലിയ കൊട്ടാരങ്ങളും തോട്ടങ്ങളും വിവിധ അനുഗ്രഹങ്ങളും അതികാരങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും ഇവിടെ  കഴിഞ്ഞു പോയിട്ടുണ്ട് . അക്രമിയായ അഹങ്കാരിയായ എന്നും ഇവിടെ നിലനിലക്കുമെന്നു ആഗ്രഹിച്ച ഫറോവ മുങ്ങി മരിച്ചു എല്ലാം നഷ്ടപ്പെട്ട   ചരിത്രം ഖുറാൻ  വിവരിക്കുന്നുണ്ട്  "എത്രയെത്ര അരുവികളും ആരാമങ്ങളും മണിമേടകളുമാണ് അവര്‍ ഉപേക്ഷിച്ചുപോയത്! അവരാസ്വദിച്ചുപോന്ന എന്തെല്ലാം ജീവിതൈശ്വര്യങ്ങള്‍! ഒക്കെയും അവര്‍ പിറകില്‍ ഉപേക്ഷിച്ചുപോയി. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അവരുടെ വിഭവ സമൃദ്ധിക്ക് നാം മറ്റൊരു ജനത്തെ അവകാശികളാക്കി.  ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല.  അവര്‍ക്ക് അല്‍പവും അവസരം ലഭിച്ചതുമില്ല (44:25-29)

രക്ഷ ലഭിക്കാൻ
പുണ്യ മാസമായ റമദാനിലൂടെയാണ്  വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്, ഭക്തിയുടെ ഈ ദിനരാത്രങ്ങളെ  പരമാവധി ധന്യമാക്കുന്നതോടൊപ്പം ആത്മവിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും നമുക്ക് സാധിക്കണം    ആഡംബരങ്ങളും ദൂര്‍ത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങളെയും അഗതികളെയും  സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും നമുക്ക് കഴിയട്ടെ.

അഗതികള്‍ക്ക് അന്നം നല്കാനും അതിനു  പ്രേരിപ്പിക്കുന്നതിന്റെയും  ദുര്‍ബലരോട് കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെയും  പ്രാധാന്യത്തെ  ഊന്നിക്കൊണ്ട് ഖുറാൻ പറയുന്ന ഈ വചനം ഏതൊരു  വിശ്വാസിയുടെയും ഉള്ളം തുറപ്പിക്കുന്നതാണ്.  "എന്നാല്‍ കര്‍മപുസ്തകം ഇടതുകരത്തില്‍ ലഭിക്കുന്നവനോ  അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍!  എന്റെ കണക്കെന്തെന്നറിയാതിരുന്നെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍!! എന്റെ സമ്പത്ത് ഇന്ന് എനിക്കൊരു പ്രയോജനവും ചെയ്തില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍ കല്‍പനയുണ്ടാകും നിങ്ങള്‍ അവനെ പിടിച്ച്  ചങ്ങലയിടുവിന്‍. എന്നിട്ട് നരകത്തിലേക്കെറിയുവിന്‍. അനന്തരം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കുവിന്‍. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുതാപമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളില്‍നിന്നുള്ള ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭുജിക്കുകയുള്ളൂ.(69:25-37)

ഇമാം ശാഫി തന്റെ ഒരു ചെറു കവിതയിലൂടെ വലിയൊരു ചിന്ത നമ്മോടു പങ്കു വെക്കുന്നുണ്ട്.  നീ ഐഹിക പ്രമത്തതയിൽ അകലം പ്രാപിക്കുക, കാരണം രാത്രി മറഞ്ഞാൽ അടുത്ത പുലരി ജീവിക്കുമെന്ന് ഒരു ഉറപ്പുമില്ല, എത്ര എത്ര ആരോഗ്യ ദൃഡ ഗാത്രരാന് ഒരസുഖവുമില്ലാതെ മരിച്ചു പോയിരിക്കുന്നത്, എത്ര എത്ര രോഗികളാണ് കാലത്തെ അതിജയിച്ഛത്, രാവും പകലും കളി ചിരിയിൽ എര്പെടുന്ന എത്ര എത്ര യുവാക്കൾ, എവിടെയോ അവരുടെ കഫൻ പുടവ നെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു അവരതരിയുന്നില്ല.

പാവപ്പെട്ടവർക്ക്  വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കാനും  ലഭിച്ച അനുഗ്രഹങ്ങല്ക്ക് നന്ദി പറയാനും  അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഈ നോമ്പിലൂടെ നമുക്ക് ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.  ആഡംബരങ്ങളും ദൂർത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങലെയും അഗതികളെയും  സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും രമദാനിലും അല്ലാത്തപ്പോഴും നമുക്ക് കഴിയണം ഈ റമദാൻ അതിനു വേണ്ടിയുള്ള പരിശീലന മാകട്ടെ.

വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും  എല്ലാവര്‍ക്കും സാധിക്കട്ടെ.

7 comments:

  1. എന്റെ വീട് 1000 സ്ക്വയര്‍ ഫീറ്റില്‍ താഴെ നില്‍ക്കണമെന്ന് ശാഠ്യം പിടിച്ചപ്പോള്‍ എല്ലാവരും വളരെയധികം നിര്‍ബന്ധിച്ചു അല്പം കൂടെ വലുതാക്കാന്‍. “ജീവിതത്തില്‍ ഒരിക്കലല്ലേ വീട് വയ്ക്കുന്നുള്ളു, പിന്നെ വേനമെങ്കില്‍ വലുതാക്കാനൊക്കെ പാടാണ്’ എന്നാണവര്‍ പറയുന്ന ന്യായങ്ങള്‍. എന്തായാലും ഞാന്‍ ചെറിയ ഒരു വീട് പണിതു. അതിന്റെ കടം ഇപ്പോഴും തീര്‍ന്നിട്ടില്ല എന്നത് വേറെ കാര്യം.

    ReplyDelete
    Replies
    1. അജിത്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്,
      ചെറിയ വീടാണങ്കിലും എന്നും സമാധാനവും ഐശ്വര്യവും താങ്കളുടെ വീട്ടിൽ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു, വീടിന്റെ വലിപ്പത്തിൽ ഒരു കാര്യവും ഇല്ല, സമാധാനവും സന്തോഷവുമാണ് വലുത് അല്ലെ അജിത്‌ ...

      Delete
  2. അജിത്തേട്ടന്‍ പറഞ്ഞതൊരു കാര്യമാണ്
    ജീവിതത്തില്‍ ആകെ വയ്ക്കുന്ന വീടെന്ന് പറഞ്ഞാണ്
    കൂടെയുള്ളവര്‍ മൂച്ചിമേല്‍ കെറ്റുക .. ഒരു കിടപ്പ് മുറിയെന്നത്
    കൂടി ചേര്‍ന്ന് കൂടി ചേര്‍ന്ന് മൂന്നും നാലുമാകും
    ആരെലും വന്നാല്‍ അവര്‍ക്കൊന്ന് കിടക്കണ്ടേ
    എന്ന് വരെ എത്തും കാര്യങ്ങള്‍ .. പൊക്കറ്റ് ചോരുന്നത്
    ആരുമറിയുന്നില്ല .. ചെറിയ വീടുകള്‍ അഭിമാന ക്ഷതമായ്
    കണ്ടു വരുന്ന പ്രവണത് എന്നിലും നിങ്ങളിലും എല്ലാവരിലും
    വേരു പിടിച്ചിരിക്കുന്നു .. കോണ്‍ക്രീറ്റ് വനങ്ങള്‍ കൊണ്ട്
    മലയാള മണ്ണ് മൂടപെട്ടിരിക്കുന്നു .. അയല്‍ക്കാരന്റെതിനെക്കാള്‍
    പൊക്കത്തില്‍ വീടി വയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമൂഹത്തിന്റെ
    ഏറ്റം നല്ല ഉദാഹരണമാണ് നമ്മുടെ നാഷണല്‍ ഹൈവേയില്‍ അടുപ്പിച്ചുള്ള
    വീടുകള്‍ ഒരൊരുത്തരും മല്‍സരിച്ച് വച്ചിരിക്കുന്നത് കാണാം ..
    എന്തിലാണിവര്‍ ജയിക്കുന്നതെന്ന് അറിയുന്നേയില്ല ..
    മുന്നേ പൊയവര്‍ തെളിച്ച് കാണിച്ച വഴിവിളക്കുകളും നന്മയും
    ആര്‍ക്കാണ് ആവശ്യം ..? ആരാണ് അത് പിന്‍ തുടരുന്നത് .. ?
    തിന്മകള്‍ വിളയുന്ന ഈ സമൂഹത്തില്‍ അതൊക്കെ വെറും
    കെട്ടു കഥകളിലേക്ക് മാത്രം തള്ളപെടുന്ന ഒന്നാകും ...
    അത്രക്ക് മലിനമായിരിക്കുന്നു സമൂഹം .. എല്ലാം കൊണ്ടും

    ReplyDelete
    Replies
    1. "അയല്‍ക്കാരന്റെതിനെക്കാള്‍ പൊക്കത്തില്‍ വീടി വയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമൂഹത്തിന്റെ
      ഏറ്റം നല്ല ഉദാഹരണമാണ് നമ്മുടെ നാഷണല്‍ ഹൈവേയില്‍ അടുപ്പിച്ചുള്ള
      വീടുകള്‍ ഒരൊരുത്തരും മല്‍സരിച്ച് വച്ചിരിക്കുന്നത് കാണാം ..
      എന്തിലാണിവര്‍ ജയിക്കുന്നതെന്ന് അറിയുന്നേയില്ല" ..
      ശരിയാണ് ശബരി, ഈ ഒരു മത്സരം ഹൈവേയിൽ മാത്രമല്ല കുഗ്രാമങ്ങളിൽ പോലും ഇന്ന് പ്രകടമാണ്,
      ശബരി ചോദിച്ചത് പോലെ എന്തിലാണിവര്‍ ജയിക്കുന്നത് ??? ചോദ്യം പ്രസക്തമാണ്

      Delete
  3. മത്സരാ ധിഷ്ടിത മായിരിക്കുന്നു നമ്മുടെ സമൂഹം മൂല്യങ്ങൾ കൊണ്ട് ഉയരേണ്ട സ്ഥലത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ആണ് വളരുന്നത്‌ ...ചിന്തിക്കേണ്ട വിഷയം ഗൌരത്തോടെ തന്നെ എഴുതി ആശംസകൾ ...

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....

      Delete
  4. പൊങ്ങച്ചം താൻപോരിമ ,മത്സര സ്വഭാവം മനുഷ്യൻ മരിച്ചു മണ്ണടി യുവോളം ഉള്ള താണെന്നും ,തനിക്കുള്ള അനുഗ്രഹങ്ങൾ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ചു ചോദ്യം ചെയ്യും എന്നും മക്കളും മുതലും ഒരു പരീക്ഷണമാണ് എന്നും അവ ശാശ്വത സ്വസ്ത്തക്കുതകുമെന്ന വ്യാമോഹം വെച്ച് പുലർത്തണ്ട എന്നും ,അത്തരം അനുഗ്രഹങ്ങൾ നില നില്ക്കുന്ന കർമങ്ങൾക്കായി സൂക്ഷ്മതയോടെ പരിപാലിക്കണമെന്നും ,വിനിയോഗിക്കണമെന്നും വേദം നിരന്തരം ഓര്മിപ്പിക്കുന്നു

    കൊട്ടാരങ്ങൾ പണിയുമ്പോഴും ,കൊട്ടാരങ്ങളെ വെല്ലും ആടംഭര വാഹനങ്ങളും /ആടയാഭരണ വിപൂഷിത ദമ്പതികളെ ആന അമ്പാരി കളോടെ ആനയിച്ചു നാടാകെ കൊട്ടി ഘോഷിച്ചു ,നല്ല ഭക്ഷണ സാധനങ്ങളുടെ അമിത ദുരുപയോഗത്തോടെ നടത്തും വിവാഹ വിരുന്നുകൾക്കിടയിലും മനുഷ്യൻ
    ഓർക്കുമോ ഈ അനുഗ്രഹങ്ങളെല്ലാം സ്വന്തം കഴിവാൽ പ്രവർത്തനത്താൽ ഉണ്ടായതല്ലെന്ന സത്യം അവ പരീക്ഷണങ്ങൾ എന്ന് അവ അന്യർക്കും കൂടി അവകാശപ്പെട്ടതു അന്യായമായി ,അമിതമായി ഉപയോഗിക്കലാണെന്നു അവകാശപ്പെട്ടവർക്കു അർഹമായ വിഹിതം പ്രതിഫലം ആയി ദാന ധർമമായി പാരമ്പര്യ സ്വത്ത് വിഹിതമായി ,സർക്കാർ വിഹിതമായ നികുതിയായി നൽകിയാണൊ ഈ ആർഭാടങ്ങൾ എല്ലാം എന്ന്
    i
    കണക്കു കൃത്യമായി വെക്കാറുണ്ടോ കണക്കുകൾ പരിശോധന നടക്കും ഇന്നല്ലെങ്കിൽ നാളെ ഇഹത്തിൽ അല്ലെങ്കിൽ പരത്തിൽ കണക്കു പറയണം എന്നത് ഓർക്കുമോ?

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...