Thursday, July 30, 2015

നോക്കുന്ന കണ്ണുകള്‍

രാവിലെ
അവര്‍ അവളെ കാണുമ്പോള്‍
കയ്യില്‍ ഒരുപാത്രമുണ്ടായിരുന്നു
പിച്ച പ്പാത്രം എന്ന് പരിഹസിച്ചു വിളിക്കുമ്പോള്‍
അവള്‍ക്കത് സ്വര്‍ണപ്പാത്രമായിരുന്നു
ഗേറ്റില്‍ എത്തുമ്പോഴേക്കും പാറാവുകാരന്‍
അവളെ ആട്ടിയോടിച്ചു
ഇവറ്റകളെ ശ്രദ്ധിക്കണം
കിട്ടുന്നതെന്തും എടുത്തു പോകും

ഉച്ചയ്ക്ക്
അവര്‍ അവളെ കാണുമ്പോള്‍
കടലിന്റെ അഗാധതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു
കടലിന്റെ ഇരമ്പലിനെക്കാള്‍ ശക്തമായിരുന്നു
അവളുടെ ഹൃദയമിടിപ്പ്
മുഖം കറുത്ത് കരിവാളിച്ചിരുന്നു
വയര്‍ ഒട്ടിയിരുന്നു
വാരിയെല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു
ദിവസങ്ങളായി രുചി അറിഞ്ഞിട്ട്

വൈകുന്നേരം
അവര്‍ അവളെ കാണുമ്പോള്‍
മലര്‍ക്കെ തുറന്ന കയ്യുമായി
തെറിച്ചുവീണ സ്വര്‍ണപ്പാത്രത്തിനടുത്ത്
തല പൊട്ടിയൊലിച്ച രക്തവുമായി
തറയില്‍ കിടക്കുകയായിരുന്നു.

ഇങ്ങനെയുണ്ട് കുറെ എണ്ണം
ജീവിതം വെറുതെ വലിച്ചെറിയാനായിട്ട്
അവര്‍ ആക്ഷേപിച്ചു കൊണ്ട്
തിരിഞ്ഞു നടന്നു.




9 comments:

  1. ഹൃദയസ്പര്‍ശിയായ വാക്കുകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ajith

      Delete
  2. Replies
    1. അഭിപ്രായത്തിനു നന്ദി muhammad

      Delete
  3. ജീവിതം!
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി cv

      Delete
  4. വല്ലാതെ സ്പര്‍ശിച്ചു ഈ വരികള്‍...

    ReplyDelete
  5. നോക്കുന്ന കണ്ണിലാണ്‌ സൗന്ദര്യം എന്നാണല്ലോ പറച്ചിൽ. പക്ഷേ, അവളെ കണ്ട കണ്ണുകളിലൊന്നിലുമില്ല്ലാതെ പോയി സൗന്ദര്യം. എന്നാൽ ഈ കവിതയിലൂടെ കവി ആ ജീവിതങ്ങളുടെ സൗന്ദര്യത്തെയും കാണുന്നു. അനുവാചകർക്ക് കാട്ടിത്തരുന്നു. മനസ്സിനെ തൊടുന്ന രചന. ഇഷ്ടമായി.

    ശുഭാശംസകൾ.......

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...