Saturday, August 15, 2015

വെള്ളരിപ്രാവുകളെ തേടി

വെള്ളരിപ്രാവുകളെ തേടി ഞാനലയുകയാണ്‌
കണ്ണുകളടച്ചു കിടന്ന രാത്രികള്‍ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു
ഭൂമിയില്‍ നിന്നും മറഞ്ഞ നക്ഷത്രങ്ങള്‍ ചിരിക്കുന്നു
അവര്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ കഴിയാതെ
കാതുകള്‍ അടഞ്ഞു കിടക്കുന്നു

ഇരുട്ട്‌ നിറഞ്ഞ നിശബ്ദതയുടെ രാത്രികള്‍
ഹൃദയം ഭ്രാന്തന്‍ പക്ഷിയെ പോലെ വട്ട മിട്ടു പറക്കുന്നു
ശരീരങ്ങളെ കൊത്തിവലിക്കുന്ന കഴുകന്മാര്‍
ചുറ്റും പറന്നു കൊണ്ടിരിക്കുന്നു

അനാഥയായി കിടക്കുന്ന പെണ്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍
ആകാശത്തിനു ചുവട്ടില്‍ അവരുടെ നോട്ടം മിന്നല്‍ പിണരുകളാകുന്നു
കോപം ഇടിമുഴക്കമായി കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു
ശബ്ദം ഹൃദയത്തെ ഭേദിച്ചു കൊണ്ടേ ഇരിക്കുന്നു

അവരുടെ കണ്ണുകളില്‍ നിന്നും ജ്വലിക്കുന്ന തീജ്വാല
ഇരുട്ടിനെ കീറി മുറിക്കുന്നു
വെളുത്ത തീജ്വാലക്ക്‌ പിറകില്‍ നിന്നും
ആഹ്‌, ഒന്നും പറയാന്‍ കഴിയുന്നില്ല

ഞാന്‍ സര്‍വത്തില്‍ നിന്നും അകന്നിരിക്കുകയാണ്‌
വെള്ളരിപ്രാവുകളെ തേടി ഞാന്‍ അലയുകയാണ്‌
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ തേടി
ബാഷ്‌പകണങ്ങള്‍ നിറഞ്ഞ രണ്ടു കണ്ണുകളോടൊപ്പം

8 comments:

  1. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ക്ക് ചേക്കേറാനൊരു ചില്ലയില്ലാതെ വരുന്നു

    ReplyDelete
    Replies
    1. ശരിയാണ് അജിത്‌
      "സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ക്ക് ചേക്കേറാനൊരു ചില്ലയില്ലാതെ വരുന്നു"

      Delete
  2. മരയഴികളാല്‍ ചുറ്റപ്പെട്ട മേലാപ്പുകളെല്ലാം,ദയാദാക്ഷിണ്യമില്ലാത്ത വാര്‍പ്പുകളാല്‍ വിരചിതമായിരിക്കുന്നു!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ആർക്കും സമയമില്ല ബന്ധങ്ങൾക്ക് ശക്തി കുറയുന്നു
      അതെ "മരയഴികളാല്‍ ചുറ്റപ്പെട്ട മേലാപ്പുകളെല്ലാം,ദയാദാക്ഷിണ്യമില്ലാത്ത വാര്‍പ്പുകളാല്‍ വിരചിതമായിരിക്കുന്നു"
      നന്ദി cv

      Delete
  3. മനോഹരമായ വരികള്‍
    ഭൂമിയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ക്ക് പറക്കാനുള്ള ആകാശങ്ങള്‍ ഇനിയുണ്ടാവുമോ?

    ReplyDelete
    Replies
    1. "ഭൂമിയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ക്ക് പറക്കാനുള്ള ആകാശങ്ങള്‍ ഇനിയുണ്ടാവുമോ?"
      ഉണ്ടാവണേ എന്ന് നമുക്ക് പ്രാർഥിക്കാം മുഹമ്മദ്‌
      നന്ദി മുഹമ്മദ്‌

      Delete
  4. നമുക്കോരോര്‍ത്തര്‍ക്കും വെള്ളരിപ്രാവുകള്‍ ആകാം....

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...