പ്രശസ്ത നൈജീരിയൻ കവിയും നോവലിസ്റ്റും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുതുകയും പ്രശസ്തി നേടുകയും ചെയ്ത എഴുത്തുകാരൻ. ആയിരത്തിത്തൊള്ളായിരത്തി എമ്പതിൽ ഇരുപത്തിഒന്നാം വയസ്സിൽ ആദ്യ നോവൽ Flowers and shadows, പ്രസിദ്ധീകരിച്ചു. The Famished Road, Incidents at the Shrine , The Landscapes Within , Songs of Enchantment, Starbook, Astonishing the gods എന്നിവ മറ്റു പ്രശസ്ത കൃതികളാണ് . The Famished Road എന്ന നോവലിന് ബുക്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്.
Astonishing the gods (ദൈവ സമ്മോഹനം)
ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്, പബ്ലിഷ് ചെയ്തത് ഡി സി ബുക്ക്സ്.
ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്, പബ്ലിഷ് ചെയ്തത് ഡി സി ബുക്ക്സ്.
സ്വയം അദൃശ്യനെന്നു ധരിച്ച ഒരു മനുഷ്യൻ ചരിത്ര പുസ്തകങ്ങളിൽ മാത്രം കാണപ്പെടാറുള്ള പ്രതിഭാശാലികളായ മനുഷ്യരെ അഅന്വേഷിച്ചിറങ്ങുന്നതാണു ഈ നോവലിന്റെ ഇതിവൃത്തം. ആത്മാക്കളും അരൂപികളും മാലാഖമാരും ഒറ്റക്കൊമ്പൻ കുതിരയും വസിക്കുന്ന വിചിത്ര ദ്വീപിലാണ് അവന്റെ അന്വേഷണം അവസാനിക്കുന്നത്. ആ ദ്വീപിലേക്ക് അവനെ എത്തിക്കുന്നത് സാഹസികതയിലൂടെയാണ്. ഒരു മനുഷ്യനെ അദൃശ്യ ോകത്തേക്ക് കൊണ്ട് പോകുന്നു. പലതും അവനു കാണാൻ പറ്റുന്നു. പക്ഷെ അവിടെയുള്ളവർക്ക് അവനെ കാണാൻ പറ്റുന്നില്ല.
വായനയെ ആസ്വാദ്യകരമാക്കുന്ന ഒരു പാട് ഘടകങ്ങൾ ഈ പുസ്തകത്തിലുണ്ട് ഓരോ വായനക്കാരനും വ്യത്യസ്ത രൂപത്തിൽ ആയിരിക്കും അതിനെ ആസ്വദിക്കാൻ കഴിയുക. ഒന്ന് ഈ ദ്വീപിൽ നിർമിച്ചിരിക്കുന്ന വ്യത്യസ്ത ജീവികളുടെയും ശില്പങ്ങളുടെയും നിര്മിതികളുടെയും സവിശേഷത... ഒരു പുതിയ ലോകത്തെ തന്റെ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. മറ്റൊന്ന് സ്വയം രൂപ കല്പന ചെയ്ത അവിടെയുള്ള പണ്ഡിതരുടെയും മാലാഖാമാരുടെയും വഴികാട്ടികളുടെയും അറിവിൽ നിന്നും ലഭിക്കുന്ന മാസ്മരിക കാഴ്ചകൾ അതിലൂടെ നമുക്ക് പകർന്നു തരുന്ന പുതിയ അറിവുകൾ.
അദൃശ്യ മനുഷ്യനാണെങ്കിലും അവനെ ആകർഷിക്കുന്ന അവനോടു സല്ലപിക്കാനും ആസക്തിയുളവാക്കുകയും ചെയ്യുന്ന ഒരു സുന്ദരിയുടെ സ്നേഹ പ്രകടനങ്ങൾ. ചന്ദ്ര പ്രകാശത്തിൽ നിന്നും ഇറങ്ങി വരുന്ന ഒരു സ്ത്രീ. അവളുടെ സ്നേഹ സംഭാഷണം - നോവലിൽ അല്പമെങ്കിലും പ്രേമ സല്ലാപങ്ങൾ ഉണ്ടാകണമെന്ന് കരുതിയായിരിക്കണം വളരെ ചെറിയൊരു ഭാഗത്തു അത്തരം സ്ത്രീ കഥാപാത്രത്തെ നമുക്ക് മുമ്പിൽ കൊണ്ട് വന്നത്. ഈ അദൃശ്യ മനുഷ്യന്റെ സഞ്ചാരത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഏഴു വർഷങ്ങളോളം സഞ്ചരിച്ചു തന്റെ വഴിയിൽ അഭിമുഖമായി വന്ന എല്ലാ ജോലിയും അവൻ ചെയ്തു. പല ഭാഷകളും അവൻ പഠിച്ചു. വിവിധ തരത്തിലുള്ള നിശ്ശബ്ദതകളെ അവൻ തിരിച്ചറിഞ്ഞു. അനേകം സമുദ്രങ്ങളിലൂടെ സഞ്ചരിച്ചു. അനേക നഗരങ്ങൾ സന്ദർശിച്ചു.
എന്തുകൊണ്ടാണ് യാത്ര ചെയ്യുന്നതെന്നും ഏതാണ് ലക്ഷ്യമെന്ന് ചോദിച്ചിവരോടൊക്കെ അവൻ ഇപ്പോഴും രണ്ടുത്തരങ്ങൾ പറയുന്നു. അവയിൽ ഒരുത്തരം ചോദ്യ കർത്താവിന്റെ കാതുകൾക്ക് വേണ്ടി ഉള്ളതായിരുന്നു.രണ്ടാമത്തെ ഉത്തരം സ്വന്തം ഹൃദയത്തിനു വേണ്ടിയും. ആദ്യത്തെ ഉത്തരം ഇങ്ങനെ ആയിരുന്നു എന്ത്കൊണ്ടാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്കറിയില്ല എവിടേക്കാണ് പോകുന്നത് എന്നും എനിക്കറിയില്ല. രണ്ടാമത്തെ ഉത്തരം എന്ത് കൊണ്ടാണ് ഞാൻ അദൃശ്യനായിരിക്കുന്നത് എന്നറിയാനാണ് ഞാൻ യാത്ര ചെയ്യുന്നത്. ദ്ര്ശ്യതയുടെ രഹസ്യം കണ്ടെത്തുക എന്നതാണ് എന്റെ യാത്രാ കൗതുകം.
ഇതിനുള്ള ഉത്തരങ്ങൾ നോവലിന്റെ അവസാനത്തിൽ നമുക്ക് കണ്ടത്താൻ സാധിക്കുന്നുണ്ട് മനോഹരമായി തന്നെ ഉത്തരം നൽകിയിട്ടുണ്ട്. അതാണ് നോവലിന്റെ വിജയവും ആ ഉത്തരം കണ്ടത്താൻ വേണ്ടി ബെൻ ഓക്രി വരച്ചിട്ടത് ഒരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഊഹിക്കാൻ പോലും കഴിയാത്ത രൂപത്തിലാണ്. ഏഴു വർഷത്തെ യാത്രയ്ക്ക് ശേഷം കപ്പലിറങ്ങി അവൻ ചെന്ന് പെട്ടത് കറുപ്പും വെളുപ്പും കളങ്ങളുള്ള ഒരു നഗര ചത്വരത്തിലായിരുന്നു. ആ പട്ടണം ശൂന്യമായിരുന്നു എങ്കിലും അവിടെ തനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടന്ന് അവനു തോന്നി ഇടയ്ക്കിടെ വായുവിൽ ചില മർമ്മരങ്ങൾ കേൾക്കുന്നതായി അവൻ ഭാവന ചെയ്തു.
മാന്ത്രികത നിറഞ്ഞ ആ പട്ടണത്തിലെ മധുരം കലർന്ന ചന്ദ്ര പ്രകാശത്തിനു കീഴിൽ കന്യകമാരുടെ സംഗീത സ്വരങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു തിരികെ വരാൻ ആഹ്വാനം ചെയ്തു കൊണ്ട് കപ്പലിന്റെ കാഹളം മുഴങ്ങി. പക്ഷെ ആ കാഹളം ശ്രവിക്കാൻ അവൻ കൂട്ടാക്കുന്നില്ല, ആ പട്ടണത്തിന്റെ മഹത്തായ കറുപ്പും വെളുപ്പും നിറഞ്ഞ ചത്വരത്തിൽ വീണുതിളങ്ങുന്ന ചന്ദ്രിക ദർശിച്ചപ്പോൾ അവന്റെ ഹൃദയത്തിൽ, തന്നെയുള്ള ബാക്കിയുള്ള ജീവിതം മുഴുവൻ പിന്തുടരുന്ന തരത്തിലുള്ള മനോഹരമായ ഒരു ഏകാന്തത അവനിൽ വന്നു നിറയുകയാണ്. തന്റെ ജീവിതത്തിലെ വിസ്മൃതിയിൽ ആണ്ടു പോയ നിമിഷങ്ങളിൽ നിന്ന് പുല്ലാംകുഴൽ ഉതിർക്കുന്ന മധുരോദാര ഗാനങ്ങൾ ശ്രവിച്ചപ്പോൾ അവൻ വിതുമ്പി കരയാൻ തുടങ്ങി. കരച്ചിൽ തുടരവേ അവനൊരു ശബ്ദം കേൾക്കുകയാണ് നീ എന്ത് കൊണ്ടാണ് കരയുന്നത് ? ആരാണ് തന്നെ അഭിസംബോധന ചെയ്യുന്നത് എന്ന് തിരിച്ചറിയാതെ അവൻ ഞെട്ടുന്നു. ആ ചോദ്യത്തിന് അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു
"ഈ ദ്വീപിന്റെ മനോഹാരിതയുടെ രഹസ്യം എനിക്ക് മനസ്സിലാകുന്നില്ല അത് കൊണ്ടാണ് ഞാൻ കരയുന്നത്" അങ്ങനെയങ്കിൽ നീ ഇവിടെ തന്നെ എന്ത് കൊണ്ട് കൂടുന്നില്ല പക്ഷെ എനിക്ക് എങ്ങിനെ ഇവിടെ കഴിയാനാകും ഇവിടത്തെ താമസക്കാരെ എനിക്ക് കാണാൻ കഴിയുന്നില്ല ഞാൻ എവിടെയാണെന്ന് പോലും എനിക്കറിയില്ല. "നീ ദുഖിക്കേണ്ട ഇവിടത്തെ നിവാസികൾക്ക് നിന്നെയും കാണാൻ കഴിയുന്നില്ല. നീ എന്നെ സംബന്ധിച്ചടുത്തോളം ഒരു സ്വരം മാത്രമാണ് എന്നാൽ ആസ്വരത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.
നന്ദി പക്ഷെ എന്റെ കപ്പൽ എന്നെ തിരികെ വിളിക്കുന്നു. അവർ എത്ര പ്രാവശ്യം ഇവിടെ വന്നു പോകാറുണ്ടെന്നു എനിക്കറിയില്ല പോകാനായില്ലങ്കിൽ എനിക്ക് എന്റെ സമുദ്രങ്ങളെയും യാത്രകളെയും നഷ്ടമാകും. കടലുകൾ ഇപ്പോഴും അവിടെ തന്നെയുണ്ട് കപ്പലുകൾ അവയ്ക്ക് തോന്നുമ്പോൾ വരും യാത്രകൾ എക്കാലവും തുടരുക തന്നെ ചെയ്യും എന്നാൽ ഈ ദ്വീപ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ടു പിടിക്കപ്പെടുകയുള്ളു അതും നിനക്ക് ഭാഗ്യം മുണ്ടങ്കിൽ മാത്രം. അപ്പോൾ ആ പ്രദേശത്തുള്ള ഒരു നീലപ്പള്ളിയുടെ ഗോപുരത്തിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദത്തിൽ ഒരു ഗാനം അവൻ കേൾക്കുന്നു. കാറ്റിലെ മര്മരങ്ങൾ പോലും നിശബ്ദമായി അദൃശ്യമായ എല്ലാ വസ്തുക്കളും ആ സംഗീതത്തിനായി കാതോർത്ത് നിൽക്കുന്നതായി അവനു തോന്നി.
നനുത്ത ചന്ദ്രികയിലേക്ക് ആ സംഗീതം സ്വർണ്ണത്തിളക്കം കോരിയൊഴുക്കുകയായിരുന്നു. എമ്പാടും സന്തുഷ്ടി കലർന്ന നിശ്ശബ്ദത പൊന്തിപ്പടരവെ അവിടെത്തന്നെ താമസിക്കാൻ അവൻ തീരുമാനിച്ചു. തന്റെ വഴി കാട്ടിയായി വന്ന ശബ്ദം അപ്പോൾ നിശബ്ദമായിരുന്നു. മറ്റൊരു അരൂപിയുടെ സാന്നിധ്യം അവനു പ്രകടമാകുകയാണ്. അരൂപി അവനോടു പറഞ്ഞു
നീ എന്തൊക്കെ കാണുന്നുവോ അതെല്ലാം നിന്റെ സ്വകാര്യ സ്വത്തുക്കളും സ്വർഗവുമാണ് ഈ അതിശയകരമായ കാഴ്ചകൾ നിനക്ക് മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.
നീ എന്ത് കാണുന്നുവോ അത് തന്നെയാണ് നീ
അല്ലങ്കിൽ നീ അതായി പരിണമിക്കും
മഹാന്മാരും മഹതികളുമായ പലരും നൂറ്റാണ്ടു ണ്ടു കളായി ഇവിടെ വരാറുണ്ട്. പക്ഷെ അവർക്കാർക്കും ഒറ്റക്കൊമ്പൻ കുതിരയെ കാണാൻ കഴിഞ്ഞിട്ടില്ല. നീ ഇപ്പോൾ വന്നിറങ്ങിയതേയുള്ളൂ എങ്കിലും നിനക്ക് അതിനെ കാണാൻ കഴിഞ്ഞു. ഇവിടത്തെ സഭ ഇതറിയുമ്പോൾ ഏറെ സന്തോഷിക്കും ഈ നിമിഷത്തെ മുൻകൂട്ടി പ്രവചിച്ച രാജകീയ ജ്യോത്സ്യന്മാർ ഇതറിയുമ്പോൾ ആനന്ദത്തിൽ ആറാടും, ഇതേ കുറിച്ച് അറിയാതെ ഏറെക്കാലമായി നിന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്നതിനെ നിനക്കു അതി ജീവിക്കാൻ കഴിയുമെങ്കിൽ അദൃശ്യന്മാരുടെ ഒരു പുതിയ ചക്രത്തിനു സമാരംഭം കുറിക്കുന്നത് നീ ആയിരിക്കും എന്നതിന് സാധ്യതകൾ ഏറെയാണ്.
പിന്നീട് അത്ഭുതങ്ങളുടെ മാന്ത്രിക ചെപ്പ് തുറക്കുകയാണ്..
ഈ നോവലിൽ ഒരു പാലത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് നോവലിന്റെ പലയിടങ്ങളിലും ആകാംക്ഷ നിറഞ്ഞ ഈ പാലത്തെ പ്രതിപാദിക്കുന്നുണ്ട്. നോവലിന്റെ പ്രധാന ഭാഗമാണ് ഈ മാന്ത്രിക പാലം. പൂർണമായും ജലബാഷ്പത്തിനാലും മൂടൽ മഞ്ഞിനാലും സൃഷ്ടിക്കപ്പെട്ട മനോഹാരിത നിറഞ്ഞ ഒരു നിര്മിതിയാണ് ആ പാലം. അവന്റെ വഴി കാട്ടിയോടു പാലത്തെ പറ്റി അവൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
ഈ പാലത്തെ താങ്ങുന്നത് എന്താണ് ?
ഈ പാലം കടക്കുന്നവൻ മാത്രം
അതായത് ഞാനീ പാലം കിടക്കവേ അതിനെ തങ്ങുകയും അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സഹായിക്കുകയും ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത് . അതെ, എന്നാൽ അവ രണ്ടും ഒരേ സമയം ചെയ്യാൻ എനിക്ക് എങ്ങിനെയാണ് കഴിയുക, പാലം കടക്കുകയാണെങ്കിൽ നീ അത് ചെയ്തേ പറ്റൂ. അല്ലാതെ മറ്റൊരു വൈഴിയില്ല. അപ്പോൾ ഞാനീ പാലം കടന്നെ മതിയാകൂ? അതെ നീ ഈ പാലം കടക്കുക തന്നെ വേണം. അഥവാ കടന്നില്ലങ്കിലോ നീ ഒരിടത്തും എത്തില്ല ഒരിടത്തും എത്താത്തിനെക്കാൾ ഭീകരമായ അവസ്ഥയിലായിരിക്കും നീ അപ്പോൾ . നിനക്ക് ചുറ്റും എല്ലാം ക്രമേണ അപ്രത്യക്ഷ മാകും നീ ഒരു ശൂന്യസ്ഥലത്തായത് പോലെ നിനക്ക് തോന്നും ആ പാലം കടക്കാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നിടത്തോളം ശൂന്യത അവനു ചുറ്റും പുഷ്പിക്കാൻ തുടങ്ങി .
ഈ പാലമെന്താണെന്നും അത് എന്താണ് ഉദ്ദേശിക്കുന്നത് എന്നും നോവലിന്റെ അവസാനമെത്തുമ്പോൾ നമുക്ക് മനസ്സിലാകും. അവന്റെ സഞ്ചാരത്തിനിടയിൽ മറ്റൊരു സ്ഥലത്ത് എത്തുകയാണ്. ഇത് ഏത് തരത്തിലുള്ള ഇടമാണ് അവൻ വൈകാട്ടിയോടു ചോദിക്കുന്നു. വളരെ വിചിത്രമായ ചില സംഭാഷണങ്ങൾ നമുക്ക് ഇവിടെ വായിക്കാൻ പറ്റും. ഇവിടെ കാണുന്നതൊന്നും അതായി തന്നെ നില നിൽക്കുന്നില്ല. എന്തായി കാണപ്പെടുന്നുവോ അവയെല്ലാം അതൊക്കെ തന്നെയാണ് വഴി കാട്ടി ഉത്തരം പറഞ്ഞു. ഞാൻ ഞാനായി കാണപ്പെടുന്നില്ലങ്കിൽ പിന്നെ മറ്റെന്താണ് ? അത് പറയേണ്ടത് നീ തന്നെയാണ് എങ്കിൽ നീ എന്താണ് വഴി കാട്ടി ചോദിക്കുന്നു?
വിചിത്രമായ ഒരിടത്തു വന്നു പെട്ട് പോയ ഒരു സാധാരണ മനുഷ്യൻ. അരൂപിയുടെ തിരിച്ചുള്ള ചോദ്യം? സാധാരണമായ ഒരു സ്ഥലത്തു വന്നെത്തിയ ഒരു വിചിത്ര മനുഷ്യനായി കൂടെ നിനക്ക് ...
ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തെ നിർമ്മിച്ചെടുക്കുക എന്നത്. ആ ലോകത്തെ ജനങ്ങളെ കുറിച്ചും അവിടത്തെ ജീവിത രീതിയെ കുറിച്ചും ക്രയവിക്രയങ്ങളെ കുറിച്ചും ആശയ വിനിമയത്തെ കുറിച്ചും ഭാവനയിലൂടെ രൂപപ്പെടുത്തുക എന്നത് നിസ്സാരമല്ല, ഒരു പുതിയ ജീവിത ക്രമവും ജീവിത രീതിയും ബെൻ ഓക്രി ഇവിടെ ആവിഷ്കരിക്കുന്നുണ്ട്. അവ നമുക്ക് വിവരിച്ചു തരുന്നത് ഇങ്ങനെയാണ്. അവൻ നീതി പീഠങ്ങളെയും സർവ ശാലകളും ഹോസ്പിറ്റലുകളും അവിടെ കണ്ടു. സർവ്വശാലകൾ എന്നത് സ്വയം പൂർണറാകാനും ജീവിതത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടുന്നതിനും വേണ്ടിയുള്ള ഇടമായിരുന്നു. എല്ലാവരും എല്ലാവരെയും പഠിപ്പിച്ചു എല്ലാവരും അധ്യാപകനായിരുന്നു അതെ സമയം എല്ലാവരും വിദ്യാർത്ഥികളും.
സർവ്വശാലകളും അക്കാദമികളും ഒരേ സമയത്ത് തന്നെ ആളുകൾ ധ്യാനിക്കാനായി ഒത്തു കൂടുന്ന ഇടങ്ങളായിരുന്നു. അവിടെ വെച്ച് അവർ നിശബ്ദതയിൽ നിന്ന് ജ്ഞാനത്തെ ആഗിരണം ചെയ്യുന്നു. ഗവേഷണം എന്നത് നിരന്തരം നടക്കുന്ന പ്രക്രിയ ആയിരുന്നു. അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്നേഹമായിരുന്നു. ബാങ്കുകൾ എന്നത് ആളുകൾ ആരോഗ്യകരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളും ധനത്തെ കുറിച്ചുള്ള ആലോചനകളും നന്മയെ കുറിച്ചുള്ള വിചാരങ്ങളും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ഇടങ്ങളായിരുന്നു. ആളുകൾ അസുഖം വരുമ്പോൾ പോകുന്നത് ബാങ്കുകളിലേക്കാണ് ആരോഗ്യമുള്ളഅപ്പോൾ പോകുന്നത് ആശുപത്രികളിലും ആശുപത്രികൾ എന്നത് ചിരിക്കാനും കളിക്കാനും രസിക്കാനും ഉള്ള ഇടങ്ങളായിരുന്നു ആനന്ദത്തിന്റെ വസതികളായിരുന്നു. നർമ്മ എന്ന കലയിലെ വിഷാദൻമാരായിരുന്നു അവിടുത്തെ ഡോക്ടർമാരും നഴ്സ്മാറും കൂടാതെ ഒരു കലയിൽ അല്ലങ്കിൽ മറ്റൊന്നിൽ നൈപുണ്യം പുലർത്തുന്ന കലാകാരമാരും ആയിരിക്കണം അവർ. അവിടെ ആളുകൾ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പണം നൽകുന്നതിന് പകരം തങ്ങളുടെ പ്രതിഭകളാണ് വിനിമയം ചെയ്തിരുന്നത്.നല്ലൊരു ആശയം കൊടുത്താൽ വീട് വാങ്ങാൻ കഴിയുന്നു. വളരെ ബുദ്ധി പരമായ ഒരു ചിന്ത കൈമാറിയാൽ മേൽക്കൂരകൾ നവീകരിക്കാം,
ലോകത്തെമ്പാടുമുള്ള അദൃശ്യ മനുഷ്യർ ആശ്ശ്യങ്ങൾ വിൽക്കാനും വാങ്ങാനും എത്തിയിരുന്ന ചന്തയിൽ ഈ മനുഷ്യൻ എത്തുന്നുണ്ട്. ഇവിടെ വ്യാപാരം നടത്തിയിരുന്നത് തത്വ ചിന്തകൾ
പ്രചോദനങ്ങൾ ഉൾവിളികൾ ,പ്രവചനങ്ങൾ വൈരുധ്യങ്ങൾ, കടങ്കഥകൾ പ്രഹേളികകൾ ദർശനങ്ങൾ കിനാവുകൾ എന്നിവയായിരുന്നു. തത്വ ചിന്തകൾ സുവർണ ആഭരണങ്ങളും വൈരുധ്യങ്ങൾ വെള്ളികളായിരുന്നു നേർമ ആയിരുന്നു അവരുടെ അളവ്കോൽ, പ്രചോദനങ്ങൾ സ്വര്ണ്ണവും പ്രവചങ്ങൾ ഭാഷയും ദർശനങ്ങൾ നാടകങ്ങളും കിനാവുകൾ അവരുടെ മാനക സൂചിയും ആയിരുന്നു. നമ്മുടെ സർഗാത്മകതയുടെ ഉദാത്തമായ ഉദാഹരണങ്ങൾ ശൂന്യ സ്ഥലങ്ങളിലും വായുവിലും സ്വപ്നങ്ങളിലും അദൃശ്യ വിധാനങ്ങളിലുമാണ്. അവിടെ നമുക്ക് നമ്മുടെ നഗരങ്ങളും കോട്ടകളും പുസ്തകങ്ങളും മഹത്തായ സംഗീതവും കലയും ശാസ്ത്രവും നമ്മുടെ യഥാർത്ഥ പ്രണയവും പൂർണമായ അതി ജീവനവുമൊക്കെ കുടി കൊള്ളുന്നു. നമ്മുടെ പാതകളും കണ്ടു പിടുത്തങ്ങളുമൊക്കെ ഇപ്പോഴും അതിന്റെ ശൈശവ അവസ്ഥയിലാണ് എല്ലാ ദിവസവും നാം ഉണരുന്നത് നമുക്ക് മുന്നിൽ തുറന്നു കിടക്കുന്ന അനന്ത സാധ്യതകൾക് നേരെയുള്ള വിനയത്തോടും ആനന്ദത്തോടുമാണ്.
നേരത്തെ പറഞ്ഞ പാലത്തിലൂടെ സഞ്ചരിച്ചു അവിടെയുള്ള പണ്ഡിത സഭയുടെ എല്ലാ സംസാരങ്ങളും ശ്രവിച്ചു അവരെക്കാൾ ഉയരത്തിൽ എത്തിയ ഈ അദ്ര്ശ്യ മനുഷ്യനോട് അവസാനമായി അരൂപികളും മാലാഖകളും ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അദ്ര്യശ്യതയുടെ ഉദ്ദേശം എന്താണ്? അവൻ ഉത്തരം പറഞ്ഞു സംപൂർണത. മാലാഖമാരുടെ ചോദ്യം അദൃശ്യരുടെ സ്വപ്നം എന്താണ്. നീതിയുടെയും സ്നേഹത്തിന്റെയും ആദ്യത്തെ പ്രപഞ്ച സംസ്കാരത്തെ സൃഷ്ടിക്കുന്നതിന് വേണ്ടി. ആ പാലത്തിന്റെ രഹസ്യം എന്താണ് ? സർഗാത്മകത, ആഭിജാത്യം. ആ നിമിഷത്തിൽ അവനെ പ്രകാശം വന്നു പൊതിയുന്നു. അവനിൽ അതീതങ്ങളുടെ ബുദ്ധി ശക്തി കോരിച്ചൊരിയപ്പെടുന്നു. അരൂപികൾ തന്നെ പ്രകീർത്തിക്കുന്നത് അവനു കേൾക്കാൻ കഴിയുന്നു.